ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറല്സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പകരം നിലവിൽ പോളിറ്റ്ബ്യൂറോ അംഗമായ ഒരാൾക്ക് ജനറൽ സെക്രട്ടറിയുടെ താല്കാലിക ചുമതല നൽകും. ഒരാഴ്ചയ്ക്കുശേഷമേ ഇതിൽ തീരുമാനമാകൂവെന്നു നേതാക്കൾ അറിയിച്ചു. നിലവിൽ കേന്ദ്രതലത്തിൽ പ്രവർത്തിക്കുന്ന നേതാക്കളിൽ ഏറ്റവും മുതിർന്ന അംഗം വൃന്ദ കാരാട്ടാണ്. കേരളത്തിൽനിന്നുള്ള എം.എ. ബേബിയുടെ പേരും ചർച്ച ചെയ്തേക്കാം. അടുത്ത് നടക്കാൻ പോകുന്ന പാർട്ടി കോൺഗ്രസ് പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നതുവരെയാകും താല്കാലിക ചുമതല.
Read MoreDay: September 13, 2024
കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് ഒറ്റത്തവണയായി ശമ്പളം; ഒറ്റത്തവണയായി ശമ്പളം കിട്ടുന്നത് ഒന്നരവർഷത്തിന് ശേഷം
ചാത്തന്നൂർ: കെഎസ്ആർടി സി ജീവനക്കാർക്ക് ഓണത്തിന് ഒറ്റത്തവണയായി ശമ്പളം അനുവദിച്ചു. ഇന്നലെ ജീവനക്കാരുടെ അക്കൗണ്ടുകളിലേയ്ക്ക് ശമ്പളത്തുക കൈമാറി. ഒന്നര വർഷത്തിന് ശേഷമാണ് ജീവനക്കാർക്ക് ഒറ്റ തവണയായി ശമ്പളം അനുവദിക്കുന്നത്. കെ എസ് ആർടിസിയുടെ സേവിംഗ്സ് അക്കൗണ്ടിലുണ്ടായിരുന്ന തുകയും ഡീസൽ വിതരണം ചെയ്യുന്ന ഓയിൽ കമ്പനികൾക്ക് നല്കേണ്ടുന്ന തുകയും വിനിയോഗിച്ചാണ് കഴിഞ്ഞ മാസത്തെ ശമ്പളം ഒറ്റ തവണയായി വിതരണം ചെയ്യുന്നത്. ശമ്പള വിതരണത്തിന് സർക്കാർ സഹായം ഈ മാസം ലഭിച്ചിട്ടില്ലെന്ന് കെഎസ്ആർടിസിയിലെ ധനകാര്യമേധാവി പറഞ്ഞു. എന്നാൽ പെൻഷൻ വിതരണത്തിനായി 74 കോടി സർക്കാർ അനുവദിച്ചിരുന്നു. ഓഗസ്റ്റ് മാസം വരെയുള്ള പെൻഷൻ വിതരണത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. കെഎസ്ആർടിസി ജീവനക്കാരുടെ ബോണസ്, ഉത്സവ ബത്ത , അഡ്വാൻസ് എന്നിവയെക്കുറിച്ച് ഒരു തീരുമാനവുമുണ്ടായിട്ടില്ല. തുടർന്നുള്ള ദിവസങ്ങളിൽ ഇതേക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനത്തിലെത്തും. കുടിശിക വരുത്തിയാൽ എണ്ണക്കമ്പനികൾ ഡീസൽ കൃത്യമായി വിതരണം ചെയ്യുമോ എന്ന…
Read Moreപാർട്ടിയുടെ പതിവുശീലങ്ങൾ തെറ്റിച്ച നേതാവ് (സീതാറാം യെച്ചൂരി-1952-2024)
ഇന്ത്യൻ കമ്യൂണിസത്തിന്റെ ജനകീയമുഖമായിരുന്നു സീതാറാം യെച്ചൂരി. കമ്യൂണിസ്റ്റുകാരനായി ഉറച്ചുനിന്നുകൊണ്ടുതന്നെ സാധാരണ കമ്യൂണിസ്റ്റുകളേക്കാൾ ഇന്ത്യയോളം വളർന്ന രാഷ്ട്രീയ തന്ത്രജ്ഞനായ ബഹുമുഖപ്രതിഭ. ഏറെ അകലെയുള്ള ഒരു സ്വപ്നമാണ് വിപ്ലവം എന്ന തിരിച്ചറിവ് സമ്മാനിച്ച സൗമ്യത അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. മാർക്സിസം മുതൽ മതരാഷ്ട്രീയം വരെ നിതാന്ത ജാഗ്രതയോടെ നിരീക്ഷിച്ചു രൂപപ്പെടുത്തിയ ആശയതീക്ഷ്ണതയായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. ആറു പതിറ്റാണ്ടോളം ചുവപ്പുപതാകയുടെ ഓരംപറ്റി നടന്ന യെച്ചൂരി പ്രായോഗികവാദിയായ ഇടതുനേതാവ് കൂടിയായിരുന്നു. തെലുങ്കാന പ്രക്ഷോഭകാലത്ത് മൊട്ടിട്ട്, അടിയന്തരാവസ്ഥയുടെ ചൂടേറ്റ് തളരാതെ മുന്നേറിയ യെച്ചൂരി മൂന്നു പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ ഇടതുപക്ഷത്തിന് ബൗദ്ധികാടിത്തറയും രാജ്യത്തെ മതനിരപേക്ഷ ചേരിക്ക് പോരാട്ടത്തിനുള്ള ഊർജവും സംഭാവന ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നു. സംഘടനയ്ക്കുള്ളിൽ പലപ്പോഴും കടുകട്ടിയായ നിലപാടുകളെ തള്ളിപ്പറഞ്ഞ് മാനവികപക്ഷത്തിനൊപ്പം ചേരാൻ ധൈര്യം കാണിച്ചിട്ടുള്ള യെച്ചൂരി പാർട്ടിയിലെ പല പതിവുകളും തിരുത്തിത്തന്നെയാണ് ജനറൽ സെക്രട്ടറി പദവിവരെ എത്തിയത്.പ്രാദേശിക, ജില്ലാ, സംസ്ഥാന ഘടകങ്ങളിലൊന്നും പ്രവർത്തിക്കാതെ നേരിട്ട് കേന്ദ്ര കമ്മിറ്റികളിൽ…
Read Moreപൊതുസേവനം നടത്തുന്ന വാഹനങ്ങളിലെ ജീവനക്കാർക്ക് യൂണിഫോമും ബാഡ്ജും നിർബന്ധമാക്കി; ഉത്തരവ് ലംഘിക്കുന്നവർക്ക് പിഴ
ചാത്തന്നൂർ: പൊതു സേവനം നടത്തുന്ന വാഹനങ്ങളിലെ ജീവനക്കാർക്ക് യൂണിഫോമും ബാഡ്ജും നിർബന്ധമാക്കി കൊണ്ട് ഗതാഗത വകുപ്പിന്റെ ഉത്തരവ്. സ്വകാര്യ ബസ് സർവീസുകൾ, സ്കൂൾ ബസുകൾ, ടൂറിസ്റ്റ് ബസുകൾ, കോൺട്രാക്ട് കാരേജുകൾ തുടങ്ങിയവയ്ക്കാണ് ഉത്തരവ് ബാധകം. ഇത്തരം വാഹനങ്ങളിലെ ഡ്രൈവർമാർ, കണ്ടക്ടർമാർ, ക്ലീനർമാർ തുടങ്ങിയവർ സേവന സമയത്ത് നിയമം അനുശാസിക്കുന്ന തരത്തിലുള്ള യൂണിഫോം ധരിച്ചിരിക്കണം. കൂടാതെ പേര്, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ ബാഡ്ജും നിർബന്ധമാക്കി. ഇത് പാലിച്ചില്ലെങ്കിൽ പിഴ ഈടാക്കും. വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഗതാഗതാ വകുപ്പ് കമ്മീഷണറോട് കർശന പരിശോധന നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. സ്പെഷ്യൽ ഡ്രൈവ് തന്നെ നടത്തിയൂണിഫോമും ബാഡ്ജും ധരിക്കാത്തവരെ കണ്ടെത്തി പിഴ ഈടാക്കണം. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നിരത്തിൽ ഇതുമായി ബന്ധപ്പെട്ട പരിശോധനക്കുണ്ടാവും. സ്പെഷ്യൽ ഡ്രൈവ് നടത്തി നിയമം പാലിക്കാത്തവരുടെ പേരിലെടുത്ത ശിക്ഷാനടപടികളെക്കുറിച്ച് റിപ്പോർട്ടും നല്കാനാണ് ഗതാഗത കമ്മീഷണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റുസംസ്ഥാനങ്ങളിൽ…
Read Moreനിരക്കുകൾ നിശ്ചയിച്ച് റെയിൽവേ ; വന്ദേ മെട്രോ; മിനിമം ചാർജ് 30 രൂപ; നോൺ സബർബൻ യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം
കൊല്ലം: സർവീസ് ഉടൻ ആരംഭിക്കാൻ പോകുന്ന വന്ദേ മെട്രോ ട്രെയിനുകളുടെ യാത്രാ നിരക്ക് നിശ്ചയിച്ച് റെയിൽവേ. ഇതു സംബന്ധിച്ച് റെയിൽവേ ഫിനാൻസ് ഡയറക്ടറേറ്റിന്റെ വിജ്ഞാപനം ഇന്നലെ പുറത്തിറങ്ങി.പൂർണമായും എയർ കണ്ടീഷൻ ചെയ്ത അൺ റിസർവ്ഡ് മെട്രോ ട്രെയിൻ സർവീസിൽ 25 കിലോമീറ്റർ ദൂരം വരെ മിനിമം ചാർജ് 30 രൂപയായാണ് നിശ്ചയിച്ചിട്ടുള്ളത്. ജിഎസ്ടി അടക്കമാണ് ഈ നിരക്ക്. നോൺ സബർബൻ സെക്ഷനിലെ യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം നൽകുന്നതാണ് പ്രസ്തുത ടിക്കറ്റ് നിരക്ക്. 25 കിലോമീറ്റർ കഴിഞ്ഞുള്ള യാത്രയ്ക്ക് ദൂരത്തിന് ആനുപാതികമായി നിരക്കിൽ വർധന ഉണ്ടാകും. ഇതിൻ്റെ വിശദമായ ചാർട്ടും റെയിൽവേ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രതിമാസ, ദ്വൈവാര, പ്രതിവാര സീസൺ ടിക്കറ്റുകളിലും യാത്ര ചെയ്യും. ഇവയ്ക്ക് യഥാക്രമം ഒറ്റയാത്രയുടെ 20, 15, ഏഴ് ഇരട്ടി നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്.25 കിലോമീറ്റർ ദൂരം വരെ പ്രതിമാസ സീസൺ ടിക്കറ്റ് നിരക്ക്…
Read Moreഎഡിജിപിയുടെ മൊഴി മുഖ്യമന്ത്രിയെ നേരിട്ടു ധരിപ്പിക്കാൻ ഡിജിപി; വീണ്ടും എഡിജിപിയുടെ മൊഴിയെടുക്കും; മുഖ്യമന്ത്രി ഡൽഹിയിൽനിന്നു തിരിച്ചെത്തുന്പോൾ കൂടിക്കാഴ്ച
തിരുവനന്തപുരം: എഡിജിപി. എം.ആർ അജിത്ത് കുമാറിന്റെ മൊഴി ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബ് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് ധരിപ്പിക്കും. ഡൽഹിയിൽ നിന്നും മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയ ശേഷം ക്ലിഫ് ഹൗസിലെത്തിയായിരിക്കും കൂടിക്കാഴ്ച നടത്തുക. പി.വി അൻവർ എംഎല്എ നേരിട്ട് നൽകിയ പരാതിയുടെ വിശദാംശങ്ങളും മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിക്കും. ഇന്നലെ എഡിജിപിയിൽ നിന്നും മൊഴി രേഖപ്പെടുത്തിയപ്പോൾ സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാറും ഡിജിപിയോടൊപ്പം ഉണ്ടായിരുന്നു. അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ ബാഹ്യശക്തികളാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് എഡിജിപി സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ മൊഴിയെന്നാണ് സൂചന. സ്വർണക്കടത്ത് സംഘങ്ങളും ചില തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരും ഗുഢാലോചനക്ക് പിന്നിലുണ്ടെന്നും സംശയമുണ്ടെന്ന് എഡിജിപി. മൊഴി നൽകിയെന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ വിവരങ്ങളും തെളിവുകളും നൽകാൻ അവസരം നൽകണമെന്ന് എഡിജിപി ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.…
Read Moreആഭ്യന്തരവകുപ്പിനെതിരേ ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ തനിക്കും കുടുംബത്തിനും ഭീഷണി; സംരക്ഷണം വേണമെന്ന് പി.വി. അൻവർ
തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതിരേ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം നൽകണമെന്നും കാണിച്ചു ഭരണകക്ഷി എംഎൽഎ. പി.വി. അൻവർ സംസ്ഥാന പോലീസ് മേധാവിക്ക് കത്തു നൽകി. തന്നെയും കുടുംബത്തെയും വധിക്കാൻ സാധ്യതയുണ്ടെന്നു സംശയിക്കുന്നുവെന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നുമാണ് അദ്ദേഹം സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അൻവറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി. എം.ആർ. അജിത്ത് കുമാറിൽ നിന്നും ഡിജിപി. ഷേഖ് ദർബേഷ് സാഹിബ് ഇന്നലെ മൊഴിയെടുത്തിരുന്നു.
Read More2015 ലെ സംസ്ഥാന ബജറ്റ് അവതരണം; നിയമസഭാ കൈയാങ്കളിക്കേസിലെ കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: നിയമസഭാ കൈയാങ്കളിക്കിടെ ഇടത് വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്തെന്നാരോപിച്ച് കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. കേസെടുത്തതിനെതിരേ മുൻ എംഎൽഎമാരായ എം.എ.വാഹിദ്, ഡൊമിനിക് പ്രസന്റേഷൻ, കെ.ശിവദാസൻ നായർ എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. 2015 മാർച്ച് 13ന് സംസ്ഥാന ബജറ്റ് അവതരണത്തിനിടെ ആയിരുന്നു സംഭവം. അന്തരിച്ച മുൻ ധനമന്ത്രി കെ.എം. മാണി ബാർ കോഴക്കേസിലെ പ്രതിയാണെന്ന് ആരോപിച്ച് ബജറ്റ് അവതരണം തടയാൻ പ്രതിപക്ഷം നടത്തിയ ശ്രമം വലിയ കൈയാങ്കളിയിലെത്തിയിരുന്നു. തുടർന്ന് ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി.ജലീൽ എന്നിവരടക്കമുള്ളവർക്കെതിരേ പോലീസ് കേസെടുത്തു.
Read Moreവയനാട് ദുരിതാശ്വാസത്തിന്റെ പേരിൽ തിരിമറി; പരാതിയിൽ കഴമ്പില്ലെന്ന് യൂത്ത് കോണ്ഗ്രസ്; പണം തട്ടിച്ചെന്നു ഡിസിസി
കോഴിക്കോട്: നൂറുകണക്കിനാളുകൾ മരണമടഞ്ഞ വയനാട് മുണ്ടക്കെ പുഞ്ചിരിമട്ടത്തുണ്ടായ ഉരുൾപൊട്ടലിന്റെ പേരിൽ നടത്തിയ ദുരിതാശ്വാസനിധി ശേഖരണത്തിൽ വെട്ടിലായി യൂത്ത് കോണ്ഗ്രസ് നേതൃത്വം. ദുരിതബാധിതരെ സഹായിക്കാനെന്ന പേരിൽ പണം തട്ടിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് സസ്പെൻഡു ചെയ്തതോടെ ആരോപണം ശരിയെന്നു തെളിഞ്ഞിരിക്കുകയാണ്. യൂത്ത്കോണ്ഗ്രസ് സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നതാണ് ഈ നടപടി. യൂത്ത് കോണ്ഗ്രസ് നിയോഗിച്ച അന്വേഷണ കമ്മീഷൻ പരാതിയിൽ കഴന്പില്ലെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് അതേ പരാതിയിൽ കഴന്പുണ്ടെന്നു കണ്ടു പ്രവർത്തകനെതിരേ ഡിസിസിയുടെ നടപടി. പണപ്പിരിവ് സംബന്ധിച്ച പരാതിയിൽ കഴന്പുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കോഴിക്കോട് ഡി സിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്കുമാർ പറയുന്നു. വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ പേരിൽ യൂത്ത് കോണ്ഗ്രസ് ചേളന്നൂർ മണ്ഡലം വൈസ് പ്രസിഡന്റ് അശ്വിൻ, കോണ്ഗ്രസ് പ്രവർത്തകനായ അനസ് എന്നിവർ പിരിവ് നടത്തി പണം വകമാറ്റിയെന്നായിരുന്നു പരാതി. യൂത്ത്…
Read Moreവർഷത്തിൽ ഒരിക്കൽ പ്രഫഷണൽ ക്ലീനിംഗ്
ഇന്റർ ഡെന്റൽ ബ്രഷ് ബോട്ടിൽ ബ്രഷിന്റെ ആകൃതിയിലുള്ള വളരെ ചെറിയ ബ്രഷാണ്്. ഇതിന്റെ അറ്റത്തുള്ള ഭാഗം മാറ്റാവുന്നതാണ്. പല്ലുകൾക്കിടയിൽ വിടവുകളുണ്ടെങ്കിൽ ഈ ബ്രഷ് ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ സാധിക്കും. അമിതമായി ഭക്ഷണസാധനങ്ങൾ കയറുന്ന വിടവുകൾ ഉണ്ടെങ്കിൽ എല്ലാ ദിവസവും ഇന്റർ ഡെന്റൽ ബ്രഷ് കൂടി ഉപയോഗിച്ച് ക്ലീൻ ചെയ്യണം. ഒരറ്റത്ത് ഒറ്റ ബ്രിസിൽസ് മാത്രമുള്ള ബ്രഷുകൾ പല്ലുകൾക്കിടയിലെ അഴുക്കുകൾ നീക്കം ചെയ്യുന്നതിന് ഫലപ്രദമാണ്. ടങ് ക്ലിനിക്ടങ് ക്ലീനിംഗ് അഥവാ നാക്കു വൃത്തിയാക്കുന്നത് നാക്കിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ നീക്കം ചെയ്യാൻ സഹായിക്കും. എന്നാൽ ടങ് ക്ലീനർ ഉപയോഗിക്കുന്ന രീതി, അതിന് ഉപയോഗിക്കുന്ന ഉപകരണം, ഇത് വളരെ പ്രാധാന്യമുള്ളതാണ്. വളരെ ഷാർപ്പ് ആയിട്ടുള്ള ടങ്ങ് ക്ലീനർ ഉപയോഗിക്കുന്നത് നാക്കിൽ സ്ഥിരമായി ചെറിയ മുറിവുകൾ ഉണ്ടാകാൻ കാരണമാകുന്നു. ടൂത്ത് ബ്രഷ് കൊണ്ട് വളരെ മൃദുവായി ക്ലീൻ ചെയ്താൽ മതിയാകും. ഇതിനായി പ്രത്യേകം…
Read More