കൊച്ചി: സഹോദരന്റെ രണ്ടു കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ ഒഴിവാക്കി. പകരം 30 വര്‍ഷം ഇളവില്ലാത്ത കഠിനതടവാക്കി മാറ്റി ഹൈക്കോടതി ഉത്തരവിട്ടു. പത്തനംതിട്ട കീക്കൊഴൂരില്‍ മുറിമാടത്തേത്ത് തോമസ് ചാക്കോയ്ക്ക് (ഷിബു-50) പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷയാണ് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഒഴിവാക്കിയത്. ഇളയ സഹോദരന് മാത്യു ചാക്കോയുടെ മക്കളായ മെല്ബിന് (ഏഴ്), മെബിൻ (മൂന്ന്) എന്നിവരെ പ്രതി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2013 ഒക്ടോബര്‍ 27 ന് കുടുംബ വീട്ടിലെത്തിയ പ്രതി മുറ്റത്തു നിന്ന രാണ്ടാംക്ലാസുകാരന് മെല്‍ബിനെയാണ് ആദ്യം ആക്രമിച്ചത്. തടയാന്‍ ശ്രമിച്ച അമ്മ ബിന്ദുവിന്റെ കണ്ണില്‍ മുളകുപൊടി വിതറി കുട്ടിയുടെ കഴുത്തറക്കുകയായിരുന്നു. പിന്നീട് വീടിനകത്തുണ്ടായിരുന്ന അങ്കണവാടി വിദ്യാര്‍ഥി മെബിനെയും കൊലപ്പെടുത്തി. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന ഡീസല്‍ ഒഴിച്ച് വീട് തീവച്ച് ചാമ്പലാക്കി. ഇതിനു…
Read MoreDay: July 24, 2024
മിഠായി പ്രേമികളേ ഒന്നു നിൽക്കൂ… ചോക്ലേറ്റിനുള്ളില്‍ വെപ്പുപല്ല് പരാതിയുമായി റിട്ട. പ്രിൻസിപ്പൽ
ചോക്ലേറ്റിനുള്ളില്നിന്നു വെപ്പുപല്ലുകള്‍ കിട്ടിയതായി പരാതി. ഖർഗോണിലെ റിട്ടയേർഡ് സ്കൂൾ പ്രിൻസിപ്പലായ മായാദേവി ഗുപ്തയാണു പരാതിക്കാരി. ഒരു കുട്ടിയുടെ ജന്മദിനത്തില് ലഭിച്ച ചോക്ലേറ്റിനുള്ളില്നിന്നു നാല് വെപ്പുപല്ലുകള്‍ കിട്ടിയതെന്നാണ് ഇവരുടെ പരാതി. ഖാർഗോണിലെ ജില്ലാ ഫുഡ് ആൻഡ് ഡ്രഗ് ഡിപ്പാർട്ട്മെന്റിന് ഇവർ രേഖാമൂലം പരാതിയും നല്കി. സംഭവത്തില്‍ പരാതി ലഭിച്ചെന്നും അന്വേഷണം നടക്കുകയാണെന്നും ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ ഉദ്യോഗസ്ഥനായ എച്ച്എൽ അവാസിയ പറഞ്ഞു. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ജൂണില്‍ ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്ക്രീം കോണിനുള്ളിൽ മനുഷ്യവിരൽ കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു.
Read Moreഉദരത്തിൽ സർജിക്കൽ സൂചി; യുവതിക്ക് 20 വർഷത്തിനുശേഷം നഷ്ടപരിഹാരം
ശസ്ത്രക്രിയയ്ക്കുശേഷം ഉദരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തില്‍ ഒടുവിൽ യുവതിക്കു നീതി. 2004ൽ നടന്ന സംഭവത്തിൽ, അഞ്ചു ലക്ഷം രൂപയാണു കോടതി നഷ്ടപരിഹാരം വിധിച്ചത്. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്. അശ്രദ്ധമായി സര്‍ജറി നടത്തിയ ഡോക്ടര്‍മാര്‍ യുവതിക്ക് അന്‍പതിനായിരം രൂപയും നല്‍കണം. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ 2004 സെപ്റ്റംബര്‍ 29ന് ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കു വിധേയയായ ബംഗളൂരു സ്വദേശിനി പത്മാവതിക്കാണു ദുരനുഭവമുണ്ടായത്. അന്ന് 32 വയസായിരുന്നു പത്മാവതിയുടെ പ്രായം. രണ്ടു ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കുശേഷം കഠിനമായ വയറുവേദനയെത്തുടര്‍ന്ന് യുവതി ഇതേ ഡോക്ടര്‍മാരെ സമീപിച്ചപ്പോള്‍ അത് ശസ്ത്രക്രിയയുടെ ഭാഗമായുള്ളതാണെന്നും വൈകാതെ മാറുമെന്നും പറഞ്ഞ് വേദനസംഹാരികൾ നല്കി പറഞ്ഞയച്ചു. രോഗം കലശലായതിനെത്തുടർന്ന് 2010ൽ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഉദരത്തിൽ 3.2 സെന്റിമീറ്റര്‍ നീളമുള്ള സർജിക്കൽ സൂചി കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഇതിനു പിന്നാലെ യുവതി നഷ്ടപരിഹാരം…
Read Moreഅഞ്ച് ലക്ഷം വിലയുള്ള ഡയമണ്ട് നെക്ലേസ് വലിച്ചെറിഞ്ഞത് മുനിസിപ്പാലിറ്റിയുടെ ചവറ്റുകുട്ടയിൽ; പിന്നീട് സംഭവിച്ചത്…
“നിനക്ക് ഈ ലോകത്തു എന്തിനേക്കാളും ഇഷ്ട്ടം ഈ മാലയോടാണോ”..? ലാൽജോസിന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായ ചിത്രം ഡയമണ്ട് നെക്ലേസിലെ ക്ലൈമാക്സ് രംഗത്തിലെ ഡയലോഗ് ആണിത്. നായകനിൽ നിന്ന് അപ്രതീക്ഷിതമായി ഈ ഡയലോഗ് കേൾക്കുന്ന നായിക അനുശ്രീ ഉടൻതന്നെ തന്റെ കഴുത്തിൽ കിടന്ന ഡയമണ്ട് നെക്ലേസ് ഊരി കടലിലേക്ക് എറിഞ്ഞു. മനപൂർവം അത്രയും വിലയുള്ള മാല കടലിലെറിഞ്ഞ നായികയെ സിനിമയിലൂടെ നമുക്കറിയാം. എന്നാൽ അത്രയും വിലപിടിപ്പുള്ള മാല യഥാർഥ്യത്തിൽ എറിഞ്ഞാലുള്ള അവസ്ഥ ഉണ്ടായാലോ? അത്തരത്തിൽ ഒരു സംഭവത്തിന്റെ വാർത്തയാണ് ചെന്നൈയിൽ നിന്ന് പുറത്ത് വരുന്നത്. ദേവരാജ് എന്ന ചെന്നൈ സ്വദേശി അബദ്ധത്തിൽ മുനിസിപ്പാലിറ്റിയുടെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞത് അഞ്ച് ലക്ഷം രൂപ വിലയുള്ള ഡയമണ്ട് നെക്ലേസാണ്. വിലകൊണ്ട് മാത്രമല്ല അതിനു വലിപ്പമുണ്ടാകുന്നത്, ദേവരാജന്റെ മകൾക്ക് അദ്ദേഹത്തിന്റെ അമ്മ വിവാഹത്തിന് അണിയുന്നതിനു വേണ്ടി കൊടുത്ത മാല ആയിരുന്നു അത്. നെക്ലേസിന്റെ…
Read Moreകാറിൽ ബലമായി കയറ്റിക്കൊണ്ടുപോയി; ശാരീരികമായി ഉപദ്രവിച്ച ശേഷം കഞ്ചാവ് നിർബന്ധിച്ച് വലിപ്പിച്ചു; കാറിലെ സംഭവങ്ങൾ ഫോണിൽ ചിത്രീകരിച്ചു; രണ്ടുപേർ പിടിയിൽ
പത്തനംതിട്ട: കാറില്‍ കയറ്റിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് യുവതിക്കു ലഹരി നൽകിയശേഷം ശാരീരികമായി അപമാനിച്ച സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റില്‍.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കല്ലുപ്പാറ കടമാന്‍കുളം ചാമക്കുന്ന് കോളനിയില്‍ ബസലേല്‍ സി. മാത്യു (പ്രവീൺ, 37), തിരുവല്ല യമുനാ നഗര്‍ ദര്‍ശനഭവനം വീട്ടില്‍ സ്റ്റോയി വര്‍ഗീസ് (30) എന്നിവരെയാണ് കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ മൂന്നിന് വൈകുന്നേരം നാലോടെ കടമാങ്കുളം ഗവണ്മെന്റ് ഹെല്‍ത്ത് സെന്ററിന് സമീപം റോഡില്‍നിന്നാണ് യുവതിയെ ഒന്നാംപ്രതിയായ പ്രവീണ്‍ ബലം പ്രയോഗിച്ചു കാറില്‍ പിടിച്ചു കയറ്റിക്കൊണ്ടുപോയതെന്നു പറയുന്നു.പിന്‍സീറ്റിലിരുന്ന് ഇയാള്‍ വെള്ളക്കടലാസില്‍ പൊതിഞ്ഞ കഞ്ചാവെടുത്ത് യുവതിക്കുനേരേ നീട്ടി വലിക്കാന്‍ ആവശ്യപ്പെട്ടു. നിരസിച്ചപ്പോള്‍ യുവതിയെ ശാരീരികമായി അപമാനിച്ചു. രണ്ടാം പ്രതി സ്റ്റോയി വര്‍ഗീസ് കൈയിലിരുന്ന കത്തികാട്ടി ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിക്കുകയായിരുന്നു. ഇയാള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. പ്രവീണിനൊപ്പം യാത്ര പോയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി.…
Read Moreമലയാളി യുവാവിനെ കപ്പലിൽനിന്നു കാണാതായി
അന്പലപ്പുഴ: ഒറീസയിൽനിന്ന് ചൈനയിലേക്ക് ചരക്കുമായി പോയ കപ്പലിൽനിന്നു മലയാളി യുവാവിനെ കാണാതായി. പുന്നപ്ര വടക്ക് പഞ്ചായത്ത് 10-ാം വാർഡ് വൃന്ദാവനം ബാബു തിരുമല-സിന്ധു ദമ്പതികളുടെ മകൻ വിഷ്ണു ബാബുവിനെ(25)യാണ് കാണാതായത്.മേയ് 25 നാണ് വിഷ്ണു ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഷിപ്പിംഗ് കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്. ബുധനാഴ്ച രാത്രി പ്രാദേശിക സമയം 7.5ന് വിഷ്ണു ഫോണിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. വിഷ്ണു ഉൾപ്പെടെ 19 മർച്ചന്റ്നേവി ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ കപ്പലിലെ സെക്കൻഡ് ക്യാപ്റ്റന്റെ ക്യാബിനിൽ ഇവർ പതിവ് റിപ്പോർട്ടിംഗിന് എത്താൻ നിർദേശിച്ചിരുന്നു. ഈ സമയം വിഷ്ണു എത്താതിരുന്നതിനെതുടർന്ന് നടത്തിയ തെരച്ചിലിൽ കപ്പലിന്റെ ഡക്കിൽ വിഷ്ണുവിന്റെ ചെരുപ്പുകൾ കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിൽ വിഷ്ണുവിന്റെ ഫോൺ ക്യാബിനിൽനിന്ന് കണ്ടെത്തിയെങ്കിലും വിഷ്ണുവിനെ കണ്ടെത്താനായില്ലന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. ഇന്ധനം നിറയ്ക്കാനായി വ്യാഴാഴ്ച കപ്പൽ സിങ്കപ്പൂർ പോർട്ടിലേക്കു പോകുന്നതിനിടെയാണ് വിഷ്ണുവിനെ കാണാതായത്.…
Read Moreമോളിവുഡ് ഒരു ഫ്ളാഷ് ബാക്ക്… ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്ത് വരും; 300 പേജുള്ള റിപ്പോർട്ടിൽ നിന്ന് വ്യക്തികളുടെ പേരുകൾ പരാമർശിക്കുന്ന ചില പേജുകൾ ഒഴിവാക്കി
തിരുവനന്തപുരം: സിനിമ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടും. വൈകുന്നേരം 3.30ന് സാംസ്കാരിക വകുപ്പാണ് റിപ്പോർട്ട് പുറത്തുവിടുക. സംസ്ഥാന വിവരാവകാശ കമ്മിഷണറുടെ ഇടപെടലിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്കിയ ഏഴ് മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറുക. അതേസമയം, റിപ്പോർട്ടിലുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്കു കടക്കാത്ത, വിവരാവകാശ നിയമപ്രകാരം വിലക്കിയ വിവരങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്തുവിടുക. കൈമാറുന്ന പകര്‍പ്പില്‍ നിന്നും 49-ാം പേജിലെ 96-ാം ഖണ്ഡികയും 165 മുതല്‍ 196 വരെയുള്ള ഖണ്ഡികകളും ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. 300 പേജുള്ള ഹേമ കമ്മിഷന് റിപ്പോര്‍ട്ടിലെ 233 പേജുകള്‍ മാത്രമാണ് ഇന്ന് പുറത്തുവരിക. റിപ്പോർട്ട് സമർപ്പിച്ച് നാലു വർഷം ആകുമ്പോഴാണ് വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ തയാറായത്. നടിയെ ആക്രമിച്ച സംഭവത്തെ തുടർന്നാണ് സിനിമാ മേഖലയിലെ അസമത്വം…
Read Moreസംരംഭകത്വ വികസനപദ്ധതിയുടെ ഭാഗമായി സ്ത്രീ ശാക്തീകരണത്തിനായി ഇരുചക്ര വാഹനങ്ങൾ നൽകി
സാമൂഹിക സംരംഭകത്വ വികസനപദ്ധതിയുടെ ഭാഗമായി സ്ത്രീ ശക്തീകരണത്തിനായി ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്തു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ സൈൻ പ്രസിഡൻ്റ് എ.എൻ.രാധാകൃഷ്ണൻ വീട്ടമ്മയ്ക്ക് സ്കൂട്ടറിൻ്റെ താക്കോൽ നൽകി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. വൈക്കം നഗരസഭ കൗൺസിലർ എം.കെ. മഹേഷ് അധ്യക്ഷത വഹിച്ചു. സൈൻ സംസ്ഥാന ജനറൽ സെക്രട്ടറി രൂപേഷ് ആർ. മേനോൻ മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യ സേവന രംഗത്തെ സംഭാവന കണക്കിലെടുത്ത് എ.എൻ. രാധാകൃഷ്ണന് ജെസിഎ 50,000 രൂപയുടെ കാഷ് അവാർഡും ഫലകവും ജെസിഐ സോൺ പ്രസിഡന്റ് അഷറഫ് ഷെറീഫ് സമ്മാനിച്ചു. റിട്ട. ക്യാപ്റ്റൻ വിനോദ്കുമാർ, വിനൂബ് വിശ്വം, മനോജ് യെസ് ടെക്, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
Read Moreപെണ്ണെഴുത്ത്; രജനിയുടെ അനുഭവങ്ങളുടെ തുറന്നുപറച്ചിൽ ‘ആ നെല്ലിമരം പുല്ലാണ് ’ പാഠപുസ്തകമായി
പഠനകാലത്തും തുടര്‍ന്ന് ജീവിതത്തിലും ദളിത് സ്ത്രീ എന്ന നിലയില്‍ നേരിടേണ്ടിവന്ന അനുഭവങ്ങളുടെ തുറന്നുപറച്ചിലാണ് രജനി പാലാംപറമ്പിലിന്റെ “ആ നെല്ലിമരം പുല്ലാണ്’’ എന്ന പുസ്തകം. സാഹചര്യങ്ങള്‍ പ്രതികൂലമായിരുന്നതിനാൽ പലതിനോടും കലഹിച്ചും പൊരുതിയുമാണ് ഇവിടെവരെ എത്തിയത്. ആ അനുഭവങ്ങളാണ് പുസ്തകമായി പിറവിയെടുത്തതെന്ന് കടുത്തുരുത്തി പാലാംപറമ്പില്‍ (പടിക്കത്താഴം) രജനി പറഞ്ഞു. രജനി പാലാംപറമ്പിലിന്റെ ആ നെല്ലിമരം പുല്ലാണ് എന്ന പുസ്തകം എംജി സര്‍വകലാശാലയിലെ ബിഎ മലയാളം സിലബസില്‍ ഇടംപിടിച്ചു. അതില്‍ ഏറെ സന്തോഷമുണ്ടെന്ന് രജനി പറഞ്ഞു. ഓര്‍മവച്ച കാലം മുതല്‍ 2021 വരെയുള്ള സ്വന്തം ജീവിതമാണ് അന്‍പത്തൊന്നുകാരിയായ രജനി പുസ്തകത്തില്‍ വിവരിക്കുന്നത്. രജനിയുടെ ആത്മകഥയും ആദ്യപുസ്തകവുമാണിത്. ആ നെല്ലിമരം പുല്ലാണ് എന്ന ആത്മകഥയ്ക്കുശേഷം പെണ്‍കനല്‍ രേഖകള്‍ എന്ന പുസ്തകവും പുറത്തിറക്കി. ഇപ്പോള്‍ ചെറുകഥകള്‍ എഴുതുന്നുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍നിന്ന് ലഭിച്ച താത്കാലിക ജോലിയുടെ ഭാഗമായി ഡിജിറ്റല്‍ സര്‍വേ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് രജനിയിപ്പോള്‍.…
Read Moreമിടുക്കിക്കുട്ടികൾ..! ഉച്ചഭക്ഷണത്തില്‍ തേരട്ട; മലപ്പുറത്തെ വിദ്യാര്‍ഥിനികള്‍ റോഡിലിറങ്ങി പ്രതിഷേധിച്ചു; മഴക്കാലമായാൽ സ്കൂളിൽ തേരട്ടയുടെ തേരോട്ടമാണെന്ന് കുട്ടികൾ
തിരൂര്‍: മലപ്പുറം ജില്ലയിലെ തിരൂര്‍ ബിപി അങ്ങാടി ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉച്ചഭക്ഷണത്തില്‍ തേരട്ട വീണ സംഭവത്തില്‍ വിദ്യാര്‍ഥികള്‍ റോഡിലിറങ്ങി പ്രതിഷേധിച്ചു. ഇന്നലെ സ്കൂളിലെ വിദ്യാര്‍ഥിനികള്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണു ഭക്ഷണത്തില്‍ മുകളില്‍നിന്നു അട്ട വീണത്. അധ്യാപകരെ വിവരമറിയിച്ചിട്ടും നിഷേധാത്മക നിലപാട് സ്വീകരിച്ചുവെന്നാരോപിച്ചാണു വിദ്യാര്‍ഥിനികള്‍ സംഘടിച്ച് ഗേറ്റിനു പുറത്തിറങ്ങി പ്രതിഷേധിച്ചത്. പ്രതിഷേധവുമായി ഗേറ്റിനു പുറത്തിറങ്ങി മുദ്രവാക്യം മുഴക്കിയ കുട്ടികള്‍ പിന്നീട് ബിപി അങ്ങാടി റോഡിലിറങ്ങി പ്രതിഷേധിച്ചു. വിവരമറിഞ്ഞ് തിരൂര്‍ പോലീസെത്തി വിദ്യാര്‍ഥികളുമായും പ്രിന്സിലുമായും ചര്‍ച്ച നടത്തി. സംഭവത്തില്‍ അടിയന്തരമായി പരിഹാരം കാണണമെന്നു രക്ഷാകര്‍ത്താക്കളും ആവശ്യപ്പെട്ടു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മുഴുവനായും ഓടിട്ട ക്ലാസ് മുറികളാണുള്ളത്. ഏഴ് ബാച്ചുകളിലായി 14 ക്ലാസ്മുറികളും ഓട് മേഞ്ഞതാണ്. മഴക്കാലമാകുമ്പോള്‍ തേരട്ട വീഴുന്നതു പതിവാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. രണ്ടാഴ്ചയ്ക്കകം ഓടിനു താഴെ സീലിംഗ് ചെയ്യാന്‍ പിടിഎ യോഗത്തില്‍ കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നതായി…
Read More