പത്തനംതിട്ട: ജില്ലയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വരുത്തിയ വൈദ്യുതബിൽ കുടിശിക 20 കോടി രൂപ കടന്നു. മാസങ്ങളായി ഒരു രൂപപോലും വൈദ്യുതബില്ല് അടയ്ക്കാത്ത നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുണ്ട്. പോലീസ്, വില്ലേജ് ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, ആശുപത്രികള്‍, ജലഅഥോറിറ്റി തുടങ്ങിയവയാണ് പ്രധാനമായും കുടിശിക വരുത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ അവശ്യസേവന വിഭാഗമെന്ന ഒറ്റ പരിഗണനയിലാണ് കെഎസ്ഇബി ഈ സ്ഥാപനങ്ങളുടെ ഫ്യൂസ് ഊരാതിരിക്കുന്നത്. സര്‍ക്കാര്‍ ഗ്രാന്റ് ലഭിച്ചാലും വൈദ്യുതിബിൽ അടയ്ക്കാത്തത് പോലീസ് വകുപ്പാണെന്ന് പറയുന്നു. 2.3 കോടി രൂപ കുടിശികയുണ്ട്. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കു വരുന്നപണം തികയാറില്ലെന്നാണ് വകുപ്പിന്റെ വിശദീകരണം. ജനറല്‍ ആശുപത്രിയും ആരോഗ്യവകുപ്പും പോലീസും കഴിഞ്ഞാല്‍ മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ എല്ലാംകൂടി 4.5 കോടി രൂപയാണ് കുടിശികയായി നല്‍കാനുള്ളത്. കുടിശികയില്‍ അല്പമെങ്കിലും പിന്നിലുള്ളത് വില്ലേജ്, പഞ്ചായത്ത് ഓഫീസുകളാണ്. ഈ ഓഫീസുകള്‍ക്ക് രണ്ടു മാസത്തിലധികം കുടിശിക ഉണ്ടാകാറില്ല. ജല അഥോറിറ്റി നല്‍കേണ്ടത് ഒമ്പതു കോടിവൈദ്യുതി…
Read MoreDay: July 15, 2024
അതിതീവ്ര മഴ തുടരും: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇത് പ്രകാരം മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തുടരും. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഓറഞ്ച് അലർട്ട് 6 ജില്ലകളിലേക്ക് നീട്ടിയിട്ടുണ്ട്. ഇടുക്കിയിലാണ് പുതുതായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ടായിരിക്കും. എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Read Moreഇത്രയും സിംപിൾ ആയിരുന്നോ ദുൽഖർ; അദ്ദേഹത്തിന്റെ സിംപ്ലിസിറ്റി മൂലമാണ് ഇത്രയും ഉയർച്ചയിൽ നിൽക്കുന്നത്; ജ്യോതി കൃഷ്ണ
ജീത്തു ജോസഫ് സംവിധാനം ചെയ്ത് ദിലീപ് നായകനായ ‘ലൈഫ് ഓഫ് ജോസുട്ടി’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ജ്യോതി കൃഷ്ണ. ഇപ്പോഴിതാ താരം ദുൽഖറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഞാൻ ഇപ്പോൾ ദുബായിൽ താമസിക്കുമ്പോൾ കൂടെയുള്ളവരൊക്കെ നോർത്ത് ഇന്ത്യൻസൊക്കെയാണ്. ഞാനൊരു സിനിമ നടിയാണെന്ന് ആദ്യമൊന്നും ഞാൻ അവരോട് പറയാറില്ലായിരുന്നു. പക്ഷെ ഫ്രണ്ട്ഷിപ്പ് വരുമ്പോൾ സ്വാഭാവികമായും അവർ നമ്മുടെ സോഷ്യൽ മീഡിയകളൊക്കെ കാണുമല്ലോ. സ്വാഭാവികമായും അവർ ചോദിക്കും നിങ്ങൾ എന്തെങ്കിലും ആണോയെന്ന്. പിന്നെ ചോദിക്കും ആരുടെയൊക്കെ പടത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന്. ദുൽഖറിന്റെ പേര് പറയുമ്പോഴാണ്. ദൈവമേ നിങ്ങൾ ദുൽഖറിന്റെ കൂടെ അഭിനയിച്ചിട്ടുണ്ടോ എന്നാണ് അവർ ചോദിക്കുക. അതൊരു വലിയ ക്രെഡിറ്റാണ് ഇപ്പോൾ. അപ്പോൾ ഞാൻ ദുൽഖറിനെ സിനിമയിൽ കല്യാണം കഴിച്ചിട്ടുണ്ട് എന്നൊക്കെ പറയും. ഞാൻ അഭിനയിച്ചിട്ടുള്ള താരങ്ങളിൽ ഇപ്പോൾ പാൻ ഇന്ത്യൻ താരമായി നിൽക്കുന്നത് ദുൽഖറാണ്. അടുത്തിടെ…
Read Moreവീട്ടിലുണ്ടേ വെറുതേ കളയണ്ട, ഉണക്കിയെടുത്താൽ കൈ നിറയെ പണം… ഹൈറേഞ്ചിൽ പനങ്കുരുവിന് നല്ല കാലം; തൊലികളഞ്ഞ് ഉണക്കിയാൽ 40 മുതൽ 50 രൂപ വരെയും വില
ചെറുതോണി: കള്ളിനായി പനചെത്ത് കുറഞ്ഞതോടെ പനങ്കുരുവിന് ഹൈറേഞ്ചിൽ ആവശ്യക്കാരേറി. പഴുത്ത പനങ്കുല വെട്ടി വലിയ കയറിൽ തൂക്കിയിറക്കി വ്യാപാര കേന്ദ്രത്തിലെത്തിച്ചാൽ കിലോക്ക് 12 രൂപ വരെ ലഭിക്കും. പനങ്കുരു ചീയിച്ച് തൊലികളഞ്ഞ് ഉണക്കിയാൽ 40 മുതൽ 50 രൂപ വരെയും വില ലഭിക്കും. പഴുത്ത പനങ്കുരു ഒരാഴ്ചയോളം കൂട്ടിയിട്ടാൽ അത് ചീയും. ഇതിനു മുകളിലൂടെ ജീപ്പ് കയറ്റിയിറക്കിയാണ് തൊലി കളയുന്നത്. പിന്നീട് ഏതാനും ദിവസം വെയിലത്തിട്ടാൽ വില്പനയ്ക്ക് തയാറാകും. പനയിൽ കയറി കുല വെട്ടിയിറക്കുന്നതും വ്യാപാര കേന്ദ്രത്തിലെത്തിക്കുന്നതും അല്പം ദുരിതപൂർണമായ ജോലിയാണ്. ഇതിന്റെ വെള്ളം ശരീരത്ത് പറ്റിയാൽ ചെറിച്ചിലുണ്ടാകും. ഒരു ശരാശരി കുല 150-200 കിലോ വരെ തൂക്കം വരും. പറമ്പുടമയ്ക്ക് തുച്ഛമായ തുക നൽകിയും ഒന്നും നൽകാതെയുമൊക്കെയാണ് പലരും പനങ്കുല വെട്ടിയെടുക്കുന്നത്. തമ്പാക്ക് പോലുള്ളവ തയാറാക്കാനാണ് പനങ്കുരു ഉപയോഗിക്കുന്നതെന്ന് പറയപ്പെടുന്നു.
Read Moreമകൻ സിഎ പരീക്ഷ പാസായി; വഴിയോരത്ത് പച്ചക്കറി വിറ്റുകൊണ്ടിരുന്ന അമ്മയെ തേടിയെത്തിയത് സന്തോഷ വാർത്ത
ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ആകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഉദ്യോഗാർഥികൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ നടത്തുന്ന ഐസിഎഐ സിഎ പരീക്ഷ ജയിക്കേണ്ടതുണ്ട്. ഇപ്പോഴിതാ വഴിയോരത്ത് പച്ചക്കറി കച്ചവടം നടത്തുന്ന സ്ത്രീയുടെ മകൻ പരീക്ഷയിൽ ജയിച്ച സന്തോഷം പങ്കിടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഈ വീഡിയോ ജൂൺ 14-ന് ആണ് എക്സിൽ പോസ്റ്റ് ചെയ്തത്. ഇതിനോടകം 4 ലക്ഷത്തിലധികം വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. വൈകാരിക നിമിഷം എന്നാണ് വീഡിയോയ്ക്ക് പലരും കമന്റിട്ടിരിക്കുന്നത്. ഈ വർഷം, 2024 മെയ് മാസത്തിൽ നടന്ന സിഎ ഫൗണ്ടേഷൻ, ഇൻ്റർമീഡിയറ്റ്, ഫൈനൽ പരീക്ഷകൾക്കായി 4 ലക്ഷത്തിലധികം വിദ്യാർഥികൾ എൻറോൾ ചെയ്തു. 75 വർഷത്തെ ചരിത്രത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ (ICAI) ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് ഈ വർഷമാണ്. Video |…
Read Moreബാഹുബലിയുടെ ഒന്‍പത് വര്‍ഷങ്ങള്‍… കുറിപ്പുമായി തമന്ന ഭാട്ടിയ
ബാഹുബലി ദ ബിഗിനിംഗിന്റെ ഒന്‍പതാം വാര്‍ഷികത്തില്‍ ചിത്രത്തിലെ ഓര്‍മകള്‍ പങ്കുവച്ച് നടി തമന്ന ഭാട്ടിയ. ചിത്രത്തില്‍ വനിത പോരാളിയായ ആവന്തികയായാണ് തമന്ന എത്തിയത്. ചിത്രത്തിന്റെ ബിടിഎസ് രംഗങ്ങള്‍ക്കൊപ്പം ഒരു കുറിപ്പും താരം പങ്കുവച്ചു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജമൗലി സാറിനൊപ്പം വര്‍ക്ക് ചെയ്യണം എന്ന എന്റെ ആഗ്രഹം നടന്നു. അതിശയിപ്പിക്കുന്ന അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്ന് ഈ സിനിമയുടെ ഭാഗമാകുന്നത് രസകരം മാത്രമല്ല, വലിയൊരു പഠനം കൂടിയായിരുന്നു. ഈ മഹത്തായ ഫിലിം ഫ്രാഞ്ചൈസിയുടെ ഭാഗമാകാന്‍ ലഭിച്ച അവസരം ഞാന്‍ എക്കാലവും വിലമതിക്കുന്നു. അന്നും ഇന്നും പ്രേക്ഷകർ ഞങ്ങളുടെ സിനിമയ്ക്ക് നൽകിയ എല്ലാ സ്നേഹത്തിനും എപ്പോഴും നന്ദിയുള്ളവനായിരിക്കും- തമന്ന കുറിപ്പില്‍ പറയുന്നു. ചിത്രത്തിലെ പ്രമുഖ കാസ്റ്റിംഗില്‍ ഒന്‍പതാം വാര്‍ഷികത്തിന് പോസ്റ്റിട്ട ഏക താരവും തമന്നയാണ്.2015 ൽ പ്രദർശനത്തിനെത്തിയബാഹുബലി : ദ ബിഗിനിംഗില്‍ പ്രഭാസ്, റാണ ദഗ്ഗുബാട്ടി, തമന്ന ഭാട്ടിയ, അനുഷ്ക…
Read Moreഇത്രയേറെ കഷ്ടപ്പെട്ടിട്ടും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ; വിങ്ങിപ്പൊട്ടി മേയർ ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ പ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട തൊഴിലാളി ജോയിയെ രക്ഷിക്കാൻ സാധിക്കാത്തതിൽ വിങ്ങിപ്പൊട്ടി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ സി. കെ. ഹരീന്ദ്രൻ എംഎൽഎയോട് സംസാരിക്കുമ്പോഴായിരുന്നു മേയര്‍ വികാരഭരിതയായത്. ഇത്രയേറെ കഷ്ടപ്പെട്ടിട്ടും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അദ്ദേഹത്തെ ജീവനോടെ കുടുംബത്തിന്റെ മുന്നിൽ കൊണ്ടു നിർത്തണണെന്നായിരുന്നു ആഗ്രഹം. ജീവൻ രക്ഷിക്കാനാവുമെന്ന് അമിത പ്രതീക്ഷ ഉണ്ടായിരുന്നു എന്നും മേയർ പറഞ്ഞു. അതിനാൽ സാധ്യമായതെല്ലാം നഗരസഭയുടെ ഭാഗത്ത് നിന്ന് ചെയ്തെന്നും മേയർ പറഞ്ഞു. നഗരസഭയുടെ അനാസ്ഥയാണ് ജോയിയുടെ മരണത്തിന് കാരണമെന്ന് വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് മേയർ വികാരാധീനയായത്. നിർധന കുടുംബമാണ് ജോയിയുടേതെന്നും അദ്ദേഹത്തിന്റെ അമ്മയുടെ ജീവിതം സുരക്ഷിതമാക്കാൻ സഹായം വേണമെന്നും എംഎൽഎ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും എംഎൽഎ അറിയിച്ചു.
Read Moreഅടിവസ്ത്രം മാത്രമിട്ട് മോഷണത്തിനിറങ്ങുന്ന പക്കി സുബൈർ; രണ്ടുമാസത്തിനിടെ നൂറോളം മോഷണങ്ങൾ; പിടിയിലാകുന്നതിന് തൊട്ടുമുൻപും കവർച്ചാശ്രമം
മാവേലിക്കര: നാളുകളായി ആലപ്പുഴ, കൊല്ലം ജില്ലകളിലെ പോലീസിന്റെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം ശൂരനാട് സ്വദേശി പക്കി സുബൈർ (51) പിടിയിൽ. മാവേലിക്കര പോലീസാണ് ഇയാളെ പിടികൂടിയത്. മാവേലിക്കര റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഇയാൾ പിടിയിലാവുകയായിരുന്നു. അടിവസ്ത്രം മാത്രമിട്ട് മോഷണത്തിനിറങ്ങുന്നതാണ് ഇയാളുടെ രീതി. ആലപ്പുഴ, കൊല്ലം ജില്ലകളിൽ മോഷണപരമ്പരകൾ നടത്തി പോലീസിനെ വട്ടംകറക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ നൂറോളം മോഷണങ്ങളിൽനിന്നായി ഏഴു ലക്ഷത്തിലധികം രൂപ സുബൈർ അപഹരിച്ചതായാണ് പോലീസിന്റെ കണക്ക്. അമ്പലപ്പുഴയിലും കരുനാഗപ്പള്ളിയിലും കാരാളിമുക്കിലും പക്കി സുബൈർ അടിവസ്ത്രം ധരിച്ച് മോഷണം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാരാളിമുക്കിലും കരുനാഗപ്പള്ളിയിലും മോഷണപരമ്പരയാണ് നടത്തിയത്. വയനാട് സ്വദേശിയായ ഇയാള്‍ വിവാഹിതനായി ശൂരനാട് തെക്കേമുറിയിലാണ് ഇടയ്ക്കു താമസം. 2022 ജനുവരിയിൽ ഹരിപ്പാട്ടും കരുവാറ്റയിലുമായി മോഷണപരമ്പരതന്നെ നടത്തിയിരുന്ന ആളാണ് പക്കി സുബൈർ. ഈ മോഷണങ്ങളുടെ പേരിൽ അറസ്റ്റിലായി ജയിലിലായിരുന്ന ഇയാൾ അടുത്തിടെയാണ്…
Read Moreസ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി: ഹര്‍ജികള്‍ കോടതി പരിഗണിക്കും
കൊച്ചി: സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതി നടപ്പാക്കാന്‍ പ്രധാനാധ്യാപകര്‍ സ്വന്തം പണം ചെലവഴിക്കേണ്ടി വരുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് അടക്കം നല്‍കിയിട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര പദ്ധതി പ്രകാരം പ്രധാനാധ്യാപകര്‍ക്ക് മേല്‍നോട്ട ചുമതല മാത്രമാണുള്ളതെന്നും അതിനപ്പുറമുള്ള സാമ്പത്തിക ബാധ്യത പ്രധാനാധ്യാപകര്‍ ചുമക്കേണ്ട കാര്യമില്ലെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ഉച്ച ഭക്ഷണ ഫണ്ട് ജൂലൈ 15ന് മുന്‍പ് അനുവദിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
Read Moreകോട്ടയത്തെ ക്രിമിനൽ കേസ് പ്രതി ആലപ്പുഴയിൽ മരിച്ച നിലയിൽ; കോട്ടയംകാരനായ കാപ്പകേസ് പ്രതിയുടെ വാടക വീട്ടിൽ സംഭവിച്ചത്…
തുറവൂര്‍: നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം മൂലവട്ടം കൊല്ലാട് നാൽക്കവല സ്വദേശി ഹിരാലാലിനെ(39)യാണ് കാപ്പാ കേസ് പ്രതിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് പറയുന്നത്: നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ കോട്ടയം സ്വദേശി ജയകൃഷ്ണന് എന്നയാളെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. വയലാര്‍ തെക്ക് പുതിയകാവില്‍ വാടകയ്ക്കു താമസിക്കുന്ന ജയകൃഷ്ണന്റെ വീട്ടിലാണ് ഹീരാലാലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജയകൃഷ്ണന്റെ സുഹൃത്തായ ഹിരാലാല്‍ വെള്ളിയാഴ്ച ഇവിടെ വരികയും ഇവര്‍ രണ്ടുപേരും മദ്യപിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ ഹീരാലാലിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമിത മദ്യപാനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പട്ടണക്കാട് പോലീസെത്തി മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മാര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്കി. അസ്വാഭാവിക മരണത്തിന് പോലീസ്കേസെടുത്തിട്ടുണ്ട്. മൂലവട്ടം തടത്തിപ്പറമ്പില്‍ ലാല്‍ജിയാണ് അച്ഛന്. അമ്മ ആശാരിപ്പറമ്പില്‍ ഓമന. അവിവാഹിതനാണ്. സംസ്കാരം…
Read More