ചാലക്കുടി: ട്രെയിൻ വരുന്നതുകണ്ട് റെയിൽവേ മേൽപ്പാലത്തിൽനിന്ന് ചാലക്കുടിപുഴയിലേക്കു ചാടിയ മുക്കുപണ്ട തട്ടിപ്പ് സംഘത്തിലെ നാലു പേർ പിടിയിൽ. പെരുന്പാവൂരിൽനിന്നാണ് ആസാം സ്വദേശികളായ മോഷണസംഘത്തെ ചാലക്കുടി പോലീസ് പിടികൂടിയത്. ഇതിൽ ട്രെയിൻ തട്ടി പരിക്കേറ്റ ഒരാൾ അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു.ചാലക്കുടി പുഴയിലേക്ക് റെയിൽപാളത്തിൽനിന്നു ചാടിയ ഇവർ പുഴ നീന്തിക്കയറി ഓട്ടോയിലാണ് പെരുന്പാവൂരിലെത്തിയത്. ഇന്നലെ പുലർച്ചെ ഒരുമണിയോടെ നാലുപേർ പാലത്തിൽനിന്നു പുഴയിൽ ചാടിയെന്നു ലോക്കോ പൈലറ്റ് ചാലക്കുടി റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തു പരിശോധന നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. അഗ്നിരക്ഷാസേനയും പുഴയിൽ തെരച്ചിൽ നടത്തിയിരുന്നു. പോലീസ് പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വസ്ത്രങ്ങൾ നനഞ്ഞനിലയിൽ നാലുപേർ മുരിങ്ങൂരിൽ വന്ന് ഓട്ടോ വിളിച്ച് കൊരട്ടിയിൽ ചെന്നിറങ്ങിയതായ വിവരം ലഭിച്ചത്. ഇവരിൽ ഒരാളുടെ ദേഹത്തു പരിക്കുണ്ടായിരുന്നതായി ഓട്ടോഡ്രൈവർ പോലീസിനെ അറിയിച്ചു. അന്വേഷണത്തിൽ…
Read MoreDay: July 23, 2024
അമ്മ ഒരാൾ മാത്രം; രാധിക മാം എന്റെ അമ്മയാണെന്ന് പലരും കരുതുന്നു; അവർ എന്റെ അമ്മയല്ല, അച്ഛന്റെ രണ്ടാം ഭാര്യയാണ്; വരലക്ഷ്മി ശരത് കുമാർ
കഴിഞ്ഞ ദിവസമാണ് നടി വരലക്ഷ്മി ശരത്കുമാർ വിവാഹിതയായത്. മുംബൈയിൽ നിന്നുള്ള ഗാലറിസ്റ്റ് നിക്കോളായ് സച്ച്ദേവിനെയാണ് വരലക്ഷ്മി വിവാഹം ചെയ്തത്. തായ്ലാന്റിൽ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. പിതാവ് ശരത്കുമാറും അമ്മ ഛായാദേവിയും രണ്ടാനമ്മ രാധിക ശരത്കുമാറും മുന്നിൽനിന്നാണു വിവാഹ ചടങ്ങുകൾ നടത്തിയത്. നിക്കോളായുടെ രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധത്തിൽ കൗമാരക്കാരിയായ മകൾ നിക്കോളായ്ക്കുണ്ട്. നിക്കോളായുടെ മുൻ ഭാര്യയെ താൻ കണ്ടിട്ടുണ്ടെന്ന് വരലക്ഷ്മി പറഞ്ഞിട്ടുണ്ട്. ഭർത്താവിന്റെ മുൻബന്ധങ്ങളൊന്നും വരലക്ഷ്മി കാര്യമാക്കുന്നില്ല. ഇതൊന്നും വരലക്ഷ്മിയെ സംബന്ധിച്ച് പുതിയ കാര്യവുമല്ല. നടിയുടെ മാതാപിതാക്കളുടെ ജീവിതത്തിൽ സംഭവിച്ചതും സമാനമായ സംഭവങ്ങളാണ്. വരലക്ഷ്മിയുടെ പിതാവ് ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായാദേവിയിൽ പിറന്ന മക്കളാണ് വരലക്ഷ്മിയും പൂജയും. ഇതിനിടെയാണ് നടി രാധിക ശരത്കുമാറിന്റെ ജീവിതത്തിലേക്കു കടന്നുവരുന്നത്. ഇരുവരും വിവാഹിതരായി. രാഹുൽ എന്ന മകനും താര ദമ്പതികൾക്ക് പിറന്നു. ഛായാദേവിയുമായി ശരത്കുമാറിനും രാധികയ്ക്കും സൗഹൃദമുണ്ട്. കുടുംബത്തിലെ വിശേഷ ദിവസങ്ങളിൽ…
Read Moreമൂന്ന് വർഷം മുൻപ് കാണാതായ ആൾ സർക്കാർ പരസ്യത്തിൽ; പോലീസ് അന്വേഷണം തുടങ്ങി
മഹാരാഷ്ട്രയിലെ പൂനെയിൽനിന്നു മൂന്നു വർഷം മുമ്പ് കാണാതായ വയോധികന്റെ ചിത്രം സർക്കാർ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പോലീസിനെ സമീപിച്ച് കുടുംബം. 68 വയസുകാരനായ ധ്യാനേശ്വർ താംബെയുടെ ഫോട്ടോയാണ് പരസ്യത്തിൽ വന്നത്. സംസ്ഥാന സർക്കാർ പദ്ധതിയായ തീർഥ് ദർശൻ യോജനയുടെ പ്രചാരണത്തിനായുള്ള പരസ്യം സാമൂഹിക മാധ്യമങ്ങളിലാണ് പ്രസിദ്ധീകരിച്ചത്. പരസ്യം കണ്ട സുഹൃത്തുക്കളിൽ ചിലർ താംബെയുടെ മകനായ ഭരത് താംബെയെ വിവരം അറിയിക്കുകയായിരുന്നു. അദ്ദേഹമാണ് അച്ഛനെ കണ്ടെത്താൻ പോലീസിന്റെ സഹായം തേടിയത്. ഈ ഫോട്ടോ ഉപയോഗിച്ച് കാണാതായ വ്യക്തിയെ കണ്ടെത്തണമെന്നാണ് പരാതിയിൽ അഭ്യർഥിച്ചിരിക്കുന്നത്. പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട ആളിനെക്കുറിച്ച് അന്വേഷിക്കാൻ രണ്ട് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് പേലീസ് പറഞ്ഞു. അതേസമയം പരസ്യം നിലവിൽ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ധ്യാനേശ്വർ താംബെയെ കാണാതായ സമയത്ത് കുടുംബാംഗങ്ങളാരും പരാതി നൽകിയിരുന്നില്ല. വീട്ടിൽ ആരോടും പറയാതെ ചില ബന്ധു വീടുകളിൽ പോയി താമസിക്കുന്ന ശീലമുണ്ടായിരുന്നതിനാണ് അന്ന് പരാതി നൽകാതിരുന്നതെന്നാണ്…
Read Moreതൃശൂരിലെ തോൽവിക്ക് കാരണം വിഴുപ്പലക്കലും കുതികാൽവെട്ടും; കണ്ടെത്തൽ ആവർത്തിക്കാതിരിക്കാൻ കോൺഗ്രസിൽ ശുദ്ധികലശം
തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പു തോൽവിക്കു കാരണമായി പാർട്ടി കണ്ടെത്തിയ വിഴുപ്പലക്കലും കുതികാൽവെട്ടും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ആവർത്തിക്കാതിരിക്കാൻ പുതിയ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ കോൺഗ്രസിൽ തിരക്കിട്ട ശുദ്ധികലശം. മുൻകാലത്തേതടക്കം പാർട്ടിവിരുദ്ധ നടപടികളുടെ പേരിൽ പത്തു ദിവസങ്ങൾക്കുള്ളിൽ കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്തതു ജില്ലയുടെ വിവിധയിടങ്ങളിൽനിന്നുള്ള ആറു നേതാക്കളെ. ഇതിൽ ഒരാളുടെ സസ്പെൻഷൻ പിന്നീടു പിൻവലിച്ചു. രണ്ടുപേർക്ക് കാരണം കാണിക്കൽ നോട്ടീസും നല്‍കിയിട്ടുണ്ട്. ഡിസിസി പ്രസിഡന്റായിരുന്ന ജോസ് വള്ളൂരിന്റെയും യുഡിഎഫ് കൺവീനറായിരുന്ന എം.പി. വിൻസെന്റിന്റെയും രാജി ചോദിച്ചുവാങ്ങിയ എഐസിസി നേതൃത്വത്തിന്റെ പിന്തുണയോടെയാണു തൃശൂരിൽ കോൺഗ്രസിലെ കളപറിക്കൽ.ജില്ലയിലെ സഹകരണ സംഘങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പലയിടത്തും വിമത പാനലുകളടക്കം വിഭാഗീയ പ്രർത്തനങ്ങൾ രൂപപ്പെട്ടതിനെ തുടർന്നാണ് അടിയന്തര നടപടി. കോൺഗ്രസിൽ കാലങ്ങളായുള്ള പുഴുക്കുത്തുകളെ വേരോടെ പിഴുതെറിഞ്ഞു പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പദ്ധതികളാണു ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്യുന്നത്. അച്ചടക്ക നടപടികളിലൂടെ കോൺഗ്രസിൽനിന്നു ബിജെപി അടക്കമുള്ള…
Read Moreഐസ്ക്രീം സാൻഡ്വിച്ച്…! ഇഷ്ടപ്പെട്ടെന്ന് ഭക്ഷണപ്രേമികൾ; വീഡിയോ വൈറൽ
ആളുകളെ കൊതിപ്പിക്കാൻ ഒരു കിടിലൻ വിഭവം കൂടി -ഐസ്ക്രീം സാന്ഡ്വിച്ച്! ബ്രഡിനുള്ളില്‍ ഐസ്ക്രീം ചേര്‍ത്ത് മൊരിച്ചെടുക്കുന്ന ന്യൂജൻ വിഭവം ഭക്ഷണപ്രേമികളുടെ മാത്രമല്ല, അല്ലാത്തവരുടെയും ഇഷ്ടം പിടിച്ചുപറ്റിയിരിക്കുന്നു. ഒരു ഭക്ഷണപ്രിയന്‍ പങ്കുവച്ച വീഡിയോയയില്‍ ഐസ്ക്രീം സാന്ഡ്വിച്ച് തയാറാക്കുന്ന രീതി വിശദമായി കാണിക്കുന്നുണ്ട്. ബ്രെഡിനുള്ളില്‍ ചോക്ലേറ്റ് ഐസ്ക്രീം വച്ചശേഷം മൊരിച്ചെടുക്കുകയാണു ചെയ്യുന്നത്. വിഭവം തയാറാക്കിയശേഷം രുചിയോടെ കഴിക്കുന്നതും കാണാം. പാര്‍ട്ടികള്‍ക്കും ഔട്ട്ഡോര്‍ പിക്നിക്കുകള്‍ക്കും വിഭവം അടിപൊളിയാണെന്നാണ് വിഭവപണ്ഡിതന്റെ അഭിപ്രായം. ചൂടുള്ള റൊട്ടിയും തണുത്ത ഐസ്ക്രീമും ചേര്‍ന്ന് അദ്വിതീയ അനുഭവം സൃഷ്ടിക്കുന്നുവെന്ന് ചിലര്‍ കമന്റിട്ടു. ഈ മാസമാദ്യമാണ് വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്. പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ട് ലൈക്കടിച്ചത്.
Read Moreമന്ത്രിസ്ഥാനത്തുനിന്നു നീക്കി; രാജിഭീഷണി മുഴക്കി ബിജെപി എംഎല്‍എ
ഭോപ്പാല്‍: മധ്യപ്രദേശിലെ ബിജെപി എംഎല്‍എ നാഗര്‍സിംഗ് ചൗഹാന് രാജി ഭീഷണി മുഴക്കി. മോഹന്‍ യാദവ് സര്‍ക്കാരില്‍ വനം-പരിസ്ഥിതി മന്ത്രിയായിരുന്ന നാഗര്സിംഗിനു മന്ത്രിസ്ഥാനം നഷ്ടമായതിനു പിന്നാലെയാണ് രാജി ഭീഷണി. ഞായറാഴ്ചയാണ് നാഗര്‍സിംഗ് ചൗഹാനെ മന്ത്രിസ്ഥാനത്തുനിന്നു നീക്കിയത്. ചൗഹാനു പകരം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ രാംനിവാസ് റാവത്തിനെ മന്ത്രിയാക്കുകയായിരുന്നു. താന്‍ പ്രതിനിധീകരിക്കുന്ന ആദിവാസി സമൂഹത്തിനെതിരേയുമുള്ള കനത്ത പ്രഹരമാണിതെന്നു ചൗഹാന് കുറ്റപ്പെടുത്തി. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ വിശ്വസ്തനായ നാഗര്സിംഗിന്റെ തീരുമാനം ബിജെപി സര്‍ക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്. രത്ലാമില്നിന്നുള്ള ലോക്സഭാംഗമാണ് ചൗഹാന്റെ ഭാര്യ അനിത നാഗര്‍സിംഗ് ചൗഹാന്. ഇവരും രാജിവച്ചേക്കുമെന്നു സൂചനകളുണ്ട്.
Read Moreകുമളിയിൽ കാറിനു തീപിടിച്ചു വെന്തു മരിച്ചത് കുമളി സ്വദേശി റോയി സെബാസ്റ്റ്യന്‍; സീറ്റ്ബെൽറ്റ് ഊരിമാറ്റാൻ കഴിഞ്ഞിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു; മരണത്തില്‍ ദുരൂഹതയെന്ന് പോലീസ്
ഇടുക്കി: കുമളി 66-ാം മൈലില്‍ കാറിനു തീപിടിച്ചു വെന്തുമരിച്ചയാളെ തിരിച്ചറിഞ്ഞു. കുമളി സ്പ്രിംഗ് വാലി കോഴിക്കോട്ട് റോയി സെബാസ്റ്റ്യന്‍ (64) ആണ് മരിച്ചത്. മുന്‍ ബിവറേജസ് ഔട്ട്ലെറ്റ് ജീവനക്കാരനായിരുന്നു. കാറിനു തീ പിടിച്ചതിനെത്തുടര്‍ന്ന് ഇതിനുള്ളില്‍ അകപ്പെട്ടു പോയ റോയി വെന്തുമരിക്കുകയായിരുന്നു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കൊട്ടാരക്കര – ദിണ്ടുഗല്‍ ദേശീയ പാതയില്‍ 66-ാം മൈല്‍ കുരിശുപള്ളിക്കു സമീപം ഇന്നലെ രാത്രി എട്ടരയോടെയാണ് ദാരുണ സംഭവമുണ്ടായത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ കാറില്‍നിന്നു പുക ഉയരുകയായിരുന്നു. ഈ സമയം കാറിന് പിന്നില്‍ വന്നിരുന്ന ബൈക്ക് യാത്രികന് വാഹനത്തെ മറികടന്ന് ബൈക്ക് നിര്‍ത്തി കാറില്‍ നിന്നു ഡ്രൈവറോട് വേഗത്തില്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ കാറിനുള്ളില്‍ അതിവേഗം തീ പടരുകയും കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് സമീപം നിര്‍ത്തിയിരുന്ന ബൈക്കില്‍ ഇടിച്ചു…
Read Moreബംഗ്ലാദേശ് ശാന്തം, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചില്ല
ധാക്ക: സംവരണനയം സുപ്രീംകോടതി തിരുത്തിയതോടെ ബംഗ്ലാദേശ് സാധാരണനിലയിലേക്ക്. സംവരണവിരുദ്ധ പ്രക്ഷോഭത്തിൽ നൂറ്റന്‍പതിലേറെ പേരാണു കൊല്ലപ്പെട്ടത്. അതേസമയം, തുടർച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമായില്ല. 48 മണിക്കൂറിനകം ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ചില വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടു. പ്രക്ഷോഭകാരികൾക്ക് പ്രതിപക്ഷ പാർട്ടിയായ ബിഎൻപിയുടെ പിന്തുണയുണ്ട്. ഇന്നലെ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ഒരിടത്തും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ബംഗ്ലാ വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ അനന്തരാവകാശികൾക്കു സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തിയതോടെയാണ് ബംഗ്ലാദേശിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. സംവരണം അഞ്ചു ശതമാനമാക്കി സുപ്രീംകോടതി വെട്ടിക്കുറിച്ചു. സുപ്രീംകോടതി വിധിയോടെ 93 ശതമാനം ജോലികൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ ലഭിക്കും. രണ്ടു ശതമാനം സംവരണം ഗോത്രവർഗ ന്യൂനപക്ഷങ്ങൾക്കും ട്രാൻസ്ജെൻഡർമാർക്കുമായി നീക്കിവച്ചിട്ടുണ്ട്.
Read Moreബൈഡൻ പിൻമാറി, ചരിത്രമാകാൻ കമല ഹാരീസ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻഷൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി മത്സരിക്കാൻ തയാറെടുത്ത് വൈസ് പ്രസിഡന്റ് കമല ഹാരീസ്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിത്വം നേടാൻ ഉദ്ദേശിക്കുന്നതായി അവർ അറിയിച്ചു. ഡോണൾഡ് ട്രംപിനെ പരാജയപ്പെടുത്തുന്നതിനായി രാജ്യത്തെ ഒന്നിപ്പിക്കാൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും കമല ഹാരീസ് പറഞ്ഞു. ഡെമോക്രാറ്റിക് സ്ഥാനാർഥിത്വത്തിൽനിന്ന് ബൈഡൻ പിന്മാറിയതിനു പിന്നാലെ അദ്ദേഹം കമല ഹാരീസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സ്ഥാനാർഥിയാകാൻ കഴിഞ്ഞാൽ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയും ആദ്യത്തെ ഏഷ്യൻ അമേരിക്കക്കാരിയുമായി കമല ഹാരീസ് മാറും. പ്രസിഡന്റിന്റെ പിന്തുണ ലഭിച്ചതിൽ അഭിമാനം. സ്ഥാനാർഥിത്വം നേടാനും വിജയിക്കാനും താൻ താത്പര്യപ്പെടുന്നതായും അവർ പ്രസ്താവനയിൽ പറഞ്ഞു. 81 കാരനായ ബൈഡൻ മത്സരത്തിൽനിന്നു പിന്മാറുകയാണെന്നു ഞായറാഴ്ച പ്രഖ്യാപിച്ചതോടെയാണ് കമല ഹാരീസ് രംഗത്തേക്കുവന്നത്. ട്രംപുമായുള്ള സംവാദത്തിൽ പിന്നോട്ടുപോയതോടെയാണ് ബൈഡന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് ചോദ്യമുയർന്നത്. ബൈഡന്റെ പിന്തുണയുണ്ടെങ്കിലും കമല ഹാരീസ് തന്നെ…
Read Moreക്രൊയേഷ്യയിൽ വയോജന കെയർ ഹോമിൽ വെടിവയ്പ്; ആറു പേർ കൊല്ലപ്പെട്ടു
സാഗ്രെബ്: മധ്യ ക്രൊയേഷ്യയിലെ വയോജന കെയർ ഹോമിൽ ഇന്നലെ രാവിലെ അക്രമി നടത്തിയ വെടിവയ്പിൽ ആറു പേർ കൊല്ലപ്പെട്ടു. ആറു പേർക്കു പരിക്കേറ്റു. ഡാരുവാർ പട്ടണത്തിലാണു സംഭവം. അഞ്ചു പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽവച്ചുമാണു മരിച്ചതെന്ന് ക്രൊയേഷ്യൻ പോലീസ് തലവൻ നിക്കോള മിലിന പറഞ്ഞു. വെടിവയ്പിനുശേഷം രക്ഷപ്പെട്ട അക്രമിയെ ഡാരുവാർ പട്ടണത്തിൽനിന്നു പിടികൂടി. കെയർ ഹോമിലെ അന്തേവാസികളായ അഞ്ചു പേരും ഒരു ജോലിക്കാരനുമാണു കൊല്ലപ്പെട്ടത്. അന്‍പത്തിയൊന്നുകാരനായ അക്രമി മുൻ പോലീസുകാരനാണ്. 991-95 കാലത്ത് ക്രൊയേഷ്യൻ യുദ്ധത്തിൽ ഇയാൾ പങ്കെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിലൊരാൾ അക്രമിയുടെ അമ്മയാണെന്ന് റിപ്പോർട്ടുണ്ട്.
Read More