അടൂര്‍: ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശിയെ അടൂര്‍ പോലീസ് പിടികൂടി. അസം ഗാവോണ്‍ ചാരായ്ബഹി ലാഹൗരിഗട്ട് പലഹ്ജരി സ്വദേശി ഫക്രുദ്ദീന്‍ അലി(30)യെയാണ് ജില്ലാ ഡാന്‍സാഫ് സംഘവും അടൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.11 ഗ്രാം ബ്രൗണ്‍ഷുഗര്‍ ഇയാളില്‍നിന്ന് പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവി വി.അജിത്തിന് ലഭിച്ച രഹസ്യവിവരം കൈമാറിയതിനേ തുടര്‍ന്ന് പോലീസ് നടത്തിയ സംയുക്തനീക്കത്തില്‍ ഇന്നലെ പുലര്‍ച്ചെ 12.30 ന് പഴകുളം ഭവദാസന്മുക്കിന് സമീപത്തു നിന്നുമാണ് യുവാവിനെ പിടികൂടിത്. അവിടെ ഇയാള്‍ ഇതരസംസ്ഥാനതൊഴിലാളികള്ക്കൊപ്പം വാടകയ്ക്ക് താമസിച്ചുവരികയാണ്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 3.60 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ഫക്രുദ്ദിനെയും കൂടെ താമസിച്ചുവന്ന ഫരീദ ഘട്ടുന്‍ എന്ന സ്ത്രീയെയും അടൂര്‍ വടക്കടത്തുകാവിലുള്ള വാടക വീട്ടില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില്‍ ഇറങ്ങി തുടര്‍ന്നും ലഹരിമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. അടൂര്‍ ഡിവൈഎസ്പി നിയാസിന്റെയും ഡാന്‍സാഫ് നോഡല്‍ ഓഫീസര്‍…
Read MoreDay: August 2, 2024
ട്രോളിംഗ് നിരോധനം കഴിഞ്ഞു; തോട്ടപ്പള്ളി തുറമുഖത്ത് വള്ളം നിറയെ കിളിമീനുമായി ബോട്ടുകൾ; കിലോയ്ക്ക് 115 രൂപ
അമ്പലപ്പുഴ: ട്രോളിംഗ് കഴിഞ്ഞതോടെ ബോട്ടുകാർക്ക് വല നിറയെ കിളിമീൻ ചാകര. ഒന്നരമാസം നീണ്ടുനിന്ന ട്രോളിംഗ് നിരോധനത്തിനുശേഷം ബുധനാഴ്ച അർധരാത്രിയോടെയാണ് ബോട്ടുകൾ കടലിലിറങ്ങിയത്. ഇന്നലെ ഉച്ചയോടെ ചില ബോട്ടുകൾ തിരികെ തോട്ടപ്പള്ളി തുറമുഖത്തെത്തി. ആദ്യദിനം ബോട്ടുകാർക്ക് കിളിമീനും വള്ളക്കാർക്ക് മത്തിയുമാണ് ലഭിച്ചത്. കിളിമീന്‍ ഒരു കിലോയ്ക്ക് 115 രൂപയ്ക്കാണ് ലേലം കൊണ്ടത്. മത്തിക്ക് 240 ഉം. ട്രോളിംഗ് കഴിഞ്ഞതോടെ തോട്ടപ്പള്ളി തുറമുഖത്ത് തിരക്ക് വർധിച്ചു. മത്സ്യത്തൊഴിലാളികളും അനുബന്ധത്തൊഴിലാളികളുമടക്കം നൂറുകണക്കിനു പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. വരും ദിവസങ്ങളിൽ ചെമ്മീൻ ഉൾപ്പെടെ സുലഭമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകൾ. എന്നാൽ, തുറമുഖത്തിന്റെ ശോചനീയാവസ്ഥ മൂലം തുറമുഖത്തിനുള്ളിൽ ബോട്ടുകൾക്ക് പ്രവേശിക്കാൻ കഴിയാത്തത് ദുരിതമായിട്ടുണ്ട്. പുലിമുട്ടിനുള്ളിൽ മണൽ അടിഞ്ഞുകിടക്കുന്നതാണ് ബോട്ടുകൾക്ക് കയറാൻ തടസമായി നിൽക്കുന്നത്.
Read Moreആകര്‍ഷകമായ ലാഭ വാഗ്ദാനം; ഷെയര്‍ വാഗ്ദാനം ചെയ്ത് ഒരുകോടി തട്ടിയെടുത്തു
പയ്യന്നൂര്‍: ആകര്‍ഷകമായ ലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിലൂടെ ഒരുകോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. പയ്യന്നൂരിലെ വി.വി. ഗണേശന്റെ പരാതിയിൽ ജിഎസ്എഎം (ഗോള്‍ഡ് മാന്‍ സച്സ് അസിസ്റ്റ് മാനേജ്മെന്റ്) എന്ന സ്ഥാപനത്തിനെതിരെ വഞ്ചനാ കുറ്റത്തിനും ഐടി ആക്ട് പ്രകാരവും പയ്യന്നൂര്‍ പോലീസ് കേസെടുത്തു. ജൂലൈ മൂന്നു മുതല്‍ 20 ദിവസത്തിനകമാണ് കേസെടുത്തത്. പരാതിക്കാരനെ സ്ഥാപനത്തിന്റെ ആളുകള്‍ വാട്സാപ് വഴി ബന്ധപ്പെട്ടാണ് ഷെയറെടുത്താല്‍ ലഭിക്കുന്ന ആകര്‍ഷകമായ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. ഇതില്‍ വിശ്വസിച്ച പരാതിക്കാരന് ഫെഡറല്‍ ബാങ്കിലേയും യൂക്കോ ബാങ്കിലേയും അക്കൗണ്ടുകളില്‍നിന്നു 97,40,000 രൂപ ജിഎസ്എഎം എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടുകളിലേക്ക് പല തവണകളായി ഓണ്‍ലൈനായി നിക്ഷേപിക്കുകയായിരുന്നു. എന്നാല്‍ പ്രതിസ്ഥാനത്തുള്ള സ്ഥാപനം വാഗ്ദാനങ്ങള്‍ പാലിക്കാതെ വഞ്ചിക്കുകയായിരുന്നുവെന്ന പരാതിയിലാണു പോലീസ് കേസെടുത്തത്.
Read Moreകേരളത്തിനു വലിയ പ്രതീക്ഷ; വന്ദേമെട്രോ ട്രയൽ റൺ നാളെ ; പ്രധാന സ്റ്റേഷനുകളിൽ എല്ലാം സ്റ്റോപ്പ്
കൊല്ലം: മെമു ട്രെയിനുകളുടെ പരിഷ്കരിച്ച പതിപ്പായ വന്ദേ മെട്രോയുടെ രാജ്യത്തെ പ്രഥമ ട്രയൽ റൺ നാളെ ചെന്നൈയിൽ നടക്കും.ചെന്നൈ ബീച്ച് ജംഗ്ഷൻ സ്റ്റേഷൻ മുതൽ കാട്പാടി ജംഗ്ഷൻ സ്റ്റേഷൻ വരെയാണ് പരീക്ഷണ ഓട്ടം. റെയിൽവേയുടെ ചീഫ് സേഫ്റ്റി കമ്മീഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ട്രയൽ റണ്ണിന് നേതൃത്വം നൽകും. രാജ്യത്ത് ഹ്രസ്വദൂര റൂട്ടുകളിൽ വേഗമേറിയ വന്ദേ മെട്രോകൾ ഓടിത്തുടങ്ങുമ്പോൾ കേരളത്തിന് വലിയ പ്രതീക്ഷയ്ക്ക് വകയുണ്ട്. സംസ്ഥാനത്ത് 10 റൂട്ടുകളിൽ വന്ദേ മെട്രോകൾ സർവീസ് ആരംഭിക്കാൻ റെയിൽവേ തയാറെടുക്കുന്നതായാണ് വിവരം.ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്ന് നാളെ രാവിലെ 9.30 ന് ട്രയൽ റൺ ആരംഭിക്കും. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ള സംഘം 10.10 ന് വില്ലിവാക്കം സ്റ്റേഷനിൽ നിന്ന് കയറും. തുടർന്ന് 10.15 ന് അവിടുന്ന് പുറപ്പെടുന്ന പരീക്ഷണ വണ്ടി 11.15 ന് കാട്പാടി സ്റ്റേഷനിൽ എത്തും.…
Read Moreബെയ്ലി പാലത്തിനു പിന്നിലെ വനിതാ മേജർ; സീത ഷെൽക്കെ ഉൾപ്പെട്ട എൻജീനിയറിംഗ് മിലിട്ടറി സംഘമാണ് പാലം പണി പൂർത്തിയാക്കിയത്
തിരുവനന്തപുരം: വയനാട്ടിൽ ഉരുൾ പൊട്ടലുണ്ടായ ദുരന്തഭൂമിയിൽ സൈന്യം മണിക്കൂറുകൾക്കുള്ളിൽ നിർമ്മിച്ച ബെയ്ലി പാലം രക്ഷാപ്രവർത്തനങ്ങൾക്കും തെരച്ചിലിനും ഏറെ പ്രയോജനപ്പെട്ടിരിക്കുകയാണ്. ബെയ്ലി പാലത്തിന്റെ നിർമാണത്തിന് നേതൃത്വം നൽകിയ വനിതാ മിലിട്ടറി ഓഫീസറാണ് മഹാരാഷ്ട്ര സ്വദേശിയായ മേജർ സീത അശോക് ഷെൽക്കെ. മിലിട്ടറിയിലെ മദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പിലെ മേജറാണ് സീത. ഈ ടീമിലെ ബ്രിഗേഡിയറും കമാൻഡിംഗ് ഓഫീസറുമായ എ.എസ്. ഠാക്കുറിന്റെ നിർദേശാനുസരണമാണ് മേജർ സീത ഷെൽക്കെ ഉൾപ്പെടെയുള്ള 300 പേരടങ്ങുന്ന എൻജീനിയറിംഗ് മിലിട്ടറി സംഘം യുദ്ധകാലാടിസ്ഥാനത്തിൽ പാലം പണി പൂർത്തിയാക്കിയത്. 20 മണിക്കൂർ സമയം കൊണ്ട് പൂർത്തിയാക്കിയ ബെയ്ലി പാലത്തിലൂടെയാണ് ഇന്നലെ മുതൽ ചൂരൽമലയിലും സമീപ പ്രദേശങ്ങളിലേക്കും മണ്ണ്മാന്തി യന്ത്രങ്ങളും രക്ഷാപ്രവർത്തകർക്കും കടന്ന് പോകാനുള്ള വഴിയൊരുക്കിയത്. 24 ടണ്‍ ഭാരം താങ്ങാൻ ശേഷിയുള്ള ഉരുക്ക് തൂണുകൾ ഉൾപ്പെടെയുള്ള ലോഹസങ്കരങ്ങൾ കൂട്ടിയോജിപ്പിച്ചാണ് പാലം പണിതത്. 190 അടി നീളത്തിൽ രാത്രിയും പകലും…
Read Moreഓറഞ്ച് അലര്‍ട്ട് എന്നാല്‍ നടപടികള്‍ക്ക് തയാറാകുക എന്നതാണ് അർഥം; റെഡ് അലര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ല; മൃത്യുഞ്ജയ് മൊഹപത്ര
ന്യൂഡല്‍ഹി: ഓറഞ്ച് അലര്‍ട്ട് ലഭിക്കുമ്പോള്‍തന്നെ മുന്നൊരുക്കം നടത്തണമെന്നും റെഡ് അലര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹപത്ര. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിലാണ് ഐഎംഡി മേധാവിയുടെ വിശദീകരണം. ഓറഞ്ച് അലര്‍ട്ട് എന്നാല്‍ നടപടികള്‍ക്ക് തയാറാകുക എന്നതാണ് അർഥമാക്കുന്നതെന്നും റെഡ് അലര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സമാനമായ മുന്നറിയിപ്പാണ് ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും നല്‍കിയിരുന്നതെന്നും മൊഹപത്ര പറഞ്ഞു. ജൂലൈ 25 മുതല്‍ ഓഗസ്റ്റ് ഒന്നു വരെ പടിഞ്ഞാറന്‍ തീരത്തും രാജ്യത്തിന്റെ മധ്യഭാഗങ്ങളിലും കനത്ത മഴ ലഭിക്കുമെന്ന് തങ്ങള്‍ പ്രവചിച്ചിരുന്നു. ജൂലൈ 25ന് നല്കിയ യെല്ലോ അലര്‍ട്ട് ജൂലൈ 29 വരെ തുടര്‍ന്നു. 29ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ജൂലൈ 30ന് അതിരാവിലെ 20 സെ.മീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്ന റെഡ് അലര്‍ട്ട് നല്‍കിയതായും മൊഹപത്ര പറഞ്ഞു.
Read Moreകുട്ടികളുടെ ഭക്ഷണം ശ്രദ്ധിക്കണേ…
എന്ത് ഭക്ഷണം സ്കൂളില്‍ കൊടുത്തു വിടണം, ഭക്ഷണം എങ്ങനെ പോഷകപ്രദമാക്കാം… എന്നിങ്ങനെയുള്ള നൂറുകൂട്ടം സംശയങ്ങള്‍ രക്ഷിതാക്കൾക്ക് ഉണ്ടാകാം. കുട്ടികള്‍ കഴിക്കുന്ന ഭക്ഷണം അവരുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസികനിലയേയും വളരെ കാര്യമായി ബാധിക്കും. ആഹാരത്തിലുള്ള പോഷകങ്ങളുടെ കുറവ് പഠനത്തില്‍ ശ്രദ്ധ കുറയ്ക്കാന്‍ കാരണമാകും. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുത് കുട്ടികളുടെ ആരോഗ്യത്തിന് പ്രഭാതഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രഭാത ഭക്ഷണം ഇല്ലാതായാല്‍ രോഗപ്രതിരോധശേഷിയും ഏകാഗ്രതയും കുറയും. * പ്രോട്ടീന്‍ കൂടുതലടങ്ങിയ പാൽ, മുട്ട, പയറുവര്‍ഗങ്ങള്‍, മത്സ്യങ്ങള്‍ എന്നിവ രക്തത്തിലെ തൈറോസിന്റെ (അമിനോ ആസിഡ്) അളവ് വര്‍ധിപ്പിച്ച് കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നു. * കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് നിത്യേന അന്നജം (കാര്‍ബോഹൈഡ്രേറ്റ്) ആവശ്യമാണ്. ഇത് ബ്രെയിനിനുള്ള ഊര്‍ജം പ്രധാനം ചെയ്യുന്നു. മൂന്നു ദിവസം ഇലക്കറികൾ വളരുന്ന കുട്ടികള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്. ദിവസവും ഒരു ഗ്ലാസ് പാല് കൊടുക്കാം.…
Read Moreമണർകാട് നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തി
കോട്ടയം: മണർകാട് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ കണ്ടെത്തി. മണര്‍കാട് ആശുപത്രിക്കും പള്ളിക്കും മധ്യേയുള്ള റോഡിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ പ്രത്യക്ഷപ്പെട്ടത്. റോഡ് ഇടിഞ്ഞു താഴ്ന്നപ്പോൾ കിണർ കാണുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണു സംഭവം. റോഡിലുടെ ടിപ്പര്‍ കടന്നുപോയതിനു പിന്നാലെ അരികു താഴ്ന്നതായി കാണപ്പെട്ടു. അല്‍പ്പസമയത്തിനു ശേഷം ആ ഭാഗത്തെ മണ്ണും കല്ലും അടര്‍ന്നു താഴേക്കു പോയി. തുടര്‍ന്നാണ് കിണര്‍ കണ്ടെത്തിയത്. പീന്നിട് നാട്ടുകാരുടെ നേതൃത്വത്തില്‍ കല്ലും മണ്ണും ഉപയോഗിച്ച് കിണര്‍ നികത്തുകയും ചെയ്തു. മണര്‍കാട് പള്ളിക്കും ആശുപത്രിക്കും മധ്യേയുള്ള റോഡില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ കണ്ടെത്തിയപ്പോള്‍.
Read Moreമുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് പണം നൽകാൻ താല്പര്യമില്ല; മൂന്ന് വീടുകൾ വച്ച് കൊടുക്കാൻ തയാറാണ്; അഖിൽ മാരാർ
കൊട്ടാരക്കര: മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് പണം നൽകാൻ താല്പര്യമില്ല പകരം മൂന്ന് വീടുകൾ വച്ച് നൽകാൻ തയാറാണെന്ന് സംവിധായകൻ അഖിൽ മാരാർ. ഇതിനു ശേഷം താരത്തിനെതിരേ നിരവധി സൈബർ ആക്രമണമാണ് ഉണ്ടായത്. അഖിൽ മാരാരുടെ നാട്ടിൽത്തന്നെ വീടുകൾ വച്ചുകൊടുക്കുമെന്നാണ് താരം പറഞ്ഞത്. എന്തുകൊണ്ടാണ് വയനാട്ടിൽ വീട് വച്ചുകൊടുക്കാത്തത് എന്ന് ആരോപിച്ചാണ് അഖിലിനെതിരേ സൈബർ ആക്രമണം. താരം സംഭവത്തിൽ പ്രതികരണം അറിയിച്ച് രംഗത്തെത്തി. തന്റെ സുഹൃത്ത് വീട് വയ്ക്കുന്നതിന് വസ്തു വിട്ടു നൽകാൻ തയാറാണെന്ന് അറിയിച്ചു. വീടുകൾ നിർമിക്കാൻ സുഹൃത്തിന്റെ കൺസ്ട്രക്ഷൻ കമ്പനി തയാറാണ്. പ്രകൃതി ക്ഷോഭങ്ങൾ താരതമ്യേനെ കുറവായത് കൊണ്ടാണ് തന്റെ നാട്ടിൽ വീട് വച്ചുകൊടുക്കാമെന്ന് പറഞ്ഞതെന്ന് അഖിൽ വ്യക്തമാക്കി. തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യം പങ്കുവച്ചു അർഹതപ്പെട്ട മനുഷ്യരെ സഹായിക്കുക എന്നതാണ് എന്റെ താല്പര്യം. നാളിത് വരെ ഒരാളെ സഹായിക്കുന്നത് മറ്റൊരാളോട് പറഞ്ഞു നടക്കുന്ന ശീലം…
Read Moreമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരേ പ്രചാരണം; പച്ചയ്ക്ക് പറയുന്നു, ഫേസ്ബുക്ക് അഡ്മിനെതിരേ കേസ്; എറണാകുളത്ത് മൂന്നു കേസുകൾ
കൊച്ചി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്ഥനയ്ക്കെതിരേ പ്രചാരണം നടത്തിയതിന് ജില്ലയില്‍ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ രണ്ടു കേസുകളും റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പച്ചയ്ക്കു പറയുന്നു എന്ന ഫേസ്ബുക്ക് പേജിന്റെ ഉടമ ബെന്നി ജോസഫ് പോലീസ് കേസെടുത്തിരിക്കുന്ന ഒരാള്‍. മറ്റൊരു അക്കൗണ്ടിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഫേസ്ബുക്കിനെ സമീപിച്ചതായി സൈബര്‍ പോലീസ് അറിയിച്ചു. സംസ്ഥാന വ്യാപകമായി 14 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇത്തരത്തിലുള്ള 194 പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് നിയമപ്രകാരമുള്ള നോട്ടീസ് നല്‍കുകയും ചെയ്തു.
Read More