ഒരു കോളേജ് ബിരുദധാരി തന്റെ ബയോഡാറ്റ ടി-ഷർട്ടിൽ പ്രിന്റ് ചെയ്ത സംഭവം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മധ്യ ചൈനയിലെ വുഹാൻ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ജിയോമാറ്റിക്സിൽ നിന്ന് 21 കാരനായ സോംഗ് ജിയാലെ എന്ന വ്യക്തി അടുത്തിടെ ബിരുദം നേടി. ബിരുദാനന്തര ബിരുദ പഠനം ആരംഭിക്കുന്നതിന് മുമ്പ് സോംഗ് ഇന്റേൺഷിപ്പ് നേടാൻ ശ്രമിച്ചെങ്കിലും, നിരവധി അപേക്ഷകൾ നൽകിയിട്ടും അവസരം ലഭിച്ചില്ല. അങ്ങനെ സോംഗ് തന്റെ ബയോഡാറ്റ ഒരു ടി-ഷർട്ടിൽ അച്ചടിക്കുക എന്ന ആശയം കൊണ്ടുവന്നു. അദ്ദേഹത്തിന്റെ ടി-ഷർട്ടിന്റെ മുൻവശത്ത് ജോലി അന്വേഷിക്കുന്നു, ദയവായി തിരികെ നോക്കൂ എന്ന് പ്രിന്റ് ചെയ്തിട്ടുണ്ട്.’അവൻ്റെ പേര്, യൂണിവേഴ്സിറ്റി, പഠന മേഖല, വിദ്യാർഥി പ്രവർത്തനങ്ങൾ, ഇന്റേൺഷിപ്പുകൾ’ എന്നിവ ഉൾപ്പെടുന്ന ബയോഡാറ്റയുടെ ഒരു പകർപ്പ് പുറകിലുമുണ്ട്. ആളുകളെ ബന്ധപ്പെടുന്നത് എളുപ്പമാക്കാൻ തന്റെ ഫോട്ടോയ്ക്ക് മുകളിൽ ഒരു ക്യുആർ കോഡും സമർഥമായി സ്ഥാപിച്ചു. …
Read MoreDay: July 18, 2024
ഷൂസ് ധരിക്കുമ്പോൾ സൂക്ഷിക്കൂ… ചിലപ്പോൾ ഇതുപോലെ മൂർഖൻ പാമ്പ് മറഞ്ഞിരിക്കുന്നുണ്ടായിരിക്കും; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
മഴക്കാലമായതിനാൽ ഇഴജന്തുക്കൾ മനുഷ്യവാസസ്ഥലത്തേക്ക് എത്താനുള്ള സാധ്യതയുണ്ട്. ഈ സീസണിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഉരഗങ്ങളാണ് പാമ്പുകൾ. മഴയുള്ളപ്പോൾ അവയുടെ വാസസ്ഥലങ്ങളിൽ വെള്ളം നിറയുന്നതിനാൽ പാമ്പുകൾ കരയിലേക്ക് ഇഴഞ്ഞു നീങ്ങുകയും അവരുടെ താമസത്തിനായി സുരക്ഷിതമായ സ്ഥലം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു. അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ നെറ്റിസൺമാരുടെ ശ്രദ്ധ പിടിച്ചുപറ്റി എന്നുമാത്രമല്ല ഇത് ഭീതി പടർത്തുകയും ചെയ്തു. വിഷപ്പാമ്പ് ഷൂസിനുള്ളിൽ ഒളിച്ചിരുന്നതും ഷൂസ് ചലിപ്പിച്ചയുടൻ പുറത്തേക്ക് വരുന്നതും വീഡിയോയിൽ കാണാം. പാമ്പിനെ ശ്രദ്ധിച്ചില്ലായിരുന്നെങ്കിൽ നിമിഷങ്ങൾക്കകം വൻ അപകടം സംഭവിക്കുമായിരുന്നു. ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കുവച്ചത് നീരജ് പ്രജാപത് (@sarpmitra_neerajprajapat) എന്ന രാജസ്ഥാൻ നിവാസിയായ ഒരു പ്രൊഫഷണൽ പാമ്പ് പിടുത്തക്കാരനാണ്. ഷൂസിൽ കയറിയ മൂർഖൻ പാമ്പിനെ പുറത്തെടുക്കുന്ന വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായതോടെ നിരവധിയാളുകൾ പ്രതികരണവുമായി എത്തി. ഇത് തനിക്ക്…
Read Moreസൂര്യകുമാർ ട്വന്റി 20 ക്രിക്കറ്റ് ക്യാപ്റ്റനായേക്കും
മുംബൈ: സൂര്യകുമാർ യാദവിനെ ഇന്ത്യയുടെ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ നായകനായി നിയമിച്ചേക്കും. ട്വന്റി 20 ലോകകപ്പ് ജയിച്ചതിനു പിന്നാലെ നായകൻ രോഹിത് ശർമ ട്വന്റി 20 ക്രിക്കറ്റിൽനിന്നു വിരമിച്ചതിനു പിന്നാലെയാണു പുതിയ നായകനെ തേടുന്നത്. സൂര്യകുമാറിനൊപ്പം ഇന്ത്യയുടെ സ്ഥിരം നായക സ്ഥാനത്തിനായി ഹാർദിക് പാണ്ഡ്യയുമുണ്ട്. എന്നാൽ മുൻ നായകൻ രോഹിത്തിനും പുതിയ പരിശീലകൻ ഗൗതം ഗംഭീറിനും സൂര്യകുമാറിനെ നായകനാക്കുന്നതിലാണ് താത്പര്യമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇക്കാര്യം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും പാണ്ഡ്യയെ അറിയിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ ഈ ആഴ്ച പ്രഖ്യാപിക്കാനിരിക്കേയാണ് പുതിയ നായകനെ തേടുന്നത്. സ്ഥിരം പരിക്കിന്റെ പിടിയിലാകുന്ന ഓൾറൗണ്ടർ പാണ്ഡ്യയുടെ ശാരീരികക്ഷമതയിലുള്ള വിശ്വാസക്കുറവാണ് പുതിയ നായകനെ തേടാൻ പ്രേരിപ്പിച്ചിരിക്കുന്നത്. 2026 ട്വന്റി 20 ലോകകപ്പ് വരെയാകും സൂര്യകുമാറിന്റെ നായ കസ്ഥാനം.
Read Moreമാലിന്യങ്ങൾ നീക്കി, സെയ്ൻ നദിയിൽ നീന്തി പാരീസ് മേയർ വാക്കുപാലിച്ചു
പാരീസ്: ഒളിന്പിക്സിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ഉദ്ഘാടനച്ചടങ്ങിനും വിവിധ മത്സരങ്ങൾക്കും വേദിയാകേണ്ട പാരീസിലെ സെയ്ൻ നദിയിൽ നീന്തി വാക്കുപാലിച്ച് പാരീസ് മേയർ ആൻ ഹിഡാല്ഗോ. മലിനമായി കിടന്നിരുന്ന സെയ്ൻ നദി ഒളിന്പിക്സിനു മുന്പ് വൃത്തിയാക്കി മത്സര സജ്ജമാക്കുമെന്ന് മാസങ്ങൾക്കു മുന്പേ ആൻ പ്രഖ്യാപിച്ചിരുന്നു. ഇത് തെളിയിക്കുന്നതിനായി നദിയിൽ നീന്തുമെന്നും മേയർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശക്തമായ വേനൽ മഴയും ദേശീയ അസംബ്ലി തെരഞ്ഞെടുപ്പും മൂലം നീന്തൽ മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ ഇന്നലെ നദിയിൽ നീന്തി മേയർ വാക്കുപാലിച്ചു. ഒളിന്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിനും ട്രയാത്ലോണ്, മാരത്തണ് നീന്തൽ മത്സരങ്ങൾക്കും സെയ്ൻ നദി വേദിയാകും. ജൂണിന്റെ തുടക്കത്തിൽ ദിവസേനയുള്ള ജലഗുണനിലവാര പരിശോധനകളിൽ സെയ്ൻ നദിയിൽ ഇ-കോളി ബാക്ടീരിയയുടെ അളവ് കൂടിയെന്നു സൂചിപ്പിച്ചു. പിന്നീട് മാരകമായ ബാക്ടീരിയയുടെ അളവിൽ കുറവുണ്ടായി. മേയറുടെ നീന്തലോടെ ആ ആശങ്കയൊഴിഞ്ഞു. മാലിന്യത്തിന്റെ അളവ് ക്രമാതീതമായി ഉയർന്നതിനാൽ ഒരു നൂറ്റാണ്ടിലേറെയായി നീന്തലിന്…
Read Moreപാരീസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നവരിൽ ഏഴു മലയാളികൾ
ന്യൂഡൽഹി: പാരീസ് ഒളിന്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നവരിൽ ഏഴു മലയാളികൾ. ഒളിന്പിക്സിനുള്ള കായികതാരങ്ങളെ ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ പ്രഖ്യാപിച്ചു. 117 അത്ലറ്റുകളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് വിവിധ മത്സരങ്ങൾക്കിറങ്ങുക. ഇവർക്കൊപ്പം 140 അംഗ സപ്പോർട്ടിംഗ് സ്റ്റാഫുകളും പാരീസിലേക്കു യാത്ര യാകും. എന്നാൽ ഇവർക്കൊപ്പം വനിതകളുടെ ഷോട്ട്പുട്ടിലെ ദേശീയ റിക്കാർഡിനുടമയായ അഭ ഖതുവയെ അത്ലറ്റുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒളിന്പിക്സിനുള്ള യോഗ്യതാ മാനദണ്ഡം ഖതുവ കടന്നിരുന്നു. ഏഴ് മലയാളികളാണ് ഇന്ത്യൻ സംഘത്തിലുള്ളത്. പുരുഷൻമാരുടെ 4×400 റിലേ ടീം അംഗങ്ങളായി വൈ. മുഹമ്മദ് അനസ്, വി. മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യൻ എന്നിവരും ട്രിപ്പിൾ ജംപിൽ അബ്ദുള്ള അബൂബക്കർ, ഹോക്കി ടീമിൽ ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ്, ബാഡ്മിന്റണ് സിംഗിൾസിൽ എച്ച്.എസ്. പ്രണോയ് എന്നിവരുമാണ് ഇടംപിടിച്ചത്. 2020 ടോക്കിയോ ഒളിന്പിക്സിൽ ഒൻപത് മലയാളികൾ ഉണ്ടായിരുന്നു. പാരീസ് ഒളിന്പിക്സ് സംഘാടകസമിതിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച്…
Read Moreമുന്നിലുള്ളത് അമ്മയാണെന്ന കാര്യം മറന്നു; പണത്തിന്റെ പേരിലുള്ള തർക്കത്തെ തുടർന്ന മകൻ അമ്മയെ വെട്ടിക്കൊന്നു; നടുക്കം വിട്ടുമാറാതെ ഗ്രാമം
അഗർത്തല: പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 24കാരൻ അമ്മയുടെ കഴുത്തിൽ വെട്ടി. രക്തം വാർന്ന് അമ്മയ്ക്ക് ദാരുണാന്ത്യം. ത്രിപുരയിലെ ഖോവായ് ജില്ലയിലെ രത്തൻപൂരിലാണ് ഗ്രാമത്തെ നടുക്കിയ സംഭവം. ഹരിചരൺ ഝര എന്ന യുവാവ് അമ്മ പർബതി ഝര(55)യെ ആണ് കൊലപ്പെടുത്തിയത്. ഹരിചരൺ, പർബതിയോട് പണം ആവശ്യപ്പെട്ടു. മകൻ ചോദിച്ച പണം നൽകാൻ ഇവർ തയാറായില്ല. ഇതേതുടർന്നുള്ള തർക്കത്തിനൊടുവിൽ ഹരിചരൺ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പർബതിയുടെ കഴുത്തിൽ വെട്ടുകയായിരുന്നു. സംഭവത്തിൽ ഹരിചരണെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തു.
Read Moreകൊച്ചുമകളെ വധുവായി കണ്ട മുത്തശിയുടെ വൈകാരിക പ്രതികരണം; സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ
വിവാഹദിവസം എല്ലാവരുടെയും ജീവിതത്തിലെ ഒരു സവിശേഷ ദിവസമാണ്. അടുത്തിടെ തന്റെ ചെറുമകളെ വധുവായി കണ്ട ഒരു മുത്തശിയുടെ ഹൃദയസ്പർശിയായ പ്രതികരണത്തിന്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു മുത്തശിയും പേരക്കുട്ടിയും തമ്മിലുള്ള ബന്ധം വളരെ വിലപ്പെട്ടതാണെന്ന് ഈ വീഡിയോ വെളിപ്പെടുത്തുന്നു. ലെഹംഗയിൽ അതീവസുന്ദരിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന വധുവിനെ വീഡിയോയിൽ കാണാം. മനോഹരമായ ഓഫ് വൈറ്റ് സാരി ധരിച്ച മുത്തശ്ശിയുമുണ്ട് കൂടെ. വധു മുത്തശിയോട് ചോദിക്കുന്നു, “ഞാൻ എങ്ങനെയുണ്ട്, നാനി?” കൊച്ചുമകളെ വധുവായി കണ്ടയുടനെ അവർ അവളെ കെട്ടിപ്പിടിക്കാൻ അടുത്തേക്ക് നടന്നു. വീഡിയോയിൽ, “അരേ മേരാ പ്യാർ” (ഓ മൈ ലവ്) എന്ന് അവർ പറയുന്നത് കേൾക്കാം. തുടർന്ന് അവളെ അഭിനന്ദിച്ച ശേഷം മുത്തശി വികാരാധീനയായി. ചെറുമകൾ മുത്തശിയെ ആശ്വസിപ്പിക്കുകയും അവരുടെ കണ്ണുനീർ തുടയ്ക്കുകയും ചെയ്യുന്നു. മുത്തശ്ശിയെ ആശ്വസിപ്പിക്കുന്നതിനിടയിൽ വധു മറ്റ് കുടുംബാംഗങ്ങളോട് കരയരുതെന്ന് ആവശ്യപ്പെടുന്നുണ്ട്. @variyata_dabas എന്ന ഇൻസ്റ്റാഗ്രാം…
Read Moreമഴക്കുഴിയിൽ പൊന്തിവന്ന നിധി; കണ്ണൂരിൽ കണ്ടെത്തിയ നിധിശേഖരത്തിന്റെ പഴക്കം കണ്ടെത്തി; നിധി എങ്ങനെ അവിടെയെത്തിയെന്ന് അന്വേഷണം
തളിപ്പറമ്പ് (കണ്ണൂർ):സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽനിന്നു കണ്ടെത്തിയ നിധിശേഖരം 1826നു ശേഷം ഉള്ളതാണെന്നു പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ശ്രീകണ്ഠപുരം ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായിയിൽ പി.പി. താജുദീന്റെ റബർ തോട്ടത്തിൽനിന്നാണു കഴിഞ്ഞ ദിവസങ്ങളിൽ നിധിശേഖരം കണ്ടെത്തിയത്. കാശുമാല, മുത്തുമണികൾ, കമ്മൽ, ജിമിക്കി, നാണയങ്ങൾ എന്നിവ ചെമ്പുപാത്രത്തിൽ അടച്ചനിലയിലായിരുന്നു. കാശുമാലയാണ് ഇവയിൽ പ്രധാനപ്പെട്ടത്. പുരാവസ്തുവകുപ്പ് ഡയറക്ടർക്ക് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നിധിശേഖരം എങ്ങിനെ അവിടെയെത്തി എന്ന കാര്യം പരിശോധിക്കുക. നിലവിൽ സ്ഥലത്ത് മറ്റു പരിശോധനകളുടെ ആവശ്യം ഇല്ല.
Read More24 മണിക്കൂറിനുള്ളിൽ 24 പ്ലാസ്റ്റിക് സർജറികൾ; നാഴികക്കല്ല് സൃഷ്ടിച്ച് രാജ്യതലസ്ഥാനത്തെ ആശുപത്രി
ജൂലൈ 15 ലെ ലോക പ്ലാസ്റ്റിക് സർജറി ദിനത്തിൽ ഡൽഹിയിലെ പ്രശസ്തമായ ആർഎൽഎം ഹോസ്പിറ്റൽ 24 മണിക്കൂറിനുള്ളിൽ 24 പ്ലാസ്റ്റിക് സർജറികൾ നടത്തി നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് സർജറി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ 17 സർജൻമാരുടെ ഒരു സംഘം ജൂലൈ 15 മുതൽ ജൂലൈ 16 വരെ 24 ശസ്ത്രക്രിയകളാണ് നടത്തിയത്. ഇത് സങ്കീർണ്ണമായ മെഡിക്കൽ നടപടിക്രമങ്ങൾക്കുള്ള ആശുപത്രിയുടെ സന്നദ്ധത വ്യക്തമാക്കുകയും ചെയ്തു. നടത്തിയ ശസ്ത്രക്രിയകളുടെ ശ്രദ്ധേയമായ കേസുകളിൽ, ഒരു രോഗിക്ക് പുതിയ കൈ വിജയകരമായി മാറ്റിവയ്ക്കൽ, മുഖത്തെ മുറിവുകൾ തിരുത്തൽ, കൃത്യമായ ശസ്ത്രക്രിയാ വിദ്യകളിലൂടെ സങ്കീർണ്ണമായ പുരികം തിരുത്തൽ എന്നിവയൊക്കെ ഉൾപ്പെടുന്നു. ഈ നേട്ടം ആശുപത്രിയുടെ പ്രശസ്തി ഉയർത്തുക മാത്രമല്ല രാജ്യവ്യാപകമായി മെഡിക്കൽ മികവിൽ ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുകയും ചെയ്യുന്നു.
Read Moreഹോൺ മുഴക്കിയത് ഇഷ്ടപ്പെട്ടില്ല ; കെഎസ്ആർടിസി ബസ് ഡ്രൈവറെ കാറിലെത്തിയവർ മർദിച്ചു; തലയ്ക്കും കൈയ്ക്കും പരിക്കേറ്റ സുബൈർ താലൂക്കാശുപത്രിയിൽ ചികിത്സയിൽ
തൃപ്പൂണിത്തുറ: ഹോൺ മുഴക്കിയെന്ന കാരണം പറഞ്ഞ് കെഎസ്ആർടിസി ബസ് ഡ്രൈവറെ കാറിലെത്തിയവർ മർദിച്ചു. എറണാകുളം ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ പി.ഐ. സുബൈറിനാണ് മർദനമേറ്റത്. എറണാകുളത്തുനിന്നും കട്ടപ്പനയ്ക്ക് പോയ ബസിലെ ഡ്രൈവറായ സുബൈറിനു നേരേ ഇന്ന് രാവിലെ 7.40 ഓടെ കണ്ണൻകുളങ്ങരയിൽ വച്ചായിരുന്നു മർദനം. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഡ്രൈവർ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. കണ്ണൻകുളങ്ങര ജംഗ്ഷനിൽ ബസ് സ്റ്റോപ്പിനടുത്തായി നിർത്തിയ ഇന്നോവ കാറിനു പിന്നാലെത്തിയ കെഎസ്ആർടിസി ബസ് ഡ്രൈവർ, സൈഡ് കിട്ടാത്തതിനെ തുടർന്ന് ഹോണടിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നു പറയപ്പെടുന്നു. ബസ് തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഡ്രൈവർ സൈഡിലെ ഡോർ തുറന്ന് ഡ്രൈവറെ തലയ്ക്കും കൈയ്ക്കും അടിച്ച ശേഷം കാറിലുള്ളവർ രക്ഷപ്പെടുകയായിരുന്നു.
Read More