പല്ല് ക്ലീൻ ചെയ്യണം എന്ന് ചിന്തിക്കുമ്പോൾ ആദ്യം മനസിൽ തെളിയുന്നത് ഒരു ദന്ത ചികിത്സകനെയാണ്. എന്നാൽ, പല്ല് ക്ലീനിംഗിന്റെ അവസാനഭാഗം മാത്രമായിരിക്കണം ദന്താശുപത്രിയിൽ ചെയ്യേണ്ടത്. ആദ്യഭാഗം ശുചീകരണം സ്വന്തമായി ദിനവും ചെയ്യേണ്ടതാണ്. 1. ഹോം ദന്തൽ ക്ലീനിംഗ്2. പ്രൊഫഷണൽ ദന്തൽ ക്ലീനിംഗ് ഹോം ദന്തൽ ക്ലീനിംഗ്ഇത് ദിവസവും നാം ചെയ്യുന്ന ബ്രഷിംഗിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല. വിവിധതരത്തിലുള്ള ബ്രഷുകൾ ഇന്ന് നമുക്ക് ലഭ്യമാണ്. സൂപ്പർമാർക്കറ്റിൽ നിന്നുലഭിക്കുന്ന ബ്രഷുകൾ മാത്രമല്ല ദന്ത ചികിത്സകൻ നിർദേശിക്കുന്ന ബ്രഷുകൾ(ഉദാ: ഇന്റർ ഡെന്റർ ബ്രഷ്, ഇന്റർ പ്രോക്സിമൽ ബ്രഷ്, ഫ്ലോസ്…ഇത്തരത്തിലുള്ള ശുചീകരണ ഉപാധികൾ) ദന്ത ചികിത്സകർ നിർദേശിക്കുന്നുവെങ്കിൽ ആവശ്യാനുസരണം വാങ്ങി ഉപയോഗിക്കേണ്ടതാണ്. ആദ്യമായി ഒരു സ്വയം അവലോകനംആവശ്യമാണ്. നമ്മൾ ശരിയായ രീതിയിലാണോ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത് എന്നതാണ് അവലോകനം ചെയ്യേണ്ടത്. ഒരു ഡോക്ടറുടെ സഹായം ആവശ്യമെങ്കിൽ തേടാം. 1. ഏതുതരത്തിലാണ് പല്ലു തേക്കേണ്ടത്…
Read MoreDay: September 11, 2024
പോലീസിന്റെ സുരക്ഷാ അനുമതി ലഭിച്ചില്ല; ഐഎസ്എല്‍ മത്സരം അനിശ്ചിതത്വത്തില്‍?
കൊച്ചി: 11-ാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്ബോള്‍ സീസണ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കൊച്ചിയിലെ ആദ്യ മത്സരം അനിശ്ചിതത്വത്തില്‍. വരുന്ന 15ന് തിരുവോണ നാളില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്- പഞ്ചാബ് എഫ്സി മത്സരത്തിന് ഇതുവരെ പോലീസ് അനുമതി ലഭിച്ചിട്ടില്ല. തിരുവോണദിനത്തില്‍ മത്സരം നടത്തുന്നതിനെക്കുറിച്ച് കൊച്ചി സിറ്റി പോലീസുമായി ഇവര്‍ ചര്‍ച്ച നടത്താതെയാണ് ആ ദിവസം തെരഞ്ഞെടുത്തത്. സുരക്ഷയുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉത്സവ ദിനം ഏറെ തിരക്കുള്ളതുമാണ്. പതിനായിരങ്ങള്‍ മത്സരം കാണാനെത്തുമ്പോള്‍ ഈ സമയത്ത് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച സംഭവിക്കാനും പാടില്ലെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം മത്സരം നടത്തുന്നതിന് മുന്നോടിയായി സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള തുക ഇതുവരെ സംഘാടകര്‍ അടച്ചിട്ടില്ല. കൊച്ചിയില്‍ ഇതുവരെ നടന്ന മത്സരങ്ങളുടെ ഭാഗമായി ഏകദേശം രണ്ടു കോടിയലധികം രൂപയാണ് സംഘാടകര്‍ സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ളത്. ഈ…
Read More‘ആത്മവിശ്വാസം നഷ്ടമായി’; അന്വേഷണ സംഘത്തിനെതിരേ ഗുരുതര ആരോപണവുമായി മുകേഷിനെതിരായ പരാതിക്കാരി; തന്റെയും കുടുംബത്തിന്റെയും സ്വകാര്യത നഷ്ടമാകുന്നു
കൊച്ചി: നടന് മുകേഷിന് ജാമ്യം നല്കിയ ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീലിന് പോകുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ തന്റെ ആത്മവിശ്വാസം നഷ്ടമായെന്ന് മുകേഷിനെതിരേ പീഡന പരാതി നല്കിയ നടി. ജാമ്യം നല്കിയ ഉത്തരവിനെതിരേ എന്തുകൊണ്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയില്ലെന്നും അന്വേഷണ സംഘത്തിന്റെ ഇടപെടലുകള്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും അവര്‍ പറയുന്നു. അതിനാലാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ഇന്നലെ എഐജി ജി. പൂങ്കുഴലി നേരിട്ടെത്തി പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് തനിക്ക് ഉറപ്പ് നല്‍കിയെന്നും അവര്‍ പറഞ്ഞു. മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്കിയ ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ പോകണമെന്ന് ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് എഐജിയോട് പറഞ്ഞു. ഇതേക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അന്വേഷണ സംഘം അപ്പീല്‍ നല്‍കിയില്ലെങ്കില്‍ താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു. അതേസമയം പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടപെടലുകളെ വിമര്‍ശിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കഴിഞ്ഞ ദിവസം നടി…
Read Moreലോകകപ്പ് യോഗ്യതാ റൗണ്ട്; അർജന്റീനയ്ക്കു പിന്നാലെ ബ്രസീലിനും തോൽവി
അസൻസിയോൻ (പരാഗ്വെ): ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീനയ്ക്കു പിന്നാലെ ബ്രസീലിനും തോൽവി. ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ താരതമ്യേന ദുർബലരായ പരാഗ്വെ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെ തോൽപ്പിച്ചു. 20-ാം മിനിറ്റിൽ ഡിയേഗോ ഗോമസ് നേിയ ഗോളാണ് സ്വന്തം തട്ടകത്തിൽ പരാഗ്വെയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ എട്ടു മത്സരങ്ങളിൽനിന്ന് നാലാം തോൽവി വഴങ്ങിയ ബ്രസീൽ 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. അതേസമയം, ലോകചാമ്പ്യന്മാരായ അര്‍ജന്റീനയെ കൊളംബിയ വീഴ്ത്തി. ഒന്നിനെതിരേ രണ്ട് ഗോളിനാണ് കോളംബിയയുടെ വിജയം. സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെയാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. 2026 ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീനനയുടെ രണ്ടാം തോല്‍വിയാണിത്. പരാജയപ്പെട്ടെങ്കിലും 18 പോയന്റുമായി ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ പോയിന്റ് പട്ടികയില്‍ അര്‍ജന്റീന തന്നെയാണ് ഒന്നാം സ്ഥാനത്ത്.
Read Moreആദ്യം തന്നെ പറയട്ടെ… അമ്മയിലെ ഒരു ബേബിയാണ് ഞാൻ
ആദ്യം തന്നെ പറയട്ടെ… ഞാൻ അമ്മയിലെ പുതിയ മെമ്പറാണ്. അമ്മയിലെ ഒരു ബേബിയാണ് ഞാനെന്ന് വേണമെങ്കിൽ പറയാം. ലാൽ സാറോ അല്ലെങ്കിൽ അതിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയോ ചെയ്ത ഒരു പ്രവൃത്തിയെ വിലയിരുത്താൻ ഞാൻ ആയിട്ടില്ല. അവർ ഹെഡ് ചെയ്യുന്ന സ്ഥാപനത്തിലെ ആൾക്കാർക്ക് ഇങ്ങനൊരു മോശം അനുഭവം വന്നുവെന്ന് അവർ സ്വയമെ അറിഞ്ഞപ്പോൾ അവർ ആ പൊസിഷനിൽ ഇരിക്കാൻ യോഗ്യരല്ലെന്ന് അവരുതന്നെ തീരുമാനിച്ചിട്ട് അവർ ഒഴിഞ്ഞതാണ്. ഒരു നല്ല രീതിയിൽ വേണമെങ്കിൽ അതിനെ കാണാം. ലീഡർ എന്ന രീതിയിൽ ലാൽ സാർ നിന്നിരുന്നുവെങ്കിൽ നല്ലതായിരുന്നുവെന്ന് എനിക്ക് തോന്നി. ഞാൻ അല്ല അത് തീരുമാനിക്കേണ്ടത്. എന്റെ ചിന്തയിൽ വരുന്നതല്ല അവർ ചെയ്യേണ്ടതും. -ഗോകുൽ സുരേഷ്
Read Moreസുരേഷ് ഗോപിയുടെ മകൻ മാധവിന്റെ കുമ്മാട്ടിക്കളി തിയറ്ററുകളിലേക്ക്
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാവുന്ന കുമ്മാട്ടിക്കളി പതിമൂന്നിന് തിയറ്ററുകളിലെത്തിക്കുന്നു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ആർ.ബി. ചൗധരി നിർമിക്കുന്ന കുമ്മാട്ടിക്കളി, ചിമ്പു, വിജയ് തുടങ്ങിയ മുൻനിര നായകന്മാരുടെ ഹിറ്റ് ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിൻസെന്റ് സെൽവ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് . കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കി ഒരുങ്ങുന്ന കുമ്മാട്ടിക്കളി എന്ന ചിത്രത്തിൽ തമിഴ്, കന്നട സിനിമകളിലെ പ്രമുഖ നടീനടന്മാർക്കൊപ്പം ലെന, റാഷിക് അജ്മൽ, ദേവിക സതീഷ്, യാമി,അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, ആൽവിൻ ആന്റണി ജൂനിയർ, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ് തുടങ്ങിയവരും അഭിനയിക്കുന്നു. സംവിധായകൻ ആർ.കെ. വിൻസെന്റ് സെൽവയുടേതാണ് തിരക്കഥ. ഛായാഗ്രഹണം- വെങ്കിടേഷ് വി. പ്രോജക്ട് ഡിസൈനർ- സജിത്ത് കൃഷ്ണ,സംഗീതം- ജാക്സൺ വിജയൻ,ബി ജി എം- ജോഹാൻ ഷെവനേഷ്,ഗാനരചന-ഋഷി, സംഭാഷണം-ആർ കെ വിൻസെന്റ് സെൽവ,…
Read Moreഅപകടം: രശ്മിക വിശ്രമത്തിൽ; ആശങ്കയിൽ ആരാധകർ
നടി രശ്മിക മന്ദാന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ പോസ്റ്റ് കണ്ട് ആശങ്കയിലായിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിന്നും താന്‍ ഇടവേളയെടുത്തത് ചെറിയൊരു അപകടത്തെ തുടർന്നായിരുന്നുവെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ താരം കുറിച്ചു. കഴിഞ്ഞ മാസം തനിക്ക് ചെറിയൊരു അപകടമുണ്ടായെന്നും ഡോക്ടറുടെ നിർദേശപ്രകാരം വീട്ടിൽ വിശ്രമത്തിലാണെന്നും നടി പറഞ്ഞു. പരിക്കിൽ നിന്ന് മുക്തയാവുന്നതായും സജീവമായി തിരികെയെത്തുന്നുവെന്നും നടി വ്യക്തമാക്കി. ജീവിതം കണ്ണാടി പോലെ എപ്പോൾ വേണമെങ്കിലും പൊട്ടിപ്പോകാമെന്നും ചെറുതാണെന്നും പറഞ്ഞ നടി നാളെയുണ്ടാകുമോ എന്ന കാര്യം പോലും ഉറപ്പില്ലെന്നും അതിനാൽ എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്നും പറഞ്ഞു. അല്ലു അർജുൻ-സുകുമാർ ടീമിന്റെ പുഷ്പ 2യിലാണ് നടി ഒടുവിൽ അഭിനയിച്ചിത്.ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനൊപ്പം സിക്കന്ദർ, വിക്കി കൗശലിനൊപ്പം ഛാവ എന്നിവ നടിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങളാണ്.
Read Moreസന്തോഷവും സ്നേഹവും സമൃദ്ധിയും നിറയ്ക്കട്ടെ; ഓണചിത്രങ്ങൾ പങ്കുവച്ച് മഞ്ജിമ
കളിയൂഞ്ഞാല് എന്ന ചിത്രത്തില്‍ ബാലനടിയായി വെള്ളിത്തിരയിലെത്തിയ താരമാണ് മഞ്ജിമ മോഹന്‍. മയില്പീലിക്കാവ്, പ്രിയം, തെങ്കാശിപ്പട്ടണം തുടങ്ങി നിരവധി സിനിമകളില്‍ മഞ്ജിമ ബാലതാരമായെത്തി. 2015 ല്‍ പുറത്തിറങ്ങിയ ഒരു വടക്കന്‍ സെല്‍ഫിയിലാണ് ആദ്യമായി നായികയായെത്തിയത്. പിന്നീടു തമിഴിലും തെലുങ്കിലും നടി അഭിനയിച്ചു. നടന് കാര്‍ത്തിക്കിന്റെ മകനും നടനുമായ ഗൗതം കാര്‍ത്തിക് ആണ് മഞ്ജിമയുടെ ഭര്‍ത്താവ്. തമിഴ്നാടിന്റെ മരുമകളായി പോയാലും കേരളത്തിലെ ആചാരങ്ങളും ഉത്സവങ്ങളും ഒന്നും മഞ്ജിമ മാറ്റി നിര്‍ത്തുന്നില്ല. അതിനുള്ള തെളിവാണ് മഞ്ജിമ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങള്‍. ഓണത്തിന് മുന്നോടിയായി എടുത്ത ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഈ ഓണത്തിന്റെ ചടുലമായ നിറങ്ങളും ആഘോഷങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സ്നേഹവും സമൃദ്ധിയും നിറയ്ക്കട്ടെ. നമുക്ക് ഒരുമയുടെ ആത്മാവിനെ പരിപോഷിപ്പിക്കാം, ഉള്‍ക്കൊള്ളാം… എന്ന ക്യാപ്ഷനോടെയാണ് മഞ്ജിമ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
Read Moreബൈക്കപകടത്തിൽ പരിക്കേറ്റയാളെ വീട്ടിൽ ഉപേക്ഷിച്ചു; മധ്യവയസ്കന് ദാരുണാന്ത്യം; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
വെള്ളറട: വെള്ളറട ചൂണ്ടിക്കലില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ വഴിത്തിരിവാകുന്നു. സുരേഷ് കുമാര്‍ (53)ന്റെ മൃതദേഹമാണ് കഴിഞ്ഞദിവസം നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് കണ്ടെത്തിയത്. രാത്രിയില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദിന്റെയും സബ് ഇന്‍സ്പെക്ടര്‍ റസല്‍ രാജിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശത്തെ സിസിടിവി മുഴുവനും പരിശോധിച്ചു. കഴിഞ്ഞ ഏഴിന് രാത്രി ബൈക്കില്‍ എത്തിയ രണ്ടംഗസംഘം സുരേഷ് കുമാറിനെ ഇടിച്ച് വീഴ്ത്തിയശേഷം പരിക്കേറ്റ സുരേഷ് കുമാറിനെ വീടിനുള്ളില്‍ ഉപേക്ഷിച്ച് സ്ഥലം വിടുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ബൈക്കിന്റെ നമ്പര്‍ വ്യക്തമല്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കൂടെ പരിശോധിച്ച് ബൈക്കിലെത്തിയ സംഘത്തെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ് . വിശദമായ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റും. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍മാത്രമേ പോലീസിന് വ്യക്തതവരുത്താന്‍ കഴിയുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു.
Read Moreഖജനാവിൽ പത്തിന്റെ പൈസയില്ല; ഓണത്തിന് പുതിയ ബസുകൾ നിരത്തിലിറക്കാനുള്ള കെഎസ്ആർടിസിയുടെ മോഹം വിഫലം
ചാത്തന്നൂർ: ഓണത്തിന് 220 പുതിയ ബസുകൾനിരത്തിലിറക്കാനുള്ള കെഎസ്ആർടിസിയുടെ മോഹം വിഫലമായി. ബസ് വാങ്ങാൻ പണം കണ്ടെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗീകാരം നല്‍കുകയും കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ ഗതാഗത മന്ത്രി നിയമസഭയെ അറിയിക്കുകയും ജൂണിൽ ടെൻഡർ നടപടികൾ ആരംഭിക്കുകയും ചെയ്ത ബസ് വാങ്ങൽ പദ്ധതിയാണ് എങ്ങുമെത്താതായത്. ഫുൾ ബോഡിയോട് കൂടിയ 10.5 മീറ്റർ നീളമുള്ള നോൺ എസി ബസുകൾക്കാണ് ടെൻഡർ ക്ഷണിച്ചത്.നാലു സിലിണ്ടർ ഡീസൽ ബസുകൾ ബി എസ് -6 സിരിസിൽ പെട്ടതായിരിക്കണം. മൂന്ന് വർഷമോ അല്ലെങ്കിൽ 4 ലക്ഷം കിലോമീറ്ററോ കമ്പനി വാറന്റി ഉറപ്പാക്കണം. ഹ്രസ്വ ദൂര ഫാസ്റ്റ് പാസഞ്ചർ സർവീസ് നടത്താനാണ് ഈ ബസുകൾ. സംസ്ഥാന ബജറ്റിൽ കെ എസ് ആർടി സിയ്ക്ക് പ്ലാൻ ഫണ്ടായി നീക്കിവച്ച 96 കോടി രൂപ വിനിയോഗിച്ചാണ് 220 ബസുകൾ വാങ്ങാൻ നീക്കം നടത്തിയത്. ജൂണിന്…
Read More