മലയാളികളുടെ ഓണസങ്കല്പങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് ഓണത്തപ്പന്. ഓണ സങ്കല്പത്തിന് മിഴിവേകാന്‍ ഇത്തവണയും സരസുവിന്റെ ഓണത്തപ്പന്മാര് ഒരുങ്ങിക്കഴിഞ്ഞു. ചിങ്ങം പിറന്നാല്‍ തൃപ്പൂണിത്തുറ എരൂര്‍ കോഴിവെട്ടുംവെളി അറക്കപ്പറമ്പില്‍ വീട്ടില്‍ സരസുവിന് തിരക്കാണ്. കളിമണ്ണ് കുഴച്ച് 74കാരിയായ സരസു തനിയെ ഉണ്ടാക്കുന്ന ചെറുതും വലുതുമായ ഓണത്തപ്പന്മാര് വെയിലത്ത് ഉണക്കാന്‍ വച്ചിരിക്കുന്നത് ഇവിടെ എത്തുന്നവരുടെ മനം നിറയ്ക്കുന്ന കാഴ്ചയാണ്. എറണാകുളത്തുകാര്‍ക്ക് ഓണത്തപ്പനില്ലാത്ത പൂക്കളവും ഓണാഘോഷവുമില്ല. ഓണത്തപ്പനെ നിര്‍മിക്കുന്നതില്‍ ഏറ്റവും മുതിര്‍ന്ന തൊഴിലാളിയാണ് ഈ രംഗത്ത് അമ്പത് വര്‍ഷം പിന്നിട്ട സരസു. അമ്മ ഉണ്ടാക്കിയ ഓണത്തപ്പന്മാര്മണ്പാത്രനിര്മാണം കുലത്തൊഴിലാക്കിയ കുടുംബമാണ് സരസുവിന്റേത്. തീരെ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ആലുവയിലെ വീട്ടില്‍ അമ്മ പാപ്പി ഓണത്തപ്പനെ മെനഞ്ഞുണക്കി വില്പന നടത്തിയിരുന്നത് കണ്ടാണ് സരസു വളര്‍ന്നത്. അന്നൊക്കെ ഓണക്കാലത്ത് ഓണത്തപ്പന്മാരെ ഉണ്ടാക്കാനായി അമ്മയ്ക്കൊപ്പം കൂടുമായിരുന്നു. തൃപ്പൂണിത്തുറ എരൂര്‍ അറക്കപ്പറമ്പില്‍ രാജന്റെ ജീവിതസഖിയായതോടെയാണ് സരസു ഇതിന്റെ നിര്‍മാണത്തില്‍ സജീവമായായത്. മണ്‍പാത്ര നിര്‍മാണത്തിനൊപ്പം…
Read MoreDay: September 4, 2024
പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വനിതാ കോൺസ്റ്റബിളിനെ പീഡിപ്പിച്ചു
ലക്നോ: പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വനിതാ കോൺസ്റ്റബിളിനെ പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത് യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബറേലിയിലാണു സംഭവം. വനിതാ കോൺസ്റ്റബിൾ ജൂലൈ 13ന് കോട്വാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് പീഡനം, വഞ്ചന എന്നിവ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് സൂപ്രണ്ട് മാധ്യമങ്ങളോടു പറഞ്ഞു. ഇയാൾക്കെതിരേ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Read Moreസൈബര്‍ തട്ടിപ്പിന് പുതുവഴികൾ: കോഴിക്കോട്ട് ഡോക്ടറില്‍നിന്നു തട്ടിയത് 4 കോടി; തട്ടിപ്പ് സംഘത്തെ തേടി പോലീസ് രാജസ്ഥാനിലേക്ക്
കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഡോക്ടറില്‍നിന്ന് 4.08 കോടി രൂപ കവര്‍ന്ന സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് സൈബര്‍ പോലീസ് സംഘം രാജസ്ഥാനിലേക്കു പോകും. രാജസ്ഥാൻ സ്വദേശിയും കോഴിക്കോട് സ്ഥിരതാമസക്കാരനുമായ ഡോക്ടറില്‍ നിന്നു പലതവണയായാണു പണം തട്ടിയെടുത്തത്. വ്യാജ ആത്മഹത്യാക്കുറിപ്പും കേസ് രേഖകളും മൊബൈലിലൂടെ അയച്ചുകൊടുത്ത് സഹതാപം പിടിച്ചുപറ്റിയും പിന്നീട് ഭീഷണിപ്പെടുത്തിയുമായിരുന്നു ഓപ്പറേഷന്. രാജസ്ഥന് സംഘമാണു തട്ടിപ്പ് നടത്തിയത്. തട്ടിപ്പുസംഘത്തിന്റെ മൊബൈല്‍ ഫോണുകള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഒരു സംഘമാളുകൾ പോലീസുകാരായും സ്ഥലത്തെ പ്രമാണിമാരായും മറ്റും ചമഞ്ഞു നടത്തിയ തന്ത്രപരമായ നീക്കത്തിൽ വീണുപോയ ഡോക്ടര്‍ അവസാനം വീട്ടുകാർ അറിയാതെ സ്വർണം പണയം വച്ചും പണം നൽകി. ഒടുവിൽ ഭാര്യയുടെയും മകന്റെയും ഇടപെടലിനെ തുടർന്നു തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞു പോലീസിൽ പരാതി നൽകുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി അവസാനമാണ് രാജസ്ഥാൻ സ്വദേശിയായ അമിത് ജെയിൻ എന്നയാൾ പരാതിക്കാരനായ ഡോക്ടറെ ബന്ധപ്പെട്ടത്. പരാതിക്കാരനെ വലയിലാക്കാനും ഭീഷണിപ്പെടുത്താനും ജാതിയും…
Read Moreപ്രാണികളുടെ കടിയേറ്റാൽ ….
സാധാരണയായി കൊതുക് അല്ലെങ്കില്‍ പ്രാണി കടിച്ചാല്‍ ചൊറിയാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍, ചിലരില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഒരു പ്രതികരണമായി ഇത് മാറുന്നു. ഇങ്ങനെ കാണുന്ന അവസ്ഥയെയാണ് ഇൻസെക്റ്റ് ബൈറ്റ് റിയാക്ഷൻ (insect bite reaction)അല്ലെങ്കിൽ Papular urticaria എന്നു പറയുന്നത്. ചൊറിച്ചിലോടു കൂടിയചുവന്ന അടയാളം 2-10 വയസ് വരെയുള്ള കുട്ടികളിലാണ് ഇങ്ങനെ കാണാറുള്ളത്. ചൊറിച്ചിലോടുകൂടിയ ചുവന്ന അടയാളമോ തിണര്‍പ്പുകളോ ആയാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് ഈ അവസ്ഥ മാറിവരാറുണ്ട്. അതിനെ ഡി സെൻസറ്റൈസേഷൻ (De-sensatization) എന്ന് പറയുന്നു. എന്നാല്‍ അടോപ്പി (Atopy) അല്ലെങ്കില്‍ അലര്‍ജി ഹിസ്റ്ററി ഉള്ളവരിലോ കുടുംബക്കാര്‍ക്കോ ഈ പ്രശ്നം കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്നതായി കാണുന്നു. മഴക്കാലത്തും വേനല്കാലത്തുമാണ് കൂടുതല്‍ വരുന്നത്. കുടുംബത്തിലെ മറ്റു കുട്ടികള്‍ക്കോ ബന്ധുക്കള്‍ക്കോ ഈ പ്രശ്നം വന്നിട്ടി ല്ലെങ്കിലും ഒരു കുട്ടിക്ക് മാത്രമായും ഈ റിയാക്ഷന് കാണാറുണ്ട്. രോഗപ്രതികരണശേഷിയിലുള്ള വ്യത്യാസമാണ്…
Read Moreഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത മുഖ്യന് അജിത്തിനേയും സുജിത്തിനേയും പേടി: പോലീസിലെ കൊടി സുനിമാരാണ് ഇവർ; ഷാഫി പറന്പിൽ
പാലക്കാട്: മുഖ്യമന്ത്രിക്കെതിരേ വിമർശനവുമായി ഷാഫി പറന്പിൽ എംപി. ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത മുഖ്യന് അജിത്തിനേയും സുജിത്തിനേയും പേടിയാണ്, അതിനുകാരണം സ്വര്‍ണവും സംഘപരിവാറുമാണെന്നത് ഓരോ വെളിപ്പെടുത്തലും വ്യക്തമാക്കുന്നുവെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. അരമന രഹസ്യങ്ങൾ പുറത്ത് പറയും എന്ന ഭീഷണിയിലാകും സംരക്ഷിക്കുന്നതെന്നും ഷാഫി ആരോപിച്ചു. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നെന്ന ക്രെഡിറ്റ് സുരേഷ് ഗോപിക്കല്ല മറിച്ച് അത് പിണറായിക്കാണ് കൊടുക്കേണ്ടതെന്നും ഷാഫി പറഞ്ഞു. പോലീസിലെ കൊടി സുനിമാരാണ് അജിത്കുമാറിനെപ്പോലെയുള്ളവരെന്നും എംപി വിമർശിച്ചു. തൃശൂരിലെ പൂരം കലക്കാന്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതുള്‍പ്പടെയുള്ള സംഭവത്തിൽ പങ്കുള്ള അജിത് കുമാറിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തൽ ഉണ്ടായി. എന്നിട്ട് പോലും മുഖ്യമന്ത്രി എന്തിനാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നതെന്നും ഷാഫി ചോദിച്ചു.
Read Moreയുക്രെയ്ൻ നഗരത്തിൽ റഷ്യൻ മിസൈൽ ആക്രമണം; 50 പേർ കൊല്ലപ്പെട്ടു
കീവ്: മധ്യ-കിഴക്കൻ യുക്രെയ്നിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റു. പോൾട്ടാവ നഗരത്തിലെ സൈനിക പരിശീലനകേന്ദ്രത്തിലും സമീപത്തെ ആശുപത്രിയിലും രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് പതിച്ചത്. യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയാണ് ഇക്കാര്യം അറിയിച്ചത്. 2022 ഫെബ്രുവരി 24ന് യുക്രെയ്നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചശേഷമുണ്ടായ ഏറ്റവും മാരക ആക്രമണങ്ങളിലൊന്നാണ് പോൾട്ടാവയിലുണ്ടായത്. യുക്രെയ്ൻ തലസ്ഥാനമായ കീവിൽനിന്ന് 350 കിലോമീറ്റർ തെക്കുകിഴക്കായാണ് പോൾട്ടാവ. കീവിൽനിന്നു ഖാർകീവിലേക്കുള്ള പ്രധാന പാതയും റെയിൽ റൂട്ടും കടന്നുപോകുന്നത് പോൾട്ടാവയിലൂടെയാണ്. മിസൈലാക്രമണത്തിൽ സൈനിക പരിശീലന കേന്ദ്രത്തിലെ ഒരു കെട്ടിടം ഭാഗികമായി തകർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ നിരവധി പേരെ രക്ഷിച്ചു. പോൾട്ടാവയിൽ മൂന്നു ദിവസത്തെ ദുഃഖാചരണം നടത്തുമെന്ന് ഗവർണർ ഫിലിപ് പ്രോനിൻ അറിയിച്ചു.
Read Moreജർമനിയിൽ വീണ്ടും കത്തിയാക്രമണം
ബെർലിൻ: ജർമനിയിലെ ലോവർ സാക്സണി സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹാന്നോവറിന്റെ പ്രാന്തപ്രദേശത്ത് അഭയാർഥിയായ ഇറാക്കുകാരന്റെ കുത്തേറ്റ് 61 കാരൻ മരിച്ചു. അഭയാർഥികൾ താമസിച്ചിരുന്ന ഹോട്ടലിന്റെ ഉടമയാണ് കുത്തേറ്റുമരിച്ചത്. തിങ്കളാഴ്ച രാവിലെ ഇയാളെ ആക്രമിച്ചു മുങ്ങിയ പ്രതിയെ വൈകിട്ടുതന്നെ അറസ്റ്റ്ചെയ്ത് കോടതിയിൽ ഹാജരാക്കി. തിങ്കളാഴ്ച തന്നെ ഹെസ്സെ സംസ്ഥാനത്തിലെ ദരംസ്റ്റാട്ടിൽ അഫ്ഗാനിസ്ഥാനിൽനിന്നുള്ള ഒരഭയാർഥി റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് തന്റെ കാർ ഇടിച്ചുകയറ്റി കാറുടമയെ പരിക്കേൽപ്പിച്ചു.
Read Moreഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യയിൽ
ജക്കാർത്ത: ഫ്രാൻസിസ് മാർപാപ്പ നാല്പത്തഞ്ചാമത് അപ്പസ്തോലിക പര്യടനത്തിനു തുടക്കം കുറിച്ച് ഇന്തോനേഷ്യയിൽ വിമാനമിറങ്ങി. ജക്കാർത്തയിലെ വിമാനത്താവളത്തിൽ ഇന്തോനേഷ്യൻ കുട്ടികൾ പച്ചക്കറി, പഴം, സുഗന്ധവ്യഞ്ജനം, പൂവ് എന്നിവകൊണ്ടു തീർത്ത ബൊക്കെ നല്‍കിയാണു മാർപാപ്പയെ സ്വീകരിച്ചത്. മാർപാപ്പയ്ക്ക് ഇന്നലെ ഔദ്യോഗിക പരിപാടികൾ ഉണ്ടാ യിരുന്നില്ല. തിങ്കളാഴ്ച റോമിൽനിന്നു വിമാനം കയറിയ അദ്ദേഹം പതിമൂന്നു മണിക്കൂർ യാത്രയ്ക്കുശേഷമാണ് ഇന്നലെ രാവിലെ 11.19നു ജക്കാർത്തയിലെത്തിയത്. ഇന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നയതന്ത്ര പ്രതിനിധികൾ അടക്കമുള്ളവരുമായി കൂടിക്കാഴ്ച, അപ്പസ്തോലിക നുൻഷ്യേച്ചറിൽ ഈശോസഭാംഗങ്ങളുമായി സ്വകാര്യ കൂടിക്കാഴ്ച, ജക്കാർത്തയിലെ സ്വർഗാരോപിത മാതാവിന്റെ കത്തീഡ്രലിൽ മെത്രാന്മാരും പുരോഹിതരുമായി കൂടിക്കാഴ്ച തുടങ്ങിയവ ഇന്നത്തെ പരിപാടികളാണ്. ജക്കാർത്ത കത്തീഡ്രലുമായി തുരങ്കംവഴി ബന്ധമുള്ള ഇസ്തിഖ്ലാൽ മോസ്കിൽ നാളെ നടക്കുന്ന മതാന്തര സംവാദത്തിൽ മാർപാപ്പ സന്ദേശം നല്‍കും. 12 ദിവസം നീളുന്ന പര്യടനത്തിൽ…
Read Moreവിരമിക്കൽ ഉടനില്ലെന്ന് റൊണാൾഡോ
ലിസ്ബണ്‍: രാജ്യാന്തര ഫുട്ബോളിൽനിന്ന് ഉടൻ വിരമിക്കില്ലെന്ന പ്രഖ്യാപനവുമായി പോർച്ചുഗൽ ഇതിഹാസ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ. നേഷൻസ് ലീഗ് മത്സരത്തിനായി സ്വന്തം നാട്ടിലെത്തിയപ്പോഴാണ് മുപ്പത്തൊന്പതുകാരനായ റൊണാൾഡോ വിരമിക്കൽ ഉടനില്ലെന്നു തുറന്നു പറഞ്ഞത്. അഞ്ചു തവണ ലോക ഫുട്ബോളറിനുള്ള ബലോണ്‍ ദോർ സ്വന്തമാക്കിയ താരമാണ് റൊണാൾഡോ. നിലവിൽ സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ്സിക്കുവേണ്ടി കളിക്കുന്ന റൊണാൾഡോയുടെ പേരിലാണ് രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരം, ഗോൾ തുടങ്ങിയ റിക്കാർഡുകൾ. 212 രാജ്യാന്തര മത്സരങ്ങളിൽനിന്ന് 130 ഗോളാണ് റൊണാൾഡോ പോർച്ചുഗൽ ദേശീയ ജഴ്സിയിൽ സ്വന്തമാക്കിയത്.
Read More17 വർഷം നീണ്ട രാജ്യാന്തര കരിയർ; സുവാരസ് ബൂട്ടഴിച്ചു
മൊണ്ടേവീഡിയോ (ഉറുഗ്വെ): ഉറുഗ്വെൻ ഇതിഹാസ ഫുട്ബോളറായ ലൂയിസ് സുവാരസ് രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചു. 17 വർഷം നീണ്ട രാജ്യാന്തര കരിയറിനാണ് സുവാരസ് വിരാമമിട്ടത്. രാജ്യാന്തര വേദിയിൽ ഉറുഗ്വെയുടെ ടോപ് സ്കോറർ എന്ന നേട്ടം മുപ്പത്തേഴുകാരനായ സുവാരസിനു സ്വന്തം. ഉറുഗ്വെയ്ക്കുവേണ്ടി 142 മത്സരങ്ങളിൽ സുവാരസ് ബൂട്ടണിഞ്ഞു. 2007 ഫെബ്രുവരി എട്ടിനു കൊളംബിയയ്ക്കെതിരേയായിരുന്നു അരങ്ങേറ്റം. 142 മത്സരങ്ങളിൽനിന്ന് 69 ഗോളും 39 അസിസ്റ്റും ഉറുഗ്വെ ജഴ്സിയിൽ സുവാരസ് നടത്തിയിട്ടുണ്ട്. 2026 ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ പരാഗ്വെയ്ക്കെതിരായ മത്സരമായിരിക്കും സുവാരസിന്റെ അവസാന രാജ്യാന്തര പോരാട്ടം. മൊണ്ടേവീഡിയോ തെരുവിൽനിന്നായിരുന്നു സുവാരസിന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. ഏഴാം വയസിൽ കുടുംബത്തോടൊപ്പമാണ് മൊണ്ടേവീഡിയോയിലേക്ക് സുവാരസ് എത്തിയത്. ചെറുപ്പത്തിൽ കാർ കയറിയിറങ്ങി കാൽ ഒടിഞ്ഞ ചരിത്രവും സുവാരസിനു സ്വന്തം. അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിക്കുവേണ്ടിയാണ് സുവാരസ് ഇപ്പോൾ കളിക്കുന്നത്. കരിയറിലെ…
Read More