ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ചിത്രം പതിപ്പിച്ച സ്വർണനാണയം പുറത്തിറക്കി ഫ്രഞ്ച് മ്യൂസിയം. പാരീസിലെ ഗ്രെവിൻ മ്യൂസിയമാണു നടന് ആദരവു നൽകിയത്. ഗ്രെവിനിൽ സ്വന്തം പേരിലുള്ള നാണയമിറങ്ങുന്ന ആദ്യത്തെ ഇന്ത്യൻ നടനാണ് ഷാരൂഖ്. ഓഗസ്റ്റ് 10ന് അദേഹത്തിനു നാണയം കൈമാറും. പാരീസിലെ സെയ്ൻ നദിയുടെ വലതുകരയിൽ ഗ്രാൻഡ്സ് ബൗൾവാർഡുകളിൽ സ്ഥിതിചെയ്യുന്ന മെഴുകു മ്യൂസിയമാണിത്. ലോകത്തിലെ പ്രധാന വാക്സ് മ്യൂസിയങ്ങളിലൊക്കെ താരത്തിന്റെ മെഴുക് പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
Read MoreDay: July 26, 2024
അറുപതുകാരന്റെ വയറ്റില്‍ 16 ഇഞ്ച് വലിപ്പമുള്ള ചുരയ്ക്ക; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
വയറുവേദനയുമായി ആശുപത്രിയിലെത്തിയ അറുപതുകാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ എക്സ് റേ എടുക്കാന്‍ നിര്‍ദേശിച്ചു. എക്സ് റേ ഫലം കണ്ട ഡോക്ടര്‍മാര്‍ അമ്പരന്നുപോയി! വയറ്റില്‍ പൂര്‍ണമായും ദഹിക്കാത്ത 16 ഇഞ്ച് വലിപ്പമുള്ള ചുരയ്ക്ക. മധ്യപ്രദേശിലെ ഭോപ്പാലിലാണു സംഭവം. കര്‍ഷകനായ വയോധികന്റെ വന്‍കുടലിന്റെ അറ്റത്തായിരുന്നു ചുരയ്ക്ക കടുങ്ങിക്കിടന്നത്. ചുരയ്ക്ക വയറ്റിലെത്തിയതിനെക്കുറിച്ചുള്ള ഇയാളുടെ വിശദീകരണത്തില്‍ അവ്യക്തതയുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ചുരയ്ക്ക പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്കു ശേഷം വയോധികൻ പൂര്‍ണസുഖം പ്രാപിക്കുകയും ചെയ്തു. അബദ്ധത്തിലാകാം ചുരയ്ക്ക വയറ്റിലെത്തിയതെന്നു ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്കിയ ഡോക്ടര്‍മാര്‍ പറഞ്ഞു.
Read Moreഒളിമ്പിക് ഫുട്ബോൾ; അർജന്റീന ഫിഫയ്ക്കു പരാതി നൽകി
പാരീസ്: ഒളിന്പിക് ഫുട്ബോളിൽ മൊറോക്കോയ്ക്കെതിരേ ബുധനാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിലെ അനിഷ്ട സംഭവങ്ങളിൽ രാജ്യാന്തര ഫുട്ബോൾ ഫെഡറേഷന് പരാതി നൽകി അർജന്റീന ഫുട്ബോൾ അസോസിയേഷൻ. ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് മൊറോക്കോ മുന്നിട്ടുനിൽക്കേ 16 മിനിറ്റ് ഇഞ്ചുറി ടൈം അനുവദിച്ച മത്സരത്തിന്റെ അവസാന നിമിഷം അർജന്റീന ക്രിസ്റ്റ്യൻ മെദിനയുടെ ഗോളിൽ സമനില ഗോൾ നേടി. ഇതിനു പിന്നാലെ മൊറോക്കൻ കാണികൾ മൈതാനത്തേക്കിറങ്ങി അക്രമാസക്തരായതോടെ റഫറി മത്സരം നിർത്തിവച്ചു. ഒന്നര മണിക്കൂറിന് ശേഷം വിഎആർ പരിശോധനയിൽ റഫറി അർജന്റീനയുടെ രണ്ടാം ഗോൾ ഓഫ് സൈഡാണെന്ന് വിധിച്ചു റദ്ദാക്കി. രണ്ട് മണിക്കൂർ കഴിഞ്ഞ് കാണികളെ സ്റ്റേഡിയത്തിൽ നിന്ന് ഒഴിപ്പിച്ചശേഷം മത്സര പുനരാരംഭിച്ചു. മൂന്നു മിനിറ്റും 15 സെക്കൻഡുമാണ് പിന്നീട് മത്സരം നടത്തിയത്. ഈ സമയത്ത് ഗോൾ നേടാൻ അർജന്റീനയ്ക്ക് സാധിച്ചില്ല.
Read Moreപാരീസ് ഒളിമ്പിക്സ്; അന്പെയ്ത്തിൽ ഇന്ത്യ ക്വാർട്ടറിൽ
പാരീസ്: പാരീസ് ഒളിന്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകൾക്കു മുന്‍പേ ഇന്ത്യക്കു നേട്ടം. ഇന്നലെ നടന്ന പുരുഷ-വനിതാ റാങ്കിംഗ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ ക്വാർട്ടറിലെത്തി. നാലാം സ്ഥാനക്കാരായാണ് വനിതകൾ (1986 പോയിന്റ്) ക്വാർട്ടറിലെത്തിയത്. 2013 പോയിന്റുമായി മൂന്നാം സ്ഥാനക്കാരായി ഇന്ത്യൻ പുരുഷ ടീം ക്വാർട്ടറിലെത്തി. നാലാം ഒളിന്പിക്സിൽ പങ്കെടുക്കുന്ന ദീപിക കുമാരി, ഭജൻ കൗർ, അങ്കിത ഭക്ത് എന്നിവരാണ് വ്യക്തിഗത ഇനത്തിൽ യോഗ്യതാ റൗണ്ടിൽ മത്സരിച്ചത്. ഈ പ്രകടനമികവിൽ ഇവരുടെ ടീം റാങ്കിംഗും മെച്ചപ്പെട്ടു. അങ്കിത (666 പോയിന്റ്) 11-ാം സ്ഥാനത്തും ദീപിക (658 പോയിന്റ്) 23-ാമതും ഭജൻ കൗർ (659 പോയിന്റ്) 22-ാം സ്ഥാനത്തുമെത്തി. വനിതകളിൽ കൊറിയയുടെ ലിം സിഹിയോൻ വ്യക്തിഗതയിൽ 12 റൗണ്ട് പൂർത്തിയാക്കിയപ്പോൾ 694 പോയിന്റുമായി ലോക റിക്കാർഡും സ്ഥാപിച്ചു. പുരുഷന്മാരുടെ ടീമിൽ 681 പോയിന്റുമായി നാലാം സ്ഥാ നം നേടിയ ധീരജ് ബൊമ്മദേവര തിളങ്ങി,…
Read Moreവിശ്വകായിക താരങ്ങൾക്കിനി ആവേശത്തിന്റെ നാളുകൾ; പാരിസ് ഒളിമ്പിക്സിന് ഇന്ന് തിരിതെളിയും;ഇന്ത്യൻ പതാകയേന്താൻ ശരത് കമലും പി.വി. സിന്ധുവും
പാരിസ്: ഇന്ന് മുതൽ വിശ്വ കായിക താരങ്ങൾ പാരിസിൽ പറന്നുയരും. പാരിസ് ഒളിമ്പിക്സിന് ഇന്ന് തിരി തെളിയും. ഇന്ത്യൻ സമയം രാത്രി 11 ന് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. പി. വി. സിന്ധുവും ശരത് കമാലുമാണ് ഇന്ത്യൻ പതാകാവാഹകരാകുന്നത്. 70 പുരുഷ അത്ലീറ്റുകളും 47 വനിതകളും ഉൾപ്പെടുന്ന 117 അംഗ സംഘമാണു ഇന്ത്യയ്ക്കായി പാരിസിൽ മത്സരിക്കാനിറങ്ങുന്നത്. ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിനു പുറത്താണ് ഉദ്ഘാടനച്ചടങ്ങ്. സെന്‍ നദിയിൽ ബോട്ടിലൂടെയാണ് ഇത്തവണ കായിത താരങ്ങള്‍ മാര്‍ച്ച് പാസ്റ്റ് നടത്തുന്നത്. ഐഫൽ ടവറിനു മുന്നിൽ, സെൻ നദിക്കരയിലുള്ള ട്രൊക്കാദിറോ ഗാർഡനിൽ മാർച്ച് പാസ്റ്റ് അവസാനിക്കും. അതേസമയം, ഉദ്ഘാടന ചടങ്ങിന്റെ വിശദാംശങ്ങളോ ദീപശിഖ തെളിയിക്കുന്നത് ആരാണെന്നോ ഇതുവരെ സംഘാടകർ പരസ്യപ്പെടുത്തിയിട്ടില്ല. ഇപ്പോഴും സസ്പെൻസ് ആയി നിലനിർത്തിയിരിക്കുകയാണ്.
Read Moreഅങ്കണവാടി പാത്രത്തിലും കൈയിട്ടുവാരി നേതാക്കൾ; രേഖകളിൽ 40 കിലോയുടെ ഗേറ്റ്സ്ഥാപിച്ച് പണം കൈപ്പറ്റി പ്രസിഡന്റ്; ഏഴ് വർഷമായി ഗേറ്റില്ലാതെ പട്ടിയേയും പൂച്ചയേയും പേടിച്ച് ടീച്ചറും കുട്ടികളും
വേലൂർ: പഞ്ചായത്ത് യോഗത്തിൽനിന്ന് പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി. മണിമലർക്കാവ് 76 -ാം നമ്പർ അങ്കണവാടിയിലെ ഗേറ്റ് വിഷയവുമായി ബന്ധപ്പെട്ടാണ് വേലൂർ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് യോഗത്തിൽനിന്നിറങ്ങി പ്രതിഷേധിച്ചത്.അങ്കണവാടിയില്‍ ഗേറ്റ് വേണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം സി.ഡി. സൈമൺ നിരവധിതവണ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാല്‍ പഞ്ചായത്ത് ഭരണസമിതി നിരസിച്ചു. സംശയംതോന്നിയ സി.ഡി. സൈമൺ വിവരാവകാശനിയമപ്രകാരമെടുത്ത രേഖയിൽ ഈ അങ്കണവാടിയിൽ ഗേറ്റ് വച്ചതായും പൈസ കൈമാറിയതായും കണ്ടെത്തി. നവീകരണത്തിന്റെ ഭാഗമായി മുൻ ഭരണ സമിതിയുടെ കാലത്ത് പണം നൽകുകയും 40 കിലോ വരുന്ന ഗെയ്റ്റ് സ്ഥാപിച്ചിട്ടുണ്ടെന്നും സാക്ഷ്യപ്പെടുത്തി ഇപ്പോഴത്തെ പ്രസിഡന്റ് ടി.ആർ. ഷോബിയും അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ഷേർലി ദിലീപ്കുമാറും ഒപ്പിട്ട് പണം കൈമാറിയതായും രേഖകളിലുണ്ട്. എന്നാൽ ഏഴുവർഷമായിട്ടും ഈ അങ്കണവാടിയിൽ ഗേറ്റ് സ്ഥാപിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലൻസിൽ പരാതി നൽകി. വിജിലൻസ് പ്രാഥമിക അന്വേഷണംനടത്തി. ഇക്കാര്യങ്ങൾ അടിയന്തരമായി പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചചെയ്യണമെന്നും…
Read Moreകാർഗിൽ യുദ്ധവിജയത്തിന് 25 വയസ്; അഭിമാനമായി ‘ഓപ്പറേഷൻ വിജയ്’
പാക്കിസ്ഥാൻ ഭീകരരും സൈനികരുമടങ്ങുന്ന സംഘം നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറി ജമ്മു-കാഷ്മീരിലെ കാർഗിൽ ജില്ലയിൽപ്പെട്ട നിരവധി ഇന്ത്യൻ ഭൂപ്രദേശങ്ങൾ കൈയടക്കി. ഇതു ശ്രദ്ധയിൽപ്പെട്ട ഇന്ത്യൻ സൈന്യം ഇന്ത്യൻ ഭൂപ്രദേശം മോചിപ്പിക്കാൻ നടത്തിയ പോരാട്ടമാണ് കാർഗിൽ യുദ്ധമെന്ന് അറിയപ്പെടുന്നത്. ‘ഓപ്പറേഷൻ വിജയ്’ എന്നു പേരിട്ട ഈ യുദ്ധം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സൈനികപരമായും നയതന്ത്രപരമായും വൻ വിജയമായിരുന്നു. 1999 മേയ് മൂന്നിന് ആരംഭിച്ച യുദ്ധം ജൂലൈ 26ന് അവസാനിച്ചു. 83 ദിവസത്തോളം നീണ്ടുനിന്ന യുദ്ധത്തില്‍ ഏകദേശം 527 ധീരസൈനികരാണ് രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായത്. 1363 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1999ലെ മഞ്ഞ് മൂടിയ മേയ് മാസത്തിലായിരുന്നു കാർഗിലിന്റെ മണ്ണിലേക്ക് ചതിപ്രയോഗത്തിലൂടെയുള്ള പാക്കിസ്ഥാന്റെ കടന്നുവരവ് ഉണ്ടായത്. ഇന്ത്യൻ ഭൂപ്രദേശത്തേക്ക് കടന്നുകയറിയ പാക് ഭീകരരും പാക് സൈനികരും 5307 മീറ്റർ ഉയരത്തിലുള്ള ടൈഗർ ഹില്ലിൽ തന്പടിച്ചു. ടൈഗർ ഹില്ലിലിരുന്ന് ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ കൃത്യമായി മനസിലാക്കാനും നേരിടാനും…
Read Moreഅർജുന്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രമണം അപലപനീയം; കുടുംബം നൽകിയ പരാതിയിൽ ശക്തമായ നിയമ നടപടി സ്വീകരിക്കും; പി. എ. മുഹമ്മദ് റിയാസ്
തിരുവനന്തപുരം: അർജുന്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രമണം അപലപനീയമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. അർജുന്റെ കുടുംബം നൽകിയ പരാതിയിൽ ശക്തമായ നിയമ നടപടി സ്വീകരിക്കും. അദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഷിരൂരിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. അർജുന്റെ കുടുംബത്തെ സന്ദർശിച്ച ശേഷമാണ് ഇക്കാര്യത്തെ സംബന്ധിച്ച് മുഹമ്മദ് റിയാസ് വ്യക്തമാക്കിയത്. അതേസമയം, മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മുഹമ്മദ് റിയാസും എ. കെ. ശശീന്ദ്രനും ഷിരൂരിരിൽ ക്യാമ്പ് ചെയ്യും. അർജുനെ കണ്ടെത്തുന്നതിനുളള ദൗത്യം ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്ക് ദൗത്യത്തിന് വെല്ലുവിളിയാണ്. ഇന്ന് മുതൽ വരുന്ന മൂന്ന് ദിവസം ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാരിച്ചിരിക്കുന്നത്.
Read Moreഅർജുന് വേണ്ടിയുള്ള തിരച്ചിൽ പതിനൊന്നാം ദിവസം; സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിമാരായ റിയാസും ശശീന്ദ്രനും ഷിരൂരിലേക്ക്
തിരുവനന്തപുരം: അർജുന് വേണ്ടിയുള്ള തിരച്ചിൽ സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു, മന്ത്രിമാരായ മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും കർണാടകയിലേക്ക്. ഉച്ചയോടെ മന്ത്രിമാര്‍ സംഭവസ്ഥലത്തെത്തും. അര്ജുന് വേണ്ടിയുള്ള തിരച്ചിലില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അര്‍ജുന്റെ കുടുംബത്തിന് നേരെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം അർജുനെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ പതിനൊന്നാം ദിവസത്തിലേക്കു കടന്നു. ഗംഗാവലി നദിയിലുള്ള അർജുന്റെ ട്രക്ക് കരയ്ക്കെത്തിക്കാൻ നാവികസേന ഇന്നും ശ്രമം തുടരും. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ കഴിയൂവെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയോഴുക്കുണ്ട്. ഇത് കുറയാൻ കാത്തിരിക്കണമെന്നും അല്ലാതെ മറ്റ് വഴികൾ ഇല്ലെന്നും ജില്ലാ ഭരണകൂടം പറഞ്ഞു.
Read Moreഷിരൂരിൽ ഓടിക്കളിക്കുന്ന ലക്ഷ്മണയുടെ കുട്ടികൾ; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കണ്ണ് നിറയ്ക്കും പഴയ ദൃശ്യങ്ങൾ
മണ്ണിടിച്ചിൽ ഉണ്ടായ ഷിരൂരിലെ ലക്ഷ്മണയുടെ കുഞ്ഞുങ്ങളും ആ ഹോട്ടലുമാണ് ഇൻസ്റ്റഗ്രാമിൽ നിറയുന്ന റീലുകളിലെ സങ്കട കാഴ്ച. മണ്ണെടുക്കും മുന്‍പുള്ള ഹോട്ടലിന്റെയും കുട്ടികളുടെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ദേശീയ പാതയിൽ കേരളം, കർണാടക, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലേക്കുള്ള വാഹന യാത്രക്കാരിൽ പലരും ഈ ഹോട്ടലിൽ കയറുമായിരുന്നു. പാതയോരത്ത് ലോറികൾ നിർത്തുന്ന ലോറി ഡ്രൈവർമാരായിരുന്നു ഇതിൽ ഏറെ. ഹോട്ടല്‍ നടത്തിയിരുന്ന ലക്ഷ്മണ നായ്ക, ഭാര്യ ശാന്തി നായ്ക, ഇവരുടെ മക്കളായ റോഷൻ, അവന്തിക എന്നിവരുടെ മൃതദേഹങ്ങളാണ് സംഭവ സ്ഥലത്തുനിന്ന് ആദ്യം കണ്ടെത്തിയത്. അതേ സമയം ഗംഗാവലിപ്പുഴയില്‍ ഒടുവിലത്തെ ഡ്രോണ്‍ പരിശോധനയിലും മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല. അര്‍ജുനായുള്ള തിരച്ചിൽ പതിനൊന്നാം ദിവസവും തുടരുകയാണ്.
Read More