ആ​യു​ര്‍​വേ​ദ​ചി​കി​ല്‍​സ​യ്ക്കാ​യി രാ​ഹു​ല്‍​ഗാ​ന്ധി കോ​ട്ട​യ്ക്ക​ലിൽ; രാ​ഹു​ലി​ന്‍റെ  യാ​ത്ര റോ​ഡു മാ​ര്‍​ഗം, വ​ഴി​നീ​ളെ വ​ന്‍ പോ​ലീ​സ്


മ​ല​പ്പു​റം: ആ​യു​ർ​വേ​ദ ചി​കി​ത്സ​ക്കാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് കോ​ട്ട​യ്ക്ക​ലി​ൽ എ​ത്തും. ഉ​ച്ച​യോ​ടെ കോ​ട്ട​ക്ക​ലി​ല്‍ എ​ത്തു​മെ​ന്നാ​ണ് വി​വ​രം.​

ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ​ സം​സ്‌​കാ​ര​ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ത്തശേഷം അ​ദ്ദേ​ഹം എ​റ​ണാ​കു​ള​ത്താ​ണു​ള്ള​ത്.​ കോ​ട്ട​ക്ക​ൽ ആ​ര്യ വൈ​ദ്യ​ശാ​ല മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഡോ. ​പി.​എം. വാ​രി​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘമാ​ണ് രാ​ഹു​ലി​നെ പ​രി​ശോ​ധി​ച്ചു ചി​കി​ത്സ നി​ശ്ച​യി​ക്കു​ക. കെ.​സി. വേ​ണു​ഗോ​പാ​ലും രാ​ഹു​ലി​ന് ഒ​പ്പമുണ്ട്.

രാ​ഹു​ലി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി ആ​ര്യ​വൈ​ദ്യ​ശാ​ല​യി​ൽ എ​ല്ലാ​ വി​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി അധികൃതർ പറഞ്ഞു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം കോ​ട്ട​യ്ക്ക​ലി​ല്‍ എ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ സം​സ്‌​കാ​ര​ച​ട​ങ്ങു​ക​ള്‍ നീ​ണ്ടു​പോ​യ​തോ​ടെ യാ​ത്ര​ മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. അടുത്തദിവസം പ്രി​യ​ങ്ക ഗാ​ന്ധി​യും കോ​ട്ട​യ്ക്ക​ലിലെ​ത്തുമെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

കോ​ട്ട​ക്ക​ലി​ലേ​ക്ക് രാ​ഹു​ലി​ന്‍റെ  യാ​ത്ര റോ​ഡു മാ​ര്‍​ഗം വ​ഴി​നീ​ളെ വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം
തൃ​ശൂ​ര്‍: കോ​ട്ട​ക്ക​ല്‍ ആ​ര്യ​വൈ​ദ്യ​ശാ​ല​യി​ലേ​ക്ക് ക​ര്‍​ക്കട​ക ചി​കി​ത്സ​ക്കാ​യുള്ള രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ യാ​ത്ര റോ​ഡു​മാ​ര്‍​ഗം. കൊച്ചിയിൽനിന്നു തൃ​ശൂ​ര്‍ വ​ഴി ക​ട​ന്നു​പോകുന്നതിനിടെ രാ​ഹു​ല്‍ ഗാ​ന്ധി രാ​മ​നി​ല​യം ഗ​സ്റ്റ് ഹൗ​സി​ല്‍ ക​യ​റാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന സൂ​ച​ന​യെ തു​ട​ര്‍​ന്ന് രാ​മ​നി​ല​യ​ത്തി​ല്‍ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു​വെ​ങ്കി​ലും രാ​ഹു​ല്‍ ക​യ​റി​യി​ല്ല.

ക​ന​ത്ത പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് രാ​ഹു​ല്‍​ഗാ​ന്ധി​ക്ക് വ​ഴി​യൊ​രു​ക്കാ​ന്‍ വി​ന്യ​സി​ച്ച​ത്. പ്ര​ധാ​ന​പ്പെ​ട്ട ജം​ഗ്ഷ​നു​ക​ളി​ലെ​ല്ലാം പോ​ലീ​സ് കാ​വ​ലു​ണ്ട്.

Related posts

Leave a Comment