വടക്കഞ്ചേരി: ആന്ധ്രപ്രദേശിൽനിന്നു മാടുകളുമായി വന്ന ലോറി വടക്കഞ്ചേരി സ്വദേശികളടങ്ങുന്ന സംഘം തട്ടിയെടുത്തു മാടുകളെ ഒഴിഞ്ഞ സ്ഥലങ്ങളിൽ ഇറക്കി ലോറിയും ഡ്രൈവർമാരെയും സഹായികളെയും ഹൈവേയിൽ ഉപേക്ഷിച്ചു. 50 പോത്തുകുട്ടികളും 27 കാളകളുമാണു ലോറിയിൽ ഉണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളും സഹോദരങ്ങളുമായ ഷമീർ (35), ഷജീർ (31) എന്നിവരെ വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. പതിനഞ്ചോളം വരുന്ന സംഘമാണുകത്തി കാട്ടി ഭീഷണിപ്പെടുത്തി ലോറി തട്ടിയെടുത്തതെന്ന് ആന്ധ്രയിൽനിന്നുള്ള ലോറിഡ്രൈവറും സഹായികളും പറഞ്ഞു. രണ്ടു കാറിലും ജീപ്പിലും ഒരു ബൈക്കിലുമായാണു സംഘം എത്തിയത്. ഹൈവേയിലൂടെ ലോറിയെ പിന്തുടർന്നുവന്നിരുന്ന സംഘം മംഗലം പാലത്തിനടുത്ത് എത്തിയപ്പോൾ വാഹനങ്ങൾ ലോറിക്കു മുന്നിലിട്ട് ഡ്രൈവറെ ഭീഷണിപ്പെടുത്തി ലോറിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ നാലിനായിരുന്നു സംഭവം. ഡ്രൈവറെയും ലോറിയിലെ മറ്റു മൂന്നു പേരെയും ബലമായി ഇറക്കി കാറിൽ കയറ്റി. ലോറിയിൽ ഉണ്ടായിരുന്ന 50 പോത്തുകുട്ടികളെ കിഴക്കഞ്ചേരി കുന്നങ്കാടിനടുത്തുള്ള…
Read MoreDay: July 25, 2024
നിപ: 16 പേരുടെ ഫലം നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 472 പേര്
മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്നലെ പുറത്തു വന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു. എല്ലാവരും ലോ റിസ്ക് വിഭാഗത്തില്‍ ഉള്ളവരാണ്. ഇതുവരെയായി ആകെ 58 സാമ്പിളുകളാണു നെഗറ്റീവായത്. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ ആരോഗ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു. ഇന്നലെ മൂന്നു പേര് അഡ്മിറ്റായിട്ടുണ്ട്. ആകെ 21 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലായി അഡ്മിഷനിലുള്ളത്. ഇവരില്‍ 17 പേര് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ഇന്നലെ പുതുതായി സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെടുത്തിയത് 12 പേരെയാണ്. ഇവരെല്ലാവരും സെക്കന്‍ഡറി കോണ്ടാക്ട് ആണ്. ഇതോടെ ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 472 ആയി. 220 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. ഇന്നലെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലായി 8376 വീടുകളില്‍ പനി സര്‍വേ നടത്തി. ആകെ 26,431 വീടുകളിലാണ്…
Read Moreറെയിൽവേ: ബജറ്റിൽ കേരളത്തിന് 3,011 കോടി
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ഇത്തവണത്തെ ബജറ്റിൽ കേരളത്തിലെ റെയിൽവേ വികസനത്തിനായി 3,011 കോടി രൂപ വകയിരുത്തി. അമൃത് പദ്ധതിയിൽ സംസ്ഥാനത്ത് 35 സ്റ്റേഷനുകളുടെ വികസന പ്രവർത്തനം പുരോഗമിക്കുകയാണെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. റെയിൽവേ മന്ത്രാലയത്തിൽ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യുപിഎ സർക്കാർ ഭരിച്ചിരുന്നപ്പോൾ 372 കോടി രൂപയാണ് കേരളത്തിൽ വികസനത്തിന് അനുവദിച്ചിരുന്നത്. എന്നാൽ ഇതിന്റെ എട്ട് മടങ്ങാണ് ഇത്തവണ പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു. ഏതൊക്കെ പദ്ധതികൾക്കാണ് തുക വകയിരുത്തിയതെന്ന് മന്ത്രി വ്യക്തമാക്കിയില്ല. കേരളത്തിൽ നിലവിൽ എട്ട് പദ്ധതികൾക്കായി 12,350 കോടി രൂപ ചെലവഴിക്കുന്നുണ്ട്. കേരളത്തിൽ റെയിൽവേ വൈദ്യുതീകരണം 100 ശതമാനം പൂർത്തിയാക്കി. കഴിഞ്ഞ 10 വർഷത്തിനിടെ 106 അടിപ്പാതകളും മേൽപ്പാതകളും സംസ്ഥാനത്ത് റെയിൽവേ പൂർത്തീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരി റെയിൽവേ പുതിയ അലൈൻമെന്റായ ചെങ്ങന്നൂർ-പന്പ പാത സംബന്ധിച്ച സർവേ…
Read Moreകാത്തിരിപ്പ് തീരുന്നു: അർജുന്റെ ട്രക്ക് ഗംഗാവലിയുടെ അടിത്തട്ടിൽ; ട്രക്ക് കിടക്കുന്നത് തലകീഴായി
കാർവാർ: അർജുന്റെ കുടുംബത്തിനൊപ്പം കേരളവും കർണാടകയും മനസു നീറി കാത്തിരുന്ന ഒമ്പതു ദിവസങ്ങൾക്കിപ്പുറം ഷിരൂർ ദുരന്തമേഖലയിലെ തെരച്ചിലിന് അവസാനമാകുന്നു. അർജുൻ ഓടിച്ചിരുന്ന ഭാരത് ബെൻസ് ട്രക്ക് ഗംഗാവലി പുഴയുടെ അടിത്തട്ടിലുണ്ടെന്നു ദൗത്യസംഘം സ്ഥിരീകരിച്ചു. കരയിൽനിന്ന് ഏതാണ്ട് 20 മീറ്റർ അകലെയും 15 മീറ്റർ ആഴത്തിലുമായി കഴിഞ്ഞ ദിവസങ്ങളിൽ റഡാർ സിഗ്നലും നാവികസേനയുടെ സോണാർ സിഗ്നലും ലഭിച്ച ഇടത്തിനു സമീപത്താണു ട്രക്ക് ഉള്ളതായി സ്ഥിരീകരിച്ചത്. ആഴങ്ങളിൽ തെരച്ചിൽ നടത്തുന്നതിനായി ഇന്നലെ സ്ഥലത്തെത്തിച്ച ലോംഗ് ബൂം എസ്കവേറ്റർ ഉപയോഗിച്ചു ട്രക്ക് കരയ്ക്കടുപ്പിക്കാനാണു ശ്രമം നടക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ സന്ധ്യയോടെ അവസാനിപ്പിച്ചിരുന്ന ദൗത്യം ഇന്നലെ രാത്രി വൈകിയും തുടരുകയാണ്. ദൗത്യത്തിന്റെ അവസാനഘട്ടമാകുമ്പോഴും കനത്ത മഴ പെയ്യുന്നതു വെല്ലുവിളിയാകുന്നുണ്ട്. നാവികസേനയുടെ നേതൃത്വത്തിൽ ശബ്ദതരംഗങ്ങൾ ഉപയോഗിച്ചുള്ള സോണാർ പരിശോധനയിൽ പുഴയുടെ അടിത്തട്ടിൽ കണ്ടെത്തിയതു ട്രക്ക് തന്നെയാണെന്ന കാര്യം കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡയാണ്…
Read More