കോഴിക്കോട്: ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിട്ട ആരോപണശരങ്ങള്‍ കത്തിനില്ക്കുമ്പോള് മലയാള സിനിമയിലെ പ്രമുഖര്‍ പ്രതിച്ഛായ പേടിയിൽ. ഓണക്കാല സിനിമകള്‍ തിയറ്ററുകളിലേക്ക് എത്താനിരിക്കേ മലയാള സിനിമാ പ്രേമികളുടെ മനസിൽ ഇപ്പോൾ എന്തായിരിക്കുമെന്ന ആശങ്കയാണ് സിനിമാരംഗത്ത് ഉയരുന്നത്. സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പരിധിവിട്ട ചര്‍ച്ചകൾ സിനിമാരംഗത്തുള്ളവരുടെ നെഞ്ചിലെ തീ ഊതിക്കത്തിക്കുന്നു. സിനിമാതാരങ്ങളെ ഒറ്റയ്ക്കും കൂട്ടമായും ആക്രമിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നിറയുന്നത്. സിനിമാതാരങ്ങളിലെ വലിയൊരു വിഭാഗത്തിന്റെ പ്രതിച്ഛായ തച്ചുടയ്ക്കുന്ന റിപ്പോര്‍ട്ടുകളും തെളിവുകളും പുറത്തുവരുമ്പോള്‍ താരാരാധനയിലും ഇടിവുണ്ടാകുമെന്ന ആശങ്കയുണ്ട്. തങ്ങളുടെ പ്രിയതാരങ്ങള്ക്കെതിരേ ആരോപണം ഉയരരുതേ എന്നു പ്രാര്ഥിക്കേണ്ട അവസ്ഥയിലാണ് ആരാധകര്‍. സമീപകാല മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യവും മുന്‍നിര താരവുമായ സിദ്ദിഖിനെതിരേയുള്ള ആരോപണം അദ്ദേഹത്തിന്റെ സിനിമകളെ ബാധിക്കുമെന്ന ഭയം നിർമാതാക്കൾ ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർക്കുണ്ട്. നിലവില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം വെടിഞ്ഞ് വലിയ തലവേദന ഒഴിവാക്കിയെങ്കിലും തുടര്വേഷണത്തില് സിദ്ദിഖ് കുരുങ്ങിയാൽ സ്ഥിതി…
Read MoreDay: August 26, 2024
ബംഗളൂരു-എറണാകുളം വന്ദേഭാരത് നീട്ടുമോ?: പ്രതീക്ഷയോടെ കേരളം; ജൂലൈ 31- ന് ആരംഭിച്ച സ്പെഷൽ സർവീസ് ഇന്ന് അവസാനിക്കും
കൊല്ലം: ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കും തിരികെയും സർവീസ് നടത്തിയിരുന്ന വന്ദേഭാരത് എക്സ്പ്രസിന്റെ സർവീസ് നീട്ടുമോ എന്ന കാര്യത്തിൽ പ്രതീക്ഷയോടെ കേരളം. ഈ റൂട്ടിൽ ത്രൈവാര വന്ദേ ഭാരത് സർവീസാണ് നിലവിൽ ഓടിക്കൊണ്ടിരുന്നത്. ജൂലൈ 31- ന് ആരംഭിച്ച സ്പെഷൽ സർവീസ് ഇന്ന് അവസാനിക്കുകയാണ്. തുടർ സർവീസുകൾ ഉണ്ടാകുമോ അതോ സ്ഥിരം സർവീസ് ആക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഒന്നുമില്ല. ഇക്കാര്യത്തിൽ ഇന്ന് റെയിൽവെയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കേരളത്തിലെ റെയിൽ യാത്രികർ കരുതുന്നത്. എറണാകുളത്ത് നിന്ന് ബംഗളൂരുവിലേയ്ക്ക് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും തിരികെ എറണാകുളത്തേയ്ക്ക് വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലുമായിരുന്നു സർവീസ്.എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50 ന് പുറപ്പെട്ട് രാത്രി പത്തിന് ബംഗളൂരുവിലും തിരികെ രാവിലെ 5.30 -ന് ബംഗളുരു കന്റോൺമെന്റ് സ്റ്റേഷനിൽനിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് 2.20 ന് എറണാകുളത്ത് എത്തുന്നതുമായിരുന്നു നിലവിലെ സമയക്രമം. ഇതനുസരിച്ച്…
Read Moreവിനോദസഞ്ചാരികളെ ശ്രദ്ധിക്കുക… കുരങ്ങൻമാർക്ക് തീറ്റ കൊടുക്കല്ലേ പണികിട്ടും
ചാലക്കുടി: അതിരപ്പിള്ളിയിൽ വിനോദസഞ്ചാരത്തിനെത്തുന്നവർ ദയവുചെയ്തു കുരങ്ങൻമാർക്കും മറ്റും തീറ്റകൊടുക്കരുതെന്ന് അധികൃതർ. കഴിഞ്ഞദിവസം അതിരപ്പിള്ളിയിൽ യുവതിക്ക് കുരങ്ങന്റെ കടിയേറ്റിരുന്നു. പാലക്കാട് ചന്ദ്രനഗർ സ്വദേശിനിയായ യുവതിയുടെ കൈയിൽ ഐസ്ക്രീം കണ്ടാണ് കുരങ്ങൻ ആക്രമിച്ചതെന്നാണ് പറയുന്നത്. വിനോദസഞ്ചാരികളിൽ പലരും റോഡിലും തങ്ങൾക്കരികിലുമെത്തുന്ന കുരങ്ങൻമാർക്കു കടലയും മറ്റു തീറ്റകളും ഇട്ടുകൊടുക്കാറുണ്ട്. വനംവാച്ചർമാർ അടക്കമുള്ളവർ ഇതു മിക്കപ്പോഴും തടയാറുണ്ടെങ്കിലും അവർ കാണാതെ തീറ്റകൊടുക്കൽ തുടരാറുണ്ട്. ഒന്നോ രണ്ടോ കുരങ്ങന്മാർക്ക് തീറ്റകൊടുത്താൽ കൂടുതൽ കുരങ്ങന്മാർ സഞ്ചാരികളുടെ അടുത്തേക്ക് വരും. തീറ്റ അവയ്ക്ക് കിട്ടിയില്ലെങ്കിൽ സഞ്ചാരികളുടെ കൈയിലുള്ളത് തട്ടിപ്പറിക്കാൻ ശ്രമിക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. അതിരപ്പിള്ളിയിൽ വച്ച് ഏതെങ്കിലും മൃഗങ്ങളുടെ ആക്രമണത്തിന് വിനോദസഞ്ചാരികൾ ഇരയായാൽ അടിയന്തിര ചികിത്സ നൽകണമെങ്കിൽ അതിരപ്പിള്ളിയിൽ അതിനുള്ള സൗകര്യങ്ങളില്ലെന്നതു വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകണമെങ്കിൽ അവരെ അതിരപ്പിള്ളിയിൽ നിന്ന് വെറ്റിലപ്പാറയ്ക്ക് കൊണ്ടുവരണം. അല്ലെങ്കിൽ ചാലക്കുടിയിലേക്ക്. ആംബുലൻസ് സൗകര്യം വെറ്റിലപ്പാറയിലാണുള്ളത്. അതിരപ്പിള്ളിയിൽ…
Read Moreകരയിലേക്കു വിശുന്ന നാലാം കാറ്റിന്റെ പിന്നിൽ ഒളിഞ്ഞ് കിടക്കുന്ന നിഗൂഡത: എരിയുന്ന കനൽ പോലെ പ്രതികാരം; കടൽ സംഘർഷത്തിന്റെ മുഹൂർത്തങ്ങളുമായി കൊണ്ടൽ ടീസർ
മാനുവലിനെ കണ്ടില്ലാ… എന്ന ചോദ്യവുമായിട്ടാണ് കൊണ്ടൽ എന്ന ചിത്രത്തിന്റെ ടീസർ ആരംഭിക്കുന്നത്. ‘ഹും… അവൻ പണിക്കെന്നും പറഞ്ഞു പോയിട്ടുണ്ട്. ഗൾഫിലിരുന്ന് അന്തസായിട്ടു കുടുംബം നോക്കിക്കൊണ്ടിരുന്ന ചെറുക്കനാ. ഇപ്പോം കള്ളും കുടിച്ച് കണ്ടടം നെരങ്ങി നടക്കാ… അവരൊക്കെ കിട്ടാനും കുത്താനും മടിക്കാത്ത ഗുണ്ടകളാ. ഞങ്ങൾക്ക് അവമ്മാരെ പേടിയാണ്. നീയും ഇതിന്റെ പുറകേ പോകാൻ നിക്കണ്ട. അവനെന്തോ സംശയമുണ്ട്’. കൊണ്ടലിലെ വിവിധ മുഹൂർത്തങ്ങളിലെ ഏതാനും ഭാഗങ്ങളാണിത്. ടീസറിലുടനീളം ആക്ഷൻ രംഗങ്ങളും കാണാൻ കഴിയും. ഉദ്വേഗത്തിന്റെ മുഹൂർത്തങ്ങൾ ഉടനീളം നിലനിർത്തിയുള്ള ഈ ടീസർ ചിത്രത്തിന്റെ മൊത്തം ജോണറിനെത്തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. വീക്കെന്റ് ബ്ലോഗ് ബസ്റ്ററിന്റെ ബാനറിൽ സോഫിയാ പോൾ നിർമിച്ച് നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന കൊണ്ടൽ എന്ന ചിത്രം സെപ്റ്റംബർ പതിമൂന്നിന് പ്രദർശനത്തിന് എത്തുന്നു. അതിന്റെ മുന്നോടിയായാണ് പുതിയ ടീസർ പുറത്തു വിട്ടിരിക്കുന്നത്. കടൽ മക്കളുടേതാണ് കൊണ്ടൽ എന്ന വാക്ക്.…
Read Moreകാറിലെ പിൻസീറ്റിൽ സീറ്റ്ബെൽറ്റ് കർശനമാക്കുന്നു; 2025 ഏപ്രിൽ മുതൽ പുതിയ നിബന്ധനകൾ നിലവിൽ; എട്ടുസീറ്റുള്ള വാഹനങ്ങൾക്കും ബാധകം
തിരുവനന്തപുരം: കാറിലെ പിൻസീറ്റിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് കർശനമാക്കുന്നു. നിലവിൽ പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണെങ്കിലും കർശനമല്ല. 2025 ഏപ്രിൽ മുതൽ പുതിയ നിബന്ധനകൾ നിലവിൽ വരും. സീറ്റ് ബെൽറ്റുകൾക്കും പുതിയ അനുബന്ധ സാമഗ്രികൾക്കും പുതിയ ഗുണനിലവാര വ്യവസ്ഥകൾ ഏർപ്പെടുത്താണ് കേന്ദ്ര തീരുമാനം. നാല് ചക്ര വാഹനങ്ങളുടെ വിഭാഗത്തിൽപ്പെട്ട ക്വാഡ്രാ സൈക്കിളുകളിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. എട്ട് സീറ്റുള്ള വാഹനങ്ങൾക്കും ഇതു ബാധകമാണ്. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് പ്രകാരമുള്ള ഘടകങ്ങളാണ് നിലവിൽ ഉപയോഗിക്കുന്നത്. പാശ്ചാത്യ നിലവാരത്തിലുള്ള ഇവയ്ക്കു പകരം കേന്ദ്രം നിഷ്കർഷിക്കുന്ന ഇന്ത്യൻ സ്റ്റാൻഡേഡിലുള്ള സീറ്റ് ബെൽറ്റുകളും ആങ്കറുകളും വാഹനങ്ങളിൽ ഘടിപ്പിക്കണം. നിർമാണ വേളയിൽ വാഹന നിർമാതാക്കൾ ഇത് ഉറപ്പിക്കണം. വാഹന പരിശോധനയിലും എഐ ക്യാമറകളിലും മുൻനിര യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടോ എന്നു മാത്രമാണ് പരിശോധിക്കുന്നത്.
Read Moreചിരിയും ചിന്തയും കോർത്തിണക്കിയ ഓണ സമ്മാനം; തീയറ്ററുകൾ അടക്കി വാഴാൻ ഓഗസ്റ്റ് മുപ്പതിന് സൈജു കുറുപ്പിന്റെ ഭരതനാട്യമെത്തുന്നു
സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഭരതനാട്യം. സൈജു കുറുപ്പ് ആദ്യമായി നിർമാണ രംഗത്തെത്തുന്ന എച്ച്ബി നിലയിൽ ഏറെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. സെപ്റ്റംബർ മുപ്പതിന് ചിത്രം പ്രദർശനത്തിനെത്തും. ഏറെ ശ്രദ്ധേയമായ ഒരു പിടി ചിത്രങ്ങൾ നിർമിച്ചു പോരുന്ന തോമസ് തിരുവല്ലാ ഫിലിംസും സൈജു കുറുപ്പ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലിനിമറിയം ഡേവിഡ്, അനുപമാ നമ്പ്യാർ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. നാട്ടിൻപുറങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ബന്ധുബലമുള്ള ഒരു തറവാടിനെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിന്റെ കഥാവികസനം. ആ തറവാട്ടിലെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി വന്നുചേരുന്ന നിരവധി സംഭവങ്ങളും ചിത്രത്തിന് വഴിഞ്ഞിരിവുകൾ സമ്മാനിക്കുന്നു. ചിരിയും ചിന്തയും നൽകുന്ന നിരവധി മുഹൂർത്തങ്ങളും ചിത്രത്തിന് അകമ്പടിയായുണ്ട്. ക്ലീൻ ഫാമിലി എന്റർടൈനർ എന്ന് ഒറ്റവാക്കിൽ ഈ ചിത്രത്തെ…
Read Moreസിനിമാ മേഖലയിലെ പ്രമുഖർക്കെതിരേയുള്ള വെളിപ്പെടുത്തൽ; അന്വേഷണസംഘം ഹേമാ കമ്മിറ്റിറിപ്പോർട്ടിലെ മൊഴികളും പരിശോധിക്കും
തിരുവനന്തപുരം: സിനിമാമേഖലയിലെ പ്രമുഖർക്കെതിരേയുള്ള നടിമാരുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേകസംഘം നാളെ യോഗം ചേരും. പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം തുടര്‍ നടപടി സ്വീകരിക്കും. ഐജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണസംഘം ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളും പരിശോധിക്കും. വനിതാ ഉദ്യോഗസ്ഥർ കമ്മിറ്റിക്കു മൊഴി നൽകിയവരെ കണ്ടു മൊഴി രേഖപ്പെടുത്തും. പരാതിയുണ്ടെങ്കിൽ കേസും രജിസ്റ്റർ ചെയ്യും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രമുഖ നടന്മാർക്കും സംവിധായകർക്കുമെതിരേ നടിമാർ നടത്തിയ വെളിപ്പെടുത്തലിലാണ് സർക്കാർ ഒടുവിൽ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണ സംഘം ജസ്റ്റിസ് ഹേമയിൽനിന്നു വിവരങ്ങൾ ശേഖരിക്കും. പോക്സോ വകുപ്പിൽ വരുന്ന വെളിപ്പെടുത്തലുകളിൽ പരാതിയില്ലാതെയും കേസെടുക്കും. നാളത്തെ യോഗത്തിനുശേഷം അന്വേഷണം സംബന്ധിച്ച് കൂടുതൽ തീരുമാനമുണ്ടാവും. ചലച്ചിത്രമേഖലയിലെ ഉന്നതരെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ദക്ഷിണ മേഖലാ ഐജിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി. സ്പർജൻകുമാറിന്റെ നേതൃത്വത്തിൽ വനിതകൾ ഉൾപ്പെടെയുള്ള ഏഴ് ഐപിഎസ് ഉദ്യോഗസ്ഥർ അടങ്ങിയ പ്രത്യേക…
Read Moreവാഹനത്തനത്തിന്റെ ഡോർ തുറന്നതിനെച്ചൊല്ലി തർക്കം; പിതാവിനെ മകൻ അടിച്ചു കൊന്നു
കാഞ്ഞിരപ്പള്ളി: വീട്ടുമുറ്റത്ത് കിടന്ന വാഹനത്തനത്തിന്റെ ഡോർ തുറന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മകൻ പിതാവിനെ അടിച്ച് കൊന്നു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്താണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ചേപ്പുംപാറ പടലുക്കൽ ഷാജി ജോർജ് (57) ആണ് മകൻ രാഹുൽ ഷാജിയുടെ അടിയേറ്റ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന രാഹുൽ വീട്ടുമുറ്റത്ത് കിടന്ന വാഹനത്തനത്തിന്റെ ഡോർ തുറന്നതിനെച്ചൊല്ലി ഷാജിയുമായി തർക്കത്തിലേർപ്പെട്ടു. ഇതിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന അലവാങ്ക് ഉപയോഗിച്ച് രാഹുൽ പിതാവിനെ അടിക്കുകയായിരുന്നു. അടിയേറ്റ ഷാജിയെ നാട്ടുകാർ ചേർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിച്ചു. സംഭവത്തിന് പിന്നാലെ വീട്ടിൽ നിന്ന് തന്നെ രാഹുലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അക്രമിക്കാൻ ഉപയോഗിച്ച അലവാങ്ക് വീട്ടുമുറ്റത്ത് നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനിൽകുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം വീട്ടിലെത്തി മേൽനടപടികൾ സ്വീകരിച്ചു.…
Read Moreമലരിക്കല്‍ ആന്പൽവസന്തത്തിനു തിരക്കേറി; ഗ്രാമീണ ടൂറിസത്തിന്റെ ഏറ്റവും സുന്ദരകേന്ദ്രം; നാട്ടുകാർക്കിത് വരുമാനകാലം…
കോട്ടയം: ഗ്രാമീണ ടൂറിസത്തിന്റെ ഏറ്റവും സുന്ദരകേന്ദ്രമായ മലരിക്കലിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കലിലെ ആമ്പല്‍വസന്തം തദ്ദേശീയ ടൂറിസം വരുമാനത്തിന്റെ പുത്തന്‍ മാതൃകയായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മൂന്നു മാസംകൊണ്ടു 1.5 കോടി രൂപ വരുമാനമാണ് ലഭിച്ചത്. നെല്‍പ്പാടത്തെ കളയായ ആമ്പല്‍ മലരിക്കല്‍ നിവാസികള്‍ക്ക് വരുമാനത്തിന്റെയും വിളയായി മാറിയിരിക്കുകയാണ്. ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിനങ്ങളിലുമാണ് തിരക്കേറെ. 1850 ഏക്കര്‍ വരുന്ന ജെ ബ്ലോക്ക് ഒമ്പതിനായിരം പാടത്തും 650 ഏക്കര്‍ വരുന്ന തിരുവായ്ക്കരി പാടത്തുമുള്ള ആമ്പല്‍ വസന്തം മീനച്ചിലാര്‍ -മീനന്തറയാര്‍- കൊടൂരാര്‍ നദീപുനര്‍സംയോജന പദ്ധതിയുടെ ഭാഗമായുള്ള ജനകീയ കൂട്ടായ്മയാണ് മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റ് എന്ന പേരില്‍ പൂക്കളുടെ ഉത്സവം വരുമാനമാര്‍ഗമാക്കി മാറ്റിയത്. രാവിലെ ആറു മുതല്‍ 10 വരെയാണ് മലരിക്കലില്‍ ആളുകള്‍ എത്തുന്നത്. ഏഴു മുതല്‍ ഒമ്പതു വരെയാണ് കാഴ്ചയ്ക്ക് ഏറ്റവും നല്ലത്. 10നു ശേഷം പൂക്കള്‍ വാടും.…
Read Moreകണ്ണൂരിൽ മൊയ്തു പാലത്തിൽ ആംബുലൻസും ഫയർഫോഴ്സ് വാഹനവും കൂട്ടിയിടിച്ചു; ആംബുലൻസ് ഡ്രൈവർ മരിച്ചു
എടക്കാട് (കണ്ണൂർ): മൃതദേഹവുമായി പോകുകയായിരുന്ന ആംബുലൻസും ഫയർഫോഴ്സ് വാഹനവും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. പരിയാരത്തെ ആംബുലൻസ് ഡ്രൈവറായ ഏഴോം കൊട്ടില സ്വദേശി കെ. മിഥുനാണ് (38) മരിച്ചത്. വടക്കുമ്പാട് കൂളിബസാറിലെ പോത്തോടയില്‍ പി. സിന്ധു(48), പ്രവീണ്‍, സുകേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 ഓടെ ധർമടം മൊയ്തുപാലത്തിലായിരുന്നു അപകടം. തീപിടിത്തം ഉണ്ടായ മുഴപ്പിലങ്ങാട് കുളം ബസാറിലേക്ക് പോകുകായിരുന്ന അഗ്നിരക്ഷാസേനയുടെ വാഹനവും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽനിന്നു പാലയാട് അണ്ടല്ലൂര്കാവിന് സമീപത്തെ ഹരിദാസ് എന്നാളുടെ മൃതദേഹവുമായി പോയ ആംബുലൻസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആംബുലൻസ് പൂർണമായും തകർന്നു. അപകടം നടന്നയുടനെ മിഥുനെ തലശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും മരിക്കുകയായിരുന്നു. അപകടത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പരിക്കില്ല. പരിക്കേറ്റ സുകേഷും സിന്ധുവും ഹരിദാസന്റെ മക്കളാണ്. പ്രവീൺ മറ്റൊരു…
Read More