സ്വ​പ്ന​യെ കാ​ണു​ക​യോ സം​സാ​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല! സ്വ​പ്‌​ന​യും ഷാ​ജും ചേ​ര്‍​ന്ന് കു​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന് നി​കേ​ഷ് കു​മാ​ര്‍

കൊ​ച്ചി: സ്വ​പ്‌​ന ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി റി​പ്പോ​ര്‍​ട്ട​ര്‍ ടി​വി എം​ഡി നി​കേ​ഷ് കു​മാ​ര്‍.

സ്വ​പ്‌​ന സു​രേ​ഷും ഷാ​ജ് കി​ര​ണും ചേ​ര്‍​ന്ന് ത​ന്നെ കു​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന് നി​കേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു. സ്വ​പ്ന​യെ കാ​ണു​ക​യോ സം​സാ​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.

സ്വ​പ്‌​ന​യു​ടെ അ​ഭി​മു​ഖ​ത്തി​നാ​യി ഷാ​ജ് കി​ര​ണ്‍ വി​ളി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പോ​കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്ന് നി​കേ​ഷ് പ​റ​ഞ്ഞു.

ത​ന്നെ അ​ഭി​മു​ഖ​ത്തി​ന് ക്ഷ​ണി​ച്ച​ത് മ​നഃ​പൂ​ര്‍​വ്വം കു​ടു​ക്കാ​നാ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്നു. അ​ഭി​മു​ഖ​ത്തി​നാ​യി ത​ന്നെ ത​ന്ത്ര​പൂ​ര്‍​വ്വം പാ​ല​ക്കാ​ടെ​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ചു.

അ​ഭി​മു​ഖ​ത്തി​ന് താ​ന്‍ പോ​യി​രു​ന്നെ​ങ്കി​ല്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം തെ​ളി​വാ​യി ഉ​പ​യോ​ഗി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. 

ഗൂ​ഢാ​ലോ​ച​ന​യ്ക്ക് പി​ന്നി​ല്‍ സ്വ​പ്‌​ന​യും ഷാ​ജും കൂ​ടാ​തെ മ​റ്റാ​രൊ​ക്കെ ഉ​ണ്ടെ​ന്ന് അ​റി​യി​ല്ലെ​ന്നും ഇ​ക്കാ​ര്യം അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ നാ​വും ശ​ബ്ദ​വു​മാ​ണ് താ​നെ​ന്നാ​ണ് സ്വ​പ്‌​ന പ​റ​ഞ്ഞ​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് അ​തി​ന്‍റെ ആ​വ​ശ്യം ഇ​ല്ലെ​ന്നും അ​ങ്ങ​നെ മു​ഖ്യ​മ​ന്ത്രി​യു​ടെ നാ​വാ​കാ​ന്‍ താ​ന്‍ ത​യാ​റ​ല്ലെ​ന്നും നി​കേ​ഷ് പ​റ​ഞ്ഞു.

Related posts

Leave a Comment