കൊച്ചി: ലാവോസിലെ യിംഗ് ലോംഗ് എന്ന ചൈനീസ് കമ്പനിയിലേക്ക് കൊച്ചിയില്‍ നിന്ന് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ പ്രതി അഫ്സര്‍ അഷറഫിനെ മുമ്പ് ചൈനയിലെത്തിച്ച കൊച്ചി സ്വദേശിയായ ഏജന്റിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് എറണാകുളം പള്ളുരുത്തി തങ്ങള്‍ നഗര്‍ സ്വദേശി അഫ്സര്‍ അഷറഫി (34)നെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്യാം സുന്ദറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ.ആര്. മനോജ്, തോപ്പുംപടി എസ്എച്ച്ഒ സി.ടി. സഞ്ജയ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് ഇരയായ എറണാകുളം പനമ്പിള്ളി നഗറില്‍ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഷുഹൈബ് ഹസന്റെ പരാതിയിലാണ് അറസ്റ്റ്. കൊച്ചിയില്‍ മാത്രം തട്ടിപ്പിന് ഇരയായത് 25ലധികം പേര് ലാവോസിലെ ചൈനീസ് കമ്പനി യിങ് ലോണ്‍ എന്ന…
Read MoreDay: August 8, 2024
നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം; തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി ശരിവച്ചു
കൊച്ചി: പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി ശരിവച്ചു. പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന എതിര് സ്ഥാനാര്‍ഥി സിപിഎം സ്വതന്ത്രന് കെ.പി. മുഹമ്മദ് മുസ്തഫ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. മണ്ഡലത്തിലെ 340 പോസ്റ്റല്‍ വോട്ടുകള്‍ പ്രിസൈഡിംഗ് ഓഫീസർ ഒപ്പിട്ടില്ലെന്ന കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയില്‍ 300 ഓളം വോട്ടുകള്‍ തനിക്കു ലഭിക്കേണ്ടതാണെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. 38 വോട്ടുകള്‍ക്കാണ് നജീബ് കാന്തപുരം വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ നിന്ന് കണ്ടെത്തി. ഈ പെട്ടികള്‍ പിന്നീട് ഹൈക്കോടതിയില്‍ എത്തിച്ച് പരിശോധിച്ചിരുന്നു. നജീബ് കാന്തപുരം നല്കിയ തടസ ഹര്‍ജി കോടതി നേരത്തെ തള്ളുകയുണ്ടായി.
Read Moreജില്ലാ പ്രസിഡന്റിനെതിരേ കള്ളക്കേസ്; പോലീസിനെതിരേ നിയമപോരാട്ടത്തിനൊരുങ്ങി ബിജെപി; കെ. സുരേന്ദ്രൻ നാളെ തൃശൂരിൽ
തൃശൂർ: ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാറിനെതിരേ ഗുരുതരമായ വകുപ്പുകൾ ചുമത്തി കള്ളക്കേസെടുത്ത ഈസ്റ്റ് പോലീസിനെതിരേ ബിജെപി നിയമപോരാട്ടത്തിനൊരുങ്ങുന്നു. അനീഷിനെതിരേ ഈസ്റ്റ് പോലീസ് ചുമത്തിയ 107-ാം വകുപ്പ് കേസ് തൃശൂർ ആർഡിഒ കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. സമൂഹത്തിന്റെ സമാധാന ജീവിതത്തിന് ഭീഷണിയായ സ്ഥിരം ക്രിമിനലുകൾക്കെതിരേ എടുക്കുന്ന സിആർപിസി 107 വകുപ്പാണ് ഈസ്റ്റ് പോലീസ് അനീഷിനെതിരേ ചുമത്തിയത്. കള്ളക്കേസെടുത്തതിനെതിരേ ജില്ലാ കളക്ടർ, സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്കു പരാതിയും നൽകിയിരുന്നു. ജനകീയ വിഷയങ്ങളുമായി ബന്ധപ്പെട്ടു നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തതല്ലാതെ അഡ്വ കെ.കെ അനീഷ്കുമാറിനെതിരേ ഒരു ക്രിമിനൽ കേസും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണു പരാതി നൽകിയത്. ഇതിനെത്തുടർന്ന് കമ്മീഷണറും കളക്ടറും നടത്തിയ അന്വേഷണത്തിൽ കേസ് നിലനിൽക്കുന്നതല്ലെന്നു കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് അനീഷ്കുമാറിനെതിരേ സിആർപിസി 107 പ്രകാരമുള്ള എല്ലാ ക്രിമിനൽ നടപടികളും റദ്ദാക്കിക്കൊണ്ട് തൃശൂർ ആർഡിഒ കോടതി ഉത്തരവിട്ടത്.കോടതി നടപടിയിൽ സന്തോഷമുണ്ടെന്നും…
Read Moreഎംസി റോഡിനു സമാന്തരമായി ഗ്രീൻഫീൽഡ് പാത; കേന്ദ്രത്തിന് അങ്ങനെയൊരു പദ്ധതിയില്ലെന്ന് മന്ത്രി നിതിൻ ഗഡ്കരി
കൊല്ലം: എംസി റോഡിന് സമാന്തരമായി ആറുവരി ഗ്രീൻഫീൽഡ് പാത നിലവിൽ നിർമിക്കാൻ കേന്ദ്ര സർക്കാരിനു പദ്ധതിയില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത , ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. കൊടിക്കുന്നിൽ സുരേഷ് എം പി ഈ വിഷയത്തിൽ ലോകസഭയിൽ ഉന്നയിച്ച ചോദ്യത്തിന് രേഖമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അസന്നിഗ്ധമായി വ്യക്തമാക്കിയത്. ദേശീയ പാത 66 വികസിപ്പിക്കാൻ വലിയ സ്ഥലപരിമിതി ഉണ്ടായപ്പോഴാണ് ഇത്തരത്തിൽ എംസി റോഡിന് സമാന്തരമായി ഗ്രീൻഫീൽഡ് റോഡ് നിർമിക്കാനായുള്ള സാധ്യതകൾ ആരാഞ്ഞത്. എന്നാൽ സ്ഥലമെടുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞതിനാൽ ഗ്രീൻഫീൽഡ് റോഡ് സംബന്ധിച്ച് തീരുമാനം കേന്ദ്രസർക്കാർ എടുക്കുന്നില്ല എന്നും മന്ത്രിയുടെ മറുപടിയിൽ സൂചിപ്പിച്ചു. ഇതോടെ ഗ്രീൻഫീൽഡ് ആറുവരി പാത നിർമാണം എന്ന ആശയം സമീപ ഭാവിയിലൊന്നും നടക്കില്ല എന്ന കാര്യം ഉറപ്പായി.ആലപ്പുഴ , കൊല്ലം ജില്ലകളിൽ വിവിധ പദ്ധതികൾക്ക് അനുമതി നൽകിയതായും മന്ത്രിയുടെ…
Read Moreകെഎസ്ആർടിസി ജീവനക്കാർക്കു കർശന നിർദേശവുമായി മന്ത്രി; ട്രിപ്പ് മുടങ്ങുന്ന സാഹചര്യമുണ്ടാകരുത്
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ യാതൊരു കാരണവശാലും ട്രിപ്പ് മുടങ്ങുന്ന സാഹചര്യമുണ്ടാകരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ബസ് തകരാറിലായാല്‍ സ്പെയര്‍ ബസ് ഉപയോഗിച്ച് സർവീസ് നടത്തണം. 75 ശതമാനം ബസുകളെങ്കിലും ലാഭകരമാക്കണം. കളക്ഷന്‍ കുറവായ റൂട്ടുകള്‍ റീ ഷെഡ്യൂള്‍ ചെയ്യണമെന്നും ടാര്‍ഗറ്റ് അനുസരിച്ച് സര്‍വീസ് നടത്തണമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉദ്യോഗസ്ഥ യോഗത്തിലാണ് മന്ത്രി ഈ നിർദേശങ്ങൾ നൽകിയത്.
Read Moreസംസ്ഥാനത്ത് വീണ്ടും മഴ: മറ്റന്നാൾ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മറ്റന്നാൽ മുതൽ വീണ്ടും മഴ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റന്നാൾ മുതൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്. ഞായറാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയപ്പ്. തിങ്കളാഴ്ച മൂന്ന് ജില്ലകളിലും (പത്തനംതിട്ട, ഇടുക്കി, പാലക്കാട്) യെല്ലോ അലർട്ടാണ്. ഒറ്റപ്പട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
Read Moreഅമീബിക് മസ്തിഷ്ക ജ്വരം: കാവിന് കുളത്തിലെ ജലത്തിന്റെ സാന്പിള്‍ വീണ്ടും പരിശോധനയ്ക്ക്
നെയ്യാറ്റിന്‍കര : അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കാവിന്‍കുളത്തില്‍ കുളിച്ച യുവാവ് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞതിന്റെയും സമീപവാസികളില്‍ ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായതിന്റെയും സാഹചര്യത്തില്‍ ജലാശയത്തിലെ വെള്ളത്തിന്റെ സാന്പിള്‍ വീണ്ടും പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കൊടങ്ങാവിള വിജയകുമാര്‍ അറിയിച്ചു. വെണ്‍പകല്‍ സിഎച്ച്സിയിലെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലായിരിക്കും ജലത്തിന്റെ സാന്പിള്‍ ശേഖരിക്കുന്നത്. കാവിന്‍കുളത്തിലെ ജലത്തിന്റെ ആദ്യ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. പക്ഷെ, ഈ റിപ്പോര്‍ട്ട് തദ്ദേശവാസികളില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ക്ക് ഇടയാക്കി. കഴിഞ്ഞ ദിവസം ഡിഎംഒ വെണ്‍പകല്‍ സി എച്ച് സി സന്ദര്‍ശിച്ചപ്പോള്‍ സമീപവാസികളില്‍ ചിലര്‍ നേരിട്ട് ചെന്ന് ആശങ്കകള്‍ അറിയിക്കുകയും ചെയ്തു. ആശാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലെ സര്‍വേകള്‍ കഴിഞ്ഞ ദിവസം തുടങ്ങി. കാവിന്‍കുളം സ്ഥിതി ചെയ്യുന്ന മരുതംകോട് വാര്‍ഡിലും രോഗബാധിതനായി മരണമടഞ്ഞ യുവാവ് താമസിക്കുന്ന പൂതംകോട് വാര്‍ഡിലുമാണ് സര്‍വേ നടക്കുന്നത്. ഏതെങ്കിലും വിധത്തിലുള്ള…
Read Moreഅധികാരത്തിന്റെ കൊല്ലാക്കൊല..! കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവയ്ക്കുന്നതിനെച്ചൊല്ലി വനപാലകരും പഞ്ചായത്തും തർക്കം; ഒടുവിൽ പന്നിക്ക് കിണറ്റിൽ അന്ത്യം
കോന്നി: കിണറ്റിൽവീണ കാട്ടുപന്നിയെ വെടിവച്ചു കൊല്ലുന്നതിനെ സംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും തമ്മിൽ തർക്കം. കോന്നി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ ചെങ്ങറ മഠത്തിലേത്ത് കൊച്ചുമോന്റെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിണറ്റിലാണ് ചൊവ്വാഴ്ച കാട്ടുപന്നി വീണത്. തുടർന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറിയും റേഞ്ച് ഓഫീസർ ഇൻ ചാർജ് കെ.എസ്. മനോജും കാട്ടുപന്നിയെ വെടിവച്ചു കൊല്ലണമെന്ന് കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബുവിനോടു ആവശ്യപ്പെട്ടു. എന്നാൽ പ്രദേശത്തു നാശം വരുത്താത്ത കാട്ടുപന്നിയെ വെടിവച്ചു കൊല്ലാൻ കഴിയില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനേ ത്തുടർന്നാണ് തർക്കം ഉടലെടുത്തത്. കാട്ടുപന്നിയെ ഷാർപ്പ് ഷൂട്ടറെ ഉപയോഗിച്ച് വെടിവച്ചുകൊല്ലാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബുവും വാർഡ് മെംബർ പി. വി. ജോസഫും തയാറായില്ല. കിണറ്റിൽവീണ കാട്ടുപന്നിയെ പുറത്തെത്തിക്കാൻ വനപാലകർക്കും കഴിഞ്ഞില്ല. രണ്ടുദിവസം കിണറ്റിൽക്കിടന്ന കാട്ടുപന്നി ബുധനാഴ്ച ഉച്ചകഴിഞ്ഞ്…
Read Moreഎടിഎം കാർഡ് ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
ചിങ്ങവനം: വിവിധ ബാങ്കുകളുടെ എടിഎം കാർഡുകൾ ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. യുപി സ്വദേശിയായ റഹീം (22) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 2023ൽ കോട്ടയം കോപറേറ്റീവ് അർബൻ ബാങ്കിന്റെ ജില്ലയിലെ വിവിധ ബ്രാഞ്ചുകളില്‍ നിന്നായി ഒരുകോടിയില്‍പരം രൂപ തട്ടിയെടുക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കേസിൽ ഇവർക്ക് വിവിധ ബാങ്കുകളിൽ അക്കൗണ്ടുകൾ തരപ്പെടുത്തിനൽകിയത് ഇയാളാണെന്ന് കണ്ടെത്തുകയും, തുടർന്ന് ഇയാളെ പുനെയിൽ നിന്നു പിടികൂടുകയുമായിരുന്നു. ഇവര്‍ ബാങ്കിന്റെ എടിഎമ്മുകളിൽ കയറി പണം എടുത്തതിന് ശേഷം ഉപയോഗിച്ച കാര്‍ഡിന്റെ ബാങ്കിനെ വിളിച്ച് പണം ലഭിച്ചില്ല എന്ന് അറിയിക്കുകയും, തുടർന്ന് ബാങ്ക് വീണ്ടും ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം നല്‍കുകയുമായിരുന്നു. ഇത്തരത്തില്‍ ഇവര്‍ കോട്ടയം നഗരത്തിലെ കോപ്പറേറ്റീവ് അർബൻ ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് 68…
Read Moreനാഗ ചൈതന്യ ഇനി ശോഭിത ധൂലിപാലയ്ക്ക് സ്വന്തം; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നാഗാർജുന
മകൻ നാഗചൈതന്യയും നടി ശോഭിത ധുലിപാലയുമായുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നാഗാർജുന. ഹൈദരാബാദിൽ നാഗാർജുനയുടെ വീട്ടിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. നടി സമാന്തയുമായുള്ള വിവാഹമോചനം നടന്ന് രണ്ടര വർഷങ്ങൾക്ക് ശേഷമാണ് നാഗ ചൈതന്യ പുനർ വിവാഹിതനാകുന്നത്. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ അഭിനയിച്ച നടിയാണ് ശോഭിത. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലെ ശോഭിതയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. പീച്ച് നിറത്തിലെ സാരിയിൽ, തലയിൽ പൂ ചൂടിയാണ് ശോഭിത വിവാഹ നിശ്ചയത്തിൽ തിളങ്ങിയത്. മിനിമൽ ആഭരണങ്ങളാണ് താരം ധരിച്ചത്. ഐവറി കുർത്തയാണ് നാഗ ചൈതന്യയുടെ വേഷം. ഏറെക്കാലമായി ഇവർ പ്രണയത്തിലാണ് എന്ന് വാർത്തകളും അഭ്യൂഹങ്ങളും പരക്കുന്നതിനിടെയാണ് വിവാഹനിശ്ചയം നടന്നത്.
Read More