കായംകുളം: ജനിതക രോഗത്താൽ ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഗൗതമിയും വയനാടിനെ ചേർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. ഒരുവർഷത്തെ ഭിന്നശേഷി പെൻഷനായ 19,200 രൂപയും അനുജത്തി കൃഷ്ണഗാഥയുടെ സമ്പാദ്യവും ചേർത്ത് 20,000 രൂപ നൽകിയാണ് കായംകുളം എംഎസ്എം കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായ ഗൗതമി വയനാടിന്റെ കണ്ണീരൊപ്പാൻ കൈത്താങ്ങായത്. മുതുകുളം പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജ്യോതിപ്രഭയുടെയും വാർഡ് പ്രതിനിധി സബിത വിനോദിന്റെയും നേതൃത്വത്തിലുള്ള പഞ്ചായത്ത് പ്രതിനിധിസംഘം ഗൗതമിയുടെ വീട്ടിലെത്തി ആശ്വാസനിധി ഏറ്റുവാങ്ങി. മുതുകുളം തെക്ക് ചാങ്ങയിൽ വടക്കതിൽ അധ്യാപകൻ ജി. കൃഷ്ണകുമാറിന്റെയും ശ്രീകലയുടെയും മകളാണ് ഗൗതമി.
Read MoreDay: August 10, 2024
ഇതുവരെ ഓർഡർ ചെയ്തത് 9.4 ലക്ഷത്തിന്റെ കോഫി! സൊമാറ്റോ വഴി ഓർഡർ ചെയ്ത കോഫിയുടെ ചിലവ് കണ്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ
കാപ്പി കുടിക്കാൻ ഇഷ്മില്ലാത്തവർ പൊതുവേ കുറവാണ്. രണ്ട് നേരവും കാപ്പിയോ ചായയോ ലഭിക്കാതെ വന്നാൽ തലവേദന എടുക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. എന്നാൽ കാപ്പി കുടിക്കാൻ ലക്ഷങ്ങൾ ചിലവാക്കാറുണ്ടോ നിങ്ങൾ? അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. സൊമാറ്റോയിൽ ദിവസവും ഒരു കോഫി വച്ച് ഓർഡർ ചെയ്ത് കുടിക്കുന്ന യുവതിയുണ്ടത്രെ മുംബൈയിൽ. ഇതുവരെ അവൾ കോഫിക്ക് വേണ്ടി മാത്രം ചെലവഴിച്ചത് 9.4 ലക്ഷം രൂപയാണെന്നാണ് പറയുന്നത്. സൊമാറ്റോ വഴി സ്റ്റാർബക്സിൽ നിന്ന് ദിവസവും തന്റെ പ്രിയപ്പെട്ട സിനമൺ കോഫി ഓർഡർ ചെയ്ത് കുടിക്കുകയാണ് മിഷ്കത്ത് എന്ന യുവതി. ഇപ്പോൾ യുവതിയെ വച്ച് സൊമാറ്റോ ഒരു പരസ്യവും ചെയ്തിട്ടുണ്ട്. സൊമാറ്റോയുടെ മാർക്കറ്റിംഗ് തലവനായ സാഹിബ്ജീത് സിംഗ് സാഹ്നി ഇതിന്റെ വീഡിയോ ലിങ്ക്ഡ്ഇന്നിൽ പങ്കുവച്ചു. ഇതുവരെ മിഷ്കാത്ത് കോഫി ഓർഡർ ചെയ്തതിലായി മാത്രം 9 ലക്ഷം രൂപ ചെലവഴിച്ച് കഴിഞ്ഞു എന്നാണ് വീഡിയോയിൽ…
Read Moreകോന്നി എംഎൽഎയുടെ പരാമർശം അങ്ങേയറ്റം ക്രൂരവും അപക്വവും വിവരദോഷമെന്ന് ഡിസിസി പ്രസിഡന്റ്
പത്തനംതിട്ട: വയനാട്ടില്‍ സന്നദ്ധപ്രവര്‍ത്തകരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്ത കോന്നി എംഎല്‍എ വിവരദോഷത്തിന്റെ ആൾരൂപമായി മാറിയിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. വയനാട് ദുരന്തത്തില്‍ കേരളജനത ഒന്നാകെ വിറങ്ങലിച്ച് നില്ക്കുന്ന സന്ദര്‍ഭത്തില്‍ അവിടെ കഴിയാവുന്ന രീതിയില്‍ ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ നിരവധി സംഘടനകളും വ്യക്തികളും രാപകല്‍ വ്യത്യാസമില്ലാതെ ഉരുള്‍പൊട്ടല്‍ സംഭവിച്ച ദുരന്ത മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ ലോകമെമ്പാടുമുള്ള ജനങ്ങള്‍ അഭിനന്ദിക്കുമ്പോള്‍ ഇവരിലെ ചിലരെ അപഹസിക്കുകയും അപമാനിക്കുകയും ചെയ്ത എംഎല് യുടെ നടപടി അങ്ങേയറ്റം ക്രൂരവും അപക്വവുമാണെന്നും സതീഷ് കൊച്ചുപറന്പിൽ പറഞ്ഞു. എംഎല്‍എ യുടെ നേതൃത്വത്തില്‍ കോന്നിയില്‍ കരിയാട്ടം ഫെസ്റ്റിവല്‍ നടത്തിപ്പിന് സിപിഎം ജില്ലാ നേതൃത്വം വിലക്ക് കല്പിച്ചത് ഗൗരവത്തിലെടുത്ത് കരിയാട്ടം തിരിമറികളെ സംബന്ധിച്ച് സര്‍ക്കാര്‍തലത്തില്‍ അന്വേഷണം നടത്തണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. https://www.facebook.com/kujenishkumarofficial (ലിങ്കിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
Read Moreയാതൊരു ബന്ധത്തിനും തയാറല്ല; സംസാരിക്കാൻ ഈടാക്കുന്നത് ഭീമൻ തുകകൾ; ഭാര്യയുടെ ഡിമാന്റ് അസഹനീയം; വിവാഹമോചനം തേടി യുവാവ്
വിവാഹമോചിതരാകുന്ന വാർത്തകൾ പതിവാണല്ലോ. പല കാരണത്താൽ പങ്കാളികൾ വേർപിരിയാറുണ്ട്. പരസ്പരം ഒത്തു പോകാൻ സാധിക്കാതെ വരുന്ന അവസ്ഥയിൽ ആ ബന്ധം തുടർന്ന് പോകുന്നത് നല്ലതല്ലന്ന് തോന്നിയാൽ പിരിയുന്നതിനേക്കാൾ മറ്റൊരു മാർഗവുമില്ലന്ന് കരുതി ബന്ധം നിർത്തും. അതിന് അവർക്ക് അവരുടേതായ കാരണങ്ങളുണ്ട്. എന്നാൽ തായ്വാനിൽ നിന്നുള്ള ഹാവോ എന്ന യുവാവ് തൻരെ ഭാര്യ ഷുവാനിൽ നിന്ന് വിവാഹമോചനം നേടിയ കാരണം കേട്ടാൽ ആരായാലും ഞെട്ടിപ്പോകും. ഭാര്യ തന്നോട് സംസാരിക്കുന്നതിനും ശാരീരികബന്ധത്തിലേർപ്പെടുന്നതിനും പണം ആവശ്യപ്പെടുന്നു എന്ന കാരണം കൊണ്ടാണ് ഈ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടത്. 2014 -ലാണ് ഹാവോയും ഷുവാനും വിവാഹിതരായത്. ഇരുവർക്കും രണ്ട് കുട്ടികളും ഉണ്ട്. സന്തോഷകരമായ രീതിയിലായിരുന്നു രണ്ട്പേരുടേയും കുടുംബജീവിതം മുന്നോട്ട് പോയതും. എന്നാൽ, പതിയെ ഷുവാന്‍ ഹാവോയോടുള്ള സമീപനത്തിൽ വ്യത്യാസം വന്നു തുടങ്ങി. പെട്ടെന്നൊരു ദിവസം ഷുവാൻ ഹാവോയോട് പറഞ്ഞു. തനിക്ക് മാസത്തിലൊരിക്കൽ മാത്രമേ ശാരീരികബന്ധത്തിന്…
Read Moreരണ്ട് ഡോക്ടർമാരോട് നഴ്സിന് ഒരേസമയം പ്രണയം; സിനിമയെ വെല്ലുന്ന ട്വിസ്റ്റുമായി പ്രണയകഥ
മരണമില്ലാത്ത വികാരമാണ് പ്രണയം എന്നല്ലേ പറയുന്നത്. നമുക്ക് ഒരാളോട് പ്രമയം തോന്നാൻ പ്രായമോ നേരമോ ഒന്നുമൊരു തടസമല്ല. എന്നാൽ പ്രണയിക്കുന്പോഴും ആളുംതരവും നോക്കി വോണം പോകാൻ. അല്ലങ്കിൽ പണി പാലുംവെള്ളത്തിൽ കിട്ടും. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ചൈനയിലാണ് സംഭവം. വുക്സി പീപ്പിൾസ് ഹോസ്പിറ്റലിലെ 50 വയസുള്ള രണ്ട് ഡോക്ടർമാരോട് പുതിയതായി ആശുപത്രിയില്‍ ജോലിക്ക് കയറിയ 27 -കാരി നഴ്സിന് പ്രമയമായി. ഒരേ സമയം രണ്ട് പേരോടും പ്രണയം. കഥയിലെ ട്വിസ്റ്റ് എന്തെന്നാൽ ഡോക്ടർമാർ പരസ്പരം തങ്ങൾ സ്നേഹിക്കുന്നത് ഒരാളെയാണെന്ന കാര്യം അറിഞ്ഞില്ല. തങ്ങളുടെ പ്രണയിനിക്കായി വില കൂടിയ സമ്മാനങ്ങൾ ഡോക്ടർമാർ വാങ്ങിക്കൊടുത്തു. ഒരാൾ ആഡംബര വില്ല സമ്മാനിച്ചപ്പോൾ മറ്റൊരാൾ വിലകൂടിയ കാറാണ് നഴ്സിന് നൽകിയത്. ശക്തമായ ത്രികോണ പ്രണയം നടക്കുന്ന വേളയിൽ ഡോക്ടർമാർ തിരിച്ചറിഞ്ഞു ഇരുവരും പ്രണയിക്കുന്നത് ഒരേ വ്യക്തിയെ ആണെന്ന കാര്യം. അങ്ങനെ ഡോക്ടർമാർ…
Read Moreമദ്യലഹരിയിൽ വഴിയിൽ നിന്ന യുവാവുമായി വാക്കുതർക്കം; അടിപിടിക്കിടെ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചു പറിച്ചു; യുവാവിന് അടിയന്തര ശസ്ത്രക്രിയ; നടുക്കത്തിൽ നാട്ടുകാർ…
തിരുവല്ല: നഗരത്തിലെ ബാർ പരിസരത്തുണ്ടായ അടിപിടിക്കിടെ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുപറിച്ച സംഭവത്തിൽ തിരുവല്ല പോലീസിന്റെ കസ്റ്റഡിയിൽനിന്നും ചാടിപ്പോയ യുവാവ് പിടിയിലായി. ചൊവ്വാഴ്ച രാത്രി പത്തോടെ സ്റ്റേഷനിൽനിന്നും രക്ഷപ്പെട്ട കുറ്റപ്പുഴ പാപ്പിനിവേലിൽ വീട്ടിൽ സുബിൻ അലക്സാണ്ടർ (28) ആണ് കോട്ടയത്തുനിന്നും പിടിയിലായത്. കുറ്റപ്പുഴ അമ്പാടി വീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന സവീഷ് സോമനെ ( 35 ) ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് സുബിൻ ചൊവ്വാഴ്ച വൈകുന്നേരത്തോടെ പോലീസിന്റെ പിടിയിലായത്. തിരുവല്ല നഗരമധ്യത്തിലെ ബാർ പരിസരത്ത് ചൊവാഴ്ച വൈകുന്നേരം ആറോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ബാറിൽനിന്നു മദ്യപിച്ചിറങ്ങിയ സുബിൻ മറ്റാരെയോ ഫോൺ ചെയ്യാനായി സവീഷിന്റെ മൊബൈൽ ഫോൺ വാങ്ങി. തുടർന്ന് മൊബൈൽ ഫോൺ തിരികെ നൽകണമെങ്കിൽ 3000 രൂപ തനിക്കു തരണമെന്ന് സുബിൻ ആവശ്യപ്പെട്ടു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് അടിപിടിയിലും ആക്രമണത്തിലും കലാശിച്ചത്. ഗുരുതര പരിക്കേറ്റ സവീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച്…
Read Moreനടന് ദിലീപ് ‘അമ്മ’ മെഗാ ഷോയിൽ ഉണ്ടാവില്ല; ഹേമ കമ്മീഷന് റിപ്പോര്‍ട്ട് സംഘടനയെ ബാധിക്കുന്ന കാര്യമല്ല; ഉള്ളടക്കത്തെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്ന് സിദ്ദിഖ്
കൊച്ചി: ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ താര സംഘടനയായ ‘അമ്മ’യ്ക്കു പങ്കില്ലെന്ന് ജനറല്‍ സെക്രട്ടറി സിദ്ദിഖ്. റിപ്പോര്‍ട്ട് പുറത്തുവിടണമെന്നോ വേണ്ടെന്നോ സംഘടനയ്ക്ക് പ്രത്യേക അഭിപ്രായമില്ല. ന്യായമായ പരാതികളാണെങ്കില്‍ അവയ്ക്കു പരിഹാരം ഉണ്ടാകണം. കമ്മീഷന് റിപ്പോര്‍ട്ട് സംഘടനയെ ബാധിക്കുന്ന കാര്യമല്ല. റിപ്പോര്‍ട്ട് സംഘടനയുമായി ബന്ധപ്പെട്ടതല്ല. അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും സിദ്ദിഖ് പറഞ്ഞു. ‘ചെകുത്താ’ന്റെ അറസ്റ്റ് സ്വാഗതാർഹം മോഹന്‍ലാലിനെ അധിക്ഷേപിച്ചതിന് ‘ചെകുത്താന്’ എന്നറിയപ്പെടുന്ന യുട്യൂബര്‍ അജു അലക്സിനെ അറസ്റ്റ് ചെയ്തത് സ്വാഗതം ചെയ്യുന്നുവെന്ന് സിദ്ദിഖ്. കുറച്ചുകാലമായി നടീനടന്മാരെയും സിനിമയെയും അധിക്ഷേപിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമായതുകൊണ്ടാണ് മോഹന്‍ലാലിന് വയനാട് സന്ദര്‍ശിക്കാന്‍ സാധിച്ചത്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നതിനു പകരം വ്യക്തിപരമായി അധിക്ഷേപിക്കുന്നതു കണ്ട് മനസ് വേദനിച്ചാണ് താന്‍ പോലീസില്‍ പരാതി നല്‍കിയതെന്നും സിദ്ദിഖ് പറഞ്ഞു. അമ്മ മെഗാ ഷോ 20ന് ‘അമ്മ’യുടെ മെഗാ ഷോ 20ന് അങ്കമാലി…
Read Moreവയനാട്ടിലെ കുഞ്ഞുങ്ങള്‍ക്കായി കളിപ്പാട്ടവണ്ടി പുറപ്പെടുന്നു; നേതൃത്വം നല്കി കേരളാ പേജ് അഡ്മിന്‍സ് കൂട്ടായ്മ
കൊല്ലം: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീടും മാതാപിതാക്കളെയും നഷ്ടമായ കുഞ്ഞുങ്ങള്‍ക്ക് കരുതലും സ്നേഹവും പകരാനായി കളിപ്പാട്ട വണ്ടിയുമായി സമൂഹമാധ്യമ പേജുകളിലെ അഡ്മിന്മാരുടെ കൂട്ടായ്മയായ കെപിഎ എന്ന കേരള പേജ് അഡ്മിന്‍സ്. ദുരന്തബാധിത പ്രദേശത്തെ കുട്ടികള്‍ക്ക് നല്‍കുന്നതിനായി കളിപ്പാട്ടങ്ങളും ഡയപ്പറുകളും മറ്റും ശേഖരിച്ച് എത്തിക്കാനാണ് കെപിഎ കൂട്ടായ്മ ലക്ഷ്യമിടുന്നത്. കളിപ്പാട്ടങ്ങളും ഡയപ്പറുകളും വാങ്ങി നല്കുവാന് താല്പര്യം ഉള്ളവര്‍ കെപിഎ (കേരള പേജ് അഡ്മിന്‍സ് ) അംഗങ്ങളെ ബന്ധപ്പെടാവുന്നതാണ്. ഞായർ രാവിലെ 6ന് കളിപ്പാട്ടവണ്ടി കൊല്ലത്തു നിന്നും പുറപ്പെടും. കുഞ്ഞുങ്ങള്‍ക്ക് കളിപ്പാട്ടങ്ങളും മറ്റ് അവശ്യ വസ്തുക്കളും നല്കാന് ആഗ്രഹിക്കുന്നവര്‍ കളക്ഷന്‍ പോയിന്റുകളായ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ എന്നീ സ്ഥലങ്ങളിൽ വസ്തുക്കള്‍ എത്തിക്കാവുന്നതാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള നമ്പരുകളില്‍ ബന്ധപ്പെടുക. തിരുവനന്തപുരം+91 95395 92444,+91 70125 51884 കൊല്ലം+91 99955 73140 തൃശൂര്‍+918113813413 എറണാകുളം+91 96332 20171+91 9037049149.
Read Moreമോഹൻലാൽ വന്നതു കൊണ്ട് മിലിട്ടറിയുടെ വിലപ്പെട്ട സമയം പോയി; പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു; നടനെതിരെ പരാതി നല്‍കുമെന്ന് ചെകുത്താൻ
പത്തനംതിട്ട: മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനില്‍ക്കുന്നു. നടനെതിരെ സൈന്യത്തിന് പരാതി നല്‍കുമെന്നും ജാമ്യത്തിലിറങ്ങിയശേഷം അജു അലക്സ് ദുരന്തമുഖത്ത് പരിശീലനം കിട്ടിയ ആളുകളുടെ സാന്നിധ്യമാണ് വേണ്ടത്. മോഹൻലാൽ വന്നതു കൊണ്ട് മിലിട്ടറിയുടെ വിലപ്പെട്ട സമയമാണ് പോയത്. പോലീസ് പറഞ്ഞിട്ടാണ് വീഡിയോ നീക്കം ചെയ്തതെന്നും അജു അലക്സ് പറഞ്ഞു. ഒരു മിലിട്ടറി ഉദ്യോഗസ്ഥനാണ് വന്നിരുന്നതെങ്കില്‍ അത്രയധികം ആളുകള്‍ അവിടെ എത്തില്ലായിരുന്നു. ചെകുത്താൻ പേജുകളില്‍ അടക്കം ഇനിയും അഭിപ്രായങ്ങള്‍ തുറന്നു പറയും. കേരളത്തില്‍ ഒരുപാട് പേര്‍ക്ക് മോഹൻലാല്‍ വയനാട്ടില്‍ പോയതിനെക്കുറിച്ച് ഇതേ അഭിപ്രായമുണ്ടെന്നും അജു അലക്സ് അവകാശപ്പെട്ടു. താൻ ഉപയോഗിച്ച വാക്കുകള്‍ ശരിയായിരുന്നില്ല. ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ലെങ്കിലും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്നും അജു അലക്സ് പറഞ്ഞു. ഇന്നലെ രാത്രിയോടെയാണ് തിരുവല്ല പോലീസ് അജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്.
Read More