തൃശൂർ: തൃശൂർ മൃഗശാലയിൽനിന്ന് പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കു മാറ്റിയ അഞ്ചു പക്ഷികൾകൂടി ചത്തെന്നു വിവരാവകാശ രേഖ. മൃഗശാലയിൽനിന്ന് 36 പക്ഷികളെയും രണ്ടു പന്നിമാനുകളെയുമാണ് മാറ്റിയത്. ഇതിൽ നാലു വെള്ളിമൂങ്ങളും ഒരു പന്നിമാനും അടക്കം പത്തു ജീവികൾ ചത്തു. പ്രായാധിക്യത്താലുള്ള അവശതയാണു കാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതെന്നു പാർക്ക് അധികൃതർ പറയുന്നു. കഴിഞ്ഞ ഏപ്രിലിൽ ഒരു പന്നിമാനും നാലു പക്ഷികളും ചത്തിരുന്നു. വിവരം അധികൃതരെ അറിയിച്ചില്ലെന്ന കാരണത്താൽ പാർക്ക് ഡയറക്ടറെ സ്ഥലംമാറ്റി. പൊതുപ്രവർത്തകനായ ഷാജി കോടങ്കണ്ടത്ത് വിവരാവകാശം നൽകിയതിനെ തുടർന്നാണ് വനംവകുപ്പ് തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററിൽനിന്ന് ഏറ്റവുമൊടുവിൽ ചത്ത പക്ഷികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഒരു പന്നിമാനിനു പുറമെ രണ്ട് മോതിരതത്ത, വൻതത്ത, ചുക്കർ പാർട്രിഡ്ജ്, വെള്ളിക്കോഴി, നാലു വെള്ളിമൂങ്ങ എന്നിവയാണ് ഇതുവരെ ചത്തത്. തൃശൂരിൽനിന്ന് പിന്നീടിതുവരെ ജീവികളെ മാറ്റിയിട്ടില്ല. പാർക്കിലേക്ക് ജീവികളെ മാറ്റാൻ താത്കാലികമായി…
Read MoreDay: August 26, 2024
അച്ഛനില്ലാത്ത അമ്മയ്ക്ക്: ‘അമ്മ’ ഓഫീസിന് മുന്നിൽ റീത്ത്; ലോ കോളജ് വിദ്യാർഥികളുടെ പ്രതിഷേധം
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ ചലച്ചിത്ര താരങ്ങൾക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് അമ്മ ഓഫീസിനു മുൻപിൽ റീത്ത് വച്ച് പ്രതിഷേധിച്ച് എറണാകുളം ലോ കോളജ് വിദ്യാർഥികൾ. ബൈക്കുകളിലെത്തിയ നാല് വിദ്യാർഥികളാണ് അമ്മ ഓഫീസിനു മുൻപിൽ റീത്ത് വച്ച് പ്രതിഷേധിച്ചത്. ഹെൽമെറ്റ് ധരിച്ചതിനാൽ ആരുടെയും മുഖം വ്യക്തമല്ല. ‘അച്ഛനില്ലാത്ത അമ്മയ്ക്ക്’ എന്നാണ് റീത്തിൽ എഴുതിയിരിക്കുന്നത്. ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജിവച്ചതിലും വിദ്യാർഥികൾ പരിഹസിച്ചു. അമ്മയുടെ ഓഫീസിന് തീ കത്തുമ്പോൾ പുറത്തേക്ക് ഇറങ്ങിയോടുന്ന അംഗങ്ങളുടെ കാർട്ടൂണും റീത്തിനൊപ്പം വരച്ച് ചേർത്തു.
Read Moreബംഗളൂരുവിൽ ‘കുറുപ്പ് മോഡൽ’ കൊലപാതകം’; ഇൻഷ്വറൻസ് തുക ലഭിക്കാൻ ഭിക്ഷാടകനെ കൊന്ന് സ്വന്തം മരണമാക്കിയ വ്യവസായി അറസ്റ്റിൽ
ബംഗളൂരു: ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ ക്രൃത്രിമ വാഹനാപകടമുണ്ടാക്കി ഭിക്ഷാടകനെ കൊലപ്പെടുത്തിയ കേസിൽ വ്യവസായിയും സഹായിയും പിടിയിൽ. ബംഗളൂരു ഹൊസ്കോട്ടെ സ്വദേശി മുനിസ്വാമി ഗൗഡ, ലോറി ഡ്രൈവർ ദേവേന്ദ്ര നായക എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഒളിവിൽപ്പോയെ മുനിസ്വാമിയുടെ ഭാര്യ ശില്പറാണിക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി. ഈ മാസം 13ന് ഹാസനിൽ വച്ചാണു കൊലനടത്തിയത്. മുനിസ്വാമിയും ശില്പയും യാചകനുമായി സൗഹൃദം സ്ഥാപിച്ചശേഷം കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. വിജനമായ സ്ഥലത്തെത്തിയപ്പോൾ വാഹനത്തിന്റെ ടയറിനു തകരാർ സംഭവിച്ചെന്ന വ്യാജേന കാർ നിർത്തുകയും ടയർ മാറ്റാൻ യാചകന്റെ സഹായം ആവശ്യപ്പെടുകയുമായിരുന്നു. ഇയാൾ ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ, നേരത്തെ തയാറാക്കിയ പദ്ധതിപ്രകാരം അതുവഴി വന്ന ദേവേന്ദ്രയുടെ ലോറിക്കുമുന്നിലേക്ക് മുനിസ്വാമി യാചകനെ തള്ളിയിട്ടു. തുടർന്ന് മുനിസ്വാമി കൊല്ലപ്പെട്ടെന്നു വാർത്ത പ്രചരിപ്പിക്കുകയും സംസ്കാരച്ചടങ്ങുകൾ നടത്തുകയുമായിരുന്നു. ദിവസങ്ങൾക്കുശേഷം മുനിസ്വാമിയുടെ പേരിലുള്ള ഇൻഷ്വറൻസ് തുക ലഭിക്കാനുള്ള നടപടിക്രമങ്ങൾ ശിൽപ്പ ആരംഭിക്കുകയും ചെയ്തു. എന്നാൽ,…
Read Moreസിസേറിയൻ പ്രസവം എപ്പോൾ?
പ്രസവ ശുശ്രൂഷാരംഗത്ത് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് വര്‍ധിച്ചുവരുന്ന സിസേറിയന് പ്രസവങ്ങള്‍. വര്‍ത്താമാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇത് ഒരു ചര്‍ച്ചാ വിഷയമാകുന്നുണ്ട്. ഇതില്‍ ഡോക്ടര്‍മാരുടെ പങ്ക് എത്രമാത്രമുണ്ട്? സ്ത്രീരോഗ വിദഗ്ധര്‍ മനസിരുത്തിയാല്‍ ഇത് കുറയ്ക്കാന്‍ കഴിയുമോ? 15 ശതമാനം എന്തായിരിക്കണം ഒരു മാതൃകാ സിസേറിയന് നിരക്ക്? ഇതേക്കുറിച്ച് കൃത്യമായ ഒരു മാര്‍ഗനിര്‍ദേശം ഇല്ലെന്നുതന്നെ പറയാം. 1980കളിലാണ് ലോകാരോഗ്യ സംഘടന ഈ വിഷയത്തില്‍ ഒരു പ്രസ്താവന നടത്തിയിട്ടുള്ളത്. 100 സ്ത്രീകള്‍ പ്രസവിക്കുമ്പോള്‍ 15 പേര്‍ക്ക് സിസേറിയന് വേണ്ടി വരാം എന്ന് ലോകാരോഗ്യ സംഘടന നിരീക്ഷിച്ചിരുന്നു. 15% എന്നൊരു നിരക്ക് മുന്നോട്ടു വച്ച കാലഘട്ടത്തില്‍, അതായത് 40 വര്‍ഷം മുമ്പ് അന്നത്തെ നമ്മുടെ മാതൃമരണ നിരക്ക് 180 ആയിരുന്നു. 2024ല്‍ കേരളത്തിന്റെ മാതൃമരണ നിരക്ക് 26 ആണ്. ആരോഗ്യരംഗത്ത് നാം വരിച്ചിട്ടുള്ള നേട്ടത്തിന്റെ ഒരു പ്രധാന സൂചനയാണ് ഈ…
Read Moreമജിസ്ട്രേറ്റിനെ ആക്രമിക്കാൻ ശ്രമം; ദന്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരേ കൊലപാതകശ്രമത്തിനു കേസ്
കോട്ടയം: ഔദ്യോഗിക വാഹനത്തിലെത്തിയ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം ശ്രീനവമി വീട്ടിൽ നിധിൻ പ്രകാശ് (ചക്കര- 27), ഇയാളുടെ ഭാര്യ സുരലത സുരേന്ദ്രൻ (23) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തായ മറ്റൊരാളും ചേർന്ന് കഴിഞ്ഞദിവസം രാത്രി 7.30 ഓടുകൂടി കോട്ടയം ബേക്കർ ജംഗ്ഷനു സമീപമുള്ള കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽവച്ച് മജിസ്ട്രേറ്റിനുനേരേ അസഭ്യവർഷം നടത്തുകയും കാറിൽ കരുതിയിരുന്ന പെട്രോൾ നിറച്ച കുപ്പി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതുകൂടാതെ ഇവർ തങ്ങളുടെ കാറിൽ കരുതിയിരുന്ന ബിയർ കുപ്പിയെടുത്ത് നിലത്തെറിഞ്ഞുപൊട്ടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.തുടർന്ന് സ്ഥലത്തിനിന്ന് ഇവർ കടന്നുകളഞ്ഞു. പ്രതികൾക്കെതിരേ കൊലപാതകശ്രമത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിതിൻ പ്രകാശിന് കോട്ടയം വെസ്റ്റ്, ഏറ്റുമാനൂർ, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിലായി കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ…
Read Moreപടന്നക്കാട് മേല്‍പ്പാലത്തില്‍: ബൈക്ക് കുഴിയിൽ ചാടാതെ വെട്ടിച്ചു, യാത്രികന് ബസിടിച്ചു മരിച്ചു
കാഞ്ഞങ്ങാട്: പടന്നക്കാട് മേൽപ്പാലത്തിന് മുകളിൽ കെഎസ്ആർടിസി ബസ് ഇടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രികന് എതിരേവന്ന സ്വകാര്യ ബസ് കയറി മരിച്ചു. ബേഡകം തെക്കെക്കര സ്വദേശി ശ്രീനേഷാണ്(39) മരിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു അപകടം. കണ്ണൂരില്‍നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്ന ശ്രീനേഷ് മേല്‍പ്പാലത്തിനു മുകളിലെ കുഴിയില്‍ ചാടാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. തെറിച്ചു വീണ യുവാവിന്റെ ദേഹത്ത് സ്വകാര്യ ബസ് കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ ശ്രീനേഷ് മരിച്ചിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് നൽകും. ബേഡകം തെക്കേക്കരയിലെ ബാലകൃഷ്ണന്റെയും പരേതയായ ശ്യാമളയുടെയും മകനായ ശ്രീനേഷ് കംപ്യൂട്ടര്‍ കെയര്‍ കാഞ്ഞങ്ങാട് ബ്രാഞ്ചില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായി ജോലി ചെയ്യുകയായിരുന്നു. സഹോദരി: ശുഭ.
Read Moreസൂപ്പർതാരം നാഗാർജുനയുടെ കൺവൻഷൻ സെന്റർ പൊളിച്ചു നീക്കി; താൻ ഭൂമി കൈയേറ്റം നടത്തിയിട്ടില്ല; പ്രതികരണവുമായി നാഗാർജുന
ഹൈദരാബാദ്: അനധികൃത കൈയേറ്റത്തെത്തുടർന്ന് തെന്നിന്ത്യൻ സൂപ്പർതാരം നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള എൻ-കൺവൻഷൻ സെന്റർ പൊളിച്ചതിനു പിന്നാലെ പ്രതികരണവുമായി താരം രംഗത്തെത്തി. കൺവൻഷൻ സെന്റർ നിർമാണത്തിനായി ഭൂമി കൈയേറിയിട്ടില്ലെന്ന് നടൻ നാഗാർജുന അക്കിനേനി എക്സിൽ കുറിച്ചു. സെബ്രിറ്റികളെക്കുറിച്ചുള്ള വാർത്തകൾ പലപ്പോഴും അതിശയോക്തിപരമാണെന്നും കൺവൻഷൻ സെന്റർ നിർമിച്ച ഭൂമി പട്ടയമുള്ളതാണെന്നും നിലവിലുള്ള സ്റ്റേ ഓർഡറുകൾക്കും കോടതി കേസുകൾക്കും വിരുദ്ധമായി സെന്റർ പൊളിച്ചതിൽ നിരാശയുണ്ടെന്നും താരം പറഞ്ഞു. ഇന്നലെയാണ് ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസറ്റ് മോണിറ്ററിംഗ് ആൻഡ് പ്രൊട്ടക്ഷൻ ഏജൻസി (ഹൈഡ്ര) നാഗാർജുനയുടെ കൺവൻഷൻ സെന്റർ പൊളിച്ചത്.
Read More‘ആ രാത്രി ഒരിക്കലും തിരിച്ചുവരാതെ ഇറങ്ങിപ്പോയ ഇരുപതുകാരി’: റി റിലീസിംഗിന് ‘പാലേരി മാണിക്യം’; ഫോർ കെ ട്രെയിലറെത്തി
രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി ത്രിബിൾ റോളിൽ അഭിനയിച്ച് ഗംഭീരമാക്കിയ ചിത്രം “പാലേരി മാണിക്യം” വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നു. സിനിമയുടെ ഏറ്റവും പുതിയ ശബ്ദസാങ്കേതിക മികവോടെ 4കെ അറ്റ്മോസ് പതിപ്പിന്റെ ഒഫീഷ്യൽ ട്രെയിലർ റിലിസായി. മഹാ സുബൈർ, എ. വി. അനൂപ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രം മൂന്നാം തവണയാണ് തിയറ്ററിലെത്തിക്കുന്നത്. 2009-ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമാണിത്. മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ആരാധകർ ഇത്തവണയും തിയറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളായി മമ്മൂട്ടി നിറഞ്ഞാടി.ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തി. മികച്ച നടിക്കുള്ള അവാർഡ് ശ്വേത മേനോനും കരസ്ഥമാക്കി. അത്ഭുതപ്പെടുത്തുന്ന പുത്തൻ ദൃശ്യ-ശബ്ദ ഭംഗിയിൽ ”പാലേരിമാണിക്യം “ഉടൻ പ്രദർശനത്തിനെത്തും. മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി…
Read Moreസ്വർണത്തട്ടിപ്പ്: വടകര ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കും; മാനേജര്‍ക്കു സഹായം ചെയ്ത തമിഴ്നാട് സ്വദേശിക്കായി അന്വേഷണം
വടകര: കോടിക്കണക്കിനു രൂപയുടെ സ്വർണത്തട്ടിപ്പ് നടന്ന ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ നശിപ്പിച്ച സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചു.അന്വേഷണത്തിന്റെ ഭാഗമായി ബാങ്കിൽ നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതോടൊപ്പം സ്വർണം പണയം വയ്ക്കാൻ പ്രതിയായ മുൻ മാനേജർ മധ ജയകുമാറിനു (34) സഹായം ചെയ്ത മറ്റൊരു തമിഴ്നാട് സ്വദേശിക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. മുൻ ബ്രാഞ്ച് മാനേജർ മധ ജയകുമാറിന് തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിൽ സ്വർണം പണയപ്പെടുത്താൻ സഹായം ചെയ്തത് ബാങ്കിലെ കരാർ ജീവനക്കാരൻ കാർത്തിക് എന്നയാളാണെന്ന് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിട്ടുണ്ട്. പണയപ്പെടുത്തിയ സ്വർണം വീണ്ടെടുക്കാൻ തിരുപ്പൂരിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തെ വെട്ടിച്ച് കാർത്തിക് കടന്നുകളയുകയായിരുന്നു. തമിഴ്നാട് പോലീസിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്താനാണ് ശ്രമം. ഇയാളിൽ നിന്നു കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിൽ…
Read Moreഅഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ പെൺകുട്ടിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 16 സെൻ്റീമീറ്റർ നീളമുള്ള ഹെയർബോൾ
ഉത്തർപ്രദേശിലെ സിന്ധൗലി ജില്ലയിലെ അംദാർ ഗ്രാമത്തിൽ നിന്നുള്ള ഖുഷി ഗൗതം എന്ന 17 വയസുകാരി കുറച്ച് ദിവസങ്ങളായി കടുത്ത വയറുവേദന, അസ്വസ്ഥത, തുടർച്ചയായ ഛർദ്ദി എന്നിവയാൽ കഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഷാജഹാൻപൂരിലെ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തി. കുട്ടിയുടെ അവസ്ഥ നിർണയിക്കാൻ ഡോക്ടർമാർ നിരവധി പരിശോധനകളും നടത്തി. സിടി സ്കാനിൽ ഖുഷിയുടെ വയറിനുള്ളിൽ മുടിയുടെ ഒരു കെട്ട് തന്നെയുണ്ടെന്ന് കണ്ടെത്തി. തുടർന്ന് പെൺകുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. തുടക്കത്തിൽ ഖുഷിക്ക് വൃക്കയിൽ കല്ല് ഉണ്ടെന്ന് മെഡിക്കൽ സംഘം സംശയിച്ചിരുന്നതായി മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ പൂജ ത്രിപാഠി വിശദീകരിച്ചു. എന്നാൽ സിടി സ്കാനിൽ പെൺകുട്ടിയുടെ വയറ്റിൽ വൻതോതിൽ മുടി അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇത്തരം കേസുകൾ അപൂർവമാണെന്നും ട്രൈക്കോട്ടില്ലോമാനിയ എന്നറിയപ്പെടുന്ന മുടി കഴിക്കുന്ന നിർബന്ധിത ശീലമാണ് ഖുഷിയുടെ അവസ്ഥയ്ക്ക് കാരണമെന്നും ഡോ ത്രിപാഠി അഭിപ്രായപ്പെട്ടു. ഈ സ്വഭാവം…
Read More