ചെന്നൈ: തമിഴ്നാട്ടില്‍ നാം തമിഴർ കക്ഷി നേതാവിനെ അക്രമിസംഘം വെട്ടിക്കൊന്നു. പാർട്ടിയുടെ മധുര നോർത്ത് സെക്രട്ടറി ബാലസുബ്രഹ്മണ്യനാണു കൊല്ലപ്പെട്ടത്. പ്രഭാതനടത്തതിനിടെ ബാലസുബ്രഹ്മണ്യനെ അക്രമി സംഘം വെട്ടിക്കൊല്ലുകയായിരുന്നു. മധുര തല്ലക്കുളം പോലീസ് സ്റ്റേഷനു സമീപത്തുവച്ചാണു സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതി കൂടിയാണ് ബാലസുബ്രഹ്മണ്യൻ. കൊലപാതകത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാണോയെന്നു പോലീസ് സംശയിക്കുന്നുണ്ട്. നേരത്തെ തമിഴ്നാട് ബിഎസ്പി അധ്യക്ഷൻ കെ. ആംസ്ട്രോംഗും വധിക്കപ്പെട്ടിരുന്നു. ചെന്നൈയിലെ വീടിനു സമീപത്തുവച്ച് ആറംഗസംഘം വെട്ടിക്കൊല്ലുകയായിരുന്നു. കേസിലെ പ്രതി കഴിഞ്ഞ ദിവസം പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
Read MoreDay: July 16, 2024
ജമ്മു കാഷ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നാല് ജവാന്മാര്ക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ദോഡ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു ജവാന്മാര്ക്കു വീരമൃത്യു. ദോഡ ടൗണില്‍നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള വനമേഖലയില്‍ ഭീകരര്‍ക്കുവേണ്ടി തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്ച വൈകിട്ടാണു സംഭവം. വനമേഖലയിലേക്കു രക്ഷപ്പെട്ട ഭീകരരെ സുരക്ഷാസേന പിന്തുടര്ന്നു. ഇതിനു പിന്നാലെ വീണ്ടും ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. സ്ഥലത്തു കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
Read Moreസംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; അരുവിക്കര, കല്ലാർകുട്ടി ഡാമുകൾ ഉയർത്തി; ആലുവാ ക്ഷേത്രം മുങ്ങി; വടക്കൻ കേരളത്തിൽ വ്യാപകനാശം
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഫലമായി അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് അതിശക്തമായ മഴതുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അടുത്ത മണിക്കൂറുകളിൽ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ വ്യാപകമായി ഇടിന്നലോടും കാറ്റോടും കൂടിയ അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ,…
Read Moreജയറാമിനൊപ്പം കുറേ നല്ല സിനിമകൾ ചെയ്യാന്‍ കഴിഞ്ഞു; ഉർവശി
സംവിധായകന് പറയുന്നതുപോലെ അഭിനയിക്കുന്നു. അതായിരുന്നു എന്റെ ജോലി. അല്ലാതെ നായകനെ നമ്മളായിട്ട് തിരഞ്ഞെടുത്ത് കാമറയുടെ മുന്നില്‍ കൊണ്ട് വന്ന് പ്രണയിക്കാനൊന്നും നിര്‍മാതാവ് കാശ് മുടക്കില്ല. അതിന് വേറെ പോയി പ്രണയിക്കേണ്ടി വരും. പക്ഷേ ജയറാമിനൊപ്പം കുറേ നല്ല തമാശനിറഞ്ഞ സിനിമകള്‍ എനിക്ക് ചെയ്യാന്‍ പറ്റി. അത്തരത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തത് ജയറാമിനൊപ്പമാണ്. – ഉർവശി
Read Moreകിമ്മിനൊപ്പം ആഷും; സോഷ്യൽ മീഡിയ കീഴടക്കിയ സെൽഫി
അനന്ത് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിലെ വിശിഷ്ടാതിഥികളിൽ ഒരാളായിരുന്നു കിം കർദാഷ്യൻ. ഇന്ത്യൻ ലുക്കിലെത്തിയ കിമ്മിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. നടി ഐശ്വര്യ റായ്ക്കൊപ്പമുള്ള കിമ്മിന്റെ ചിത്രവും സോഷ്യൽ മീഡിയ കീഴടക്കുകയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കിം ഐശ്വര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ക്വീൻ എന്ന് കുറിച്ചു കൊണ്ടാണ് ഐശ്വര്യയ്ക്കൊപ്പമുള്ള സെൽഫി കിം പങ്കുവച്ചിരിക്കുന്നത്. അനന്തിന്റെയും രാധികയുടെയും ശുഭ് ആശിര്‍വാദ് ചടങ്ങില്‍ നിന്നുള്ള ചിത്രമാണിത്. എന്തായാലും ഫാൻ പേജുകളിലടക്കം ചിത്രം വൈറലായിക്കഴിഞ്ഞു. എല്ലാവരും കിമ്മിന്റെ ആരാധകരാണ്. പക്ഷേ കിം ഐശ്വര്യയുടെ ആരാധികയും എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. അമേരിക്കൻ മാധ്യമ പ്രവർത്തകയും സാമൂഹികപ്രവർത്തകയും ബിസിനസുകാരിയും അഭിനേത്രിയുമാണ് കിം.
Read Moreവകുപ്പും ചട്ടവും അറിയില്ലെങ്കിൽ 100 വട്ടം എഴുതിക്കോ… എസ്പിയുടെ ചോദ്യത്തിന് വനിതാ എസ്ഐയ്ക്ക് ഉത്തരം മുട്ടി; ഇമ്പോസിഷന്‍ എഴുതാന്‍ നിർദേശിച്ച് എസ്പി
പത്തനംതിട്ട: ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകിയില്ല. വനിതാ എസ്ഐയോട് ഇമ്പോസിഷന്‍ എഴുതാന്‍ നിര്‍ദേശിച്ച് എസ്പി. പത്തനംതിട്ടയിലാണ് സംഭവം. പതിവ് വയര്‍ലന്‍സ് റിപ്പോര്‍ട്ടിംഗിനിടെയായിരുന്നു സംഭവം. ഭാരതീയ ന്യായ സംഹിതയിലെ ഒരു സെക്ഷനെ കുറിച്ച് എസ്ഐയോട് എസ്പി ചോദ്യമുന്നയിച്ചു. എന്നാല്‍, ഈ ചോദ്യത്തിന് വനിതാ എസ്ഐക്ക് കൃത്യമായി മറുപടി പറയാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇമ്പോസിഷന്‍ എഴുതി മെയില്‍ അയക്കാന്‍ എസ്പി നിര്‍ദേശിച്ചത്. വനിത എസ്ഐ ഇമ്പോസിഷന്‍ എഴുതി ഇ-മെയില്‍ ചെയ്തെന്നാണ് പുറത്ത് വരുവന്ന വിവരം.
Read Moreനയൻസ് വീണ്ടും നന്പർ വൺ; തൃഷ രണ്ടാമത്, രശ്മിക മന്ദാന പട്ടികയിൽ പോലുമില്ല
ജനപ്രീതിയുള്ള നായികമാർ ആരെന്ന് അറിയാൻ തമിഴകത്തെ പ്രേക്ഷകർക്ക് എന്നും വലിയ ആകാംക്ഷയാണ്. പലപ്പോഴും ചെറിയ വ്യത്യാസത്തിലാണ് ഓരോരുത്തർക്കും ആദ്യ മൂന്ന് സ്ഥാനങ്ങൾ നഷ്ടമാവുന്നത്. കുറേ നാളുകളായി തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയായിരുന്നു ആദ്യ സ്ഥാനത്ത്. എന്നാൽ ഇടയ്ക്കുവച്ച് താരം പിന്നിലായിരുന്നു. പക്ഷേ വീണ്ടും പുതിയ കണക്കുകൾ പ്രകാരം താരം ആദ്യസ്ഥാനത്ത് തിരികെ എത്തിയിരിക്കുകയാണ്. ജനപ്രീതിയിൽ മുന്നിലുള്ള തമിഴ് നായികാ താരങ്ങളുടെ പട്ടിക ഓർമാക്സ് മീഡിയ ആണ് പുറത്തുവിട്ടത്. നേരത്തെ തൃഷ കൃഷ്ണനായിരുന്നു ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. എന്നാൽ ജൂൺ മാസത്തെ പുതിയ റിപ്പോർട്ട് പ്രകാരം തൃഷ രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. വീണ്ടും നയൻതാര ഒന്നാമതായി. മൂന്നാം സ്ഥാനത്ത് സാമന്തയും നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത് കീർത്തി സുരേഷുമാണ്. നയൻതാരയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം നവാഗതനായ നിലേഷ് കൃഷ്ണയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത അന്നപൂർണി ആയിരുന്നു. ചിത്രം കഴിഞ്ഞ വർഷം റിലീസ്…
Read Moreഇന്ന് ലോക പാമ്പുദിനം; സര്‍പ്പ ആപ്പിലൂടെ കണ്ടെത്തിയത് 35,874 പാമ്പുകളെ
കൊച്ചി: പാമ്പ് ഭീതിയകറ്റാന്‍ വനം വകുപ്പ് ആരംഭിച്ച സര്‍പ്പ ആപ് (സ്നേക് അവയര്‍നെസ് റെസ്ക്യു ആന്‍ഡ് പ്രൊട്ടക്ഷന്‍ ആപ് ) വഴി സംസ്ഥാനത്ത് ഇതുവരെ കണ്ടെത്തിയത് 35,874 പാമ്പുകള്‍. ഇതില്‍ 34,559 പാമ്പുകളെ വിവിധ ജില്ലകളിലെ ജനവാസ മേഖലകളില്‍നിന്ന് പിടികൂടി വനത്തിലേക്ക് മാറ്റി. 2020 ഓഗസ്റ്റില്‍ ആരംഭിച്ച സര്‍പ്പ ആപ്പിലൂടെ 2023-24 വര്‍ഷത്തില്‍ 89 രാജവെമ്പാല, 2,816 പെരുമ്പാമ്പ്, 15 അണലി, 4,022 മൂർഖൻ, 7,996 മറ്റ് പാമ്പിനങ്ങള്‍ എന്നിവയെയാണ് കണ്ടെത്തിയത്. 86 രാജവെമ്പാലയേയും 2742 പെരുമ്പാമ്പുകളേയും 13 അണലികളേയും 7873 മറ്റ് പാമ്പിനങ്ങളേയും കാട്ടിലേക്ക് അയയ്ക്കാനായി. 2022 വര്‍ഷത്തില്‍ സര്‍പ്പ ആപ്പിലൂടെ 10,999 പാമ്പുകളെയാണ് കണ്ടെത്തിയത്. ഇതില്‍ 10,499 എണ്ണത്തെ കാട്ടിലേക്ക് അയച്ചു. 2021 ല്‍ കണ്ടെത്തിയ 8,446 പാമ്പുകളില്‍ 8,080 എണ്ണത്തെ കാട്ടിലേക്ക് അയച്ചു. 2020 ല്‍ കണ്ടെത്തിയ 955 പാമ്പുകളില്‍ 929 എണ്ണത്തെയാണ്…
Read Moreബസിൽ നിയമ വിദ്യാർഥിനിയോട് മോശമായി പെരുമാറി സർക്കാർ ജീവനക്കാരൻ; യാത്രക്കാർ ഇടപെട്ട് ബസ് പോലീസ് സ്റ്റേഷനിലേക്ക്; മുപ്പത്തിയാറുകാരൻ അറസ്റ്റിൽ
പന്തളം: കെഎസ്ആർടിസി ബസ് യാത്രയിൽ നിയമ വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ സർക്കാർ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട മൈലപ്ര ചരിവുപറമ്പിൽ സുരാജിനെയാണ് (36) പന്തളം പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട മൈനർ ഇറിഗേഷൻ വകുപ്പിലെ ഡിവിഷണൽ അക്കൗണ്ടന്റാണ്. കോട്ടയം -തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസിൽ തിങ്കളാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. വിദ്യാർഥിനിയുടെ പരാതിയിൽ യാത്രക്കാർ ബഹളംവച്ചതിനെത്തുടർന്ന് കെഎസ്ആർടിസി ബസ് പന്തളം പോലീസ് സ്റ്റേഷനിൽ എത്തുകയും സുരാജിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവം നടന്നത് ചെങ്ങന്നൂർ പോലീസിന്റെ പരിധിയിലായതിനാൽ കേസന്വേഷണം ചെങ്ങന്നൂർ പോലീസിനു കൈമാറി.
Read Moreഇന്ത്യയിൽ ഏറ്റവും കൂടുതൽ ലിംഗമാറ്റ ശസ്ത്രക്രിയകൾ നടത്തുന്ന നഗരമിതോ! എല്ലാ മാസവും 30 മുതൽ 35 വരെ ആളുകൾ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി എത്തുന്നു
ഇന്ന് ശസ്ത്രക്രിയകൾ ഒരു സാധാരണ കാര്യമായി മാറിയിരിക്കുന്നു. ആകർഷകമായി തോന്നാൻ യുവാക്കൾ പലതരത്തിലുള്ള പ്ലാസ്റ്റിക് സർജറികൾ ചെയ്യുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഇവരിൽ കൂടുതലും 17 മുതൽ 22 വയസുവരെയുള്ള യുവാക്കളാണ്. ഫേസ് ലിഫ്റ്റിംഗ്, താടിയെല്ല് തിരുത്തൽ, ലിപ് ലിഫ്റ്റിംഗ് മറ്റ് സൗന്ദര്യവർധക ശസ്ത്രക്രിയകൾ എന്നിവയിൽ ഈ യുവാക്കൾക്ക് പ്രത്യേക താൽപര്യമുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ ശസ്ത്രക്രിയകളുടെ എണ്ണം 10 മടങ്ങ് വർധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതൽ ശസ്ത്രക്രിയകൾ നടക്കുന്ന രാജ്യത്തെ രണ്ടാമത്തെ നഗരമായി ഇൻഡോർ മാറി. ലിംഗമാറ്റ ശസ്ത്രക്രിയയും ഇതിൽ ഉൾപ്പെടുന്നു. റിപ്പോർട്ടുകൾ പ്രകാരം ഇൻഡോറിലെ ലിംഗമാറ്റ ശസ്ത്രക്രിയയിലും സർക്കാർ ഇളവ് നൽകിയിട്ടുണ്ട്. സർക്കാർ ഇതിനെ കോസ്മെറ്റിക് സർജറി വിഭാഗത്തിൽ നിന്ന് ഒഴിവാക്കി ആയുഷ്മാൻ ഭാരത് യോജനയുടെ കീഴിൽ ഉൾപ്പെടുത്തി. ഇൻഡോറിൽ തന്നെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ചെയ്യുന്ന 30 പ്ലാസ്റ്റിക് സർജന്മാർ നഗരത്തിലുണ്ട്. മാറുന്ന…
Read More