പാലക്കാട്: കണ്മഷിയുടെ ബോട്ടിൽ തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരിക്ക് ദാരുണാന്ത്യം. മുതലമട പാപ്പാൻചള്ളയിൽ അജീഷ് – ദീപിക ദമ്പതികളുടെ മകൾ ത്രിഷിക ആണ് ചികിത്സയ്ക്കിടെ മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ബോട്ടിൽ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചു. പാലക്കാട്ടെ ജില്ലാ ആശുപത്രിയിൽവച്ച് ബോട്ടിൽ പുറത്തെടുത്തെങ്കിലും കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെയാണ് കുഞ്ഞ് മരിച്ചത്. ഒന്നാം പിറന്നാൾ ആഘോഷം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുന്പോഴാണ് ദാരുണസംഭവം.
Read MoreDay: July 26, 2024
സാരി ധരിച്ച് LGBTQ++ മോഡലുകൾ; സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി മാഗസിൻ ചിത്രം
ഇക്കാലത്ത് ആളുകൾ സ്റ്റീരിയോടൈപ്പുകളുടെ ലോകത്ത് നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നുണ്ട്. സാരികൾ പലപ്പോഴും സ്ത്രീകളുമായി ബന്ധപ്പെട്ടിരിക്കുകയാണെങ്കിലും പലരും ഫാഷനും അതിന്റെ ആവിഷ്കാരവും പരീക്ഷിക്കുന്നത് സമൂഹത്തിൽ ഇപ്പോൾ കാണാം. അടുത്തിടെ ഒരു മാഗസിൻ പുറത്തിറക്കിയ അവരുടെ ഫോട്ടോഷൂട്ടിൽ നിന്നുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അതിൽ LGBTQ++ മോഡലുകളും ജെൻഡർ പോസിറ്റീവ് വ്യക്തികളും മനോഹരമായ സിൽക്ക് സാരികൾ ഉപയോഗിച്ച് കാമറയിൽ പോസ് ചെയ്യുന്നത് കാണിച്ചു. ‘സാരി എല്ലാവരുടേതും’ എന്ന സന്ദേശമാണ് വൈറലായ പോസ്റ്റിലൂടെ നൽകിയത്. കവർ ഫോട്ടോയിൽ അവതരിപ്പിച്ച അഞ്ച് മോഡലുകൾ കരൺ വിഗ് (സ്വവർഗാനുരാഗി, ലിംഗാവകാശ പ്രവർത്തകൻ), പുഷ്പക് സെൻ (നോൺ-ബൈനറി ഫാഷൻ ഇൻഫ്ലുവൻസർ), വരുൺ റാണ (ഫാഷൻ ക്രിയേറ്ററും ബ്രാൻഡ് കൺസൾട്ടൻ്റും), സുമന്ത് ജയകൃഷ്ണൻ ( ഡിസൈനറും ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റും), രാജ്കുമാരി കൊക്കോ (ട്രാൻസ്വുമൺ ആൻഡ് ബ്ലോഗർ) എന്നിവരാണ്. വ്യത്യസ്ത ശൈലികളിലും പാറ്റേണുകളിലുമാണ് അവർ…
Read Moreഅർജുനായുള്ള തിരച്ചിൽ തുടരുന്നു; കാലാവസ്ഥ അനുകൂലമായാൽ ഡൈവർമാർ നദിയിലിറങ്ങും
ബംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് ഷിരൂരിൽ കാണാതായ അർജുനെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ പതിനൊന്നാം ദിവസത്തിലേക്കു കടന്നു. ഗംഗാവലി നദിയിലുള്ള അർജുന്റെ ട്രക്ക് കരയ്ക്കെത്തിക്കാൻ നാവികസേന ഇന്നും ശ്രമം തുടരും. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ കഴിയൂവെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയോഴുക്കുണ്ട്. ഇത് കുറയാൻ കാത്തിരിക്കണമെന്നും അല്ലാതെ മറ്റ് വഴികൾ ഇല്ലെന്നും ജില്ലാ ഭരണകൂടം പറഞ്ഞു. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ഉത്തര കന്നഡയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡൽഹിയിൽ നിന്ന് എത്തിച്ച ഐബോഡ് ഇന്നലെ ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. റോഡിൽ നിന്ന് 60 മീറ്റർ അകലെയായി 10 മീറ്റർ ആഴത്തിലാണ് ട്രക്കുള്ളത്. കുറഞ്ഞത് അഞ്ച് മീറ്റർ ആഴത്തിൽ ക്യാബിനും ലോറിയും വേർപെടാത്ത നിലയിലാണ് ട്രക്ക് ഉള്ളതെന്നാണ് കണ്ടെത്തൽ. നാവിക സേനയുടെ ഡൈവർമാർ ട്രക്കിൽ പരിശോധന നടത്തിയാൽ…
Read Moreവീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് ചികിത്സയിലുള്ള മൂന്നര വയസുകാരന് രോഗം സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പുതുച്ചേരിയിലെ ലാബിൽ നടത്തിയ പി സി ആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതായി കണ്ടെത്തിയിരുന്നു. കുട്ടി ഇപ്പോള്‍ വെൻ്റിലേറ്ററിൽ ചികിത്സയില്‍ തുടരുകയാണ്. മരുന്നുകളോട് കുട്ടി പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. കുളിക്കുമ്പോഴും മറ്റും മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് അമീബ മനുഷ്യശരീരത്തിൽ കടക്കുന്നത്. രോഗം തലച്ചോറിനെയാണ് ഗുരുതരമായി ബാധിക്കുന്നത്, അതിനാൽ മരണനിരക്ക് വളരെ കൂടുതലാണ്. രോഗാണു ശരീരത്തിൽ എത്തിയാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ഒരാഴ്ചവരെ എടുക്കും എന്നതും വെല്ലുവിളിയാണ്. തലവേദന, പനി, ഛർദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങൾ. അതേസമയം, രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല എന്ന് വിദഗ്ധർ പറയുന്നു.
Read Moreവടക്കന്‍ കേരളത്തില്‍ മഴ കനക്കും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. അടുത്ത നാല് ദിവസം വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും തിങ്കളാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഞായറാഴ്ചയുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Moreഇരുചക്രവാഹന ഡ്രൈവർ സംസാരിച്ചാൽ പിഴയില്ല; പ്രചരിക്കുന്നത് തെറ്റായ വാർത്തകൾ
കണ്ണൂർ: മോട്ടോർ സൈക്കിൾ ഓടിക്കുന്നയാൾ പിന്നിൽ ഇരിക്കുന്ന ആളുമായി സംസാരിച്ചാൽ പിഴ ഈടാക്കുമെന്ന പ്രചാരണം തെറ്റ്. പിഴ ഈടാക്കാൻ മോട്ടോർ വാഹനവകുപ്പിന്റെ നിർദേശമുണ്ടെന്ന രീതിയിൽ വ്യാപകമായി വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, മോട്ടോർ വാഹന വകുപ്പ് പാർലമെന്റ് പാസാക്കിയ മോട്ടോർ വാഹന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പിഴ ഈടാക്കുന്നത്. മോട്ടോർ വാഹന നിയമത്തിൽ ഓരോ നിയമലംഘനവും ചുമത്തേണ്ട പിഴയും കൃത്യമായി പറയുന്നുണ്ട്. എന്നാൽ, ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർ സംസാരിക്കുന്നത് കുറ്റമായി മോട്ടോർ വാഹനനിയമത്തിൽ പറയുന്നില്ല. അതിനു പിഴത്തുകയും പറയുന്നില്ല. ഇത്തരം പ്രചാരണത്തിനു കാരണമായത്, ഒരാൾ ട്രാൻസ്പോർട്ട് കമ്മീഷണർക്കു നൽകിയ ഒരു കത്താണ്. ഇതിൽ പറയുന്നത് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന ആൾക്കാർ സംസാരിക്കുന്നതു വാഹനം ഓടിക്കുന്ന ആളുടെ ശ്രദ്ധ കുറയാൻ കാരണമാകുമെന്നും അതുകൊണ്ട് അത് അപകടത്തിനു കാരണമാകുമെന്നുമാണ്. റോഡിലെ വാഹന പരിശോധനാ സമയത്ത് ഇക്കാര്യം ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് ഈ കത്ത്…
Read More