നിങ്ങൾക്ക് ആർത്തവം ക്രമം തെറ്റിയാണോ നടക്കുന്നത് ? ശരീരത്തിൽ, പ്രധാനമായും മുഖത്ത് രോമവളർച്ച ഉണ്ടോ? മുഖക്കുരുവും മുടികൊഴിച്ചിലും നിങ്ങളെ അലട്ടുന്നുണ്ടോ?… കഴുത്തിന് ചുറ്റും കറുത്ത പാടുകൾ ഉണ്ടോ?എങ്കിൽ നിങ്ങൾക്ക് പിസിഒഡി (Polycystic Ovarian Disease)ഉണ്ടാകാം. ഇന്ത്യയിൽ ഏകദേശം 15 മുതൽ 22 ശതമാനം സ്ത്രീകളെയും ബാധിക്കുന്ന പ്രശ്നമാണ് പിസിഒഡി. ഇത് ജീവിതശൈലീരോഗങ്ങളിലേക്കും വന്ധ്യതയിലേക്കും നയിക്കാൻ കാരണമാകുന്നു. പിസിഒഡി എങ്ങനെ കണ്ടെത്താം പിസിഒഡി കണ്ടെത്താൻ സഹായിക്കുന്ന നിരവധി മാർഗങ്ങളിൽ ഒന്നാണ് മാസമുറ നിരീക്ഷിക്കുക എന്നുള്ളത്. 35 ദിവസത്തിനുള്ളിൽ ആർത്തവം വന്നില്ലെങ്കിൽ അല്ലെങ്കിൽ വർഷത്തിൽ എട്ട് പ്രാവശ്യമെങ്കിലും ആർത്തവം വന്നില്ലെങ്കിൽ പിസിഒഡി സാധ്യത പറയാം. കൂടാതെ ശരീരത്തിലുള്ള പുരുഷ ഹോർമോണിന്റെ അളവും മാനദണ്ഡമായി എടുക്കാനാവും. ഇൻസുലിനുംപിസിഒഡിയും പ്രമേഹവുമായി ബന്ധപ്പെട്ട ഒരു ഹോർമോൺ ആണ് ഇൻസുലിൻ. എന്നാൽ ഈ ഇൻസുലിന്‍ പിസിഒഡിയുമായി വലിയ ബന്ധമുണ്ട്. ഇൻസുലിന്റെ അതിപ്രസരം മൂലം മറ്റ് ഹോർമോണുകളിൽ…
Read MoreDay: July 25, 2024
രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ മര്യാദകെട്ട പ്രചരണം നടക്കുന്നുവെന്ന് വി.ഡി. സതീശൻ
കൊച്ചി: കര്‍ണാടകയിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ മര്യാദകെട്ട പ്രചരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉരുള്‍ പൊട്ടലുണ്ടായ എത്രയോ സ്ഥലങ്ങളില്‍ ഇതുവരെ ആളുകളെ കണ്ടെത്തിയിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കവളപ്പാറയില്‍ എത്രയോ പേരെ തിരിച്ചു കിട്ടാനുണ്ടതെന്നതൊക്കെ മറന്നു പോയി. കര്‍ണാടകത്തിലെ കാര്‍വാര്‍ എംഎല്‍എ ഇതുവരെ ആ സ്ഥലത്തുനിന്നു മാറിയിട്ടില്ല. മണ്ണിടിച്ചിലിന് സാധ്യതയുണ്ടായിരുന്ന സ്ഥലത്ത് ശ്രമകരമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വാര്‍ത്ത നല്‍കിയും നെഗറ്റീവ് സാധനങ്ങള്‍ പറഞ്ഞും കര്‍ണാടകത്തിന് എതിരായ വികാരം ഉണ്ടാക്കുന്നതും ശരിയല്ല. ഉരുള്‍പൊട്ടി ഉണ്ടാകുന്ന മണ്ണും കല്ലും കാണാത്തവരാണ് ഇങ്ങനെ സംസാരിക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കണമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Read Moreന്യൂമാഹിയിൽ പാസ്പോർട്ട് അപേക്ഷകന് “ലയണൽ മെസി’ യുടെ ഫോൺകോൾ
തലശേരി: പാസ്പോർട്ട് പുതുക്കാൻ അപേക്ഷിച്ച വ്യക്തിയുടെ ഫോണിലേക്ക് ജീവിച്ചിരിക്കുന്ന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ ഫോൺ കോൾ പ്രവാഹം. ന്യൂ മാഹി പോലീസ് സ്റ്റേഷൻ പരിധിയിലാണ് “മെസിയും പാസ്പോർട്ടും’ എന്ന രസകരമായ സംഭവങ്ങൾ അരങ്ങേറിയത്. പാസ്പോർട്ട് പുതുക്കാൻ അപേക്ഷിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പോലീസ് വേരിഫിക്കേഷൻ നടക്കാത്തത് അപേക്ഷകനെ അങ്കലാപ്പിലാക്കി. പാസ്പോർട്ട് എസ്പി ഓഫീസിൽ പെൻഡിംഗിലാണെന്നാണ് ഓൺലൈനിൽ കാണിക്കുന്നത്.അങ്കലാപ്പിലായ അപേക്ഷകൻ സ്പെഷൽ ബ്രാഞ്ച് എസിപി കെ.വി. പ്രമോദ് ഉൾപ്പെടെയുള്ള പല പോലീസ് ഉദ്യോഗസ്ഥരെയും സമീപിച്ച് ആവലാതി അറിയിച്ചു. ഇതിനിടയിൽ അപേക്ഷകന്റെ ഫോണിലേക്ക് ഒരു കോൾ എത്തി. “ന്യൂ മാഹി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാണ്. നിങ്ങൾ പാസ്പോർട്ടിന് അപേക്ഷിച്ചിട്ടില്ലേ? എത്ര ദിവസമായി നിങ്ങളെ വിളിക്കുന്നു. എന്താ ഫോൺ അറ്റൻഡ് ചെയ്യാത്തത്… ഇതായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ ചോദ്യം’. തുടർന്നുള്ള ആശയ വിനിമയത്തിലാണ് ലയണൽ മെസി കടന്നു വരുന്നത്. അപേക്ഷന്റെ ഫോണിലേക്ക്…
Read More‘എന്റെ അച്ഛനും ഡ്രൈവറാണ്’; രണ്ടാംക്ലാസുകാരന്റെ കുറിപ്പ് വൈറൽ
കോഴിക്കോട്: ‘ഇന്ന് എനിക്ക് സങ്കടമുള്ള ദിവസമാണ്. കേരളത്തിൽനിന്നു കർണാടകയിലേക്ക് വണ്ടിയുമായി പോയ അർജുൻ മണ്ണിടിച്ചിലിൽ കാണാതായി. എന്റെ അച്ഛനും ഡ്രൈവറാണ്. ഡ്രൈവർമാരെ ദൈവം കാത്തു രക്ഷിക്കട്ടെ’- കർണാടകയിലെ അഗോലയിൽ മണ്ണിടിച്ചിലിൽ അർജുനെ കാണാതായ നടുക്കത്തിൽ കോഴിക്കോട് വടകര മേപ്പയിൽ ഈസ്റ്റ് എസ്ബി സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥി ഇഷാൻ ഡയറിയിൽ ഹൃദയസ്പർശിയായ വരികളാണിത്. കുറിപ്പ് വൈറലായതോടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും കൃറിപ്പ് സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ചു. മലയാളക്കരയുടെ മനസിലെ നോവായി മാറിയിരിക്കുകയാണ് അർജുൻ
Read Moreവിളക്ക് കൈമാറുന്നു, കമല ഹാരിസ് പ്രാപ്തിയുള്ള നേതാവെന്ന് ബൈഡൻ
വാഷിംഗ്ടൺ: പുതിയ തലമുറയ്ക്കു വിളക്ക് കൈമാറുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. നവംബറിലെ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ നേരിടാൻ കഴിവും പ്രാപ്തിയുമുള്ള നേതാവാണു കമലാ ഹാരിസ് എന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്നു വിരമിച്ചശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡൻ.രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാൻ വോട്ടർമാരോട് ആഹ്വാനം ചെയ്ത ബൈഡൻ യുവശബ്ദങ്ങൾക്ക് സമയവും സ്ഥലവും ഉണ്ടെന്നും പറഞ്ഞു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും യുക്രെയ്നുള്ള പിന്തുണ തുടരാനും സുപ്രീം കോടതി പരിഷ്കരണത്തിനായി ശ്രമിക്കുമെന്നും പ്രസിഡന്റ് സൂചിപ്പിച്ചു.
Read Moreകരുവന്നൂര്‍ കള്ളപ്പണ ഇടപാട്: അന്വേഷണ സംഘത്തലവനെ മാറ്റി; പി. രാധാകൃഷ്ണന് അന്വേഷണ മേല്‍നോട്ടം
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ രണ്ടാംഘട്ട അന്വേഷണത്തിന് നേതൃത്വം വഹിച്ചിരുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാറിനെ സ്ഥലം മാറ്റി. ഡല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹെഡ് ഓഫീസിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. നേരത്തെ നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ചിരുന്ന പി. രാധാകൃഷ്ണനാണ് ഇനി കരുവന്നൂര്‍ കേസിന്റെ അന്വേഷണ മേല്‍നോട്ടം. കൊച്ചി സോണല്‍ ഓഫീസില്‍ അസിസ്റ്റന്റ് ഡയറക്ടറായിരിക്കെ ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റത്തോടെ ഇഡിയുടെ ചെന്നൈ ഓഫീസിലേക്ക് രാധാകൃഷ്ണന് സ്ഥലമാറ്റം ലഭിച്ചിരുന്നു. 2022 ഓഗസ്റ്റിലാണ് ചെന്നൈയിലേക്ക് മാറിയത്. ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ ചെന്നെയില്‍ നിന്ന് ഇനി കൊച്ചിയിലേക്ക് മാറ്റും. ആദ്യഘട്ട അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള ഇഡി സംഘമായിരുന്നു. കരുവന്നൂരിന് പുറമെ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെ അന്വേഷണം നടക്കുന്ന കിഫ്ബി കേസ്, ഹൈറിച്ച്, പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവയും അന്വേഷിച്ചത്…
Read Moreമുൻവൈരാഗ്യത്തിന്റെ പേരിൽ ഭാര്യാസഹോദരനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു; ഇരുപത്തിയേഴുകാരൻ പിടിയിൽ
വലിയതുറ: ഭാര്യാ സഹോദരനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. വലിയതുറ വള്ളക്കടവ് ഹെലന് ഹൗസില്‍ നിക്സന് സേവ്യറിനെ (27) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ചകള്‍ക്ക് മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. വള്ളക്കടവില്‍ താമസിക്കുന്ന യുവാവിനെയാണ് ഇയാള്‍ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്. മുന്‍ വൈരാഗ്യമായിരുന്നു അക്രമണത്തിന് കാരണമായത്. സംഭവത്തിനു ശേഷം ഒളിവില്‍പോയ പ്രതിയ്ക്കായി പോലീസ് കന്യാകുമാരി കേന്ദ്രീകരിച്ച് മത്സ്യബന്ധന ബോട്ടുകളിലും പരിസരപ്രദേശങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും ഇയാള്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം കൊല്ലം വാടി കടപ്പുറത്തെ ബോട്ടില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. വലിയതുറ എസ്എച്ച്ഒ അശോക് കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ ഇന്‍സമാം , സിപിഒമാരായ വരുണ്‍ഘോഷ്, രഞ്ജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് സേവ്യറിനെ പിടികൂടിയത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreഅമ്പലവും മന്ത്രവാദവും പിന്നെ ചെറുപൊതികളിൽ കഞ്ചാവും; മാതുശേരി വീട്ടിൽ യുവാക്കളുടെയും കുട്ടികളുടെയും തിരക്ക്; ഒടുവിൽ സുരേന്ദ്രനെ കുടുക്കി പോലീസ്
വെമ്പായം: മന്ത്രവാദത്തിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിയ പ്രതി അറസ്റ്റിൽ. വട്ടപ്പാറ വേറ്റിനാട് മാതുശേരി വീട്ടിൽ സുരേന്ദ്ര (54) നെയാണ് ഡാൻസാഫ് ടീമും വട്ടപ്പാറ പോലീസും ചേർന്ന് പിടികൂടിയത്. വടപ്പാറ, കന്യാകുളങ്ങര പ്രദേശങ്ങളിലെ സ്കൂൾ കുട്ടികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് ലഹരി ഉല്പന്നങ്ങൾ വില്പന നടത്തിയിരുന്ന ഇയാൾ വേറ്റിനാട് മന്ത്രവാദത്തിനായി ഒരു അമ്പലവും സ്ഥാപിച്ചിരുന്നു. ഇതിന്റെ മറവിലായിരുന്നു ലഹരി ഉല്പന്നങ്ങൾ വിറ്റിരുന്നത്. പ്രതി വിദ്യാർഥികൾക്ക് ലഹരിവസ്തുക്കൾ വിലപ്പന നടത്തി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഏതാനും നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവും 2.06 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. റൂറൽ എസ്പി കിരൺ നാരായണിന്റെ നിർദേശ പ്രകാരം നെടുമങ്ങാട് ഡിവൈഎസ്പി കെ.എസ് അരുണിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീമും, വെഞ്ഞാറമൂട് സിഐ ശ്രീജിത്ത്, എസ്ഐ…
Read Moreസെക്രട്ടേറിയറ്റ് സ്തംഭനം തുടരുന്നു ; ഇ ഫയലിംഗ് തകരാർ എന്ന് പരിഹരിക്കുമെന്നു വ്യക്തതയില്ല; വിദഗ്ധ സംഘം ഡൽഹിയിൽ നിന്നെത്തണം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ഇ-ഫയലിംഗ് സംവിധാനത്തിലെ തകരാർ പരിഹാരമില്ലാതെ തുടരുന്നു. ഇ-ഫയലിംഗ് പണിമുടക്കിയിട്ട് രണ്ട് ദിവസമായി. സർക്കാരിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഉത്തരവുകളൊന്നും ഇറക്കാനാകാത്തത് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടായി മാറിക്കഴിഞ്ഞു. ഭരണസ്തംഭനത്തിലേക്കു സെക്രട്ടേറിയറ്റ് നീങ്ങുകയാണെന്നാണു റിപ്പോർട്ട്. ഫയലുകൾ എല്ലാം ഇ- ഫയലിംഗിലേക്ക് മാറിയതിനാൽ പഴയ കടലാസ് രീതിയിലേക്ക് മാറ്റി ഉത്തരവിറക്കാൻ സാധിക്കാത്ത സാഹചര്യമാണ്. കേന്ദ്രസർക്കാറിനു കീഴിലുള്ള നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിനാണ് ഇ-ഫയലിംഗ് സംവിധാനങ്ങളുടെ മേൽനോട്ടച്ചുമതല. ഇ- ഫയലിംഗ് സംവിധാനം തകരാറിലായ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും തകരാർ പരിഹരിക്കാത്തതിൽ ഐടി വകുപ്പിന് കടുത്ത നീരസം ഉണ്ട്. തങ്ങളുടെ നീരസം എൻഐസി അധികൃതരോട് ഐടി വകുപ്പ് പ്രകടിപ്പിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ഡൽഹിയിൽനിന്നുള്ള വിദഗ്ധ സംഘം എത്തിയാൽ മാത്രമെ തകരാർ കണ്ടെത്താൻ സാധിക്കുകയുള്ളുവെന്ന് ഒരുവിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.ഒന്നരമാസം മുൻപാണ് സെക്രട്ടേറിയറ്റിൽ ഇ- ഫയലിംഗിൽ കുടുതൽ അപ്ഡേഷൻ വരുത്തിയത്. ജോലി ഭാരം…
Read Moreകുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 25 മരണം; 150 പേരെ കാണാതായി; 120 പേരെ രക്ഷപ്പെടുത്തി
നൗക്ചോട്ട്: ആഫ്രിക്കന്‍ രാജ്യമായ മൗറിറ്റാനിയയില്‍ അനധികൃത കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 25 പേർ മരിച്ചു. 150 പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. 120 പേരെ പേരെ മൗറിറ്റാനിയന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു. കാണാതായവര്‍ക്കുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. രാജ്യത്തിന്റെ വാർത്താ ഏജൻസിയായ എഎംഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യതലസ്ഥാനമായ നൗക്ചോട്ടിനു സമീപമാണ് ബോട്ട് മറിഞ്ഞത്. ബോട്ടിൽ മുന്നൂറോളം ആളുകൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. സെനഗൽ, ഗാംബിയ പൗരന്മാരാണ് ബോട്ടിലുണ്ടായിരുന്നത്. മെച്ചപ്പെട്ട ജീവിതം തേടി യൂറോപ്പിലേക്കു എത്തിപ്പെടാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. പശ്ചിമാഫ്രിക്കയുടെ തീരത്തുനടന്ന ഒടുവിലത്തെ കുടിയേറ്റ ദുരന്തമാണിത്. ഇവിടെ കുടിയേറ്റക്കാരുടെ ബോട്ട് അപകടത്തിൽപ്പെടുന്നതു പതിവാണ്. ജൂൺ മുതലുള്ള കണക്കനുസരിച്ച് 190ലേറെ പേർ യൂറോപ്യൻ രാജ്യങ്ങളിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ വിവിധ ബോട്ട് അപകടങ്ങളിൽ മരിച്ചതായി എഎംഐ പറയുന്നു.
Read More