തിരുവനന്തപുരം: പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിനെതിരേ ബലാത്സംഗ ആരോപണവുമായി വീട്ടമ്മ. പരാതിയുമായി എസ്പി ഓഫീസിലെത്തിയപ്പോള്‍ സുജിത് ദാസ് ബലാത്സംഗത്തിനിരയാക്കിയെന്ന് ഇവര്‍ ആരോപിച്ചു. കുടുംബപ്രശ്നത്തെപ്പറ്റിയുള്ള പരാതിയുമായി സമീപിച്ചപ്പോള്‍ രണ്ട് തണ ബലാത്സംഗം ചെയ്തു. രണ്ടാമത്തെ തവണ അതിക്രമം ഉണ്ടായപ്പോള്‍ മറ്റൊരു ഉദ്യോഗസ്ഥന് കൂടെയുണ്ടായിരുന്നു. പരാതി പറയരുതെന്ന് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രി തന്റെ അങ്കിളാണെന്ന് സുജിത് ദാസ് പറഞ്ഞെന്നും വീട്ടമ്മ ആരോപിച്ചു. എസ്പിക്കെതിരേയുള്ള പി.വി.അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന് ശേഷമാണ് ഇക്കാര്യം പുറത്തുപറയാന്‍ തീരുമാനിച്ചതെന്നും പരാതിക്കാരി പറയുന്നു.
Read MoreDay: September 6, 2024
ആദിവാസി ഊരുകളിൽ നിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം: ഏഴു ലക്ഷം പിഴ; രജിസ്ട്രേഷൻ ഇല്ലെന്നും കണ്ടെത്തൽ
തൊടുപുഴ: ആദിവാസി ഉൗരുകളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സംഭവത്തിൽ വിതരണക്കാരനോട് ഏഴു ലക്ഷം രൂപ പിഴയടയ്ക്കാൻ സബ് കളക്ടർ ഉത്തരവിട്ടു. വെള്ളിയാമറ്റം പഞ്ചായത്തിലെ ആദിവാസി ഉൗരുകളിൽ മഴക്കാല ഭക്ഷ്യസഹായ പദ്ധതി പ്രകാരം പട്ടികവർഗ വികസന വകുപ്പ് വിതരണം ചെയ്ത 13 ഇനങ്ങൾ അടങ്ങുന്ന ഭക്ഷ്യക്കിറ്റിൽ നൽകിയ വെളിച്ചെണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഇവർ നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് ചെറുതോണി പേട്ടയിൽ പി.എ. ഷിജാസ് ഏഴു ലക്ഷം രൂപ പിഴയടയ്ക്കാൻ സബ് കളക്ടർ ഡോ.അരുണ്‍ എസ്. നായർ ഉത്തരവിട്ടത്. കേരശക്തി എന്ന പേരിൽ വിതരണം ചെയ്ത വെളിച്ചെണ്ണ നിലവാരമില്ലാത്തതും ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ രജിസ്ട്രേഷൻ ഇല്ലാത്തതുമാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് വിതരണം ചെയ്യാനായി ഭക്ഷ്യ സുരക്ഷാവകുപ്പിൽ ഹാജരാക്കിയത് വ്യാജ രജിസ്ട്രേഷൻ ആണെന്നും പരിശോധനയിൽ വ്യക്തമായി. കാലാവധി കഴിഞ്ഞുള്ള ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്റെ മറവിലാണ് ഇവർ…
Read Moreപ്ലാസ്റ്റിക് ഹോസുകൊണ്ട് കവുങ്ങിൽ കെട്ടിയിട്ട അഖിലിന്റെ ജഡം; കൊലപാതകം നടത്തിയ സഹോദരനും അമ്മയും പിടിയിൽ
പീരുമേട്: ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് തെളിഞ്ഞു. ചൊവ്വാഴ്ച രാത്രിയിലാണ് പീരുമേട് പ്ലാക്കത്തടം സ്വദേശി അഖിൽ ബാബുവിനെ വീടിനു സമീപത്ത് പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കവുങ്ങിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അഖിലിന്റെ സഹോദരൻ അജിത്ത്, അമ്മ തുളസി എന്നിവരെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകം എന്ന് സൂചന ലഭിച്ചതോടെയാണ് അഖിലിന്റെ സഹോദരൻ അജിത്തിനെയും അമ്മ തുളസിയെയും പോലീസ് ചോദ്യം ചെയ്തത്. പരസ്പര വിരുദ്ധമായ ഉത്തരങ്ങൾ പറഞ്ഞ ഇരുവരും പിന്നീട് കുറ്റം സമ്മതിച്ചു. മദ്യലഹരിയിൽ വീട്ടിലെത്തിയ അഖിൽ സഹോദരൻ അജിത്തുമായി വാക്ക് തർക്കം ഉണ്ടാക്കി. തർക്കം തടയാൻ എത്തിയ അമ്മ തുളസിയെ തള്ളിയിട്ടതോടെ പ്രകോപിതനായ അജിത്ത് അഖിലിന്റെ തലയിൽ കമ്പിവടി വച്ച് അടിക്കുകയായിരുന്നു. പിന്നാലെ ബോധരഹിതനായ അഖിലിനെ സഹോദരൻ വീടിന് സമീപത്തെ കവുങ്ങിൽ കെട്ടിയിട്ടു. മരണകാരണം തലക്കേറ്റ ക്ഷതവും രക്തസ്രാവവുമാണ്.…
Read Moreഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന സെലിബ്രിറ്റികൾ; ഷാരൂഖ് ഖാൻ ഒന്നാമൻ; മോഹൻലാൽ പട്ടികയിൽ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിയടയ്ക്കുന്ന സെലിബ്രിറ്റികളുടെ പട്ടികയിൽ ഇടംനേടി മലയാളികളുടെ സൂപ്പർതാരം മോഹൻലാൽ. ഫോർച്ച്യുണ്‍ ഇന്ത്യ മാഗസിൻ പുറത്തുവിട്ട പട്ടികയിൽ ഏറ്റവും കൂടുതൽ നികുതി നൽകുന്നവരിൽ ഒന്നാമത് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനാണ്്. തമിഴ് സൂപ്പർതാരം ‘ദളപതി’ വിജയ് രണ്ടാം സ്ഥാനത്തും ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ മൂന്നാം സ്ഥാനത്തുമെത്തി. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ നാലാം സ്ഥാനത്താണ്. ഈ സാന്പത്തികവർഷം 92 കോടി രൂപയാണ് ഷാരൂഖ് ഖാൻ നികുതിയടച്ചത്. വിജയ് 80 കോടി നികുതിയടച്ചു. സൽമാൻ 75 കോടി രൂപയും അമിതാഭ് ബച്ചൻ 71 കോടി രൂപയും നികുതി അടച്ചു. ഷാരൂഖ് ഖാൻ ഒന്നാമതെത്തിയപ്പോൾ സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, വിരാട് കോഹ്ലി എന്നിവരെ മറികടന്നാണ് വിജയ് നികുതി അടയ്ക്കുന്ന പ്രമുഖരിൽ രണ്ടാമതെത്തിയത്. ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്നവരിൽ അഞ്ചാം സ്ഥാനത്തുള്ളത് ക്രിക്കറ്റ് താരം…
Read Moreപൊന്നോണത്തിന് പൂക്കളം; ഓണം കളറാക്കാൻ 1253 ഏക്കറിൽ കുടുംബശ്രീയുടെ പൂപ്പാടങ്ങൾ
തിരുവനന്തപുരം: ഇത്തവണയും പൊന്നോണത്തിന് പൂക്കളമിടാൻ കുടുംബശ്രീയുടെ പൂക്കളെത്തും. ഓണവിപണി മുന്നിൽ കണ്ട് സംസ്ഥാനമൊട്ടാകെ ആരംഭിച്ച പൂകൃഷി വിളവെടുപ്പിന് പാകമായി. ജമന്തി, മുല്ല, താമര എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കഴിഞ്ഞ വർഷം 780 ഏക്കറിലായി 1819 കർഷകസംഘങ്ങൾ പൂകൃഷിയിൽ പങ്കാളികളായിരുന്നു. ഇത്തവണ 3000 വനിതാ കർഷകസംഘങ്ങൾ മുഖേന 1253 ഏക്കറിൽ പൂകൃഷി ചെയ്യുന്നുണ്ട്. വിളവെടുപ്പിന് തയാറായ കൃഷിയിടങ്ങളിൽനിന്നു തന്നെ പൂക്കൾക്ക് വലിയ തോതിൽ ആവശ്യകത ഉയരുന്നുണ്ട്. ഇതോടൊപ്പം സെപ്റ്റംബർ 10ന് സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്ന 2000-ലേറെ ഓണച്ചന്തകളിലും മറ്റു വിപണികളിലും കുടുംബശ്രീയുടെ പൂക്കളെത്തും.
Read Moreമഴ മുന്നറിയിപ്പ്: രണ്ട് ദിവസം പ്രത്യേക അലർട്ടില്ല; സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങിൽ മഴ തുടരുമെങ്കിലും വരും ദിവസങ്ങളിൽ പ്രത്യേക അലർട്ടുകളില്ല. സെപ്തംബർ ആറ്, ഏഴ് ജില്ലകളിൽ ഒരു ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. 8, 9 തിയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടാം തീയതി കണ്ണൂർ, കാസർകോഡ് ജില്ലകളിലും, ഒൻപതിന് വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Moreലൈംഗികപീഡന പരാതി; മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം
കൊച്ചി: ലൈംഗികപീഡന പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിന് എറണാകുളം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നടന് ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ലൈംഗികമായി പീഡിപ്പിച്ചെന്ന ആലുവ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മുകേഷ് അടക്കമുള്ളവരെ അന്വേഷണ സംഘം ചോദ്യം ചെയ്യാനിരിക്കെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതികള്‍ കോടതിയെ സമീപിച്ചത്. കഴിഞ്ഞ രണ്ടു ദിവസം അടച്ചിട്ട കോടതിയില്‍ നടന്ന വിശദമായ വാദത്തിന് ഒടുവിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം.വര്‍ഗീസ് ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
Read More