കൊച്ചി: സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ഗൂഗിള്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാമെന്ന മുന്നറിയിപ്പുമായി പോലീസ്. അതിനാല്‍ സൈബര്‍ ഇടങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത്. ഗോള്‍ഡന്‍ അവറില്‍ 1930ല്‍ പരാതിപ്പെടാം. സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍തന്നെ 1930 എന്ന സൈബര്‍ പോലീസിന്റെ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെട്ട് വ്യക്തത വരുത്തുകയും പരാതി നല്‍കുകയും ചെയ്യണമെന്നാണ് പോലീസ് പറയുന്നത്. www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. മുന്‍കരുതലുകളെടുക്കാം മൊബൈല്‍ ഫോണ്‍ നമ്പര്‍ തന്നെ പാസ്വേഡ് ആയി ഒരിക്കലും ഉപയോഗിക്കരുത്. പാസ്വേഡ് അക്ഷരങ്ങളും സ്പെഷല്‍ കാരക്ടറുകളും അക്കങ്ങളും ഉള്‍പ്പെടുത്തിയുള്ളവയായിരിക്കണം. കുറഞ്ഞത് എട്ട് കാരക്ടറുകളെങ്കിലും ഉണ്ടായിരിക്കണം. വിശ്വസനീയമായ ഡിവൈസുകളില്‍ മാത്രം അക്കൗണ്ട് ഓപ്പണ്‍ ചെയ്യുക. തേര്‍ഡ് പാര്‍ട്ടി ആപ്പുകളില്‍ നിന്ന് അക്കൗണ്ട്…
Read MoreDay: July 19, 2024
“രക്ഷാപ്രവർത്തനം’ എന്ന പരാമർശം തെറ്റ്; “ഇ.പി. ജയരാജന്റെ ചില പരാമർശങ്ങൾ ദോഷംചെയ്തു’; മുഖ്യമന്ത്രിക്കെതിരേ വിമർശനവുമായി സിപിഐ നേതാവ് കെ. പ്രകാശ്ബാബു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരള സദസ് യാത്രയിൽ കരിങ്കൊടി കാണിച്ചവരെ മർദിച്ച സഭവത്തെ രക്ഷാപ്രവർത്തനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചതിനെ വിമർശിച്ച് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബു. മുഖ്യമന്ത്രി പിണറായി വിജയന്റെ “രക്ഷാപ്രവർത്തനം’ എന്ന പരാമർശം തെറ്റെന്ന് ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് പ്രകാശ് ബാബു പറഞ്ഞത്. ജനങ്ങളുടെ മനസ് അതൊന്നും അംഗീകരിക്കില്ലെന്നും ഒരു തരത്തിലും അവയെ ന്യായീകരിക്കാനാവില്ലെന്നും പ്രകാശ് ബാബു പറഞ്ഞു. എന്നാൽ സിപിഐ എന്തുകൊണ്ടാണ് ഇതിനെ എതിർക്കാതിരുന്നത് എന്നത് തനിക്ക് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കാലത്ത് മുന്നണി കൺവീനർ ഇ.പി ജയരാജന്റെ ചില പരാമർശങ്ങൾ ദോഷം ചെയ്തെന്നും കെ പ്രകാശ് ബാബു പറഞ്ഞു. ബിജെപിയുടെ അഞ്ച് സ്ഥാനാർത്ഥികൾ മികച്ചതാണ് എന്ന് പറഞ്ഞതിനേക്കാൾ തെറ്റാണ് ജാവദേക്കറെ കണ്ട കാര്യം പറഞ്ഞത്. ഇത് രണ്ടും ഇടതുപക്ഷ മനസുകളിൽ നല്ല മുറിവേൽപ്പിച്ചിട്ടുണ്ട്. മുന്നണിയിലെയും സംസ്ഥാനത്തിലെയും…
Read Moreഭർതൃ പീഡനത്തെതുടർന്ന് പിണറായിയിൽ യുവതി ജീവനൊടുക്കി: പ്രണയിച്ചു വിവാഹം കഴിച്ചിട്ടും ഭർത്താവിൽ നിന്നും നേരിട്ടത് മാനസികവും ശാരീരികവുമായ പീഡനം
കണ്ണൂർ: പിണറായിയിൽ ഭർതൃപീഡനത്തെ തുടർന്ന് 25 കാരിയായ യുവതി ജീവനൊടുക്കി.സ്വന്തം വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ അഞ്ചരക്കണ്ടി വെൺമണൽ സ്വദേശിനി അശ്വനിയാണ് (25) ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 12 ഓടെ മരിച്ചത്. ഭർത്താവായ പെരിങ്ങളായി സ്വദേശി വിപിനും കുടുംബവും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പിണറായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ധനലക്ഷി ആശുപത്രിയിൽ നഴ്സായ അശ്വനിയും ബസ് ഡ്രൈവറായ വിപിനും രണ്ട് വർഷം മുന്‍പാണ് സ്നേഹിച്ച് വിവാഹം കഴിച്ചത്. എന്നാൽ, കുറച്ച് മാസങ്ങൾക്ക് മുന്‍പ് വിപിന്‍ മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് അറിയുകയും അശ്വനി ഇതു ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് വിപിൻ അശ്വനിയെ മർദിച്ചിരുന്നതായും പരാതിയിൽ പറയുന്നു. ഇതിനുശേഷം അശ്വനി അമ്മയെ വിളിച്ച് ഭർതൃവീട്ടിൽ നിൽക്കാൻ കഴിയില്ലെന്നും തന്നെ ഉപദ്രവിക്കുന്നതായും പറഞ്ഞു. തുടർന്ന് ചൊവ്വാഴ്ച രാത്രി ബന്ധുക്കൾ വിപിന്റെ വീട്ടിലെത്തി…
Read Moreപകര്‍ച്ചവ്യാധി കണക്കുകള്‍ പുറത്തുവിടുന്നതില്‍ വിലക്ക്
പത്തനംതിട്ട: ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പിടിവിട്ട് മുന്നേറുമ്പൊഴും കണക്കുകള്‍ പുറത്തുവിടാതെ ആരോഗ്യവകുപ്പ്. അടിക്കടി ജാഗ്രതാ നിര്‍ദേശം നല്‍കുമെങ്കിലും എവിടെയൊക്കെ ഏതെല്ലാം രോഗങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നു മാത്രം പുറത്തുപറയാന്‍ ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. രോഗനിരക്ക് കൂടുകയാണോ കുറയുകയാണോ എന്നു പോലും മാധ്യമങ്ങളോടു പറയാന്‍ പാടില്ലെന്നാണ് ആരോഗ്യ വകുപ്പ് ഉന്നതരുടെ നിര്‍ദേശം. പകര്‍ച്ച വ്യാധികള്‍ നിയന്ത്രണ വിധേയമായിട്ടില്ലെന്ന തോന്നല്‍ പൊതുജനങ്ങളില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ആരോഗ്യ വകുപ്പിനെ മാനക്കേടിലെത്തിക്കരുതെന്നുമാണ് ഉത്തരവ്. ഡെങ്കിപ്പനിക്കു പിന്നാലെ എച്ച്1 എന്‍1 ജാഗ്രതാ നിര്‍ദേശവും നല്‍കിയിരിക്കുകയാണ്. ജില്ലയില്‍ എച്ച്1 എന്‍1 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രമാടത്തുണ്ടായ ഒരു മരണം എച്ച്1 എന്‍1 മൂലമാണെന്നു സംശയിച്ചിരുന്നുവെങ്കിലും നെഗറ്റീവ് ആയതിനുശേഷം മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഡെങ്കിയും വൈറല്‍പ്പനിയും വിടാതെ പിടികൂടുന്നുണ്ട്. ഇതിനൊപ്പം എലിപ്പനിയും ജില്ലയില്‍ റിപ്പോര്‍ട്ട്…
Read Moreഎറണാകുളത്ത് പനി ബാധിച്ച് നാലു വയസുകാരന് മരിച്ചു; എച്ച് വണ്‍ എന്‍വണ്‍ പനിയെന്ന് സംശയം
ആലങ്ങാട്: എറണാകുളത്ത് പനി ബാധിച്ച് നാലു വയസുകാരന് മരിച്ചു. വരാപ്പഴ ഒളനാട് ഇളവുംതുരുത്തില്‍ ലിബുവിന്റെ മകന് ലിയോണ്‍ ലിബുവാണ് ഇന്നലെ രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. എച്ച് വണ്‍ എന്‍ വണ്‍ പനിയാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ നാലു ദിവസമായി കുട്ടിക്ക് പനി ഉണ്ടായിരുന്നു. എന്നാല്‍ ഇന്നലെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് കൊങ്ങോര്‍പ്പിള്ളി സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടക്കും. അമ്മ: നയന. രണ്ടര വയസുള്ള സഹോദരിയുണ്ട്. പാനായിക്കുളം ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിയായിരുന്നു ലിയോണ്‍. അതേസമയം കുട്ടിക്ക് എച്ച് വണ്‍ എന്‍വണ്‍ പനിയാണോയെന്നത് സംബന്ധിച്ചുള്ള പരിശോധനകള്‍ നടക്കുകയാണെന്നും ഫലം ലഭ്യമായിട്ടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
Read Moreമുനമ്പത്ത് സ്റ്റേഷൻ വളപ്പിൽ കയറിയ തെരുവുനായ എസ്ഐയെ കടിച്ചു; പരാതി പറഞ്ഞിട്ടും പഞ്ചായത്ത് അധികൃതർക്ക് മൗനമെന്ന് നാട്ടുകാർ
ചെറായി: മുനമ്പത്ത് പോലീസ് സ്റ്റേഷൻ വളപ്പിൽ കയറിയ തെരുവുനായ പോലീസുകാരനെ കടിച്ചു. എസ്ഐ ജയകുമാറിനാണ് കടിയേറ്റത്. ഇദ്ദേഹം പറവൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. മുനമ്പം പോലീസ് സ്റ്റേഷനോട് ചേർന്ന കച്ചേരി മൈതാനിയിലും ആശുപത്രി വളപ്പിലുമാണ് തെരുവ് നായകൾ തമ്പടിച്ചിരിക്കുന്നത്. സ്റ്റേഷനിലും ആശുപത്രിയിലും വരുന്ന സാധാരണക്കാരെ തെരുവുനായകൾ ആക്രമിക്കുകയും പതിവാണത്രേ. നിരവധി തവണ പള്ളിപ്പുറം പഞ്ചായത്ത് അധികാരികളെ വിവരം അറിയിച്ചിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ മാസം പേയിളകിയ തെരുവു നായ ചെറായി മേഖലയിൽ ഒമ്പത് പേരെ ഗുരുതരമായി കടിച്ചിട്ടും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികളുണ്ടായിട്ടില്ല.
Read Moreകോട്ടയം ജില്ലയിലെ പടിഞ്ഞാറന്‍ മേഖല വെള്ളക്കെട്ടിൽ; കാലവര്‍ഷക്കെടുതിയില്‍ ഒരു മരണം
കോട്ടയം: മഴ ശമിച്ചെങ്കിലും കോട്ടയം ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലെ ജലനിരപ്പ് ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. മീനച്ചിലാര്‍, മണിമലയാര്‍, പന്പയാര് എന്നീ നദികളിലെ ജലനിരപ്പ് താഴന്നിട്ടുണ്ട്. കാലവര്‍ഷക്കെടുതിയില്‍ ജില്ലയിൽ ഇന്നലെ ഒരാള്‍ മരിച്ചു. കോട്ടയം പാത്താമുട്ടത്ത് താറാവ് കര്‍ഷക തൊഴിലാളിയായ പടിയറക്കടവ് തേവര്‍കുന്നേല്‍ സദാനന്ദന് (59) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു മാളിയക്കടവ് പാലത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പാലത്തിനു സമീപം വള്ളവും മൊബൈല്‍ ഫോണും കണ്ടെങ്കിലും ആളെ കാണാത്തതിനാല്‍ നാട്ടുകാര്‍ തെരച്ചില്‍ തുടങ്ങി. തുടര്‍ന്ന് ചങ്ങനാശേരിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് വെള്ളത്തില്‍ നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. ജില്ലയില്‍ 12 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 12 ക്യാമ്പുകളില്‍ 37 കുടുംബങ്ങളിലെ 129 പേരുണ്ട്. ഇതില്‍ 47 പുരുഷന്മാരും 55 സ്ത്രീകളും 27 കുട്ടികളും ഉള്‍പ്പെടുന്നു. കോട്ടയം താലൂക്കില്‍ 11 ക്യാമ്പുകളും ചങ്ങനാശേരി താലൂക്കില്‍ ഒരു ക്യാമ്പുമാണു നിലവില്‍ പ്രവർത്തിക്കുന്നത്.
Read Moreആരോഗ്യപ്രവർത്തകനെതിരേ കേസ്; കോഴിക്കോട് ജില്ലാ ആശുപത്രിയിൽ പെണ്‍കുട്ടിക്കു പീഡനം
കോഴിക്കോട്: കോഴിക്കോട്ടെ ഗവ. ജില്ലാ ആശുപത്രിയായ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. ഫിസിയോതെറാപ്പിക്കായി എത്തിയ പെണ്‍കുട്ടിയെ ചികിത്സയ്ക്കിടെ പീഡിപ്പിച്ചതായാണ് പരാതി. ആരോഗ്യ പ്രവർത്തകൻ തിരുവനന്തപുരം സ്വദേശി മഹേന്ദ്രനെതിരേ വെള്ളയിൽ പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. ഒരു മാസമായി പെണ്‍കുട്ടി ഇവിടെ ചികിത്സയ്ക്ക് എത്താറുണ്ട്. ആരോഗ്യപ്രവർത്തകയാണ് ചികിത്സ നൽകിയിരുന്നത്. കഴിഞ്ഞദിവസം പെണ്‍കുട്ടി ആശുപത്രിയിൽ എത്തിയപ്പോൾ ആരോഗ്യപ്രവർത്തക മറ്റൊരാൾക്കു ചികിത്സ നൽകുകയായിരുന്നു. തൻമൂലം ഒരു ആരോഗ്യപ്രവർത്തകനാണ് പെണ്‍കുട്ടിയെ ചികിത്സിച്ചത്. പെണ്‍കുട്ടി പിന്നീട് പീഡനവിവരം ആരോഗ്യപ്രവർത്തകയോടു വെളിപ്പെടുത്തുകയും ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പോലീസ് പെണ്‍കുട്ടിയുടെ മൊഴി ശേഖരിച്ചു. ആരോഗ്യപ്രവർത്തകൻ അടുത്ത കാലത്താണ് മറ്റൊരു ജില്ലയിൽനിന്നു ബീച്ച് ആശുപത്രിയിലേക്കു സ്ഥലംമാറി എത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചത് വലിയ വിവാദമായിരുന്നു.
Read Moreഅമേരിക്കൻ കോടീശ്വരൻ ഇരുപതാം നിലയിൽനിന്നു ചാടി ജീവനൊടുക്കി
യുഎസ്: അമേരിക്കൻ വ്യവസായിയും കോടീശ്വരനുമായ ജെയിംസ് മൈക്കൽ ക്ലിൻ (64) ഹോട്ടലിന്റെ ഇരുപതാം നിലയിൽനിന്നു ചാടി ജീവനൊടുക്കി. മുറിയിൽ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചാണു ജെയിംസ് താഴേക്ക് ചാടിയതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാവിലെ മാൻഹറ്റനിലെ കിംബർലി ഹോട്ടലിലായിരുന്നു സംഭവം. ആത്മഹത്യക്കുള്ള കാരണം പുറത്തുവന്നിട്ടില്ല. 2000ൽ ഫാൻഡാംഗോ സിനിമാ ടിക്കറ്റിംഗ് ബിസിനസ് ആരംഭിച്ചതു ജെയിംസാണ്. 2011ൽ ഫാൻഡാംഗോ കമ്പനിയെ എൻബിസി യൂണിവേഴ്സലും വാർണർ ബ്രദേഴ്സും ഏറ്റെടുത്തു. പിന്നീട് തന്റെ ആക്രിറ്റീവ് കമ്പനിയിലൂടെ അക്യുമെൻ, ഇൻഷുറോൻ, അക്കോലേഡ് എന്നിവ ജെയിംസ് സ്ഥാപിച്ചു. ഫാൻഡാംഗോയിലും നിക്ഷേപം നടത്തി. സ്ഥാപനങ്ങൾ തുടങ്ങാൻ സഹായിക്കുന്ന ഇൻകുബേറ്ററിന്റെ എക്സിക്യൂട്ടീവ് ചെയർമാനായ ജെയിംസിന് വേറെയും ബിസിനസുകളുണ്ട്. പമേല ബി. ക്ലൈനാണ് ഭാര്യ. ഇവർക്ക് ആറു മക്കളുണ്ട്. 20 ദശലക്ഷം ഡോളറിലധികം ചെലവഴിച്ച് 2020ൽ ജയിംസ് നിർമിച്ച പാം ബീച്ച് വീട് വാർത്തയായിരുന്നു.
Read Moreജുഡീഷറിയിലും ടാർഗറ്റ്; ഒന്നരമാസത്തിൽ 50 കേസുകൾ തീർക്കണം; പ്രായോഗികമല്ലെന്ന് ലോയേഴ്സ് യൂണിയൻ
തലശേരി: ഒന്നരമാസം കൊണ്ട് 50 കേസുകൾ തീർപ്പാക്കണമെന്ന് രാജ്യത്തെ സെഷൻസ് കോടതികൾക്ക് സുപ്രീം കോടതിയുടെ നിർദേശം. ജൂലൈ ഒന്നു മുതൽ 45 ദിവസത്തിനകം ഒരോ കോടതികളും 50 കേസുകൾ വീതം തീർപ്പു കൽപ്പിക്കാനാണു നിർദേശം വന്നിട്ടുള്ളത്.പ്രിൻസിപ്പൽ സെഷൻസ് കോടതി, അഡീഷണൽ സെഷൻസ് കോടതികൾ, പോക്സോ കോടതികൾ ഉൾപ്പെടെ കേസുകൾ തീർപ്പാക്കാനുള്ള ഊർജിത ശ്രമത്തിലാണ്. കൊലപാതകം, ബലാത്സംഗം, വധശ്രമം, സ്ത്രീപീഡന മരണം, പൊതുമുതൽ നശിപ്പിക്കൽ, പട്ടികവർഗ-പട്ടികവിഭാഗ കേസുകൾ എന്നിവയാണ് സെഷൻസ് കോടതികളുടെ പരിഗണനയിൽ എത്തുക. ഇത്തരം കേസുകളാണ് യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കാൻ ശ്രമം നടക്കുന്നത്. ദൃക്സാക്ഷികളും ഫോറൻസിക് ഉദ്യോഗസ്ഥരും ഡോക്ടർമാരും വിവിധ മേഖലകളിലെ വിദഗ്ധരും ഉൾപ്പെടെ 25 മുതൽ 150 സാക്ഷികൾ വരെയുള്ള സെഷൻസ് കേസുകൾ ടാർഗറ്റ് വച്ച് തീർക്കാനുള്ള സുപ്രീം കോടതിയുടെ നിർദേശം നിയമ രംഗത്ത് സജീവ ചർച്ചയായിരിക്കുകയാണ്. ജൂഡീഷൽ ഓഫീസർമാർ സുപ്രീം കോടതിയുടെ പുതിയ നിർദേശം നടപ്പിലാക്കാനുള്ള…
Read More