കല്‍പ്പറ്റ: നിനച്ചിരിക്കാതെ സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടൽ വിട്ടു മാറാതെ നിൽക്കുന്പോൾ ദുരന്തമുഖത്തു നിന്നും മനസലിവില്ലാത്ത വാർത്തയാണ് പുറത്ത് വരുന്നത്. ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവരുടെ അവശേഷിപ്പുകള്‍ തേടി മോഷ്ടാക്കള്‍ പ്രദേശത്തെത്തിയെന്ന് പോലീസ്. രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന ദുരന്തഭൂമയില്‍ മോഷ്ടാക്കൾ എത്തിയ സാഹചര്യത്തില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മേപ്പാടി പോലീസ് അറിയിച്ചു. അതേസമയം മനുഷ്യശരീരങ്ങള്‍ക്കായി നടത്തുന്ന തിരിച്ചിലിനിടെ കണ്ടെത്തുന്ന സ്വര്‍ണവും പണവും മറ്റു അവശേഷിപ്പുകളും രക്ഷാപ്രവര്‍ത്തകര്‍ കൃത്യമായി അധികൃതര്‍ക്ക് നൽകുന്നുണ്ട്. രക്ഷാപ്രവര്‍ത്തന മേഖലയിലും അടച്ചുപൂട്ടിയ വീടുകള്‍ക്ക് സമീപവും മറ്റും സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നവരെ നിരീക്ഷിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Read MoreDay: August 2, 2024
ഇനി ചേർത്തു പിടിക്കലിന്റെ നാളുകൾ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിരുവനന്തപുരം നഗരസഭ 2 കോടി നൽകി
തിരുവനന്തപുരം: ദുരന്തത്തിൽ അമർന്ന വയനാടിന് കണ്ണീരൊപ്പാൻ നാടാകെ ഒന്നിക്കുകയാണ്. മന്ത്രിമാരും കലാകാരൻമാരും വ്യവസായ പ്രമുഖരുമൊപ്പം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ആളുകൾ സഹായ ഹസ്തവുമായി എത്തുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുവനന്തപുരം നഗരസഭ രണ്ടുകോടി രൂപയും മേയറുടെ ഒരുമാസത്തെ ഓണറേറിയവും നൽകി. രണ്ടുകോടിരൂപയുടെ ചെക്ക് മേയർ ആര്യാ രാജേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. വ്യാഴാഴ്ച ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് തുക നൽകാൻ തീരുമാനിച്ചത്. വയനാട്ടിൽ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ഡെപ്യൂട്ടി മേയർ പി. കെ. രാജു, നഗരസഭ സെക്രട്ടറി എസ്. ജഹാംഗീർ എന്നിവരും മേയർക്കൊപ്പമുണ്ടായിരുന്നു.
Read More‘അന്ന് ആടുകളെ വിറ്റ പണം; ഇന്ന് ചായക്കടയിലെ വരുമാനം’; വയനാടിന്റെ കണ്ണീരൊപ്പാൻ സഹായഹസ്തവുമായി സുബൈദ ഉമ്മ
കൽപ്പറ്റ: വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ ദുരന്തമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ദിനംതോറും നിരവധി ആളുകളാണ് എത്തുന്നത്. സിനിമാ താരങ്ങൾ മുതൽ വ്യവസായ പ്രമുഖർ വരെയുള്ളവരാണ് സഹായ ഹസ്തവുമായി വയനാടിനെ ചേർത്തു പിടിക്കുന്നത്. ഇതിനിടെ, ദുരന്തത്തിൽപ്പെട്ടവർക്ക് കൈത്താങ്ങായി എത്തുകയാണ് കൊല്ലം പള്ളിത്തോട്ടം സ്വദേശിനിയായ വയോധിക. 2018-ലെ വെള്ളപൊക്കത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ആടുകളെ വിറ്റ പണം സംഭാവന ചെയ്ത സുബൈദ ഉമ്മയെ നമുക്കെല്ലാവർക്കും അറിയാം. അതേ ഉമ്മതന്നെയാണ് ഇന്നും വയനാടിനെ തന്നാലാവും വിധം ചേർത്തു പിടിക്കുന്നത്. ചായക്കടയിൽ നിന്നും ലഭിച്ച വരുമാനവും പെൻഷൻ തുകയും അടക്കം 10,000 രൂപ സുബൈദ ഉമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ജില്ലാ കളക്ടർക്ക് സുബൈദ ഉമ്മ നേരിട്ട് തുക കൈമാറി. ചവറ എംഎല്‍എ സുജിത്ത് വിജയന്‍പിള്ള ഈ സന്തോഷ വാർത്ത ഫേയ്സ്ബുക്കിൽ പങ്കുവച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… ‘അന്ന് ആടുകളെ വിറ്റ പണം,…
Read Moreസഹായം ചോദിച്ച് വീട്ടിലെത്തിയ യുവതി1.5 ലക്ഷം രൂപ കവർന്നു; വീട്ടമ്മയുടെ പരാതിയിൽ യുവതി കുടുങ്ങി
പന്തളം: സാമ്പത്തികസഹായം ചോദിച്ചെത്തി വീട്ടിൽനിന്നും 1.5 ലക്ഷം കവർന്ന കേസിൽ യുവതി അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് പെരുമല പാറവിളാകത്ത് പുത്തൻവീട്ടിൽ ബിന്ദുവാണ് (36) പന്തളം പോലീസിന്റെ പിടിയിലായത്. ഒന്നരമാസം മുമ്പ് മാന്തുകയിലെ ഒരു വീട്ടിൽനിന്നാണ് ബിന്ദു പണം മോഷ്ടിച്ചു കടന്നത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, യുവതിയുടെ അമ്മയുടെ നൂറനാട് പാറ്റൂർ തടത്തിൽ പറമ്പിൽ വീട്ടിൽ നിന്നും ഇന്നലെ വൈകുന്നേരം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മക്കളുമായി യുവതി മാന്തുകയിലെയും പരിസരങ്ങളിലെയും വീടുകളിലെത്തി, മകളുടെ പഠനാവശ്യത്തിനും ഭർത്താവിന്റെ ചികിത്സയ്ക്കെന്നും മറ്റും പറഞ്ഞു സാമ്പത്തിക സഹായം അഭ്യർഥിച്ചിരുന്നു. അങ്ങനെയാണ് പോസ്റ്റ് ഓഫീസ് ആർഡി ഏജന്റായി ജോലി നോക്കുന്ന വീട്ടമ്മയെയും സമീപിച്ചത്. കളക്ഷൻ തുകയായ 1.5 ലക്ഷം രൂപയടങ്ങിയ ബാഗ് വീടിന്റെ സിറ്റൗട്ടിൽവച്ചിട്ട് ഇവർ വീട്ടിനുള്ളിൽ കയറിയ തക്കം നോക്കി യുവതി ബാഗ് കവർന്ന് രക്ഷപ്പെടുകയായിരുന്നു. പല സ്ഥലങ്ങളിൽ മാറിമാറി വാടകയ്ക്കു താമസിച്ചുവന്ന…
Read Moreദേവാലയത്തിൽ മണിമുഴക്കുന്നതിന് വിലക്ക്; പോലീസ് ഉത്തരവിനെതിരേ പ്രതിഷേധം ശക്തം
മാവേലിക്കര: മാവേലിക്കര ഭദ്രാസനത്തിന് കീഴിലുള്ള മുതുപിലാക്കാട് സെന്റ് തോമസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനയോടനുബന്ധിച്ച് മുഴക്കുന്ന ദേവാലയമണിക്ക് വിലക്ക് ഏർപ്പെടുത്തിയ പോലീസ് ഉത്തരവിനെതിരേ പ്രതിഷേധം ശക്തമാവുന്നു. ശാസ്താംകോട്ട ഡിവൈഎസ്പി നൽകിയ ഉത്തരവ് പ്രതിഷേധാർഹമാണെന്നും അടിയന്തരമായി ഉത്തരവ് പിൻവലിക്കണമെന്നും എംസിഎ സഭാതല സമിതി ആവശ്യപ്പെട്ടു. ഉത്തരവ് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന ആരാധനാ സ്വാതന്ത്ര്യത്തിന് എതിരാണെന്നും പ്രസ്തുത ഉത്തരവ് പിൻവലിക്കാത്ത പക്ഷം നിയമനടപടിക്കൊപ്പം പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും എം സി എ സഭാ തല സമിതി യോഗം വ്യക്തമാക്കി. ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് യോഗം ഉദ്ഘാടനം ചെയ്തു. എംസിഎ സഭാതല പ്രസിഡന്റ് അഡ്വ. ഏബ്രഹാം പട്യാനി അധ്യക്ഷത വഹിച്ചു. ഭദ്രാസന പ്രോക്യുറേറ്റർ ഫാ. റോബർട്ട് പാലവിളയിൽ, ഫാ. മാത്യുസ് കുഴിവിള, ഫാ. സിൽവസ്റ്റർ തെക്കടത്ത്, ധർമ്മരാജ് മാർത്താണ്ഡം, അഡ്വ. അനിൽ ബാബു,…
Read Moreയുജിസി നെറ്റ് പരീക്ഷ ഓഗസ്റ്റ് 21 മുതല്‍; ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; വിശദാംശങ്ങള്‍ വെബ്സൈറ്റില്‍
ന്യൂഡൽഹി: യുജിസി നെറ്റ് ജൂണ്‍ പരീക്ഷയുടെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിച്ചത്. 2024 ഓഗസ്റ്റ് 21 നും സെപ്റ്റംബർ 4 നും ഇടയിൽ പരീക്ഷ നടക്കും. 83 വിഷയങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് മോഡിലാണ് പരീക്ഷ. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ugcnet.nta.ac.in സന്ദര്‍ശിക്കുക. പരീക്ഷാകേന്ദ്രം സംബന്ധിച്ച് കൃത്യമായി വിവരം നല്കുന്ന എക്സാം സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പരീക്ഷയ്ക്ക് പത്തുദിവസം മുന്‍പ് പ്രസിദ്ധീകരിക്കും. പിന്നാലെ അഡ്മിറ്റ് കാര്‍ഡും പരീക്ഷാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കും.
Read Moreഗ്യാസ് സിലിണ്ടർ കയറ്റിപ്പോകുകയായിരുന്ന പിക്കപ്പ് വാനിന്റെ ടയർ ഊരിത്തെറിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
മാഹി: ഗ്യാസ് സിലിണ്ടർ കയറ്റിപ്പോകുകയായിരുന്ന പിക്കപ്പ് വാനിന്റെ ടയർ ഊരിത്തെറിച്ചു. ഭാരത് ഗ്യാസ് കമ്പനിയുടെ ഗാർഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകൾ കയറ്റി പോകുകയായിരുന്ന പിക്കപ്പ് വാനിന്റെ പിൻഭാഗത്തെ ടയറാണ് ഊരിത്തെറിച്ചത്. ഇന്ന് രാവിലെ ഒന്‍പതോടെ ചമ്പാട് ഭാഗത്ത് നിന്ന് പാനൂർ ഭാഗത്തേക്കു പോകുകയായിരുന്നു വാൻ.ടയർ ഊരിത്തെറിച്ച ഉടൻ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പാനൂർ ഭാഗത്ത് യാത്രക്കാരെയും കയറ്റിവരികയായിരുന്ന ഓട്ടോറിക്ഷയിൽ ചെറുതായി ഉരസിയശേഷം വലതു വശത്തേക്ക് ഓടി കുത്തി നിന്നു. വാനിന്റെ ഊരിത്തെറിച്ച ടയർ പാതയോരത്തെ ഓവുചാലിലേക്കു തെറിച്ചുപോകുകയായിരുന്നു.
Read Moreവയനാട് ദുരന്തത്തിൽ സംസ്ഥാനത്ത് ദുഃഖാചരണം: മുള്ളൂർക്കരയിൽ സിപിഎമ്മിന് ആഹ്ലാദപ്രകടനം
വടക്കാഞ്ചേരി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ദുഃഖാചരണം നടക്കുന്പോൾ മുള്ളൂർക്കരയിൽ സിപിഎം പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയത് വിമർശനത്തിനിടയാക്കുന്നു. കഴിഞ്ഞദിവസം മുള്ളൂർക്കര പഞ്ചായത്തിലെ വണ്ടിപ്പറന്പ് വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചതിനെ തുടർന്നാണ് സിപിഎം പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തിയത്. സംസ്ഥാനത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം നടക്കുന്പോഴായിരുന്നു ഇത്. സിപിഎം പ്രവർത്തകർ മദ്യലഹരിയിലായിരുന്നുവെന്നും ആരോപണമുണ്ട്. കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച നേതാവിന്റെ വീട്ടിലേക്ക് ഇവർ പടക്കം എറിയാൻ പോകുന്പോൾ വഴി തെറ്റി വാഹനം ചെളിയിൽ പുതഞ്ഞതായും പറയുന്നു. ഇവരെ തല്ലാൻ കോണ്‍ഗ്രസ് പ്രവർത്തകർ പിന്നാലെയോടുന്ന ദൃശ്യം സമീപത്തെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും പറയപ്പെടുന്നു. ഏതായാലും ദുഃഖാചരണവേളയിൽ ആഹ്ലാദപ്രകടനം നടത്തിയത് കടുത്ത വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
Read Moreനാളെ കർക്കികട വാവ്; ബലിതർപണത്തിന് ജലാശയങ്ങളിൽ ഇറങ്ങുന്നവർ സൂക്ഷിക്കണം; ജാഗ്രതാ മുന്നറിയിപ്പുകൾ അവഗണിക്കരുത്
തൃശൂർ: നാളെ കർക്കിടക വാവ്. ബലിതർപണത്തിന് പുഴകളിലും ജലാശയങ്ങളിലുമിറങ്ങുന്നവർ സൂക്ഷിക്കുക. ഒഴുക്കെല്ലായിടത്തും ശക്തമാണ്. പതിവായി ബലിതർപണം നടക്കാറുള്ള കടവുകളിലെല്ലാം വെള്ളം നിറഞ്ഞുകിടക്കുകയാണ്. ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പുള്ളതിനാൽ വെള്ളം പലയിടത്തും ഉയരാനാണ് സാധ്യത. ജാഗ്രത മുന്നറിയിപ്പുകൾ അധികൃതർ നൽകുന്നുണ്ട്. നീന്തലറിയാത്തവരും കുട്ടികളും പരമാവധി ജലാശയങ്ങളിലേക്ക് അധികം ദൂരേക്ക് ഇറങ്ങാതെ സൂക്ഷിക്കണം. ബലിതർപ്പണ കടവുകളിലുള്ള വോളന്റിയർമാരുടേയും ചുമതലപ്പെട്ടവരുടേയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ബന്ധപ്പെട്ടവർ നിർദ്ദേശിക്കുന്നു.
Read Moreറോയല്‍ ട്രാവന്‍കൂര്‍ നിധിക്കെതിരേ വീണ്ടും കേസ്; നഷ്ടപ്പെട്ടത് 2,35,000 രൂപ
പയ്യന്നൂര്‍: ചിട്ടികളില്‍ പണം നിക്ഷേപമായി സ്വീകരിച്ച് വഞ്ചിച്ചതായുള്ള പരാതിയില്‍ സ്ഥാപന ഉടമകള്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. സൗത്ത് തൃക്കരിപ്പൂര്‍ മാടക്കാലിലെ ടി.പി. മുഹമ്മദ് നബീലിന്റെ പരാതിയിൽ പയ്യന്നൂരിലെ റോയല്‍ ട്രാവന്‍കൂര്‍ നിധി ലിമിറ്റഡ് ഉടമകളായ രാഹുല്‍ ചക്രപാണി, സിന്ധു ചക്രപാണി, അനില്‍ ചക്രപാണി എന്നിവര്‍ക്കെതിരേയാണ് വഞ്ചനാ കുറ്റത്തിന് കേസെടുത്തത്. 2022 ഏപ്രില്‍ രണ്ടുമുതല്‍ 2023 ഏപ്രില്‍ 26 വരേയുള്ള ദിവസങ്ങളിലാണ് പരാതിക്കാസ്പദമായ സംഭവം. 12 ശതമാനം പലിശയുള്‍പ്പെടെ തിരിച്ച് തരാമെന്ന വ്യവസ്ഥയിലാണ് സ്ഥാപനത്തിന്റെ മൂന്ന് ചിട്ടികളിലായി 2,85,000 രൂപ നിക്ഷേപിച്ചതെന്ന് പരാതിയിലുണ്ട്. ഇതില്‍ 50,000 രൂപമാത്രം തിരിച്ച് നല്‍കുകയും ബാക്കി 2,35,000 രൂപയും പലിശയും നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി.
Read More