വീട് കഴിഞ്ഞാൽ കുട്ടികൾ ഏറ്റവും കൂടുതൽ ഇടപെഴകുന്ന സ്ഥലമാണ് വിദ്യാലയം. കുഞ്ഞുങ്ങളുടെ മിക്ക കുരുത്തക്കേടുകളും കണ്ടു പിടിക്കുന്നതും അധ്യാപകർ തന്നെയാണ്. യുഎസ് സംസ്ഥാനമായ കാലിഫോർണിയയിലെ പുതിയ നിയമമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. വിദ്യാർഥികളുടെ ജെൻഡർ ഐഡന്റിറ്റി മാറ്റത്തെ കുറിച്ച് രക്ഷിതാക്കളെ അറിയിക്കുന്നതിൽ നിന്നും സ്കൂളിനെ വിലക്കിക്കൊണ്ട് പുതിയ നിയമം ഇവിടെ ഇറക്കിയിരിക്കുകയാണ്. ജെൻഡർ ഐഡന്റിറ്റി എന്നാൽ സ്വന്തം ജെൻഡറിനെ കുറിച്ച് ഒരു വ്യക്തിയുടെ മനസിലുള്ള ബോധമാണ്. കുട്ടിയുടെ അനുവാദമില്ലാതെ ഒരു വിദ്യാർഥിയുടെ ജെൻഡർ ഐഡന്റിറ്റിയോ ലൈംഗിക ആഭിമുഖ്യമോ മറ്റേതെങ്കിലും വ്യക്തിയോട് വെളിപ്പെടുത്താൻ അധ്യാപകർക്കോ സ്കൂളിലെ മറ്റ് ജീവനക്കാർക്കോ അനുവാദമില്ലന്നാണ് ഈ നിയമം പറയുന്നത്. ഇത് പ്രാബല്യത്തിൽ വന്നാൽ ഒരു പരിധി വരെ കുട്ടികൾക്ക് അവരുടെ ജെൻഡർ വെളിപ്പെടുത്തുന്നത് മുഖേന വീടുകളിൽ നിന്നുണ്ടാകുന്ന അതിക്രമങ്ങളും അവഗണനയും തടയാൻ ഇത് സഹായകമാകും.
Read MoreDay: July 17, 2024
ന്യൂനപക്ഷമാണു നാട്ടിലെ സമ്പത്ത് കൈയടക്കുന്നത്; സത്യം തുറന്നുപറഞ്ഞതിന്റെ പേരിൽ ഒരു വിഭാഗം ക്രൂശിക്കാൻ ശ്രമിച്ചെന്ന് വെള്ളാപ്പള്ളി
ചേര്‍ത്തല: ന്യൂനപക്ഷമാണ് നാട്ടിലെ സമ്പത്ത് കൈയടക്കുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചേര്‍ത്തലയില്‍ നടന്ന എസ്എൻഡിപി നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സത്യം തുറന്നുപറഞ്ഞതിന്റെ പേരിൽ ഒരു വിഭാഗം തന്നെ ക്രൂശിക്കാൻ ശ്രമിച്ചു. മുസ്ലീം സമുദായം കൂടുമ്പോൾ ഒന്നാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മോഡിയെ എതിർക്കാൻ രാജ്യത്തെ മുസ്ലീങ്ങൾ ഒറ്റക്കെട്ടായിനിന്നു. ഇടതു പക്ഷത്തിന്റെ സ്വന്തക്കാരനായ കാന്തപുരത്തിന്റെ അനുനായികൾ വരെ ലീഗ് സ്ഥാനാർഥിക്കാണ് വോട്ട് ചെയ്തത്. സർക്കാർ സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഗണിക്കാതിരുന്നതും ജനങ്ങളെ മറന്ന് പലസ്തീൻക്കാർക്ക് ജയ് വിളിക്കാൻ പോയതും കുഴപ്പമായെന്ന് വെള്ളാപ്പള്ളി പറഞ്ഞു.പ്രസിഡന്റ്് ഡോ.എം.എൻ. സോമൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡനന്റ് തുഷാർ വെള്ളാപ്പള്ളി സ്വാഗതം പറഞ്ഞു.
Read Moreവൈദ്യുതി മുടങ്ങി; തോട്ടയ്ക്കാട് ഹെല്‍ത്ത് സെന്റര്‍ രണ്ടു ദിവസമായി ഇരുട്ടില്‍
തോട്ടയ്ക്കാട്: കാറ്റിലും മഴയിലും വൈദ്യുതിബന്ധം നിലച്ചതോടെ തോട്ടയ്ക്കാട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കഴിഞ്ഞ രണ്ടു ദിവസമായി ഇരുട്ടില്‍. അഞ്ഞുറോളം രോഗികള്‍ ദിനംപ്രതി ഒപി വിഭാഗത്തില്‍ ചികിത്സയ്ക്കെത്തുന്ന ആശുപത്രിയിലാണു പ്രതിസന്ധി. പുതുപ്പള്ളി, തോട്ടയ്ക്കാട്, മീനടം, കുറുമ്പനാടം എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള രോഗികളാണ് തോട്ടയ്ക്കാട് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്നത്. വൈദ്യുതിബന്ധം നിലച്ചതോടെ ആശുപ്രതിയുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. ഡോക്ടര്‍മാരും നഴ്സുമാരും രോഗികളെ പരിശോധിക്കുന്നത് ടോര്‍ച്ചിന്റെയും ലാമ്പിന്റെയും വെളിച്ചത്തിലാണ്. വൈദ്യുതി മുടങ്ങി വെള്ളവും വെളിച്ചവും ഇല്ലാതായതോടെ കിടപ്പുരോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലാണ്. പ്രാഥമിക കൃത്യങ്ങള്‍ക്കുള്ള വെള്ളംപോലും കിട്ടാനില്ലെന്നാണ് രോഗികള്‍ പറയുന്നത്. ആശുപത്രിയില്‍ ഇന്‍വെര്‍ട്ടര്‍ സംവിധാനവും പ്രവര്‍ത്തിക്കുന്നില്ല. ജനറേറ്ററും മറ്റു സംവിധാനങ്ങളും ഇല്ലാത്ത ആശുപത്രിയുടെ പ്രവര്‍ത്തനം ദൈനംദിനം ദുരിതത്തിലാണ്. ബ്രിട്ടീഷ്കാരുടെ കാലത്തുനിര്മിച്ച ഈ ആശുപത്രി അതേ അവസ്ഥയില്‍ ആണ് ഇപ്പോഴും നിലനില്‍ക്കുന്നത്.സംസ്ഥാന സര്‍ക്കാരും മറ്റ് അധികാരികളും തോട്ടയ്ക്കാട് ആശുപത്രിയുടെ ശോചനീയവസ്ഥയ്ക്കു പരിഹാരം കാണാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന്…
Read Moreജോലികഴിഞ്ഞു പോകുകയായിരുന്ന യുവതിക്കുനേരേ ലൈംഗികാതിക്രമം; യുവാവിനു രണ്ടു വർഷം തടവുംപിഴയും
ചേര്‍ത്തല: ജോലികഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന യുവതിക്കുനേരേ ലൈംഗികാതിക്രമം കാട്ടിയെന്ന കേസില്‍ യുവാവിനെ രണ്ടുവര്‍ഷം തടവും 20,000 പിഴയും ശിക്ഷ. പാണാവള്ളി പഞ്ചായത്ത് നാലാം വാര്‍ഡില്‍ തൃച്ചാറ്റുകുളം ജിതിന് നിവാസില്‍ അഖിലി(31)നെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി ജഡ്ജി ശിക്ഷിച്ചത്. 2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് സന്ധ്യക്ക് വീട്ടിലേക്കു പോകുകയായിരുന്ന യുവതിയെ പ്രതി ആളൊഴിഞ്ഞ വഴിയില്‍ വച്ച് കണ്ടത്തിലേക്ക് തള്ളി ഇടുകയും ശരീര ഭാഗങ്ങളില്‍ പിടിച്ച് അപമാനിക്കുകയും വസ്ത്രം കീറാനിടവരുത്തുകയും ചെയ്തതായാണ് കേസ്. പൂച്ചാക്കല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Read Moreഅന്താരാഷ്ട്ര വിപണിയിൽ റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണവില;കേരളത്തില്‍ പവന് 55,000 രൂപ
സീമ മോഹന്‍ലാല്‍കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണവില. അന്താരാഷ്ട്ര സ്വര്‍ണ വില ഔണ്‍സിന് 2,450 ഡോളര്‍ റിക്കാര്‍ഡ് തകര്‍ത്ത് 2,482 ഡോളറിലേക്ക് കുതിച്ചെങ്കിലും നേരിയ കുറവോടെ 2,472 ഡോളറില്‍ തുടരുകയാണ്. അന്താരാഷ്ട്ര സ്വര്‍ണവില 1.6 ശതമാനം കൂടിയപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു ശതമാനത്തിന് അടുത്ത് മാത്രമാണ് വര്‍ധന ഉണ്ടായത്. ബജറ്റ് പ്രതീക്ഷയാണ് കാരണം. അതേസമയം കേരള വിപണിയില്‍ സ്വര്‍ണവില പവന് 55,000 രൂപയിലെത്തി. ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,875 രൂപയും പവന് 55,000 രൂപയുമായി. സംസ്ഥാനത്തെ റിക്കാര്‍ഡ് വില വര്‍ധന കഴിഞ്ഞ ഏപ്രില്‍ 20 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ്. യുഎസില്‍ പണപ്പെരുപ്പം കുറയുകയും, പണപ്പെരുപ്പം തങ്ങളുടെ ലക്ഷ്യമായ രണ്ടു ശതമാനത്തിലേക്ക് കുറയാന്‍ കാത്തിരിക്കേണ്ടതില്ലെന്ന ഫെഡറൽ റിസർവ് ചെയർമാൻ…
Read More‘പിന്തുണയ്ക്ക് നന്ദി, ഈ പിന്തുണ മറ്റൊരാൾക്ക് വേദനയുണ്ടാക്കരുത്’; രമേശ് നാരായണനുമായി ഫോണിൽ സംസാരിച്ചു; നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്; ആസിഫ് അലി
കൊച്ചി: സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം കാണിച്ച സംഭവത്തിൽ പ്രതികരണവുമായി ആസിഫ്. രമേശ് നാരായണനും താനും തമ്മിൽ പ്രശ്നങ്ങളില്ല. മനുഷ്യസഹജമായി സംഘാടകർക്ക് സംഭവിച്ച പിഴവായിരിക്കും അതെന്ന് ആസിഫ് പറഞ്ഞു. സന്ദർഭോചിതമായ പെരുമാറ്റമാണ് അദ്ദേഹം നടത്തിയത്. അദ്ദേഹത്തിന്റെ പ്രവർത്തിയിൽവിഷമവുമില്ലന്ന് താരം വ്യക്തമാക്കി. എന്തെങ്കിലും പിരിമുറുക്കത്തിന്റെ പേരിൽ ആയിരിക്കാം അദ്ദേഹം അങ്ങനെ പെരുമാറിയിട്ടുണ്ടാവുക. രമേശ് നാരായണനുമായി ഇന്ന് ഫോണിൽ സംസാരിച്ചു. നേരിട്ട് കാണണമെന്ന് രമേശ് നാരായണൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആസിഫ് അറിയിച്ചു. എല്ലാ പിന്തുണകൾക്കും നന്ദി അറിയിക്കുന്നു എന്നാൽ തന്നെ പിന്തുണച്ച് സംസാരിക്കുന്നത് മറ്റൊരാൾക്കെതിരേ ആകരുത്. അദ്ദേഹം തന്നോട് മാപ്പ് പറയുന്ന അവസ്ഥ വരെ കൊണ്ടെത്തിച്ചു. അതിൽ തനിക്ക് വിഷമമുണ്ടെന്നും ആസിഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
Read More‘അപ്പയോടുള്ള സ്നേഹവും ആദരവും മരിക്കുന്നില്ല’;പുതുപ്പള്ളി വീട്ടിലും കബറിടത്തിങ്കലെത്തുന്ന ആള്‍ക്കൂട്ടമാണ് തന്റെ ശക്തിയെന്ന് ചാണ്ടി ഉമ്മൻ
കോട്ടയം: അപ്പയോടുള്ള സ്നേഹവും ആദരവും മരിക്കുന്നില്ലെന്നുള്ളതിന്റെ സൂചനയാണു കബറിങ്കലെത്തുന്ന ആള്‍ക്കൂട്ടം. അപ്പയുടെ അഭാവം വലിയ ശൂന്യതയുണ്ടാക്കിയെങ്കിലും ഈ ആള്‍ക്കൂട്ടം കാണുമ്പോള്‍ അപ്പയുടെ അഭാവം മറക്കുകയാണ്. ഞായറാഴ്ചകളിലെ പുതുപ്പള്ളി വീട്ടിലെ ആള്‍ക്കൂട്ടം പോലെ തന്നെയാണു കബറിടത്തിങ്കലെത്തുന്ന ആള്‍ക്കൂട്ടം. ഇതാണെന്റെ ശക്തിയും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചിട്ട് നാളെ ഒരു വര്‍ഷം തികയുമ്പോള്‍ മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍ അപ്പയെ അനുസ്മരിക്കുന്നു.ഒരു വര്‍ഷം പെട്ടെന്ന് കടന്നുപോയി. അപ്പ ഇല്ലാത്ത ഒരു വര്‍ഷം വലിയ ശൂന്യതയാണ് സമ്മാനിച്ചത്. എങ്കിലും ഓരോ മിനിറ്റിലും ഓരോ ശ്വാസത്തിലും അപ്പയും അപ്പയുടെ ഓര്മകളുമായിരുന്നു എന്റെയുള്ളില്‍. വിലാപയാത്രയായിരുന്നു അപ്പയ്ക്ക് കേരളവും മലയാളിയും തന്ന ഏറ്റവും വലിയ ആദരവ്. അതിന്റെ തുടര്‍ച്ചയെന്നവണ്ണം ഇന്നും പുതുപ്പള്ളി പള്ളിയിലെ കബറിടത്തിങ്കലേക്ക് ജനപ്രവാഹമാണ്. ഇന്നലെ ഞാന്‍ കബറിടത്തിങ്കല്‍ ചെല്ലുമ്പോഴും അവിടെ സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. കാസര്‍കോഡ് മുതല്‍ പാറശാല വരെയുള്ള…
Read Moreസംസ്ഥാനത്ത് കനത്ത മഴ; രണ്ട് ദിവസത്തിനുള്ളിൽ മഴ കവർന്നത് 11 ജീവൻ; 14 ക്യാന്പുകളിലായി 224 പേരെ മാറ്റിപ്പാർപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്നുള്ള കെടുതികളിൽ ഇന്ന് മരിച്ചത് മൂന്നുപേർ. ഇതോടെ രണ്ടു ദിവസങ്ങളിലായി മഴയിൽ പൊലിഞ്ഞത് 11 പേർ. തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ഇടുക്കി മാങ്കുളം താളുംകണ്ടത്ത് യുവാവ് പുഴയില്‍ വീണ് മരിച്ചു. ആലപ്പുഴയില്‍ മരം വീണ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തിരുവനന്തപുരത്ത് ഇന്ന് രാവിലെയാണ് മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചത്. മര്യനാട് അർത്തിയിൽ പുരയിടത്തിൽ അലോഷ്യസ്(45) ആണ് മരിച്ചത്.ഇന്ന് രാവിലെ ആറിന് അലോഷ്യസ് ഉൾപ്പടെ നാല് പേരാണ് വള്ളത്തിൽ മത്സ്യബന്ധനത്തിനായി കടലിലേക്ക് പുറപ്പെട്ടത്. എന്നാൽ അൽപ്പദൂരം എത്തിയപ്പോഴേക്കും ശക്തമായ തിരയിൽ വള്ളം മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു. അവശനായ അലോഷ്യസിനെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. രാവിലെ ഏഴുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.അടിമാലി മാങ്കുളം താളുംകണ്ടത്ത് പുഴയിൽ വീണ് യുവാവ് മരിച്ചു. സനീഷ് (23) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒരു…
Read Moreചിന്നക്കനാലില്‍ ചക്കക്കൊമ്പന് കാര്‍ തകര്‍ത്തു; ആര്‍ആര്‍ടി സംഘം ഏറെ പണിപ്പെട്ട് ആനയെ കാടുകയറ്റി
ഇടുക്കി: ചിന്നക്കനാല്‍ മേഖലയില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. ചിന്നക്കനാല്‍ വിലക്ക് ഭാഗത്തെത്തിയ ചക്കക്കൊമ്പന് അവിടെ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകര്‍ത്തു. ഇന്നലെ രാത്രിയാണ് ചിന്നക്കനാല്‍ സ്വദേശി ഞാറോട്ടിപറമ്പില് എന്‍. കെ.മണിയുടെ കാര്‍ കാട്ടാന തകര്‍ത്തത്. ചിന്നക്കനാല്‍ ഗവ.സ്കൂള്‍ വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ടാക്സി കാറിന് നേരേയാണ് ഒറ്റയാന്റെ ആക്രമണം ഉണ്ടായത്. സ്കൂളിന്റെ ഗേറ്റ് തകര്‍ത്ത് അകത്ത് കടന്നാണ് ചക്കക്കൊമ്പന് വാഹനം തകര്‍ത്തത്. വാഹനം കുത്തി നശിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം സ്ഥലത്ത് തമ്പടിച്ച ചക്കക്കൊമ്പനെ ആര്‍ആര്‍ടി സംഘമെത്തി വേസ്റ്റുകുഴി ഭാഗത്തേക്കു തുരത്തി. ഏതാനും ദിവസങ്ങളായി ചക്കക്കൊമ്പന് മേഖലയില്‍ ചുറ്റിത്തിരിയുന്നുണ്ട്. കഴിഞ്ഞ ദിവസം പൂപ്പാറ ടൗണിന് തൊട്ടടുത്ത് ആനയെത്തിയത് പരിഭ്രാന്തി പരത്തിയിരുന്നു. ആനയെ കാണാനും ഫോട്ടോയെടുക്കാനും ആളുകള്‍ തടിച്ചു കൂടിയത് പോലീസിനും വനംവകുപ്പിനും തലവേദനയായി. ആര്‍ആര്‍ടി സംഘം ഏറെ പണിപ്പെട്ടാണ് ആനയെ ഇവിടെ നിന്നും കാടുകയറ്റിയത്.
Read Moreജോയിയുടെ അമ്മയ്ക്ക് നഗരസഭ വീട് വച്ച് നൽകും; സംസ്ഥാന സർക്കാറിന്റെ ധനസഹായത്തിനൊപ്പം നഗരസഭ അദ്ദേഹത്തിന്റെ മാതാവിനൊപ്പം നിൽക്കുന്നു; ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽപ്പെട്ട് മരിച്ച ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീട് വച്ച് നൽകുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ആമയിഴഞ്ചാൻ തോടിന്റെ റെയിൽവെയുടെ അധീനതയിലുള്ള പഴവങ്ങാടി തോടിൽ അടിഞ്ഞ് കൂടിയ മാലിന്യം നീക്കുന്നതിനിടെ അപകടത്തിൽപെട്ട് മരണപ്പെട്ട റെയിൽവേ കരാറുകാരന്റെ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകാനുള്ള സന്നദ്ധത നഗരസഭ സർക്കാരിനെ അറിയിക്കുമെന്നും മേയർ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ ധനസഹായത്തിനൊപ്പം നഗരസഭ അദ്ദേഹത്തിന്റെ മാതാവിനൊപ്പം നിൽക്കുന്നു എന്നും ആര്യ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ആമയിഴഞ്ചാൻ തോടിലുണ്ടായ അപകടത്തിൽ മരണപ്പെട്ട ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീട് വച്ച് നൽകും. ആമയിഴഞ്ചാൻ തോടിന്റെ റെയിൽവെയുടെ അധീനതയിലുള്ള പഴവങ്ങാടി തോടിൽ അടിഞ്ഞ് കൂടിയ മാലിന്യം നീക്കുന്നതിനിടെ അപകടത്തിൽപെട്ട് മരണപ്പെട്ട റെയിൽവേ കരാറുകാരന്റെ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകാനുള്ള…
Read More