അമുൽ പ്രോട്ടീൻ ബട്ടർ മിൽക്കിന്റെ പെട്ടിയിൽ നിന്നും ജീവനുള്ള പുഴുക്കൾ പുറത്തുവരുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗജേന്ദർ യാദവ് എന്ന ആളാണ് എക്സിലൂടെ തനിക്കുണ്ടായ ഈ അനുഭവം പങ്കുവച്ചത്. തെളിവായി ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ അദ്ദേഹം പോസ്റ്റ് ചെയ്തു. താൻ എപ്പോഴും വിശ്വസിക്കുന്ന ബ്രാൻഡായ അമുലിന്റെ ഗുണനിലവാര നിയന്ത്രണത്തെ ചോദ്യം ചെയ്തുകൊണ്ട്, യാദവ് ബട്ടർ മിൽക്കിലൂടെ ഇഴയുന്ന വെളുത്ത പുഴുക്കളെ കാണിക്കുന്ന ഒരു വീഡിയോയും പോസ്റ്റ് ചെയ്തു. പാക്കറ്റുകളുടെ പകുതിയോളം തുറന്നു കീറി, ബട്ടർ മിൽക്ക് ചീഞ്ഞളിഞ്ഞ നിലയിലുമായിരുന്നു. ബട്ടർ മിൽക്കിൽ നിന്ന് ദുർഗന്ധവും വരുന്നുണ്ടായിരുന്നെന്നും അയാൾ കൂട്ടിച്ചേർത്തു. പരിശോധനയ്ക്കായി തെളിവുകൾ ശേഖരിക്കണമെന്ന് ആവശ്യപ്പെട്ട് താൻ അമുലിന് അയച്ച ഇമെയിലിന്റെ സ്ക്രീൻഷോട്ടുകളും അദ്ദേഹം പോസ്റ്റ് ചെയ്തു. സംഭവത്തിൽ അമുൽ മാപ്പ് പറഞ്ഞതായി യാദവ് ഒരു അപ്ഡേറ്റിൽ പരാമർശിച്ചു. പ്രശ്നം പരിഹരിക്കാൻ അമുൽ…
Read MoreDay: July 18, 2024
പനി പേടിയിൽ കേരളം; 24 മണിക്കൂറിനിടെ ചികിത്സ തേടിയത് 12508 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 12508 പേർ കൂടി പകർച്ചപനിയ്ക്ക് ചികിത്സ തേടി. 129 ഡെങ്കിയും 36 പേർക്ക് എച്ച്-1 എൻ-1 ഉം സ്ഥിരീകരിച്ചു. തലസ്ഥാനത്ത് ഒരാൾക്കു കൂടി കോള റിപ്പോർട്ട് ചെയ്തു. 304 പേർ ഡെങ്കി ലക്ഷണങ്ങളുമായും 16 പേർ എലിപ്പനി ലക്ഷണങ്ങളുമായും ചികിത്സതേടി. 14 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഈമാസം ഇതുവരെ 1.89 ലക്ഷം പേരാണ് പനി ബാധിച്ച് ചികിത്സതേടിയത്.
Read Moreലഹരിക്ക് തടയിടാന്‍ മാനസ്: ടോള്‍ഫ്രീ നമ്പറില്‍ വിവരം അറിയിക്കാം; പ്രവര്‍ത്തനം ഇന്നുമുതല്‍ തുടങ്ങും
കൊച്ചി: രാജ്യത്തെ ലഹരി ഇടപാടുകള്‍ക്ക് തടയിടാനായി ആദ്യത്തെ ടോള്‍ ഫ്രീ ദേശീയ ഹെല്പ് ലൈന്‍ മാനസ് (മദക് പദാര്ഥ് നിസേദ് അസുച്ന കേന്ദ്ര അഥവാ നാര്‍കോട്ടിക് നിരോധന ഇന്റലിജന്‍സ് സെന്റര്‍) ഇന്നുമുതല്‍ പ്രവര്‍ത്തനം തുടങ്ങും. 1933 ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെട്ട് ഇനി ലഹരി ഇടപാടുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാനാകും. മാനസ് നാഷണല്‍ നാര്‍കോട്ടിക് ഹെല്പ് ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം ഇന്ന് കേന്ദ്രമന്ത്രി അമിത്ഷാ നിര്‍വഹിക്കും. 1933 എന്ന ടോള്‍ഫ്രീ നമ്പറിനൊപ്പം [email protected] എന്ന മെയില്‍ വഴിയും മയക്കുമരുന്നുമായി ബന്ധപ്പെട്ട ഏതു കുറ്റകൃത്യവും റിപ്പോര്‍ട്ട് ചെയ്യാനും പുനരധിവാസത്തിനും കൗണ്സലിംഗിനുമുള്ള സഹായം തേടാനും കഴിയും. മയക്കുമരുന്ന് കടത്ത്, വില്പന, വാങ്ങല്‍, സംഭരണം, നിര്‍മാണം, സൈക്കോട്രോപിക് പദാര്‍ഥങ്ങളുടെ കൃഷി എന്നിവ ഉള്‍പ്പെടെയുള്ള നല്കിയ വിവരങ്ങള്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ ഉടന്‍ അവലോകനം ചെയ്തു നടപടികള്‍ സ്വീകരിക്കും.
Read Moreതമാശയ്ക്ക് സുഹൃത്ത് തള്ളിയിട്ടു; മൂന്നാം നിലയിൽ നിന്ന് താഴെ വീണ സ്ത്രീക്ക് ദാരുണാന്ത്യം
മുംബൈ: മൂന്നാം നിലയില്‍ നിന്ന് താഴേക്കുവീണ് സ്ത്രീക്ക് ദാരുണാന്ത്യം. ശുചീകരണത്തൊഴിലാളിയായ ഗുഡിയ ദേവി എന്ന സ്ത്രീയാണ് മരിച്ചത്. ഇടവേള സമയത്ത് സുഹൃത്തുക്കളുമായി സംസാരിച്ച് സുരക്ഷാ കൈവരിയില്‍ ഇരിക്കുകയായിരുന്നു ഇവർ. ഈ സമയം സുഹൃത്ത് ബണ്ടി എന്നയാള്‍ ഇവരെ തമാശക്ക് പിടിച്ച് തള്ളുകയായിരുന്നു. നിലതെറ്റി താഴെ വീണ ഗുഡിയ ദേവി തൽക്ഷണം മരിച്ചു. ഡോംബിവലിയിലെ വികാസ് നഗറില്‍ ഗ്ലോബല്‍ സ്റ്റേറ്റ് എന്ന കെട്ടിടത്തിലെ ശുചീകരണ തൊഴിലാളിയായിരുന്നു ഗുഡിയ ദേവി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreബൈജൂസിനെ പാപ്പർ കന്പനിയായി പ്രഖ്യാപിക്കാൻ ഉത്തരവ്; ദേശീയ കന്പനികാര്യ ട്രൈബ്യൂണലാണ് ഉത്തരവിറക്കിയത്
ബംഗളൂരു: എഡ്യൂടെക് കന്പനിയായ ബൈജൂസിനെ പാപ്പർ കന്പനിയായി പ്രഖ്യാപിക്കാൻ തീരുമാനം. ബംഗളൂരുവിലെ ദേശീയ കന്പനികാര്യ ട്രൈബ്യൂണലാണ് ബൈജൂസ് കന്പനിയെ പാപ്പരായി പ്രഖ്യാപിക്കാൻ ഉത്തരവിട്ടത്. പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികൾക്കും പ്രത്യേക പ്രതിനിധിയായ പങ്കജ് ശ്രീവാസ്തവയെ കോടതി നിയമിച്ചു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നൽകിയ ഹർജിയിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. ദേശീയ ടീമിന്റെ സ്പോണ്‍സർഷിപ് വകയിൽ ബൈജൂസ് 158 കോടി രൂപ തരാനുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ ഹർജി നൽകിയത്. ബൈജൂസിലെ നിക്ഷേപകരോടും ജീവനക്കാരോടും കിട്ടാനുള്ള പണത്തിന്റെ ക്ലെയിമുകൾ സമർപ്പിക്കാൻ ട്രൈബ്യൂണൽ നിർദേശം നൽകിയിട്ടുണ്ട്.
Read Moreഞായറാഴ്ച വരെ തീവ്ര മഴ തുടരും; പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പത്ത് ജില്ലകളിൽ ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അടുത്ത 24 മണിക്കൂറിൽ 20 സെന്റിമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കാണു സാധ്യത. ഇവിടങ്ങളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. നാളെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.…
Read More