കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യത്തിന് രഞ്ജിത്ത് ഹർജി നൽകി. താൻ അസുഖബാധിതനായി ചികിത്സയിലാണ്. പോലീസ് തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും രഞ്ജിത്ത് ഹർജിയിൽ പറയുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലഭിനയിക്കാൻ കൊച്ചിയിലെത്തിയ ബംഗാളി നടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ ഇയാൾ സമീപിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്. എന്നാൽ സിനിമയിൽ അവസരം നൽകാത്തതിന്റെ നിരാശയിലാണ് തനിക്കെതിരേ പരാതിയുമായി യുവതി രംഗത്തെത്തിയതെന്ന് ഹർജിയിൽ രഞ്ജിത്ത് പറഞ്ഞു. നടിയുമായി സംസാരിച്ചപ്പോൾ സിനിമയിലെ മറ്റ് അണിയറ പ്രവർത്തകരും തന്നോടൊപ്പമുണ്ടായിരുന്നു എന്നും ഇയാൾ വ്യക്തമാക്കി.
Read MoreDay: September 3, 2024
സന്ദർശകർക്കായി അണിഞ്ഞൊരുങ്ങി ഇടുക്കി; ഡാമുകൾ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അനുമതി; ബുധനാഴ്ച പ്രവേശനമില്ല
ചെറുതോണി: ഓണത്തോടനുബന്ധഇച്ച് ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അനുമതി. ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും ഒഴികെ ഇടുക്കി, ചെറുതോണി ഡാമുകൾ സന്ദർശിക്കുന്നതിന് നിബന്ധനകളോടെ പൊതുജനങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. മൂന്നു മാസത്തേക്കാണ് അനുമതി നൽകി ഉത്തരവായത്. സന്ദർശനത്തിനായി ഒരു സമയം പരമാവധി 20 പേർക്ക് മാത്രമായിരിക്കും പ്രവേശനം. ജില്ലാ കളക്ടർ മുൻപ് നടത്തിയ യോഗത്തിൽ നിർദ്ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ചായിരിക്കും പ്രവേശനം. ശക്തമായ മഴയുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ (ഓറഞ്ച്, റെഡ് അലെർട്ടുകൾ) നിലനിൽക്കുന്ന ദിവസങ്ങളിലും ജില്ല ദുരന്ത നിവാരണ അതോറിറ്റി വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ദിവസങ്ങളിലും പൊതുജനങ്ങളുടെ പ്രവേശനം ഒഴിവാക്കും. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി എടുക്കേണ്ട ഇൻഷുറൻസുകളുടെ ഇനത്തിലെ ചെലവ് ഹൈഡൽ ടൂറിസം സെന്റർ വഹിക്കും. പൊതുജനങ്ങളുടെ സുരക്ഷയുടെയും അണക്കെട്ടുകളുടെയും പരിസരപ്രദേശങ്ങളുടെയും സുരക്ഷയുടെയും പൂർണ ഉത്തരവാദിത്തം കേരള ഹൈഡൽ ടൂറിസം സെന്ററും പോലീസും ഏറ്റെടുക്കണമെന്ന് ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.…
Read Moreപുഴുക്കുത്തുകള്‍ വച്ചുപൊറുപ്പിക്കില്ല: ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും, ആരു തെറ്റ് ചെയ്താലും സംരക്ഷിക്കില്ല: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പി. വി. അൻവറിന്റെ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും പുഴുക്കുത്തുകൾ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് പോലെ ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുണ്ടെങ്കില്‍ അതില്‍ കര്‍ശന നിലപാടുമായി മുന്നോട്ട് പോകുമെന്നും ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞതു പോലെ തെറ്റ് ചെയ്ത ആരെയും സംരക്ഷിച്ചു മുന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ കയറുന്നതിന് മുമ്പ് വർഗീയ കലാപത്തിന് കക്ഷിചേരുന്നവരായിരുന്നു കേരളത്തിലെ പോലീസ്. പല പ്രവൃത്തികൾക്കും ഇടനിലക്കാരായി അവർ പ്രവർത്തിച്ചിരുന്നു. 2016-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ജനകീയ പോലീസ് സംവിധാനം കൊണ്ടുവരുന്ന നിലപാടുണ്ടായി. മുഖ്യമന്ത്രി ചൂണ്ടികാട്ടിയ പോലെ ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുണ്ടെങ്കിൽ അതിൽ കർക്കശ നിലപാട് സ്വീകരിക്കുമെന്നും റിയാസ് വ്യക്തമാക്കി.
Read Moreപാരാലിംപിക്സ്: ബാഡ്മിന്റണില്‍ സുഹാസ് യതിരാജിന് വെള്ളി
പാരീസ്: പാരാലിംപിക്സ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടി സുഹാസ് യതിരാജ്. പുരുഷ സിംഗിള്‍സ് എസ്എല്‍ 4 ബാഡ്മിന്റണ്‍ വിഭാഗത്തിലാണ് നേട്ടം. സ്വര്‍ണമെഡല്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യനായ ലൂക്കാസ് മസൂരിനോടാണ് സുഹാസ് അടിയറവ് പറഞ്ഞത്. സ്കോർ: 9-21, 13-21. പാരിസ് ഗെയിംസില്‍ ബാഡ്മിന്റണില്‍ മാത്രം ഇന്ത്യയുടെ നാലാം മെഡലാണിത്. നേരത്തെ ബാഡ്മിന്റണില്‍ നിതേഷ് കുമാര്‍ സ്വര്‍ണവും തുളസിമതി മുരുഗേശന്‍ വെള്ളിയും മനീഷ രാമദാസ് വെങ്കലവും നേടിയിരുന്നു. ഇതോടെ പാരിസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 12 ആയി. വെള്ളിമെഡല്‍ നേടിയതോടെ പാരാലിംപിക്സില്‍ സുഹാസ് ചരിത്രം കുറിച്ചു. പാരാലിംപിക്സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ഷട്ട്ലറാണ് സുഹാസ്. നേരത്തെ ടോക്കിയോ പാരാലിംപിക്സിലും സുഹാസ് വെള്ളിമെഡല്‍ നേടിയിരുന്നു.
Read Moreഇംഗ്ലീഷ് പ്രീമിയർ ലീഗ്; സ്ലോട്ടിന്റെ ലിവർപൂളിസം
മാഞ്ചസ്റ്റർ: ലൂയിസ് ഡിയസിന്റെ ഇരട്ട ഗോൾ, മുഹമ്മദ് സലയുടെ ഒരു ഗോളും ചേർന്നപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ 3-0ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവരുടെ കാണികളുടെ മുന്നിൽ മുട്ടുകുത്തിച്ചു. 1975 നവംബറിൽ ബോബ് പെയ്സ്ലിക്കുശേഷം മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള തന്റെ ആദ്യ മത്സരം വിജയിക്കുന്ന ആദ്യത്തെ ലിവർപൂൾ പരിശീലകനെന്ന നേട്ടം ആർനെ സ്ലോട്ട് കൈവരിച്ചു. കൂടാതെ 1936 നവംബറിൽ ജോർജ് കേയ്ക്കു ശേഷം യുണൈറ്റഡിനെ ആദ്യ എവേ മത്സരത്തിൽ തന്നെ തോൽപ്പിക്കുന്ന രണ്ടാമത്തെ പരിശീലകനെന്ന നേട്ടവും.
Read Moreഇതാരാണ് ഉർഫിയുടെ സഹോദരിയോ! കണ്ണാടി ഡ്രസ് ധരിച്ച് പെൺകുട്ടി; വൈറലായി വീഡിയോ
സോഷ്യൽ മീഡിയയിൽ വെറൈറ്റി ഡ്രസ്സ് ധരിച്ചെത്തി വൈറലായ താരമാണ് ഉർഫി ജാവേദ്. പഴങ്ങൾ, പച്ചക്കറികൾ, പേപ്പർ തുടങ്ങിയവയൊക്കെ വസ്ത്രമാക്കി ഉർഫി ധരിക്കാറുണ്ട്. ഇത്തരത്തിൽ ഉർഫിക്ക് സമാനമായ രീതിയിൽ വസ്ത്രം ധരിച്ച മറ്റൊരു പെൺകുട്ടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയിയൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുഖം നോക്കുന്ന ചെറിയ കണ്ണാടി ചേർത്താണ് പെൺകുട്ടി വസ്ത്രം ധരിച്ചിരിക്കുന്നത്. ഈ ഡ്രസിനൊപ്പം പെൺകുട്ടി നൃത്തം ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. വീഡിയോ നസീമ 208 എന്ന അക്കൗണ്ടിൽ നിന്നുമാണ് പങ്കുവച്ചിരിക്കുന്നത്. നിരവധി രസകരമായ കമന്റുകൾ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതാര് ഉർഫി ജാവേദറിന്റെ സഹോദരിയോ, എവിടെ നിന്നാണ് വന്നത് എന്നിങ്ങനെയുള്ള കമന്റുകളാണ് വന്നിരിക്കുന്നത്.
Read Moreപാരാലിന്പിക്സിൽ ഇന്ത്യക്കു രണ്ടാം സ്വർണം
പാരീസ്: 2024 പാരാലിന്പിക്സിൽ ഇന്ത്യൻ അക്കൗണ്ടിലേക്കു രണ്ടാം സ്വർണമെത്തി. പുരുഷ വിഭാഗം ബാഡ്മിന്റണ്‍ സിംഗിൾസ് എസ്എൽ3 ഇനത്തിൽ കുമാർ നിതീഷാണ് ഇന്ത്യൻ അക്കൗണ്ടിലേക്കു രണ്ടാം സ്വർണമെത്തിച്ചത്. വനിതാ ഷൂട്ടിംഗിലൂടെ അവനി ലേഖ്റയുടെ വകയായിരുന്നു പാരീസ് പാരാലിന്പിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണം. ബ്രിട്ടീഷ് താരം ഡാനിയേൽ ബെഥേലിന്റെ ശക്തമായ പോരാട്ടം അതിജീവിച്ചാണ് കുമാർ ഫൈനലിൽ വെന്നിക്കൊടി പാറിച്ചത്. മൂന്നു ഗെയിം നീണ്ട ഫൈനലിൽ 21-14, 18-21, 23-21നായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം. പാരാലിന്പിക്സിൽ കുമാർ നിതീഷിന്റെ കന്നി മെഡലാണ്. വെള്ളിത്തിളക്കം 2020 ടോക്കിയോ പാരാലിന്പിക്സിലെ വെള്ളി മെഡൽ 2024 പാരീസിലും നിലനിർത്തി ഇന്ത്യയുടെ യോഗേഷ് കത്തുനിയ. പുരുഷ വിഭാഗം ഡിസ്കസ് ത്രോ എഫ് 56 വിഭാഗത്തിലാണ് യോഗേഷിന്റെ വെള്ളി നേട്ടം. സീസണിലെ മികച്ച ദൂരമായ 42.22 മീറ്ററാണ് യോഗേഷ് ഡിസ്കസ് പായിച്ചത്. ബ്രസീലിന്റെ ക്ലോഡിനി ബാറ്റിസ്റ്റയ്ക്കാണ് ഈയിനത്തിൽ സ്വർണം.…
Read More‘മഴ കനത്താൽ വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലിന് സാധ്യത’; മുൻകരുതൽ വേണമെന്ന് ഗവേഷകർ
കൽപ്പറ്റ: മഴ കനത്താൽ വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഐസർ മൊഹാലിയുടെ പഠനത്തിലാണ് റിപ്പോർട്ട്. . മണ്ണ് ഉറയ്ക്കാത്തതിനാൽ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ താഴേക്ക് കുത്തിയൊലിക്കാൻ സാധ്യതയുണ്ട്. വെള്ളരിമലയിൽ അതിശക്തമായ മഴപെയ്താൽ, ഇതെല്ലാം താഴേക്ക് വീണ്ടും കുത്തിയൊലിക്കാം. അതു മാത്രമല്ല, പുഞ്ചിരിമട്ടത്തിന് തൊട്ടു മുകളിലായി ഇക്കഴിഞ്ഞ ഉരുൾ പൊട്ടലിൽ തെളിഞ്ഞുവന്നൊരു വീതി കുറഞ്ഞ പാറയിടുക്കുണ്ട്. കുത്തിയൊലിച്ചെത്തിയ ഉരുൾ ഇവിടെ വന്ന് അടിയാം. ഒലിച്ചിറങ്ങി ശക്തി കുറഞ്ഞു അവസാനിക്കേണ്ടതിന് പകരം ഇത്തരം ഇടുക്കിൽ ഉരുൾ അടിയുന്നതിനു കാരണമാകും. നിമിഷ നേരം കൊണ്ട് മർദം താങ്ങാതെ ഇവിടെ അണക്കെട്ട് പൊട്ടുംപോലെ സംഭവിക്കാം. അങ്ങനെ സംഭവിച്ചാൽ ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ഹൾ പരയുന്നത്. അതിനാൽ മതിയായ മുൻകരുതൽ വേണമെന്ന് ഗവേഷകർ അറിയിച്ചു.
Read Moreഅച്ഛൻ എതിർത്തിട്ടും മകൾ പ്രണയം തുടർന്നു; അനുസരണക്കേട് കാട്ടിയ മകളെ വെട്ടിനുറുക്കി; കൊന്നത് മറ്റുമക്കൾ വഴിതെറ്റാതിരിക്കാനെന്ന് അറസ്റ്റിലായ പിതാവ്
ലക്നോ: പ്രണയബന്ധത്തിന്റെ പേരിൽ മകളെ വെട്ടികൊന്ന് പിതാവ്. കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയിട്ടും കലിപ്പടങ്ങാതെ മകളെ വെട്ടിനുറുക്കി. ഉത്തർപ്രദേശിലെ മോത്തിപുർ ലക്ഷ്മൺപൂർ മതേഹി ഗ്രാമത്തിലാണ് നടക്കുന്ന സംഭവം. അച്ഛനെ ക്രൂരകൃത്യത്തിന് ഇരയായി കൊല്ലപ്പെട്ടത് പതിനേഴുകാരി. കുട്ടിയുടെ മാതാവിന്റെ പരാതിയിൽ പിതാവ് നയീം ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയബന്ധം ഒഴിയണമെന്ന് അച്ഛന് പലതവണ പറഞ്ഞിട്ടും മകൾ അനുസരിച്ചില്ല. പിന്നെസ ബന്ധം തുടരുന്നതറിഞ്ഞ നയീം ഖാൻ, മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മകളുടെ കഴുത്ത് മുറിച്ചു മാറ്റുകയായിരുന്നു. എന്നിട്ടും കലിയടങ്ങാതി തലയും കൈകളും കാലുകളും മുറിച്ചുമാറ്റി. ഇതേ ഗ്രാമത്തിൽ നിന്നുള്ള ഒരു യുവാവുമായി കൗമാരക്കാരിക്ക് ബന്ധമുണ്ടായിരുന്നുവെന്നും മുമ്പ് രണ്ട് തവണ വീട്ടിൽ നിന്ന് ഒളിച്ചോടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മോത്തിപൂർ, നൻപാറ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയെന്നും പോലീസ് അറിയിച്ചു. മകളുടെ പെരുമാറ്റം മറ്റ്…
Read Moreഒറ്റുപോയി, വനംവകുപ്പ് പറന്നെത്തി; വീട്ടുമുറ്റത്തെത്തിയ മയിലിനെ കൊന്നുകറിവച്ചു; ദേശീയ പക്ഷിയെ കൊന്ന കണ്ണൂരുകാരൻ തോമസിനെ അകത്താക്കി ഉദ്യോഗസ്ഥർ
കണ്ണൂർ: വീട്ടുമുറ്റത്തെത്തിയ മയിലിനെ കൊന്ന് കറിവച്ചയാൾ അറസ്റ്റിൽ. തളിപ്പറമ്പ് സ്വദേശി തോമസ് ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽനിന്ന് മയിലിന്റെ ഇറച്ചിയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് തോമസിന്റെ വീടിന് മുന്നിൽ മയിലെത്തിയത്. കാലിന് പരിക്കുള്ളതിനാൽ നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന മയിലിനെ മരക്കൊമ്പ് കൊണ്ട് എറിഞ്ഞുവീഴ്ത്തി പിടിക്കുകയായിരുന്നു. അവശിഷ്ടങ്ങൾ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ തള്ളി. തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസർ പി.രതീശന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് തോമസിന്റെ വീട്ടിലെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണെന്ന് വനംവകുപ്പ് അറിയിച്ചു.
Read More