ആര്‍ത്രൈറ്റിസിനുള്ള ചികിത്സാരീതികള്ആർത്രൈറ്റിസ്(സന്ധിവാതം) ബാധിച്ച സന്ധികള്‍ക്ക് ശരിയായ വ്യായാമം നല്‍കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ രോഗശമനത്തിനു ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആര്‍ത്രൈറ്റിസ് മൂര്‍ച്ഛിക്കുന്നതു തടയാന്‍ ചികിത്സ കൊണ്ട് സാധ്യമാണ്. പേശികളും സന്ധികളും ബലപ്പെടുത്താന്‍ ഫിസിയോ തെറാപ്പിയും വ്യായാമവും സഹായകരമാണ്.ആര്‍ത്രൈറ്റിസിന് വേദന സംഹാരികള്‍ താത്കാലിക പരിഹാരം മാത്രമാണ്. ഒരളവു വരെ ശരീരഭാരം കുറയ്ക്കുന്നത് രോഗലക്ഷണങ്ങള്‍ക്ക് ശമനമുണ്ടാക്കും. കോര്ട്ടിക്കോസ്റ്റിറോയ്ഡുകള് മുതല്‍ മോണോക്ലോണല്‍ ആന്റി ബോഡിയും ബയോളജിക്കല്‍ത്സും വരെയുള്ള മരുന്നുകള്‍ ചികിത്സയ്ക്കുപയോഗിക്കുന്നുണ്ട്. എന്നാല്‍, തുടര്‍ച്ചയായ വേദനയുണ്ടെങ്കില്‍ അത് രോഗിയുടെ പ്രവര്ത്തനനിലയെ ബാധിക്കുന്നുണ്ടെങ്കില്‍ സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സഹായകമാകുന്നു. ആര്‍ത്രൈറ്റിസ് ബാധിതർ ശ്രദ്ധിക്കേണ്ടത്* ഉറങ്ങുമ്പോള്‍ തലയിണ മുട്ടിന് താഴെ വയ്ക്കുന്നത് ഒഴിവാക്കണം. കിടക്കുമ്പോള്‍ മുട്ടുകള്‍ നിവര്‍ത്തിവച്ച് നീണ്ടുനിവര്‍ന്ന് കിടക്കണം. ചരിഞ്ഞും ഒടിഞ്ഞുമൊക്കെ കിടന്നാല്‍ രാവിലെ എഴുന്നേല്ക്കുമ്പോള് പേശികള്‍ക്ക് മുറുക്കവും പിടിത്തവുമൊക്കെ അനുഭവപ്പെടാം. * രാവിലെ എഴുന്നേല്ക്കുമ്പോള് കട്ടിലില്‍ ഇരുന്നുകൊണ്ടുതന്നെ കൈകളിലെയും കാലിലെയും പേശികള്‍ അയച്ചും മുറുക്കിയുമുള്ള…
Read MoreDay: September 9, 2024
സ്വകാര്യ ബസില്‍ പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം; യാത്രക്കാർ പിടികൂടിയത് അമ്പത്തിരണ്ടുകാരനായ അധ്യാപകനെ
കൊച്ചി: സ്വകാര്യ ബസില്‍ 19 കാരിയായ പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം കാണിച്ച സംഭവത്തില്‍ അറസ്റ്റിലായ അധ്യാപകനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പള്ളിക്കര പെരിങ്ങോല കുമാരപുരം സ്വദേശി കമാല്‍ (52) നെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ഫോര്‍ട്ടുകൊച്ചി – ആലുവ റൂട്ടിലോടുന്ന ബസിലായിരുന്നു സംഭവം. പെണ്‍കുട്ടി ബഹളം വച്ചതോടെ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കടയിരിപ്പ് സ്കൂളിലെ അധ്യാപകനാണ്.
Read More‘സീറോ ടോളറന്‍സ് പോളിസി’… സിനിമയിൽ പീഡനം, ഭീഷണി, ലഹരി പാടില്ല; പെരുമാറ്റച്ചട്ടത്തിന്റെ ആദ്യഭാഗം പുറത്തിറക്കി ഡബ്ല്യുസിസി
കൊച്ചി: ഹേമ കമ്മിറ്റി നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ മലയാള സിനിമയില്‍ പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിച്ച് വനിതാതാരങ്ങളുടെ കൂട്ടായ്മയായ “വിമന്‍ ഇന്‍ സിനിമ കലക്ടീവ്’ (ഡബ്ല്യുസിസി). ലൈംഗികപീഡനം പാടില്ലെന്നും ലഹരിപദാര്‍ഥങ്ങള്‍ക്ക് അടിമപ്പെട്ട് തൊഴിലില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നുമുള്ള നിര്‍ദേശങ്ങളുമായി ഡബ്ല്യുസിസി സിനിമാപെരുമാറ്റച്ചട്ടത്തിന്റെ ആദ്യഭാഗം പുറത്തിറക്കി. മലയാള സിനിമയിലെ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യമായ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍വേണം തുല്യതയും നീതിയും സര്‍ഗാത്മകതയുമുള്ള തൊഴിലിടം ഉണ്ടാക്കാനെന്നു പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു.തൊഴിലിടത്തില്‍ ആര്‍ക്കെതിരേയും ഭീഷണി, തെറിവാക്കുകള്‍, ബലപ്രയോഗം അക്രമം, അപ്രഖ്യാപിതവിലക്ക് എന്നിവയുണ്ടാകരുത്. ഏജന്റുമാര്‍ കമ്മീഷന് കൈപ്പറ്റരുത്. ലിംഗവിവേചനവും പക്ഷപാതവും വര്‍ഗ, ജാതി, മത, വംശവിവേചനവും പാടില്ല. ‘സീറോ ടോളറന്‍സ് പോളിസി’ എന്ന തലക്കെട്ടില്‍ സാമൂഹികമാധ്യമത്തില്‍ പങ്കുവച്ച നിര്‍ദേശങ്ങളില്‍ പറയുന്നു. ഇവയുടെ ലംഘനമുണ്ടായാല്‍ പരാതിപ്പെടാന്‍ ഔദ്യോഗിക പരിഹാരസമിതിവേണം. പരിഹാരത്തിന്റെ പക്ഷത്തുനിന്ന് പ്രശ്നങ്ങളെ അഭിമുഖീകരിക്കാമെന്നാണ് കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജിലൂടെയുള്ള പ്രഖ്യാപനത്തില്‍ പറയുന്നത്. പെരുമാറ്റച്ചട്ടം ആവിഷ്കരിക്കുന്നതിനു പ്രതിദിനം ഒരു നിര്‍ദേശം ഉള്‍ക്കൊള്ളുന്ന പരമ്പരയാണു…
Read Moreമലപ്പുറത്തുനിന്നു കാണാതായ പ്രതിശ്രുതവരന് കോയമ്പത്തൂരില്‍? സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്
കോഴിക്കോട്: മലപ്പുറം പള്ളിപ്പുറത്തുനിന്നു കാണാതായ പ്രതിശ്രുത വരൻ വിഷ്ണുജിത്ത് കോയമ്പത്തൂരിലെന്ന് സൂചന. യുവാവ് പാലക്കാട് നിന്നു കോയമ്പത്തൂര്‍ ബസില്‍ കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. മലപ്പുറം എസ്പിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് രണ്ട് ടീമുകളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷ്ണുവിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. വിഷ്ണുവിന്റെ സുഹൃത്ത് ശരത്തും അന്വേഷണ സംഘത്തോടൊപ്പം കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. ഇന്നലെയായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം മഞ്ചേരി സ്വദേശിനിയായ യുവതിയുമായി നടക്കേണ്ടിയിരുന്നത്. ഇവർ വർഷങ്ങളായി സുഹൃത്തുക്കളാണ്. പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജോലിക്കാരനാണ് വിഷ്ണുജിത്ത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തിയതി പോയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. വിവാഹ ആവശ്യത്തിനുള്ള പണം സംഘടിപ്പിക്കാനാണ് യുവാവ് പാലക്കാട്ടേക്ക് പോയതെന്ന് ബന്ധുക്കളും പറയുന്നു.എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫായി. കഞ്ചിക്കോടാണ് വിഷ്ണുജിത്തിന്റെ മൊബൈല്‍ ഫോണിന്റെ അവസാന ലൊക്കേഷൻ കാണിച്ചത്.
Read Moreദി യൂട്യൂബർ തേക്കടിയിൽ തുടങ്ങി
കാളച്ചേകോൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീബരീശ ബാനറിൽ കെ.എസ്. ഹരിഹരൻ സംവിധാനം ചെയ്യുന്ന ദി യൂട്യൂബർ എന്ന സിനിമയുടെ ചിത്രീകരണം തേക്കടിയിൽ ആരംഭിച്ചു. പുതുമുഖം അഭിനവ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ്, ദേവൻ, ശിവജി ഗുരുവായൂർ, നാരായണൻ കുട്ടി, ജോസഫ് കോഴിക്കോട്, കുളപ്പുള്ളി ലീല, ഗീതാ വിജയൻ, മിന്നു തുടങ്ങിയ പ്രമുഖരോടൊപ്പം നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്നു. ഒരു ഫുൾ ടൈം ഫാമിലി എന്റർടെയ്ൻമെന്റ് ചിത്രമാണ് ദി യൂട്യൂബർ. രാജേഷ് കോട്ടപ്പടി തിരക്കഥയും സംഭാഷണമെഴുതുന്നു. ആധുനിക ദൃശ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന മൽസരത്തിലെ നന്മതിന്മകൾ വരച്ചുകാട്ടുന്ന ദി യൂട്യുബർ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ടി എസ് ബാബു നിർവഹിക്കുന്നു. ദൈനംദിനം മനുഷ്യ ജീവിതത്തിലുണ്ടാവുന്ന ചില സംഘർഷങ്ങളും നഷ്ടപ്പെടലുകളും ഈ ചിത്രത്തിൽ അടയാളമാകുന്നുണ്ട്. ന്യൂജെൻ ത്രില്ലായ സ്റ്റണ്ട്-റെയ്സ് രംഗങ്ങളും കാണികളെ കുടുകുടാ ചിരിപ്പിക്കുന്ന കോമഡി രംഗങ്ങളും ആകാംഷഭരിതങ്ങളായ…
Read Moreട്രഡീഷണല്‍ ലുക്കിൽ മഡോണ
പ്രേമം എന്ന ഒരൊറ്റ സിനിമയിലൂടെ മലയാള സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. തുടക്കം മലയാളത്തിലാണെങ്കിലും തെന്നിന്ത്യയിലെ തിരക്കേറിയ യുവനടിമാരിൽ ഒരാളായി താരം മാറി. ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളുടെ ഭാഗമായി താരം മാറി. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്ക്കുന്ന താരത്തിന് അവിടെയും ഒട്ടേറെ ആരാധകരുണ്ട്. അടുത്തിടെയായി അതിലൂടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളാണ് താരം പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ ട്രെഡീഷണൽ ലുക്കിലുള്ള തന്റെ ഹോട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ഒരു ട്രഡീഷണല്‍ ലുക്കിലുള്ള ചിത്രങ്ങൾ താരത്തിന്റെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
Read Moreസിദ്ധാര്‍ഥ് ചതുര്‍വേദിക്കൊപ്പം ബിക്കിനിയിൽ മാളവിക മേനോൻ; വീഡിയോ ഏറ്റെടുത്ത് ആരാധകർ
ബിക്കിനിയില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ ഒരു ഗാനരംഗത്ത് എത്തിയിരിക്കുകയാണ് മാളവിക മോഹനന്. പ്രണയരംഗങ്ങളും ഹോട്ട് ലുക്കുമുള്ള താരത്തിന്റെ സാഥിയാ… എന്നു തുടങ്ങുന്ന ഗാനരംഗം കണ്ടത് ഒരു കോടിയിലധികം പേർ. തന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം യുദ്ധ്രയിലെ ഗാനരംഗം താരം തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ബോളിവുഡ് താരം സിദ്ധാര്‍ഥ് ചതുര്‍വേദിക്കൊപ്പം ബിക്കിനിയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. യുട്യൂബില്‍ റിലീസായ ഗാനം 24 മണിക്കൂറില്‍ കണ്ടത് 60 ലക്ഷത്തിലധികം പ്രേക്ഷകരാണ്. മാളവികയുടെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് രവി ഉദ്യാവര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ യുദ്ധ്ര. താരത്തിന്റെ ഗ്ലാമര്‍ അവതാരം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഗാനരംഗത്തിലെ സിദ്ധാര്ഥിന്റെയും മാളവികയുടെയും കെമിസ്ട്രി അതിമനോഹരമായിരിക്കുന്നുവെന്നാണ് വീഡിയോയ്ക്ക് താഴെയുള്ള കമന്റുകള്‍. ബോളിവുഡില്‍ മാളവികയുടെ തകര്‍പ്പന്‍ പ്രകടനത്തിനായി കാത്തിരിക്കുകയാണെന്നും കമന്റുകളുണ്ട്. മജീദ് മജീദിയുടെ ബിയോണ്ട് ദി ക്ലൗഡ്സ് ആയിരുന്നു മാളവികയുടെ ആദ്യ ഹിന്ദി ചിത്രം. ജാവേദ് അക്തറിന്റെ…
Read Moreആവശ്യത്തിന് ട്രെയിനുകളില്ല: ഓണത്തിന് നാട്ടിലെത്താൻ കഴിയാതെ മുംബൈ മലയാളികൾ; അധികൃതർ കനിയുമെന്ന പ്രതീക്ഷയിൽ മലയാളി സമൂഹം
കൊല്ലം: ഓണത്തിന് ആവശ്യത്തിന് ട്രെയിനുകൾ ഇല്ലാത്തതിനാൽ നാട്ടിൽ എത്താൻ കഴിയാതെ മുംബൈ മലയാളികൾ വലയുന്നു. ഓണത്തിന് വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരളത്തിലേക്ക് പ്രത്യേക ട്രെയിനോ കൂടുതല്‍ ബോഗികളോ അനുവദിക്കണമെന്ന ആവശ്യവുമായി മുംബൈയിലെ മലയാളികള്‍. വിമാന ടിക്കറ്റ് രണ്ട് ഇരട്ടിയിലേറെ വർധിച്ചതും ട്രെയിന്‍ ടിക്കറ്റ് കിട്ടാതായതും ഇവരെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. നാലായിരത്തില്‍ താഴെയായിരുന്ന വിമാന ടിക്കറ്റ് കഴിഞ്ഞ രണ്ടാഴ്ചയായി പതിനായിരത്തോടടുത്തതായി മുംബൈ മലയാളി അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. ആകെയുള്ള ആശ്വാസം ട്രെയിനുകളായിരുന്നു. അതിലിപ്പോള്‍ സീറ്റുമില്ല. അവയെല്ലാം മാസങ്ങൾക്ക് മുമ്പേ പൂർണമായും ബുക്ക് ചെയ്ത് കഴിഞ്ഞു. ആയിരക്കണക്കിന് ആൾക്കാരാണ് വെയിറ്റിംഗ് ലിസ്റ്റിലുള്ളത്. മുംബൈയില്‍ നിന്നും കേരളത്തിലേക്ക് ദിവസവുമുള്ളത് രണ്ട് ട്രെയിന്‍ മാത്രം. കൊങ്കൺ വഴിയുള്ള. ലോകമാന്യതിലക് -തിരുവനന്തപുരം നേത്രാവതി എക്സ്പ്രസാണ് ഇതിൽ ഒന്ന്. പൂനെ- കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് ആണ് മറ്റൊന്ന്. നേരത്തേ ഛത്രപതി…
Read Moreആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച; എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരെ അച്ചടക്കനടപടിക്ക് സാധ്യത കുറവെന്ന് നിയമവിദഗ്ധർ
തിരുവനന്തപുരം: ക്രമസമാധാനപാലന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്ത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിന്റെ പേരിൽ അജിത്ത് കുമാറിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാൻ വകുപ്പില്ലെന്ന് നിയമവിദഗ്ധർ. ആർഎസ് എസ് നിരോധിത സംഘടനയല്ലാത്തതിനാൽ അജിത്ത് കുമാറിനെതിരേ സർക്കാരിന് നടപടിയെടുക്കാൻ സാധിക്കില്ല. ഐപിഎസ് ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെങ്കിൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമെ സാധിക്കൂ. അതിന് കേന്ദ്ര സർക്കാരിന്റെ അനുമതി വേണം താനും.അജിത്ത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട കാര്യം അടുത്ത ദിവസങ്ങളിൽ തന്നെ സ്പെഷൽ ബ്രാഞ്ചും ഇന്റലിജൻസും സർക്കാരിനെ അറിയിച്ചിരുന്നു. ഒരു വർഷം മുൻപേ ഈ വിവരം അറിഞ്ഞിട്ടും സർക്കാർ ഈ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കാത്തത് സർക്കാരിന്റെ കൂടി അറിവോടെയായതിനാലാണ് കൂടിക്കാഴ്ചയെന്നാണ് പുറത്ത് വരുന്ന വിവരം.ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘടന നടത്തുന്ന പൊതുപരിപാടിയിൽ പ്രസംഗിക്കാൻ പോകുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണം. എഡിജിപിയുടെ കാര്യത്തിൽ നിയമപരമായി വീഴ്ച ഉണ്ടായിട്ടുണ്ടെന്ന്…
Read Moreകാണാതായ വയോധികൻ വൈദ്യുതി കെണിയിൽ ഷോക്കേറ്റു മരിച്ചനിലയിൽ; തോടിൽ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ പിടിച്ച നിലയിൽ മൃതദേഹം
വടക്കഞ്ചേരി (പാലക്കാട്): വടക്കഞ്ചേരിയിൽ കാണാതായ വയോധികനെ വൈദ്യുതി കെണിയിൽനിന്ന് ഷോക്കേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. കണക്കൻ തുരുത്തി പല്ലാറോഡ് നാരായണനാണ് (70) അനധികൃതമായി സ്ഥാപിച്ച വൈദ്യുതി കെണിയിൽനിന്ന് ഷോക്കേറ്റ് മരിച്ചത്. ഇന്നുരാവിലെയാണു മൃതദേഹം കണ്ടെത്തിയത്. വടക്കഞ്ചേരി പല്ലാറോഡിൽ ആണ് സംഭവം. ഇന്നലെ വൈകുന്നേരം മുതൽ നാരായണനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. തുടർന്ന് ഇന്നുരാവിലെ തെരച്ചിൽ തുടരുന്നതിനിടെയാണ് തോടിൽ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ പിടിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പാലക്കാട് ജില്ലയിൽ നേരത്തെയും വൈദ്യുതി കെണിയിൽനിന്ന് ഷോക്കേറ്റ് മരിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ ഉള്‍പ്പെടെ തടയുന്നതിനാണ് അനധികൃതമായി ഇത്തരം വൈദ്യുതി കമ്പികള്‍ സ്ഥാപിക്കുന്നത്.
Read More