ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റിനെതിരായ പ്രതിഷേധത്തിൽ നിലപാടു കടുപ്പിച്ച് കോൺഗ്രസ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടു കാണിക്കുന്ന വിവേചനത്തിനെതിരേ ഇന്ത്യ സഖ്യം ഇന്ന് പാര്‍ലമെന്റിലും പുറത്തും പ്രതിഷേധിക്കും. 27നു നടക്കുന്ന നീതി ആയോഗ് യോഗത്തില്‍നിന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ വിട്ടുവിൽക്കാനും തീരുമാനിച്ചിട്ടുണ്ട്. തമിഴ്നാടും യോഗത്തിൽ പങ്കെടുക്കില്ല. “ബജറ്റ്’ എന്ന ആശയംതന്നെ തകർത്തുകൊണ്ടുള്ളതാണ് ഈ വർഷത്തെ കേന്ദ്ര ബജറ്റെന്നും മിക്ക സംസ്ഥാനങ്ങളോടും എൻഡിഎ സർക്കാർ വിവേചനമാണു കാണിക്കുന്നതെന്നും കോൺഗ്രസ് നേതാവും എംപിയുമായി കെ.സി. വേണുഗോപാൽ പറഞ്ഞു. ഫെഡറലിസത്തിന്റെയും നീതിയുടെയും തത്വങ്ങൾക്കു വിരുദ്ധമായി ബജറ്റ് അങ്ങേയറ്റം വിവേചനപരവും അപകടകരവുമാണെന്ന് വേണുഗോപാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. നീതി ആയോഗ് യോഗത്തിൽനിന്നു വിട്ടുനിൽക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ബജറ്റിൽ കർണാടക സർക്കാരിനോടു കാണിച്ചത് കടുത്ത അനീതിയാണ്. ഏറ്റവും കൂടുതൽ നികുതിയിനത്തിൽ വരുമാനം നൽകുന്ന സംസ്ഥാനമായിട്ടും കർണാടകത്തിനു കടുത്ത അവഗണനയാണു നേരിടേണ്ടി വന്നതെന്നു…
Read MoreDay: July 24, 2024
24 മണിക്കൂറിൽ 8.1 കോടി ഡോളർ; സംഭാവനയിൽ കമലയ്ക്ക് റിക്കാർഡ്
വാഷിംഗ്ടൺ ഡിസി: തെരഞ്ഞെടുപ്പു സംഭാവന ലഭിക്കുന്നതിൽ കമല ഹാരിസിനു റിക്കാർഡ്. ജോ ബൈഡൻ സ്ഥാനാർഥിത്വം പിൻവലിച്ച് 24 മണിക്കൂറിനുള്ളിൽ കമലയുടെ തെരഞ്ഞെടുപ്പുഫണ്ടിലേക്കെത്തിയത് 8.1 കോടി ഡോളറാണ്. യുഎസ് തെരഞ്ഞെടുപ്പു ചരിത്രത്തിൽ ഒരു ദിവസത്തിനുള്ളിൽ സമാഹരിക്കപ്പെടുന്ന ഏറ്റവും ഉയർന്ന തുകയാണിതെന്നു ഡെമോക്രാറ്റിക് വൃത്തങ്ങൾ അവകാശപ്പെട്ടു. പാർട്ടി അനുഭാവികളായ 8.88 ലക്ഷം പേരാണ് ഈ തുക നല്‍കിയത്. ഇതിൽ 60 പേരും ആദ്യമായി സംഭാവന നല്‍കുകയായിരുന്നു. ഇതിനു പുറമേ ഭാവിയിൽ 15 കോടി ഡോളർ നാല്‍കാമെന്ന വാഗ്ദാനവും ലഭിച്ചിട്ടുണ്ട്. കമലയുടെ സ്ഥാനാർഥിത്വം ഡെമോക്രാറ്റിക് പാർട്ടിക്കു വൻ ഊർജം നല്‍കിയെന്നാണു പറയുന്നത്.
Read Moreചൈനയിൽ വിരമിക്കൽ പ്രായം വർധിപ്പിക്കുന്നു
ബെയ്ജിംഗ്: ചൈനയിൽ വിരമിക്കൽ പ്രായം ഉയർത്താൻ തീരുമാനം. മുന്‍പുണ്ടായിരുന്ന ജനസംഖ്യാനിയന്ത്രണം മൂലം പണിയെടുക്കാൻ ശേഷിയുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണിത്. നിലവിൽ വെള്ളക്കോളർ ജോലികളിൽ പുരുഷന്മാർക്ക് 60ഉം വനിതകൾക്ക് 55ഉം ആണു വിരമിക്കൽ പ്രായം. അഞ്ചു വർഷത്തിനുള്ളിൽ ഇതു കൂട്ടിക്കൊണ്ടുവരാനാണു തീരുമാനം. 65 വയസ് വരെയെങ്കിലും തൊഴിലെടുക്കാൻ അനുവദിക്കുമെന്നാണു സൂചന. പ്രായമായവരുടെ എണ്ണത്തിനൊപ്പം പെൻഷൻ ബാധ്യത വർധിച്ചുവരുന്നതും കണക്കിലെടുത്താണ് കമ്യൂണിസ്റ്റ് ഭരണകൂടം ഈ നടപടികൾക്കു മുതിരുന്നത്. വിരമിക്കൽപ്രായം ഉയർത്തുന്ന കാര്യം കുറച്ചു വർഷങ്ങളായി പരിഗണനയിലുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച ചേർന്ന പാർട്ടി പ്ലീനത്തിൽ ഔദ്യോഗിക തീരുമാനമുണ്ടായി.
Read Moreആമയിഴഞ്ചാൻ: ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ; കോർപറേഷന് ബന്ധമില്ലെന്നായിരുന്നു നേരത്തെ മേയറുടെ വാദം
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിൽ കൃത്യവിലോപം നടത്തിയെന്ന കാരണത്താൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. പാളയം മുതൽ തന്പാനൂർ വരെ ആമയിഴഞ്ചാൻ തോടുകളുടെ ശുചീകരണ ചുമതലയുണ്ടായിരുന്ന സെക്രട്ടേറിയറ്റ് സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ കെ.ഗണേഷനെയാണ് കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ സസ്പെൻഡ് ചെയ്തത്. കോർപറേഷൻ നിയോഗിച്ച ആഭ്യന്തര അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ആമയിഴഞ്ചാൻ തോടിൽ മാലിന്യങ്ങൾ അടിഞ്ഞ് കൂടുന്ന മുറയ്ക്ക് യഥാസമയം മാലിന്യം നീക്കം ചെയ്യുന്നതിലും സ്വകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള കക്കൂസ് മാലിന്യം തോടിൽ തള്ളിയതിനെതിരെ നടപടിയെടുക്കാത്തതും ഉൾപ്പെടെ ഗണേഷ് കൃത്യവിലോപം കാട്ടിയെന്നാണ് ആഭ്യന്തര അന്വേഷണ കമ്മിറ്റി റിപ്പോർട്ട് നൽകിയത്. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ജോയി എന്ന ശുചീകരണ തൊഴിലാളി മരിച്ച സംഭവം ഏറെ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ റെയിൽവേയുടെ ഭാഗത്തെ വീഴ്ചയാണെന്നും കോർപറേഷന് ബന്ധമില്ലെന്നുമായിരുന്നു മേയറുടെ വാദം. അതേസമയം സംസ്ഥാനത്തു മാലിന്യ പ്രശ്നം…
Read More2024 ഒളിന്പിക്സിലെ ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്നു കിക്കോഫ്
മുപ്പത്തിമൂന്നാം ഒളിന്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും ഇന്നു മുതൽ മത്സരങ്ങൾക്കു തുടക്കം. ഒളിന്പിക്സ് ഫുട്ബോൾ പോരാട്ടങ്ങൾക്ക് ഇന്നു കിക്കോഫ്. കാൽപ്പന്തുകളിയിലെ ഗ്ലാമർ ടീമായ അർജന്റീന ഇന്നു കളത്തിലുണ്ട്. മൊറോക്കോയാണ് അർജന്റീനയുടെ എതിരാളികൾ. ഹാവിയർ മഷറാനോയുടെ ശിക്ഷണത്തിലാണ് അർജന്റീന എത്തുന്നത്. ഒളിന്പിക്സ് പുരുഷ ഫുട്ബോളിൽ അണ്ടർ 23 കളിക്കാരെയാണ് ടീമുകൾ അണിനിരത്തുന്നതെന്നതും ശ്രദ്ധേയം. 2022 ഫിഫ ലോകകപ്പ് ജേതാവായ ജൂലിയൻ ആൽവരസ്, നിക്കോളാസ് ഒട്ടമെൻഡി എന്നിവർ അർജന്റൈൻ ടീമിനൊപ്പമുണ്ട്. സെന്റ് എറ്റിയനിലെ സ്റ്റേഡിയത്തിലാണ് അർജന്റീന x മൊറോക്കോ പോരാട്ടം. പാരീസ് സെന്റ് ജെർമയ്ന്റെ (പിഎസ്ജി) പാർക് ഡി പ്രിൻസ് സ്റ്റേഡിയത്തിൽ സ്പെയിനും ഉസ്ബക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നു മുതലാണ് മത്സരങ്ങൾ. ഫുട്ബോളിനൊപ്പം ഹാൻഡ്ബാൾ, റഗ്ബി, അന്പെയ്ത്ത് മത്സരങ്ങളും ഇന്നു മുതൽ തുടങ്ങും. ചുരുക്കത്തിൽ പാരീസ് ഒളിന്പിക് മൂഡിലേക്ക് മാറി. അതീവ സുരക്ഷ ഒളിന്പിക ഉദ്ഘാടനം…
Read Moreസ്ത്രീ സുരക്ഷയ്ക്ക് പോലീസിന്റെ കൈത്താങ്ങ്; ‘പോൽ ആപ്പിൽ’ കൂടുതൽ സംവിധാനങ്ങൾ
കൊല്ലം: ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്നവരുമായ സ്ത്രീകളുടെ സുരക്ഷയ്ക്ക് കൂടുതൽ സംവിധാനങ്ങൾ ഒരുക്കി കേരള പോലീസിന്റെ പോൽ ആപ്പ്. പുതിയ നിർദേശങ്ങൾ ഇന്നലെ ആപ്പിന്റെ ഫേസ് ബുക്ക് പോസ്റ്റായി കുറിച്ചിട്ടുണ്ട്. കേരള പോലീസിന്റെ സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന പോല്‍ ആപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ സ്ത്രീസുരക്ഷയ്ക്കായി നിരവധി സേവനങ്ങള്‍ ഇതിനകം നിലവിൽ ഉണ്ട്. ആപത്ഘട്ടങ്ങളില്‍ അടിയന്തരമായി പോലീസിനെ വിവരം അറിയിക്കാന്‍ വേണ്ടിയുള്ളതാണ് എസ്ഒഎസ് സംവിധാനം. എസ്ഒഎസ് ബട്ടണില്‍ അമര്‍ത്തുമ്പോള്‍ ലൊക്കേഷനോടുകൂടിയ സന്ദേശം പോലീസിന്റെ അടിയന്തര സഹായ സംവിധാനത്തിൽ ലഭിക്കും. ഉടന്‍ തന്നെ പോലീസ് കണ്ട്രോള് റൂമില്‍ നിന്ന് തിരികെ വിളിക്കുകയും വിവരം അന്വേഷിച്ച് നടപടി സ്വീകരിക്കുകയും ചെയ്യും. നിങ്ങളുടെ പരിധിയില്‍ വരുന്ന പോലീസ് സ്റ്റേഷനില്‍ നിന്ന് ഉടൻ സഹായം എത്തിക്കുകയും ചെയ്യും. സേവനം ഉപയോഗിക്കുന്നതിന് മുമ്പായി എമര്‍ജന്‍സി കോണ്ടാക്ട് നമ്പരുകള്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍…
Read Moreഏഷ്യ കപ്പിൽ ഇന്ത്യ സെമി ഫൈനലിൽ
ധാംബുള്ള: ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിലും ജയം സ്വന്തമാക്കി ഇന്ത്യ സെമിയിൽ. മൂന്നാം മത്സരത്തിൽ ഇന്ത്യ 82 റൺസിന് നേപ്പാളിനെ കീഴടക്കി. സ്കോർ: ഇന്ത്യ 178/3 (20) നേപ്പാൾ 96/9 (20) സീത റാണയാണ് (18) നേപ്പാളിന്റെ ടോപ് സ്കോറർ. ഇന്ത്യക്കു വേണ്ടി ദീപ്തി ശർമ മൂന്നു വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സ്മൃതി മന്ദാന ബാറ്റിംഗ് തെരഞ്ഞെടുത്തു. സ്ഥിരം ക്യാപ്റ്റനായ ഹർമൻപ്രീത് കൗറിനും ഓൾറൗണ്ടർ പൂജ വസ്ത്രാകറിനും വിശ്രമം അനുവദിച്ചാണ് ഇന്ത്യ ക്രീസിലെത്തിയത്. പകരം മലയാളി സ്പിൻ ഓൾറൗണ്ടർ എസ്. സഞ്ജനയും ഓൾറൗണ്ടർ അരുദ്ധതി റെഡിയും പ്ലേയിംഗ് ഇലവനിലെത്തി. ഓപ്പണർമാരായ ഷെഫാലി വർമയും ഡിലൻ ഹേമലതയും ചേർന്ന് 14 ഓവറിൽ 122 റണ്‍സ് അടിച്ചുകൂട്ടിയശേഷമാണ് പിരിഞ്ഞത്. 42 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും അടക്കം 47…
Read Moreഒളിന്പിക്സ് കഴിഞ്ഞ് വിരമിക്കുമെന്ന് ആൻഡി മുറെ
പാരീസ്: 2024 പാരീസ് ഒളിന്പിക്സിനുശേഷം വിരമിക്കുമെന്നറിയിച്ച് ബ്രിട്ടീഷ് ടെന്നീസ് സൂപ്പർ താരം ആൻഡി മുറെ. കരിയറിലെ അവസാന പോരാട്ടമാണ് പാരീസ് ഒളിന്പിക്സ് എന്ന് മുറെ വ്യക്തമാക്കി. പുരുഷ സിംഗിൾസിൽ രണ്ടു തവണ ഒളിന്പിക് സ്വർണം മുറെ നേടിയിട്ടുണ്ട്. 2012 ലണ്ടൻ ഒളിന്പിക്സ് ഫൈനലിൽ റോജർ ഫെഡററിനെയും 2016 റിയൊയിൽ മാർട്ടിൻ ഡെൽ പൊട്രൊയെയും കീഴടക്കിയായിരുന്നു മുറെയുടെ സ്വർണ നേട്ടം.
Read Moreതിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ കവർച്ച; ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു
തിരുവില്വാമല: മധ്യകേരളത്തിലെ പ്രമുഖ ക്ഷേത്രമായ കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ മോഷണം. ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു. നാലന്പലത്തിനകത്ത് ഓടു പൊളിച്ച് കടന്ന മോഷ്ടാവ് കൗണ്ടർ പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. ഇന്നലെ ഉച്ച കഴിഞ്ഞുള്ള കളക്ഷനും ചില്ലറക്കു വേണ്ടി സൂക്ഷിച്ച പണവും അടക്കം ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി മാനേജർ മനോജ് കെ. നായർ പറത്തു. ഇന്നു പുലർച്ചെ കൗണ്ടർ തുറക്കാനെത്തിയ ജീവനക്കാരനാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. രാമായണ മാസാചരണത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നല്ല ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രം കേന്ദീകരിച്ച് നാലന്പല ദർശനവും നടക്കുന്നതിനാൽ ദൂരെ നിന്നുളള നിരവധിയാളുകൾ ദർശനത്തിനെത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ക്ഷേത്രത്തിൽ പണം ഉണ്ടെന്ന് മനസിലാക്കി ഈ തക്കം നോക്കിയാണ് മോഷണം നടന്നിരിക്കുന്നത്. ക്ഷേത്രത്തിൽ സെക്യുരിറ്റി ജീവനക്കാരുണ്ടെങ്കിലും അവരും മോഷണം നടന്നത് അറിഞ്ഞിരുന്നില്ല . മേൽശാന്തിമാർക്കു പുറമെ താത്കാലിക…
Read Moreജീവൻ പോയാലും വേണ്ടില്ല, വൈറലായാൽ മതി; പതിനൊന്നുകാരന്റെ ജീവനെടുത്ത് ‘റീല്‍സ്’
സമൂഹമാധ്യമങ്ങളില്‍ താരമാകാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത ചിലരുണ്ട്. ഇവരുടെ സാഹസങ്ങള്‍ വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്താറുമുണ്ട്. അത്തരത്തില്‍ മധ്യപ്രദേശിൽ സംഭവിച്ച ഒരപകടം സമൂഹമാധ്യമങ്ങളില്‍ ചർച്ചയായിരിക്കെയാണ്. പ്രാങ്ക് റീല്‍ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ കുരുക്കു മുറുകി പതിനൊന്നുകാരന് ജീവൻ നഷ്ടപ്പെടുകയായിരുന്നു. മധ്യപ്രദേശ് അംബാഹ് സ്വദേശിയായ കരണ്‍ മരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കരണും സുഹൃത്തുക്കളും മരത്തിനു ചുറ്റുംനിന്നു കളിക്കുന്നതു ദൃശ്യങ്ങളില്‍ കാണാം. അതിനിടെ കരൺ കഴുത്തില്‍ കയര്‍ കെട്ടുകയും മറ്റു കുട്ടികള്‍ വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. കഴുത്തില്‍ കെട്ടിയ കുരുക്കു മുറുകിയതോടെ സുഹൃത്തുക്കള്‍ വീട്ടുകാരെ വിവരമറിയിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
Read More