ഹരിപ്പാട്: നാളുകളായി പോലീസിനെ വട്ടംചുറ്റിച്ച സൈക്കിൾ മോഷ്ടാവ് പിടിയിൽ. കണ്ണൂർ ജില്ലയിലെ നാറാത്ത് ദേവാനുരാഗി വീട്ടിൽനിന്നു വീയപുരം വില്ലേജിൽ വെള്ളംകുളങ്ങര കുന്നത്ര വടക്കതിൽ താമസിക്കുന്ന രാജപ്പനാണ് (61) ഹരിപ്പാട് പോലീസിന്റെ വലയിലായത്. ഹരിപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ സൈക്കിൾ മോഷണം പോകുന്നതു പതിവായിരുന്നു. പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മിക്ക സൈക്കിളും മോഷ്ടിച്ചത് ഒരാളാണെന്നു മനസിലായി.ബുധനാഴ്ച ഹരിപ്പാട് റെയിൽവേ പരിസരത്തുനിന്നാണ് പോലീസ് ഇയാളെ പിടികൂടുന്നത്. ഇയാൾ സൈക്കിൾ വിൽക്കുന്ന മൂന്നു കടകളിൽ പോലീസ് അന്വേഷണം നടത്തിയപ്പോൾ അടുത്തിടയായി 15 സൈക്കിൾ കൊടുത്തതായി കടക്കാർ പറഞ്ഞു. ഏതാനും സൈക്കിളുകൾ കടകളിൽനിന്നു പോലീസ് കണ്ടെടുത്തു. ഐഎസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ്ഐമാരായ ശ്രീകുമാർ, ഷൈജ, എഎസ്ഐ പ്രിയ, സിപിഒമാരായ അജയൻ, സനീഷ്, ശ്യാം, എ. നിഷാദ്, അൽ അമീൻ, രതീഷ്, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
Read MoreDay: July 19, 2024
ഇതല്ല, എന്റെ വധു..! വിവാഹവേദി വിട്ടിറങ്ങി വരൻ; ഒടുവിൽ പോലീസ് സ്റ്റേഷനിൽ താലികെട്ട്
ഒരുപാട് പെണ്ണുകാണൽ ചടങ്ങുകൾക്കുശേഷമാണ് പലരുടെയും കാര്യത്തിൽ വിവാഹം ഉറയ്ക്കുന്നത്. അങ്ങനെ നേരിൽ കണ്ട് ഇഷ്ടപ്പെട്ടുറപ്പിച്ച പെണ്ണല്ല വിവാഹവേദിയിൽ വധുവായി എത്തുന്നതെങ്കിൽ ഏത് വരനാണു സഹിക്കാൻ പറ്റുക. അത്തരമൊരു കബളിപ്പിക്കലിന് ഒരു യുവാവ് ഇരയായ സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ബിഹാറിലെ ഗൈഘട്ട് സ്വദേശിയാണു ഗതികേടിലായ വരൻ. വിവാഹദിവസം കൃത്യസമയത്തുതന്നെ വരനും സംഘവും ഘോഷയാത്രയായി ധൂം നഗറിലുള്ള വധൂഗൃഹത്തിലെത്തി. ഗംഭീരമായ വരവേല്‍പ്പാണ് വധുവിന്റെ വീട്ടുകാര്‍ ഒരുക്കിയിരുന്നത്. എന്നാല്‍, വിവാഹവേദിയില്‍ വരണമാല്യം അണിയിക്കുന്നതിനു തൊട്ടുമുൻപ് വരൻ ആ സത്യം മനസിലാക്കി -താനുമായി വിവഹമുറപ്പിച്ച യുവതിയല്ല നവവധുവായി തന്റെ മുന്നിൽ നിൽക്കുന്നത്. തകർന്നുപോയ യുവാവ് വിവാഹത്തില്‍നിന്നു പിന്മാറുകയാണെന്നു പ്രഖ്യാപിച്ച് വേദി വിട്ടിറങ്ങി. ബന്ധുക്കൾക്കൊപ്പം ബറാത്ത് പോലീസ് സ്റ്റേഷനിലെത്തി പരാതിയും നല്കി. പരാതി ഗൗരവത്തിലെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിൽ വധുവിന്റെ വീട്ടുകാരുടെ ഭാഗത്താണു തെറ്റെന്നു കണ്ടെത്തി. വരന്റെ അമ്മ കൊടുത്ത ലെഹങ്ക ഇഷ്ടപ്പെടാത്ത വധു…
Read More‘ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്, വിവാഹജീവിതം നരകതുല്യം; ധനം ആർക്കും നൽകിയിട്ടു വിവാഹം ചെയ്യരുത്, അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും,’ നടി ഭാമ
ഏവർക്കും പ്രിയങ്കരിയായ താരമാണ് ഭാമ. ലോഹിത ദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ത്രത്തിന്റെ അരങ്ങേറ്റം. അന്നു മുതൽ ഇന്ന് വരെ ഭാമയോടുള്ള ആരാധകരുടെ ഇഷ്ടത്തിന് തെല്ലും മങ്ങലേറ്റിട്ടില്ല. അടുത്തിടെയാണ് ഭാമ വിവാഹ മോചിതയായി എന്ന വാർത്ത പുറത്തു വന്നത്. ഇപ്പോഴിതാ വിവാഹത്തെ സംബന്ധിച്ച് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് വൈറലാകുന്നത്. ‘വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ടു വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും,’ ‘ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം… എന്ന് അപൂർണമായ വാക്കുകളാണ് ഭാമ പങ്കുവച്ചത്. എന്തായാലും താരത്തിന്റെ വാക്കുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്.
Read Moreആറ് പുതിയ ഗ്രഹങ്ങൾ കൂടി: ആകെ എണ്ണം 5,502; കണ്ടെത്തിയതിൽ ഒന്ന് വ്യാഴത്തേക്കാൾ വലിയ ഗ്രഹം
സൗരയൂഥത്തിന് പുറത്ത് ആറ് ഗ്രഹങ്ങളെക്കൂടി നാസയുടെ ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് കണ്ടെത്തി. ഇതോടെ സൗരയൂഥത്തിന് പുറത്ത് മനുഷ്യന് അറിവാകുന്ന ഗ്രഹങ്ങളുടെ എണ്ണം 5,502 ആയി. ഭീമൻ ഗ്രഹമാണ് ഇപ്പോൾ കണ്ടെത്തിയതിൽ ഒന്ന്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തേക്കാൾ വലിയ ഗ്രഹമാണിതെന്നു പറയുന്നു. സൂര്യനേക്കാൾ 40 മടങ്ങ് വലിപ്പമുള്ള നക്ഷത്രത്തെയാണ് ഈ ഗ്രഹം ഭ്രമണം ചെയ്യുന്നത്. HD 36384 b എന്നാണ് ഈ ഗ്രഹത്തിന് നൽകിയ പേര്. മറ്റൊരു ഗ്രഹം പ്രോട്ടോപ്ലാനറ്റ് ഗണത്തിൽപ്പെട്ടതാണ്. ഈ ഗ്രഹത്തിന്റെ രൂപീകരണം ഇനിയും പൂർത്തിയായിട്ടില്ല. എങ്ങനെയാണ് പ്രപഞ്ചത്തിൽ ഗ്രഹങ്ങൾ രൂപം കൊള്ളുന്നതെന്ന് മനസിലാക്കാൻ ഈ പ്രോട്ടോപ്ലാനറ്റിനെ പഠിച്ചാൽ മതിയാകുമെന്നു ശാസ്ത്രലോകം കരുതുന്നു.
Read Moreകോൺഗ്രസുകാരിയായി ജയിച്ച് പ്രസിഡന്റ് ഭരണം; പിന്നീട് രാജിവച്ച് എൽഡിഎഫിൽ ചേർന്ന ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കി ഹൈക്കോടതി
കൊച്ചി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം എല്‍ഡിഎഫിലേക്ക് കൂറുമാറിയ രാജി ചന്ദ്രനെ ഹൈക്കോടതി അയോഗ്യയാക്കി. കൂറുമാറ്റ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്. അടുത്ത ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്നും ഉത്തരവില്‍ പറയുന്നു. കോണ്‍ഗ്രസ് പ്രതിനിധിയായി മത്സരിച്ചു ജയിച്ച രാജി ആദ്യം ഒരു വര്‍ഷം പ്രസിഡന്റായിരുന്നശേഷം യുഡിഎഫ് ധാരണപ്രകാരം രാജിവച്ചു. പിന്നീട് യുഡിഎഫിന്റെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ആന്‍സി തോമസിനു വോട്ട് ചെയ്യണമെന്ന പാര്‍ട്ടി വിപ്പ് ലംഘിച്ചു എല്‍ഡിഎഫ് പിന്തുണയോടെ രാജി ചന്ദ്രൻ വീണ്ടും പ്രസിഡന്റായി. തുടര്‍ന്ന് രാജി ചന്ദ്രനെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ടു തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെങ്കിലും തള്ളി. വിപ്പ് നല്‍കിയതിനു തെളിവില്ലെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. ഇതോടെ കോണ്‍ഗ്രസ് പ്രതിനിധി ആന്‍സി തോമസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഒരു പാര്‍ട്ടിയുടെ പ്രതിനിധിയായി മത്സരിച്ച് ജയിച്ചശേഷം മറുഭാഗത്തിന്റെ പിന്തുണയോടെ പ്രസിഡന്റാകുന്നത് കൂറുമാറ്റമാണെന്ന് ഹൈക്കോടതി…
Read Moreപരീക്ഷാ ഹാളിലെ കൂട്ട കോപ്പിയടി; കാമറയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
രാജസ്ഥാൻ സ്റ്റേറ്റ് ഓപ്പൺ സ്കൂൾ പരീക്ഷയ്ക്കിടെ നടന്ന കൂട്ട കോപ്പിയടിയുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ ചർച്ചയാവുകയാണ്. ദെചുവിലെ കോലു ഗ്രാമത്തിലെ ഒരു സർക്കാർ സ്കൂളിലാണ് സംഭവം. രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള സംഘം 10, 12 ക്ലാസുകളിലെ പരീക്ഷ നടത്തുന്നതിനിടയിൽ നടന്ന തട്ടിപ്പ് കണ്ടെത്തി. അധ്യാപകരുടെ ഒത്താശയോടെ വിദ്യാർഥികൾ പരസ്യമായി തട്ടിപ്പ് നടത്തുന്നതും വീഡിയോയിൽ കാണാം. ഒരു വീഡിയോയിൽ അധ്യാപകൻ ബോർഡിൽ ഉത്തരങ്ങൾ എഴുതുന്നതും കാണിക്കുന്നുണ്ട്. സ്കൂളിലെത്തിയ പരിശോധനാ സംഘം ഉത്തരങ്ങൾ ബ്ലാക്ക് ബോർഡിൽ എഴുതി വിദ്യാർത്ഥികളെ സഹായിക്കുന്ന അധ്യാപകരെ കൈയോടെ പിടിച്ചു. സംഘം ശേഖരിച്ച തെളിവുകളിൽ രേഖാമൂലമുള്ള ഉത്തരങ്ങൾ മാത്രമല്ല, ചില വിദ്യാർഥികളുടെ കൈവശമുള്ള പണവുമുണ്ട്. ചില വിദ്യാർഥികളിൽ നിന്ന് 2,100 രൂപ കണ്ടെത്തി. മറ്റുള്ളവർ സഹായത്തിനായി അധ്യാപകർക്ക് 2,000 രൂപ നൽകിയതായി സമ്മതിച്ചു. Jodhpur, Rajasthan: "Complaints had been received…
Read Moreപ്രധാനമന്ത്രിയുടെ പിഎം സ്വനിധി ” PRAISE ” പുരസ്കാരം; കേരളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഏക തദ്ദേശസ്ഥാപനമായി തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പിഎം സ്വനിധി ” PRAISE ” പുരസ്കാരം 2023-24 തിരുവനന്തപുരം നഗരസഭയ്ക്ക്. കേരളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഏക തദ്ദേശസ്ഥാപനവും തിരുവനന്തപുരം നഗരസഭയാണ്. ഡൽഹി സ്റ്റെയിൻ ഓഡിറ്റോറിയം ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്സ് മന്ത്രി മനോഹർ ലാൽ ഘട്ടറിൽ നിന്നും മേയർ ആര്യാ രാജേന്ദ്രൻ അവാർഡ് ഏറ്റുവാങ്ങി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കേന്ദ്രസർക്കാരിന്റെ പിഎം സ്വനിധി ” PRAISE ” പുരസ്കാരം 2023-24 തിരുവനന്തപുരം നഗരസഭയ്ക്ക്. വഴിയോരക്കച്ചവടക്കാരുടെ ക്ഷേമവും സാമ്പത്തികപങ്കാളിത്തവും വർദ്ധിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യയിലെ മേജർ സിറ്റികളിൽ മൂന്നാം സ്ഥാനം നേടി തിരുവനന്തപുരം കോർപ്പറേഷൻ മികവ് തെളിയിച്ചു. കേരളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഏക തദ്ദേശസ്ഥാപനവും തിരുവനന്തപുരം നഗരസഭയാണ്. ഇരട്ടിമധുരമായി NULM പദ്ധതി…
Read Moreഅന്നദാനം മഹാദാനം… ഉമ്മന്‍ ചാണ്ടി അനുസ്മരണ ദിനത്തിൽ അഞ്ച് ടണ്‍ അരി നവജീവന്‍ ട്രസ്റ്റിന് നൽകി മീനടം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
മീനടം: ഉമ്മന്‍ ചാണ്ടി അനുസ്മരണം വേറിട്ടതാക്കി മീനടം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി. മീനടം കോണ്‍ഗ്രസ് ഭവനില്‍ നടന്ന അനുസ്മരണ സമ്മേളനം കെപിസിസി വൈസ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. മാര്‍ബിള്‍ കല്ലില്‍ തീര്‍ത്ത ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ചാണ്ടി ഉമ്മന്‍ എംഎല്‍എ അനാഛാദനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം. സ്കറിയ അധ്യക്ഷതവഹിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മദിനം കാരുണ്യദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍നിന്നു ശേഖരിച്ച അരി നവജീവന്‍ ട്രസ്റ്റിനു കൈമാറി. കൊടിക്കുന്നില്‍ സുരേഷ് എംപി അരി വിതരണ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. അഞ്ച് ടണ്‍ അരി നവജീവന്‍ ട്രസ്റ്റി പി.യു. തോമസിനും ഒരു ടണ്‍ അരി വീതം കെ. കരുണാകരന് ചാരിറ്റബിള്‍ സൊസൈറ്റിക്കും അഭയഭവനും നല്കി. മീനടം പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചന് കിഴക്കേടത്ത്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, കെപിസിസി…
Read Moreട്രാൻസ്ജെൻഡർ വിദ്യാർഥിയോടു വിവേചനം; പഠനം മുടങ്ങുന്ന അവസ്ഥയിൽ ധനസഹായം നേരിട്ടു നൽകി സാമൂഹിക നീതി വകുപ്പ്
കോഴിക്കോട്: പഠനത്തിനായി വാടകവീട്ടിൽ താമസിക്കുന്നത് ട്രാൻസ്ജെൻഡർ വിദ്യാർഥിയാണെന്ന് അറിഞ്ഞതോടെ വീട്ടുടമ അക്കൗണ്ട് നന്പർ നൽകാൻ വിസമ്മതിച്ചു. സർക്കാർ നൽകുന്ന ഹോസ്റ്റൽ ഫീസ് വിദ്യാർഥിക്കു നിഷേധിക്കപ്പെടുന്ന അവസ്ഥ വന്നതോടെ നിലവിലുള്ള ചട്ടങ്ങൾക്കു വിരുദ്ധമായി സാമൂഹിക നീതി വകുപ്പ് അധികൃതർ ട്രാൻസ്ജെൻഡർ വിദ്യാർഥിയുടെ അക്കൗണ്ടിലേക്കു നേരിട്ടു ധനസഹായം അനുവദിച്ചു. വിദ്യാർഥിയുടെ പഠനം മുടങ്ങാതിരിക്കാൻ അധികൃതർ സ്വീകരിച്ച നടപടിക്ക് ഒടുവിൽ സർക്കാർ സാധൂകരണവും നൽകി. എറണാകുളം മഹാരാജാസ് കോളജിലെ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിക്കാണ് കടുത്ത വിവേചനം നേരിടേണ്ടി വന്നത്. സർക്കാർ, എയ്ഡഡ്, സെൽഫ് ഫിനാൻസിംഗ് വിദ്യാലയങ്ങളിൽ ഏഴാം ക്ലാസ് മുതൽ പഠിക്കുന്ന ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്കു പഠനസഹായമായി സർക്കാർ പ്രതിമാസം 4000 രൂപ വീതം ഹോസ്റ്റൽ ഫീസ് അനുവദിക്കുന്നുണ്ട്. സർക്കാർ മാനദണ്ഡപ്രകാരം ട്രാൻസ്ജെൻഡർ വിദ്യാർഥി വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമയുടെ അക്കൗണ്ടിലേക്കാണ് ധനസഹായം നൽകേണ്ടത്. എന്നാൽ ട്രാൻസ്ജെൻഡർ വിദ്യാർഥിയായതിനാൽ അക്കൗണ്ട് നന്പർ…
Read Moreഅമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത വിധി അംഗീകരിക്കാനാവില്ല; പ്രതിയെ സംരക്ഷിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്; മകൾ അനുഭവിച്ച വേദനയ്ക്ക് നീതി ലഭിക്കണം; നിയമ വിദ്യാർഥിനിയുടെ മാതാവ്
കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത സുപ്രീം കോടതി വിധി അംഗീകരിക്കാനാവില്ലെന്ന് മാതാവ്. പ്രതിയെ സംരക്ഷിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് വധശിക്ഷ റദ്ദാക്കണമെന്ന ഹർജിയെന്നും മാതാവ് ആരോപിച്ചു. തന്റെ മകൾ അനുഭവിച്ച വേദനയ്ക്ക് നീതി ലഭിക്കണം. പ്രതിയെ തൂക്കി കൊന്നാൽ മാത്രമേ തന്റെ മകൾക്ക് നീതി ലഭിക്കുകയുള്ളു എന്നും മാതാവ് പറഞ്ഞു. അതേസമയം, കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമാണെന്നു വിലയിരുത്തി വധശിക്ഷ വിധിച്ച കേരള ഹൈക്കോടതി വിധിക്കേതിരേ അമീറുൾ ഇസ്ലാം നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനും ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, കെ.വി.വിശ്വനാഥൻ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് ഹർജി തീർപ്പാകുംവരെ വധശിക്ഷ സ്റ്റേ ചെയ്തത്. പ്രതിയുടെ മനഃശാസ്ത്ര- ജയിൽ സ്വഭാവ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ച കോടതി, ശിക്ഷ ലഘൂകരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ അതേക്കുറിച്ച് പഠിച്ചു…
Read More