അന്തരിച്ച പ്രിയ സംവിധായകന് സിദ്ദിഖിന്റെ ഓര്മകളിലാണ് മലയാള സിനിമാപ്രേമികളെല്ലാവരും. മമ്മൂട്ടിയും മോഹന്ലാലും അടക്കമുള്ള സൂപ്പര് താരങ്ങള്ക്കൊപ്പം സിനിമകള് ചെയ്തിട്ടുള്ളപ്പോഴും ആ പഴയ റാംജി റാവ് സ്പീക്കിങ്ങും ഇന് ഹരിഹര് നഗറും ഗോഡ്ഫാദറുമൊക്കെയാണ് സിദ്ദിഖിന്റെ മികച്ച സൃഷ്ടികളായി വിലയിരുത്തപ്പെടുന്നത്. കലാഭവനിലിലെ മിമിക്രിവേദികളില് നിന്ന് മലയാള സിനിമയിലേക്ക് നടന്നുകയറിയ സിദ്ദിഖ് എന്ന സംവിധായകന്റെ ഹൈലൈറ്റ് അദ്ദേഹത്തിന്റെ സിനിമകളിലെ കോമഡി രംഗങ്ങളായിരുന്നു. ജീവിതത്തിലും ഈ നര്മ്മബോധം കാത്തുസൂക്ഷിച്ച അദ്ദേഹം പല ടെലിവിഷന് പരിപാടികളിലും അതിഥിയായെത്തുമ്പോള് ചിരിയുടെ മാലപ്പടക്കം തന്നെ തീര്ത്തു. സിദ്ദിഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്ത് സിനിമകളില് ഏറ്റവും സക്സസായ ചിത്രമായിരുന്നു ബോഡിഗാര്ഡ്. 2010ല് റിലീസ് ചെയ്ത സിനിമയില് ദിലീപും നയന്താരയുമായിരുന്നു പ്രധാന കഥാപാത്രങ്ങളായെത്തിയത്. മലയാളത്തില് മികച്ച വിജയം നേടിയ ചിത്രം തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. തമിഴില് വിജയും അസിനും പ്രധാന വേഷങ്ങളിലെത്തി കാവലന് എന്ന പേരില് സിദ്ദിഖ് തന്നെ…
Read MoreTag: dileep
ദിലീപ് ചെയ്തത് വലിയ കാര്യം ! കാവ്യയുമായുള്ള ബന്ധത്തിന്റെ പേരിലല്ല മഞ്ജുവിനെ ഉപേക്ഷിച്ചതെന്ന് ശാന്തിവിള ദിനേശ്
മലയാളികളുടെ പ്രിയതാരമാണ് മഞ്ജുവാര്യര്. ദിലീപുമായുള്ള വിവാഹത്തെത്തുടര്ന്ന് സിനിമയില് നിന്ന് നീണ്ട ഇടവേളയെടുത്ത താരം വിവാഹമോചനത്തിനു ശേഷം സിനിമയില് തിരികെയെത്തി ഒന്നിനു പിറകെ ഒന്നായി ഹിറ്റുകള് തീര്ക്കാനും താരത്തിനായി. തമിഴടക്കമുള്ള തെന്നിന്ത്യന് ഭാഷകളിലും തന്റെ സാന്നിധ്യം അറിയുക്കുകയും ചെയ്തു. ഇപ്പോഴിതാ സംവിധായകന് ശാന്തിവിള ദിനേശ് മഞ്ജുവിനെയും ദിലീപിനെയും കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. ദിലീപ് തെറ്റ് ചെയ്യുമെന്ന് താന് ഒരിക്കലും വിശ്വസിക്കില്ല. അമ്മയേയും സഹോദരിയേയുമൊക്കെ പൊന്നുപോലെയാണ് അദ്ദേഹം നോക്കുന്നതെന്നും കാണുന്നവരെല്ലാം കൊതിച്ചുപോകുമെന്നും മഞ്ജുവുമായി വേര്പിരിയാമെന്ന് ആദ്യം തീരുമാനിച്ചത് ദിലീപായിരുന്നുവെന്നും സംവിധായകന് പറയുന്നു. എല്ലാവരും കരുതുന്നത് പോലെ കാവ്യയുമായുള്ള ബന്ധത്തിന്റെ പേരില്അല്ല ദിലീപ് മഞ്ജുവിനെ ഉപേക്ഷിച്ചതെന്നും തന്റെ പേരില് പഴി കേട്ടതിന്റെ പേരിലാണ് കാവ്യയെ ദിലീപ് തന്റെ ജീവിതത്തിലേക്ക് കൂട്ടുന്നതെന്നും തെറ്റ് മനസ്സിലാക്കി മഞ്ജു ഒത്തുപോകാന് തയ്യാറായിരുന്നുവെങ്കിലും വേണ്ടെന്ന നിലപാടിലായിരുന്നു ദിലീപെന്നും ശാന്തിവിള ദിനേശ് പറയുന്നു. ദിലീപ് കാവ്യയോട്…
Read Moreദിലീപിനൊപ്പം അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമെന്ന് ഷക്കീല ! എത്രയും പെട്ടെന്ന് ആഗ്രഹം സഫലമാകട്ടെയെന്ന് ആരാധകരും
സ്വപ്രയത്നം കൊണ്ട് മലയാള സിനിമയില് ഉയരത്തിലെത്തിയ നടനാണ് ദിലീപ്. നിരവധി ആരാധകരാണ് അദ്ദേഹത്തിനുള്ളത്. ഒരുകാലത്ത് ഷക്കീല തരംഗം ആഞ്ഞടിച്ച് കാലഘട്ടത്തില് പല തീയേറ്ററുകളും കല്യാണം മണ്ഡപങ്ങള് ആയി മാറി. ഈ സമയത്ത് വീണ്ടും കുടുംബപ്രേക്ഷകരെ വീണ്ടും തീയറ്ററുകളില് എത്തിച്ചത് ദിലീപ് ചിത്രങ്ങള് തന്നെ. ഒരു ഇടവേളയ്ക്കുശേഷം വോയിസ് ഓഫ് സത്യനാഥന് എന്ന സിനിമയിലൂടെ ദിലീപ് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. മികച്ച പ്രതികരണം തന്നെയാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ദിലീപുമായി ബന്ധപ്പെട്ട് നടി ഷക്കീലയുടെ ഒരു തുറന്നു പറച്ചിലാണ് ഇപ്പോള് വൈറലായിരിക്കുന്നത്. മലയാളത്തിലെ ഏത് താരത്തിനൊപ്പം അഭിനയിക്കാനാണ് താല്പര്യം എന്ന് ചോദിച്ചപ്പോള് ഷക്കീല പറഞ്ഞത് ദിലീപിന്റെ പേരായിരുന്നു. ചാന്തുപൊട്ട് എന്ന സിനിമ കണ്ടത് മുതല് ദിലീപിനൊപ്പം അഭിനയിക്കാന് ആഗ്രഹമുണ്ടെന്ന് ഷക്കീല പറഞ്ഞു. ദിലീപ് നല്ല നടനാണ് ഒരുമിച്ചുള്ള സിനിമയില് ഒരു സീന് എങ്കിലും നല്ലത് ആണെങ്കില് ചെയ്യണമെന്നാണ് ആഗ്രഹം. അതേസമയം ദിലീപിനെ…
Read Moreരാധ വിട്ടുപോകാതെ ഒന്നരമാസത്തോളം കൂടെയുണ്ടായിരുന്നു; ഇനി അങ്ങനെയായിപ്പോകുമോയെന്ന് ഭയന്നിരുന്നെന്ന് ദിലീപ്
ചാന്തുപൊട്ടിലെ കഥാപാത്രം ഒരു വെല്ലുവിളിതന്നെയായിരുന്നു. ഞാണിന്മേല് പോകുന്നൊരു കഥാപാത്രമാണ് അത്. അങ്ങോട്ടോ ഇങ്ങോട്ടോ പോയി കഴിഞ്ഞാല് കൈയില്നിന്നു പോകും. മാത്രമല്ല അവരുടെ ഇമോഷന്സ് ഞാന് കണ്ടിട്ടുമില്ല. ഇമോഷന് ചെയ്യുന്നത് കറക്ടായില്ലെങ്കിലും പ്രശ്നമാകുമല്ലോ.അതുപോലെതന്നെ ആ കഥാപാത്രം ചെയ്ത ശേഷം രാധാകൃഷ്ണനില്നിന്നു മാറാന് സമയമെടുത്തു. ആദ്യം ഞാന് ഒന്ന് പേടിച്ചുപോയി. ലാല് ജോസിന്റെ അടുത്തിരുന്ന് ഞാന് കരഞ്ഞിട്ടുണ്ട്.എന്റെ സ്വഭാവത്തിലും നോട്ടത്തിലുമെല്ലാം ഷൂട്ട് കഴിഞ്ഞിട്ടും രാധയുണ്ടായിരുന്നു. ഒന്ന് ഒന്നര മാസം അങ്ങനെയായിരുന്നു. എനിക്ക് അപ്പോഴൊക്കെ തോന്നുമായിരുന്നു ഞാന് ഇനി ഇങ്ങനെതന്നെ ആയിപ്പോകുമോ വേറെ കഥപാത്രങ്ങളൊന്നും ചെയ്യാന് സാധിക്കില്ലേയെന്ന്. ആ സിനിമയ്ക്കുശേഷം ഞാന് ചെയ്തത് സ്പീഡാണ്. അതില് അത്ലറ്റിന്റെ കഥാപാത്രമാണ് ചെയ്തത്. അപ്പോഴും ഇടയ്ക്ക് സ്ത്രൈണത വരുമായിരുന്നു. ആ സമയത്തും ഒരുപാട് സ്ട്രഗിള് ചെയ്തിട്ടുണ്ട്. -ദിലീപ്
Read Moreഅന്ന് ശാലിനിയുടെ മുമ്പില് പ്രാങ്ക് ചെയ്ത് പാളിയപ്പോള് കൊണ്ടത് ഒന്നാന്തരം അടി ! അനുഭവം വെളിപ്പെടുത്തി ദിലീപ്
മലയാള സിനിമയിലെ സൂപ്പര്താരങ്ങളിലൊരാളാണ് ദിലീസ്. മിമിക്രി രംഗത്തു നിന്ന് സിനിമയിലെത്തി താരമായ നടനാണ് അദ്ദേഹം. കമലിന്റെ സംവിധാന സഹായി ആയി എത്തിയ ദിലീപ് ചെറിയ വേഷങ്ങള് ചെയ്ത് കൊണ്ടാണ് അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് നായകനായി മാറിയ താരം മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറുകയായിരുന്നു. ഇപ്പോഴിതാ പണ്ട് സിനിമയില് അഭിനയിക്കുമ്പോള് യൂണിറ്റ് അംഗങ്ങളുമായി പ്രാങ്ക് ചെയ്തതിന്റെ കഥ പറയുകയാണ് താരം. കളിയൂഞ്ഞാല് എന്ന സിനിമയുടെ സെറ്റില് വെച്ച് നടി ശാലിനിയുടെ മുന്നില് വെച്ച് പ്രാങ്ക് ചെയ്തുവെന്നും എന്നാല് അത് പൊളിഞ്ഞുപോയെന്നും പിന്നാലെ യൂണിറ്റ് അംഗമായ സതീഷ് ശരിക്കും അടികൊണ്ടുവെന്നും ദിലീപ് പറയുന്നു. സെറ്റില് ആളുകളെത്തുമ്പോള് തങ്ങള് ഓരോന്നു പ്ലാന് ചെയ്യും. എന്തെങ്കിലുമൊക്കെ പറഞ്ഞാല് ഉടനെ അടിയായിരിക്കുമെന്നും സതീഷ് തന്റെ നേരെയായിരുന്നു നിന്നതെന്നും അവന്റെ കൈയ്യിലായിരിക്കും താന് അടിക്കുന്നതെന്നും കൃത്യസമയത്ത് അവന് തലതിരിക്കുകയും ആളുകള് കാണുമ്പോള് മുഖത്ത് അടി കിട്ടിയത്…
Read Moreഇഷ്ടമില്ലാത്ത പലകാര്യങ്ങളും കല്യാണത്തിന് ശേഷം ചെയ്യേണ്ടി വന്നു ! തുറന്നു പറഞ്ഞ് നവ്യാ നായര്…
മലയാള സിനിമയിലെ പ്രിയനായികമാരില് ഒരാളാണ് നവ്യാ നായര്.ജനപ്രിയ നായകന് ദിലീപിന്റെ നായിക ആയി ഇഷ്ടം എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയ രംഗത്ത് എത്തുന്നത്. സിനിമയ്ക്ക് വേണ്ടിയാണ് താരം തന്റെ ധന്യ വീണ എന്ന പേര് നവ്യാ നായര് എന്നാക്കി മാറ്റിയത്. പിന്നീടെത്തിയ നന്ദനം എന്ന സിനിമയിവൂടെ നവ്യ നായര് മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു. തുടര്ന്ന് താരത്തിന് കൈ നിറയെ അവസരങ്ങള് ആയിരുന്നു ലഭിച്ചത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം താരം നായികാ വേഷത്തില് തിളങ്ങി. ഒട്ടുമിക്ക സൂപ്പര്താരങ്ങളുടേയും യുവ നായകന്മാരുടേയും എല്ലാം നായികയായി നവ്യാ നായര് എത്തി. സിനിമയില് തിളങ്ങി നില്ക്കുമ്പോള് വിവാഹിതയായി നടി ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് തന്നെ മടങ്ങിയെത്തുക ആയിരുന്നു. ഇപ്പോള് സെലക്ടീവായി സിനിമകള് ചെയ്യുന്നതിന് ഒപ്പം മിനി സ്ക്രീന് പ്രോഗ്രാമുകിലും നൃത്ത പരിപാടികളിലും എല്ലാം…
Read Moreഇന്നും ആ അമ്മ ദിലീപിനായി ഒരു കെടാവിളക്ക് കത്തിച്ചു പ്രാര്ത്ഥിക്കാറുണ്ട് ! ദിലീപിന്റെ നന്മ മാത്രം ആരും കാണില്ലെന്ന് ഹരി പത്തനാപുരം…
മലയാളികളുടെ പ്രിയപ്പെട്ട നടന് നടന് ദിലീപിനെക്കുറിച്ച് ജോത്സ്യന് ഹരി പത്തനാപുരത്തിന്റെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്. പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന ഞാനും എന്റാളും എന്ന റിയാലിറ്റി ഷോയില് മത്സരാര്ത്ഥികളായി എത്തിയതായിരുന്നു ജ്യോത്സ്യന് ഹരി പത്തനാപുരവും ഭാര്യയും. ദിലീപിന്റെ നന്മനിറഞ്ഞ പ്രവൃത്തികളെക്കുറിച്ചായിരുന്നു ഹരി സംസാരിച്ചത്. വര്ഷങ്ങള്ക്ക് മുമ്പ് വൈകല്യമുള്ള ഒരു കുഞ്ഞിനെ എടുത്തുവളര്ത്തിയ ഒരമ്മയ്ക്ക് ദിലീപേട്ടന് വീടിവെച്ച് നല്കിയിരുന്നുവെന്നും അവരുടെ ഗൃഹപ്രവേശചടങ്ങില് താനും പങ്കെടുത്തിരുന്നുവെന്നും ഹരി പറയുന്നു. ആ അമ്മ ഇന്നും ദിലീപിനായി ഒരു കെടാവിളക്ക് കത്തിച്ചു പ്രാര്ത്ഥിക്കാറുണ്ട്. ആ അമ്മയുടെ പ്രാര്ത്ഥനയുടെ ശക്തി എന്നും ദിലീപേട്ടനൊപ്പമുണ്ടെന്നും അവരുടേത് മാത്രമല്ല, ആ അമ്മയെ പോലെ ഒത്തിരി പേരുടെ പ്രാര്ത്ഥന ദിലീപിനുണ്ടെന്നും ഹരി കൂട്ടിച്ചേര്ത്തു. അതിനിടെ സംവിധായകന് ജോണി ആന്റണിയും ദിലീപിനെക്കുറിച്ച് ഷോയില് സംസാരിക്കുന്നുണ്ട്, ഷോയുടെ ജഡ്ജസില് ഒരാളാണ് ജോണി. തന്റെ കെയറോഫിലും ദിലീപ് ഒരു…
Read Moreഎത്ര നല്ലകാര്യങ്ങള് ചെയ്താലും ചിലര്ക്ക് തൃപ്തിയാവില്ല ! കാവ്യ മാധവന്റെ വാക്കുകള് വൈറലാകുന്നു…
മലയാളത്തിലെ മികച്ച അഭിനേത്രിമാരില് ഒരാളാണ് കാവ്യ മാധവന്. ബാലതാരമായി വന്ന് മലയാള സിനിമയിലെ ജനപ്രിയ നായികയായി താരം മാറുകയായിരുന്നു. മലയാളത്തിന്റെ ജനപ്രിയ നടന് ദിലീപിനെ നായകനാക്കി സൂപ്പര് ഡയറക്ടര് ലാല് ജോസ് ഒരുക്കിയ ചന്ദ്രന് ഉദിക്കുന്ന ദിക്കില് എന്ന ചിത്രത്തിലൂടെ ആയിരുന്നു നായികയായി കാവ്യ എത്തിയത്. പിന്നീട് നിരവധി സിനികളിലെ ഹിറ്റ് ജോഡികള് ആയി ദിലീപ്-കാവ്യ കോംബോ മാറി. മികച്ച ഒരു നര്ത്തകി കൂടിയായിരുന്നു കാവ്യ മാധവന്. മലയാള സിനിമയില് ഏറ്റവും കൂടുതല് ചര്ച്ച ചെയ്യപ്പെട്ട പേരുകളില് ഒന്നാണ് ദിലീപിന്റെയും കാവ്യ മാധവന്റെയും. ദിലീപും ആദ്യ ഭാര്യ മഞ്ജു വാര്യരും ആയുള്ള വിവാഹത്തിന് മുന്പും അതിനു ശേഷവും കാവ്യയും ദിലീപുമായുള്ള ബന്ധത്തെപ്പറ്റി ഗോസിപ്പ് കോളങ്ങള് എന്നും വാര്ത്തകള് നിറഞ്ഞിരുന്നു. എന്നാല് പലരും അതിന് വലിയ വില കല്പ്പിച്ചിരുന്നില്ല. ഇതിനൊക്കെ വിരാമം ഇട്ടുകൊണ്ട് ആയിരുന്നു കാവ്യയുടെ ആദ്യ വിവാഹം…
Read Moreദിലീപിന്റെ സിനിമയിലൂടെ മലയാളികളെ കൊതിപ്പിച്ചു കടന്നു കളഞ്ഞ സുന്ദരി ! ഉമ ശങ്കരിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…
ഒന്നും രണ്ടും പടങ്ങളിലൂടെത്തന്നെ നമ്മെ വിസ്മയിപ്പിച്ച അന്യഭാഷാ അഭിനേതാക്കള് നിരവധിയുണ്ട്. അത്തരത്തില് മലയാളികള് എന്നെന്നും ഓര്ത്തിരിക്കുന്ന ഒരു മുഖമാണ് 2002ല് സുന്ദര്ദാസ് സംവിധാനം ചെയ്ത ദിലീപ് നായകനായ കുബേരന് എന്ന ചിത്രത്തിലൂടെ നായികമാരില് ഒരാളായി തുടക്കം കുറിച്ച നടി ഉമ ശങ്കരി. വര്ണ്ണാഭമായ വേഷത്തില് കൂര്ഗ് നിവാസിയായി നമ്മുടെ മുന്നില് എത്തിയ കുബേരനിലെ ഗൗരിയെ നമ്മള് മറക്കാന് ഇടയില്ല. ദിലീപ് അവതരിപ്പിച്ച സിദ്ധാര്ത്ഥന് എന്ന കഥാപാത്രത്തിന് ഒപ്പം അഭിനയിച്ച ഒരു മഴപക്ഷി പാടുന്നു ചെറുമുളം തണ്ടു മൂളുന്നു എന്ന ഗാനം പ്രേക്ഷകര്ക്ക് പ്രിയപ്പെട്ടതാണ്. അന്യഭാഷയില് നിന്ന് വന്നതിന്റെ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെ നടി തന്റെ കഥാപാത്രത്തെ മികച്ചതായും ചെയ്തു. പ്രശസ്ത കന്നട സംവിധായകനായ ഡോക്ടര് രാജേന്ദ്രബാബുവിന്റെയും പ്രശസ്ത നടി സുമിത്രയുടെയും മൂത്തമകളാണ് ഉമ ശങ്കരി. നടിയുടെ സഹോദരി നക്ഷത്രയും സിനിമ രംഗത്ത് സജീവമായിരുന്നു. ഉമ ശങ്കരിയുടെ അമ്മ…
Read Moreനമ്മള് ചിന്തിക്കുന്നതിന് അപ്പുറം ചെയ്യുന്ന ആളാണ് ദിലീപേട്ടന് ! നടന് ദിലീപ് ചെയ്ത സഹായങ്ങളെക്കുറിച്ച് കലാഭവന് ഷാജോണ്…
മിമിക്രി രംഗത്തു നിന്നെത്തി സിനിമയില് സജീവമായ താരമാണ് കലാഭവന് ഷാജോണ്. ഹാസ്യനടനായി തുടങ്ങി നായകനും വില്ലനും സംവിധായകനും വരെയായി മാറാന് ഷാജോണിനായി. മോഹന്ലാല് നായകനായ ദൃശ്യത്തിലെ പൊലീസുകാരന്റെ വേഷമാണ് ഷാജോണിന്റെ അഭിനയ ജീവിതത്തില് വഴിത്തിരിവായത്. അതിനിടെ സംവിധായകന്റെ റോളിലും ഷാജോണ് എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ തുടക്കകാലത്ത് നടന് ദിലീപ് നല്കിയ പിന്തുണയെ കുറിച്ച് സംസാരിക്കുകയാണ് കലാഭവന് ഷാജോണ്. ഒരുപാട് വേഷങ്ങള് തനിക്ക് വാങ്ങി തന്നത് ദിലീപ് ആണെന്ന് ഷാജോണ് പറയുന്നത്. പറക്കും തളിക ആയിരുന്നു ദിലീപേട്ടന്റെ ഒപ്പമുള്ള ആദ്യ ചിത്രം. പടം ഹിറ്റായി. പിന്നെ നമ്മളൊരു മിമിക്രിക്കാരന് ആയത് കൊണ്ട് ദിലീപേട്ടന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത് കഴിഞ്ഞ് എല്ലാ സിനിമയിലും ദിലീപേട്ടന് വിളിക്കും. ഒരു സീനാണെങ്കിലും അവന് കൊടുക്കണമെന്ന് സംവിധായകരോട് പറയും. ദിലീപേട്ടന് ഭാഗ്യം നോക്കുന്ന ഒരാളാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അത് എന്റെ ഭാഗ്യത്തിന് ശരിയായി. അതുകൊണ്ടാവാം.…
Read More