ഒരു ഒളിന്പിക് മെഡൽ എന്നത് ഏതൊരു കായികതാരത്തിന്റെയും സ്വപ്നമാണ്. 2024 പാരീസ് ഒളിന്പിക്സ് പുരോഗമിക്കുകയാണ്, ഇതിനകംതന്നെ ഡസൻ കണക്കിന് മെഡലുകൾ വിതരണം ചെയ്തുകഴിഞ്ഞു. ഒളിന്പിക്സ് പുരോഗമിക്കുന്പോൾ മെഡൽ നേടിയവരും നേടാനിരിക്കുന്നവരും ആവേശത്തിലാണ്. ജേതാക്കൾക്ക് മെഡലിനൊപ്പം ലഭിക്കുന്നത് ഒളിന്പിക്സ് ഭാഗ്യചിഹ്നത്തിന്റെ ഒരു പാവ, കായികമേളയുടെ ഒൗദ്യോഗിക പോസ്റ്റർ എന്നിവ മാത്രമാണ്. എന്നാൽ മികച്ച പ്രകടനം നടത്തുന്ന ചില കായികതാരങ്ങൾക്ക് ചെറിയ പ്രതിഫലവും ഉൾപ്പെടുത്തുന്നതിനാലാണ് ഇതിനെ രഹസ്യപ്പെട്ടി എന്നു വിളിക്കുന്നത്. മെഡലുകൾ നേടുന്നവർക്ക് അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റി സമ്മാനത്തുക നൽകുന്നില്ലെങ്കിലും അവരെ കാത്തിരിക്കുന്നത് വലിയ സാന്പത്തിക പാരിതോഷികങ്ങളാണ്. പല രാജ്യങ്ങളും തങ്ങളുടെ കായികതാരങ്ങൾക്കായി മെഡൽ ബോണസായി വൻ തുകയാണ് പാരിതോഷികത്തിനായി നീക്കിവച്ചിരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് മെഡൽ നേടുന്നവർക്കു രാജ്യം നൽകുന്ന തുകയ്ക്കൊപ്പം സംസ്ഥാനങ്ങളും വൻ തുക സമ്മാനിക്കുന്നുണ്ട്. പല രാജ്യങ്ങളിലെയും ദേശീയ ഒളിന്പിക് കമ്മിറ്റികളും സ്പോർട്സ് അസോസിയേഷനുകളും നേരത്തേ തന്നെ…
Read MoreDay: August 1, 2024
പരിപാലിക്കാനും മുലപ്പാൽ നൽകി സംരക്ഷിക്കാനും തയാറാണ്, ഞങ്ങൾക്കും ഉണ്ട് കുഞ്ഞുമക്കൾ; വൈറലായി കുറിപ്പ്
ദുരന്തത്തിൽ പകച്ചു നിൽക്കുന്ന വയനാട്ടിലെ ജനങ്ങൾക്കായി കേരളം ഒട്ടാകെ കൈകോർക്കുകയാണ്. ഇത്തരത്തിൽ വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് വന്ന വ്യത്യസ്തമായ ഒരു അഭ്യർഥനയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ എന്ന വാട്സ്ആപ് സന്ദേശം ഒരാൾ സന്നദ്ധ പ്രവർത്തകർക്ക് അയക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് ഇടുക്കി സ്വദേശിയായ സജിനും കുടുംബവും വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ കുഞ്ഞുമക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാൽ നൽകി സംരക്ഷിക്കാനും തയാറാണെന്ന് പറഞ്ഞ് എത്തിയത്. സജിന്‍ പങ്കുവച്ച കുറിപ്പ് ഞങ്ങൾ ഇടുക്കിയിൽ ആണ് എങ്കിലും വയനാട്ടിൽ വന്ന് കുഞ്ഞുമക്കൾ ആരെങ്കിലും ഉണ്ട് എങ്കിൽ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാൽ നൽകി സംരക്ഷിക്കാനും എന്റെ കുടുംബവും തയ്യാറാണ്. ഞങ്ങൾക്കും ഉണ്ട് കുഞ്ഞുമക്കൾ.
Read Moreബെയ്ലി പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍; ഉച്ചയ്ക്ക് മുമ്പ് പൂര്‍ത്തിയാകുമെന്ന് സൂചന
വയനാട്: ഉരുള്‍പൊട്ടല്‍ ഉണ്ടായ മുണ്ടക്കൈ പ്രദേശത്തെ ചൂരല്‍മലയുമായി ബന്ധിപ്പിക്കുന്നതിനായി സൈന്യം നിര്‍മിക്കുന്ന ബെയ്ലി പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. രാത്രിയിലും പാലത്തിന്റെ നിര്‍മാണം തുടര്‍ന്നിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ മുണ്ടക്കൈ ഭാഗത്തുള്ള കരയില്‍ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് മുമ്പ് പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണി പൂര്‍ത്തീകരിച്ചാല്‍ ജെസിബി വരെയുള്ള വാഹനങ്ങള്‍ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും. ചൂരല്‍ മലയില്‍ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാല്‍ പാലത്തിന്റെ തൂണ് സ്ഥാപിക്കുന്നതില്‍ പ്രയാസമുണ്ട്. അതാണ് പാലത്തിന്റെ പണി വൈകാന്‍ കാരണം. പുഴയില്‍ പ്ലാറ്റ്ഫോം നിര്‍മ്മിച്ച് പാലത്തിന്റെ ബലമുറപ്പിക്കാനുള്ള തൂണ് സ്ഥാപിക്കാനാണ് സൈന്യത്തിന്റെ ശ്രമം. രാവിലെയോടെ പാലം മുണ്ടക്കൈ ഭാഗത്തേക്ക് എത്തിക്കാനാവുമെന്നാണ് കരുതുന്നത്. എങ്കിലും ഉച്ചയോടെ മാത്രമേ പാലത്തിന് മുകളില്‍ ഇരുമ്പ് തകിടുകള്‍ വിരിക്കാനാവൂ. അതിന് ശേഷമേ വാഹനങ്ങള്‍ക്ക് ഇതുവഴി മുണ്ടക്കൈ ഭാഗത്തേക്ക് പോകാനാവൂ.അതിനിടെ, ബെയ്ലി പാലത്തിനൊപ്പം പുഴയിലൂടെ ഫൂട്…
Read Moreകനത്ത മഴ തുടരും: സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; 9 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 10 ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാംകുളം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, തൃശൂര്‍, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. പ്രഫഷണൽ കോളേജുകള്‍ക്ക് അടക്കമാണ് അവധി. അതേസമയം സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം , ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഓഗസ്റ്റ് 2ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ…
Read More