തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകർക്കും 4000 രൂപ ബോണസ് അനുവദിക്കും. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1,000 രൂപ നൽകും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞ വർഷം ഉത്സവബത്ത ലഭിച്ച കരാർ,സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവബത്ത ലഭിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക
Read MoreDay: September 6, 2024
ബിജെപി നേതാവിനെതിരേ ഗാർഹികപീഡന പരാതി
ചേർത്തല: ബിജെപി നേതാവിനെതിരെ ഗാർഹിക പീഡനത്തിന് ഭാര്യ വനിതാ സംരക്ഷണവകുപ്പ് ജില്ലാ ഓഫീസർക്ക് പരാതിനൽകി. ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് നഗരസഭ 13-ാം വാർഡ് പുത്തൻവീട്ടിൽ ഡി.ജ്യോതിഷിനെതിരെ ഭാര്യ ആർ. രാജശ്രീറാണിയുടേതാണ് പരാതി. ജ്യോതിഷിന്റെ അമ്മ വിമലഭട്ടിനെതിരെയും പരാതിയുണ്ട്. ബിജെപിയിലെ നഗരസഭാ കൗൺസിലറാണ് പരാതിക്കാരിയായ രാജശ്രീറാണി. ഭർത്താവ് ജ്യോതിഷ് മുൻ കൗൺസിലറാണ്. വനിതാ സംരക്ഷണവകുപ്പ് ഓഫീസർ പരാതി പരിഗണിച്ച് സംഭവം സംബന്ധിച്ച റിപ്പോർട്ട് ചേർത്തല പോലീസിനും ജുഡീഷ്യൽ മജിസ്ട്രേട്ടിനും നൽകി. സ്ത്രീധനം ആവശ്യപ്പെട്ട് ഉൾപ്പെടെയാണ് നിരന്തര പീഡനമെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ഥിരമായി അസഭ്യം പറയുകയും വീട്ടിൽനിന്ന് ബലമായി ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തു. പരാതിക്കാരിയെയും മകളെയും ആത്മഹത്യക്ക് നിരന്തരം പ്രേരിപ്പിക്കുന്നു. പരാതിക്കാരി കടുത്ത മാനസിക-ശാരീരിക പീഡനം അനുഭവിക്കുന്നതായും പരാതിയില്‍ പറയുന്നു. സംരക്ഷണവും താമസസൗകര്യം ഉറപ്പാക്കലും കേസിനുള്ള സഹായവുമാണ് പരാതിക്കാരിയുടെ ആവശ്യം.
Read Moreകണ്ണൂർ ജില്ലാ ആശുപത്രിയിൽ “കമ്പിക്കെണികൾ’; രോഗികൾ കമ്പിയിൽ തട്ടിമുറിവേൽക്കുന്നത് പതിവാകുന്നു; കണ്ടില്ലെന്ന് നടിച്ച് അധികൃതർ
കണ്ണൂർ: രോഗവുമായി ജില്ലാ ആശുപത്രിയിൽ എത്തിയാൽ ഡോക്ടറെ രണ്ട് തവണ കാണിച്ച് മടങ്ങാം. കാരണം, വർഷങ്ങൾക്ക് മുന്‍പ് നടന്ന ആശുപത്രി നവീകരണത്തിന്റെ ഭാഗമായുള്ള കന്പികൾ കൊണ്ട് പരിക്ക് പറ്റുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. പഴയ കാഷ്വാലിറ്റിയിലേക്ക് പ്രവേശിക്കുന്നിടത്ത്, കാന്റീനു സമീപം തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് കമ്പികൾ അപകട ഭീഷണിയായി മാറുന്നത്. കാന്റീന് സമീപത്ത് ഒരു കുഴിക്ക് മുകളിലായി ദ്രവിച്ച മരകഷ്ണങ്ങൾക്ക് ചുറ്റുമാണ് കമ്പികൾ നിൽക്കുന്നത്. ആംബുലൻസുകളും രോഗികളെ കയറ്റാനായി നിരവധി വാഹനങ്ങളാണ് ഇതുവഴി വരുന്നത്. വാഹനങ്ങൾ വന്നാൽ വിവിധ ആവശ്യങ്ങൾക്കായി കാൽനടയായി പോകുന്നവർക്ക് നടക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്. ഒരു വശത്ത് മറ്റ് നവീകരണ പ്രവൃത്തികൾ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പലരും വാഹനം വരുമ്പോൾ അരികിലേക്ക് മാറി നിൽക്കുമ്പോൾ ഈ കമ്പികൾ കാലിൽ കൊണ്ട് മുറിവുകൾ സംഭവിക്കുന്നുണ്ട്. പഴയ കാഷ്യാലിറ്റിയുടെ പ്രവേശന കവാടത്തിൽ കന്പികളിൽ കൊണ്ട് അപകടം…
Read Moreസഹോദരന്റെ വിവാഹ ഒരുക്കങ്ങൾക്കിടയിൽ കുഴഞ്ഞു വീണ് ജേഷ്ഠൻ മരിച്ചു
പറവൂർ: സഹോദരന്റെ വിവാഹ ഒരുക്കങ്ങൾക്കിടയിൽ കുഴഞ്ഞു വീണ് ജേഷ്ഠൻ മരിച്ചു. ചിറ്റാറ്റുകര പട്ടണം ഇലവത്തിങ്കൽ ജോജു (36) ആണ് മരിച്ചത്. നാളെ നടത്താൻ തീരുമാനിച്ചിരുന്ന സഹോദരൻ ജോബിയലിന്റെ വിവാഹവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചെയ്യുന്നതിനിടയിൽ വീടിനുള്ളിൽ കുഴഞ്ഞു വീണ ജോജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. പോസ്റ്റ്ർമാർട്ടത്തിനു ശേഷം ഇന്ന് രാവിലെ സെന്റ് തോസ് കോട്ടക്കാവ് പള്ളിയിൽ സംസ്കാരം നടത്തി. അച്ഛൻ: പരേതനായ ജോയ്. അമ്മ: ജൂഡി. ഭാര്യ: ഗീതു. മക്കൾ: ഇസഹാക്ക്, ഇസബെല്ല.
Read Moreഒരൽപം നന്ദി ആകാമായിരുന്നു: സിപിഎം സ്വീകരിച്ച കാപ്പ കേസ് പ്രതി ഡിവൈഎഫ്ഐക്കാരന്റെ തല തല്ലിത്തകര്‍ത്തു
പത്തനംതിട്ട: സിപിഎമ്മില്‍ എത്തിയ കാപ്പാക്കേസ് പ്രതി ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ തല അടിച്ചു പൊട്ടിച്ചതായി പരാതി. കഴിഞ്ഞ ഓഗസ്റ്റ് 29ന് പത്തനംതിട്ട മുണ്ടുകോട്ടയ്ക്കലിലാണ് സംഭവം. ഒരു വിവാഹ സല്‍ക്കാര ചടങ്ങിനിടെ മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രനാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി രാജേഷിനെ ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ചത്. തലയ്ക്കും മുഖത്തും പരിക്കേറ്റ രാജേഷ് ചികിത്സ തേടിയിരുന്നു. ഭീഷണിയെത്തുടര്‍ന്ന് രാജേഷ് ആദ്യം പരാതി നല്‍കിയിരുന്നില്ല. സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയ പോലീസിനോട് വാഹനത്തില്‍ വീണതാണെന്നാണ് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയോടെ പത്തനംതിട്ട പോലീസില്‍ ശരണ്‍ ചന്ദ്രനെതിരേ രാജേഷ് പരാതി നല്കി. ബിജെപി വിട്ടുവന്ന 62 പേരെ മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് മാലയിട്ടു സിപിഎമ്മിലേക്ക് സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. അന്ന് പാര്‍ട്ടിയില്‍ ചേര്‍ന്നവരില്‍ പ്രധാനി ശരണ്‍ ചന്ദ്രന് കാപ്പാ കേസ് പ്രതിയെന്ന വിവരം പുറത്തുവന്നത് സിപിഎമ്മിന് തിരിച്ചടിയായിരുന്നു. ഇതിനു…
Read Moreപൂവേ പൊലി പൂവേ…
ചിത്രം -ജോൺമാത്യു ചിത്രം – അനിൽ കെ. പുത്തൂർ . ചിത്രം -ജയ്ദീപ് ചന്ദ്രൻ
Read Moreമീറ്റിംഗിൽ പങ്കെടുത്തു, പുറത്തിറങ്ങിയശേഷം കടൽപാലത്തിൽ നിന്ന് ചാടി മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ ജീവനൊടുക്കി
മുംബൈ: മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലിൽ ചാടി മരിച്ചത് ജോലിസ്ഥലത്തെ സമ്മർദം മൂലമെന്ന് ബന്ധുക്കളുടെ ആരോപണം. സ്വകാര്യ ബാങ്കിൽ അസോഷ്യേറ്റ് വൈസ് പ്രസിഡന്റായിരുന്ന അലക്സ് റെജി (35) ആണു ജീവനൊടുക്കിയത്. തിങ്കളാഴ്ച ബാങ്കിലെ മീറ്റിംഗിൽ പങ്കെടുത്തു പുറത്തിറങ്ങിയശേഷം അലക്സ് കടൽപാലത്തിൽനിന്നു ചാടുകയായിരുന്നുവെന്നു പറയുന്നു. പത്തനംതിട്ട സ്വദേശിയായ അലക്സ് പുനെയിലാണു താമസം. മേലുദ്യോഗസ്ഥരിൽനിന്നു സമ്മർദമുണ്ടായെന്നും ഓഫീസിൽനിന്നു കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും അലക്സിന്റെ ഭാര്യ പറഞ്ഞു.
Read More‘ബുള്‍ഡോസര്‍’ നടപടി തുടരും: ഉത്തര്‍പ്രദേശ് മന്ത്രി
ലക്നൗ: ക്രിമിനല്‍ കേസ് പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുന്ന നടപടി തുടരുമെന്നു ബിജെപി നേതാവും ഉത്തര്‍പ്രദേശ് ഊര്‍ജ മന്ത്രിയുമായ എ.കെ. ശര്‍മ. ബുള്‍ഡോസര്‍ ഉപയോഗിച്ച് കുറ്റക്കാരുടെ വീടുകള്‍ പൊളിച്ചു നീക്കുന്നത് മികച്ച നടപടിയാണ്. സമാജ്വാദി പാര്‍ട്ടിയുടെ ഭരണകാലത്ത് തളച്ചുവളര്‍ന്ന ഗുണ്ടകള്‍ക്കും മാഫിയകള്‍ക്കുമെതിരായാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിക്കുന്നതെന്നു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ശര്‍മ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത അനുയായിയാണ് ഇദ്ദേഹം. ഉത്തര്‍പ്രദേശിലെ ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഒരാള്‍ പ്രതിയോ കുറ്റവാളിയോ ആണെന്ന കാരണത്താല്‍ അയാളുടെ വീട് പൊളിച്ചുകളയുന്നതെങ്ങനെയെന്നു സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതിനുശേഷം ബുള്‍ഡോസര്‍ രാജിനെ പിന്തുണയ്ക്കുള്ള പ്രതികരണം മുഖ്യമന്ത്രി യോഗി ആദിത്യനാഥും നടത്തിയിരുന്നു.
Read Moreഅമ്മൂമ്മയുടെ കടിയേറ്റ് പേരക്കുട്ടി മരിച്ചു; പ്രകോപനമായത് പതിനാല് മാസം പ്രായമുള്ള കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ
അമ്രേലി(ഗുജറാത്ത്): ഗുജറാത്തിലെ അമ്രേലി താലൂക്കിൽ മുത്തശ്ശിയുടെ കടിയേറ്റ് 14 മാസം പ്രായമുള്ള പേരക്കുട്ടി മരിച്ചു. കുഞ്ഞിന്റെ നിരന്തരമായ കരച്ചിൽ കേട്ട് പ്രകോപിതയായി കുട്ടിയെ ഇവർ കടിച്ച് കൊല്ലുകയായിരുന്നെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. കുട്ടിയുടെ വലതു കവിൾ, കണ്ണ്, നെറ്റി, കൈകൾ, കാലുകൾ എന്നിവിടങ്ങളിൽ കടിയേറ്റ പാടുകൾ ഉണ്ടായിരുന്നു. വായിലും തുടയിലും കൈകളിലും സാരമായ ചതവുകളും ഉണ്ടായിരുന്നു. രാജസ്ഥലി ഗ്രാമത്തിലാണ് സംഭവം. അംറേലി റൂറൽ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് കുൽഷൻ സയ്യിദ് എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു.
Read Moreകവച് എറണാകുളം-ഷൊർണൂർ റൂട്ടിൽ നടപ്പാക്കുന്നു; രണ്ടു ട്രെയിനുകൾ ഒരേ ട്രാക്കിൽ വന്ന് കൂട്ടിയിടിക്കുന്നത് ഒഴിവാകും
തൃശൂർ: രണ്ടു ട്രെയിനുകൾ ഒരേ ട്രാക്കിലൂടെ വന്ന് കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ കവച് എന്ന സുരക്ഷ സംവിധാനം കേരളത്തിലും ഒരുക്കാൻ റെയിൽവേ. കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയിൽ പാതയായ എറണാകുളം -ഷൊർണൂർ മേഖലയിൽ ഓട്ടോമാറ്റിക് സിഗ്നലിംഗിന് ഒപ്പം കവച് എന്ന സുരക്ഷാസംവിധാനവും ഒരുക്കാൻ റെയിൽവേ നടപടി തുടങ്ങി. ഇതോടെ ഓട്ടോമാറ്റിക് സിഗ്നലിംഗിന് പുറമെ കവചും കേരളത്തിൽ ആദ്യമായി നടപ്പിലാക്കുന്ന മേഖലയായി മാറുകയാണ് 106 കിലോ മീറ്റർ ദൂരമുള്ള എറണാകുളം-ഷൊർണൂർ. 67.99 കോടി രൂപ മതിപ്പ് ചെലവിൽ പദ്ധതി നടപ്പാക്കാൻ ദക്ഷിണ റെയിൽവേയുടെ പോത്തന്നൂരിലുള്ള ഡെപ്യൂട്ടി ചീഫ് സിഗ്നൽ ആന്റ് ടെലി കമ്മ്യൂണിക്കേഷൻ എഞ്ചിനീയർ ദർഘാസുകൾ ക്ഷണിച്ചു. ഒക്ടോബർ 24 ആണ് അവസാന തിയതി. 540 ദിവസമാണ് പദ്ധതി പൂർത്തീകരണത്തിനുള്ള കാലാവധിയായി കണക്കാക്കിയിരിയ്ക്കുന്നത്.
Read More