കൊല്ലം: മലയാള സാഹിത്യവും മൊബൈൽ ഫോണുമായി എന്തങ്കിലും ബന്ധം കേരളത്തിൽ ഉണ്ടോ എന്ന് ചോദിച്ചാൽ അതെ എന്ന് എന്നു തന്നെ ഉത്തരം. രണ്ടും തമ്മിൽ ബന്ധമുണ്ടെങ്കിലും സംഗതി എന്താണെന്നു പലർക്കും ഇപ്പോഴും മനസിലായിട്ടുണ്ടാകില്ല. ഇന്ന് എല്ലാവരുടെയും കൈകളിൽ സർവ വിജ്ഞാന ശേഖരവുമായി മാറിയ മൊബൈൽ ഫോണും മലയാള സാഹിത്യവുമായുള്ള ബന്ധം വളരെ വലുതാണ്. ജ്ഞാനപീഠ പുരസ്കാരം നേടിയ മൂന്നാമത്തെ മലയാളിയും ഒരേയൊരു ആലപ്പുഴക്കാരനുമാണു തകഴി ശിവശങ്കരപ്പിള്ള. മലയാള സാഹിത്യത്തിൽ കയർ, ഏണിപ്പടികൾ, രണ്ടിടങ്ങഴി തുടങ്ങിയ കുട്ടനാടിന്റെ മണമുള്ള കഥകൾ പറഞ്ഞ വിശ്വസാഹിത്യകാരൻ മരിക്കുമ്പോൾ, ഇന്ന് എല്ലാവരുടെയും കൈവശമുള്ള മൊബൈൽ ഫോണുകൾ കേരളത്തിൽ പ്രചാരത്തിലായിത്തുടങ്ങിയിരുന്നില്ല. പക്ഷേ, കേരളത്തിൽ ആദ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചു സംസാരിച്ചതാരെന്നു ചോദിച്ചാൽ അതിന് ഒരുത്തരം മാത്രം – സാക്ഷാൽ തകഴി ശിവശങ്കരപ്പിള്ള. 1996 സെപ്റ്റംബർ 17 ന് ആണ് കേരളത്തിലേക്ക് ആദ്യ മൊബൈൽ കോൾ…
Read MoreDay: September 17, 2024
‘എന്റെ കേരളം എന്നും സുന്ദരം’ കാമ്പയിൻ സർക്കാർ ആരംഭിക്കും: വയനാട് ടൂറിസത്തെ കൈ പിടിച്ചുയർത്തും; പി. എ. മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ചൂരൽമല ദുരന്തത്തിന് പകരം വയനാട് ദുരന്തം എന്ന് പ്രചരിപ്പിച്ചതാണ് ടൂറിസം മേഖലയെ ബാധിച്ചതെന്നും വയനാട് ടൂറിസം മേഖലയെ കൈപിടിച്ച് ഉയർത്താൻ ശ്രമം നടക്കുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ്. ചൂരൽമല ദുരന്തം ടൂറിസം മേഖലയെ വലിയ നിലയിൽ ബാധിച്ചു. വയനാട്ടിൽ മുഴുവൻ പ്രശ്നമായെന്ന തരത്തിലാണ് പ്രചരിപ്പിക്കപ്പെട്ടത്. എന്റെ കേരളം എന്നും സുന്ദരം’ എന്ന കാമ്പയിൻ സർക്കാർ ആരംഭിക്കും- മന്ത്രി വ്യക്തമാക്കി. വയനാട് സുരക്ഷിതമാണെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയ ഇൻഫ്ളുവേഴ്സിനെ വയനാട്ടിൽ എത്തിച്ചിട്ടുണ്ട്. വയനാട് ടൂറിസത്തിന് പ്രശ്നമില്ലെന്ന് ഇവർ വഴി പ്രചാരണം നടത്തും കാന്പയിന്റെ ഭാഗമായി സഞ്ചാരികളുടെ എണ്ണം വർധിച്ചുവരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Read Moreനെഞ്ചുവിരിച്ച് അശ്വിൻ ജോസ്!
നടനും തിരക്കഥാകൃത്തുമായ അശ്വിന് ജോസിന്റെ സ്ക്രീന്ജീവിതത്തിനു ക്വീനില്‍ തുടക്കം. അതിലെ “നെഞ്ചിനകത്ത് ലാലേട്ടന്…’ പാട്ടിനൊപ്പം ഹിറ്റായ അശ്വിന്, അക്കാലത്ത് എഴുതിയ “അനുരാഗ’ത്തിലൂടെ തിരക്കഥാകൃത്തായി, ഒപ്പം ചിത്രത്തിലെ നായകനും. ക്വീനിനുശേഷം അശ്വിന്റെ എനര്‍ജറ്റിക് പെര്‍ഫോമന്‍സിന് കളമൊരുക്കി മമിതയ്ക്കൊപ്പം നഹാസ് ഹിദായത്ത് ഷോര്‍ട്ട്ഫിലിം “കളര്‍പടം’. അനുരാഗത്തിനുശേഷം അശ്വിന് നായകനായ വി.കെ. പ്രകാശ് എന്റര്ടെയ്നര് “പാലും പഴവും’ തിയറ്ററുകളില്‍. മീരാ ജാസ്മിനാണു നായിക. അശ്വിൻ രാഷ്്ട്രദീപികയോടു സംസാരിക്കുന്നു… “പാലും പഴവും’ പറയുന്നത്..? കല്യാണശേഷം വധൂവരന്മാര്ക്കു പാലും പഴവും നല്കുന്ന ഒരു ചടങ്ങുണ്ടല്ലോ. അതുമായി ബന്ധപ്പെടുത്തി മധുരമുള്ള ഒരു സിനിമ എന്നു പറയാം. പ്രായവ്യത്യാസമുള്ള രണ്ടുപേര്‍ ഒന്നിച്ചാല്‍ അതു മധുരമാണോ ഇരട്ടിമധുരമാണോ അതോ കയ്പാണോ…അതാണു സിനിമയുടെ തീം. കോട്ടയത്തുള്ള സുനിയും കോലഞ്ചേരി പഴന്തോട്ടത്തുള്ള സുനിലും. പ്രായവ്യത്യാസമുള്ള ഇവര്‍ അടുപ്പത്തിലായി കല്യാണമാകുന്നതും തുടര്‍ന്നുള്ള സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതുമാണ് സിനിമ. വികെപി ടീമില്‍..?…
Read Moreയുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതികളുടെ ലഹരിമാഫിയാ ബന്ധം അന്വേഷിക്കും
ശാസ്താംകോട്ട: മദ്യലഹരിയിൽ കാറിടിപ്പിച്ച് സ്കൂട്ടർ യാത്രക്കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ ലഹരി മാഫിയാ ബന്ധം അന്വേഷിക്കാൻ പോലീസ് തീരുമാനം. മാത്രമല്ല പ്രതികളെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് വിശദമായ തെളിവെടുപ്പും നടത്തേണ്ടതുണ്ട്. ഇതിനായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് അടുത്ത പ്രവൃത്തി ദിവസം അപേക്ഷ നൽകും. മൈനാഗപ്പള്ളി ആനൂർക്കാവ് പഞ്ഞിപുല്ലുവിള വീട്ടിൽ നൗഷാദിന്റെ ഭാര്യ കുഞ്ഞുമോൾ (45) ആണ് തിരുവോണ ദിവസം നാട്ടുകാർ നോക്കിനിൽക്കെ ദാരുണമായി കൊല്ലപ്പെട്ടത്. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മൽ (29), ഇയാളുടെ സുഹൃത്തും കരുനാഗപ്പള്ളി സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായ നെയ്യാറ്റിൻകര സ്വദേശിനി ശ്രീക്കുട്ടി (27) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഇപ്പോൾ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ റിമാൻഡിലാണ്. ഇരുവരും മദ്യ ലഹരിയിലായിരുന്നു എന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. മദ്യത്തോടൊപ്പം മയക്കുമരുന്നും ഇവർ ഉപയോഗിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. അങ്ങനെയെങ്കിൽ മയക്കുമരുന്ന് ഇവർക്ക് എവിടുന്ന് കിട്ടി,…
Read Moreകൃത്യമായി പ്രതിഫലം കിട്ടിത്തുടങ്ങുന്നത് അവാര്‍ഡ് ലഭിച്ചശേഷം
പ്രതിഫലത്തിന്റെ കാര്യത്തില്‍ മലയാള സിനിമയില്‍ നിലനില്‍ക്കുന്ന വിവേചനത്തിനെതിരേ തുറന്നടിച്ച് നടി കനി കുസൃതി. അവാര്‍ഡ് നേടിയ ശേഷമാണ് തനിക്ക് കൃത്യമായി പ്രതിഫലം തരാന്‍ തുടങ്ങിയതെന്നാണ് കനി പറയുന്നത്. അതേസമയം ഹിന്ദിയില്‍ കാര്യങ്ങള്‍ക്ക് കുറേക്കൂടി പ്രൊഫഷണല്‍ ആണെന്നും കനി കുസൃതി പറയുന്നു. നടിമാര്‍ മാത്രമല്ല, നടന്മാരും പ്രതിഫല പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അഭിനേതാക്കള്‍ക്ക് പുറമെ അസിസ്റ്റന്റ് ഡയറക്ടര്‍മാരും പ്രതിഫലത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നവരാണ്. മലയാള സിനിമയില്‍ പലര്‍ക്കും കോണ്‍ട്രാക്റ്റില്ല, പ്രതിഫലവുമില്ല. മിനിമം വേതനം നല്‍കാനുള്ള അടിസ്ഥാനപരമായൊരു സിസ്റ്റം പോലുമില്ല. അസിസ്റ്റന്റ് ഡയറക്ടേഴ്സ് ആയി ജോലി ചെയ്യുന്നവരില്‍ പലര്‍ക്കും രണ്ടു വര്‍ഷം കൂടുമ്പോള്‍ കഷ്ടിച്ച് 50,000 രൂപ പോലും ലഭിക്കുന്നില്ല. 2014 ല്‍ ഒക്കെ ഞാന്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ പതിനായിരവും പതിനയ്യായിരവും വരെ വളരെ ബുദ്ധിമുട്ടിയായിരുന്നു വാങ്ങിച്ചെടുത്തിരുന്നത്. പിന്നീടാണ് ഹിന്ദിയില്‍ സജീവമാകുന്നത്. ഹിന്ദിയില്‍ സജീവമായതോടെ പ്രതിഫലം കൃത്യമായി ലഭിച്ചു തുടങ്ങി. ഞാന്‍…
Read Moreഡൽഹിക്ക് വനിതാ മുഖ്യമന്ത്രി; കെജ്രിവാളിന്റെ പിന്‍ഗാമിയായി അതിഷി മര്‍ലേന
ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിന്റെ പിന്‍ഗാമിയായി അതിഷി മര്‍ലേന. അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. സുഷമ സ്വരാജിനും ക്ഷീലാ ദീക്ഷിതിനും ശേഷം ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി മർലേന. എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം. സൗരഭ് ഭരദ്വാജ്, ഗോപാൽ റായി, കൈലാഷ് ഗെലോട്ട് എന്നിവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. അഴിമതിക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന കാലത്ത് അതിഷിയെ ആയിരുന്നു കെജ്രിവാൾ തന്റെ ചുമതകൾ ഏൽപ്പിച്ചത്. അന്ന് മുതൽ മന്ത്രിസഭയെ നയിച്ചത് വിദ്യാഭ്യാസ മന്ത്രിയായ അതിഷിയായിരുന്നു.അതേസമയം, ചൊവ്വ വൈകിട്ട് 4.30ന് ലെഫ്റ്റ് ഗവർണർ വി. കെ. സക്സേനയെ കണ്ട് അരവിന്ദ് കെജ്രിവാൾ രാജി സമർപ്പിക്കും.
Read Moreമമ്മൂട്ടിയുടെ കണ്ണുകൾ…
ഒരു പുരുഷന്റെ കണ്ണുകളിൽ പ്രണയവും മോഹവും ഒരുമിച്ച് കത്തി നിൽക്കുകയെന്ന പ്രതിഭാസം വളരെ വിരളമാണെന്നു തന്നെ പറയാം. പൊതുവേ വികാരങ്ങളുടെ അടിമയാണത്രേ പുരുഷൻ. അതുകൊണ്ടുതന്നെ മോഹം ഉണരുന്പോൾ അയാൾ ദുർബലനാകും. മുഖത്തും കണ്ണുകളിലും ആ ഒരു ദൗർബല്യത്തിന്റെ ഭാവമാണ് പിന്നെ പടരുന്നത്, അല്ലെങ്കിൽ പതർച്ചയാണ് പ്രതിഫലിക്കുന്നത്. കരുത്തൻ എന്ന വാക്കുകൊണ്ട് പണ്ടുമുതലേ വിശേഷിപ്പിക്കപ്പെടുന്ന പുരുഷൻ പ്രണയലോലുപനാകുന്പോഴും ഈ ഒരു ആർദ്രതയാണ് മുഖത്ത് തെളിയുന്നത്. പ്രണയവും മോഹവും ഒരുപോലെ കണ്ണിൽ നിറയുക, അതോടൊപ്പം കരുത്താർന്ന ഒരു ഭാവം കൈവിടാതെയിരിക്കുക. അഭിനയമാണെങ്കിൽ പോലും വലിയ ആയാസകരമാണത്. മറ്റു പല ഭാവാവിഷ്കാരവുമെന്നപോലെ ഈ സമ്മിശ്രഭാവവും അതിമനോഹരമായി ആവിഷ്കരിക്കാനുള്ള കഴിവുണ്ട് മമ്മൂട്ടി എന്ന നടന്. എത്രയോ പ്രശസ്തങ്ങളായ ചിത്രങ്ങളിലെ പ്രണയരംഗങ്ങളിൽ മമ്മൂട്ടിയുടെ കണ്ണുകൾ കണ്ടാൽ ഇത് മനസിലാകും. പ്രണയലോലുപനായ ചന്തു ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലെ “ചന്ദനലേപ സുഗന്ധം..’ എന്ന പാട്ടിൽ…
Read Moreവിവാഹസമ്മാനമായി പാൽക്കുപ്പി, ചൂല്, ചപ്പാത്തിക്കോല്, ഹാര്‍പിക്… ചിരിയടക്കാനാവാതെ വധു
വിവാഹദിവസം വരന്റെ സുഹൃത്തുക്കൾ പല കുസൃതികളും ഒപ്പിക്കാറുണ്ട്. അതിൽ ചിലതൊക്കെ കൈവിട്ടു പോകാറുണ്ടെങ്കിലും മിക്കതും രസകരമായിരിക്കും. അതുപോലൊരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. വധുവിനും വരനും സുഹൃത്തുക്കൾ സമ്മാനങ്ങൾ നൽകുന്നതാണ് വീഡിയോയിലുള്ളത്. ആദ്യം വന്ന ആൾ നൽകുന്നത് ഒരു വലിയ പ്ലാസ്റ്റിക് പാത്രമാണ്. പിന്നാലെ വന്നവരുടെ കൈവശമുണ്ടായിരുന്നത് പാത്രം കഴുകാനുള്ള ഡിറ്റർജന്റ്, ചപ്പാത്തിക്കോലും പലകയും, ചൂല്, ഹാര്‍പിക്, കുഞ്ഞുങ്ങൾക്കു പാൽ നൽകുന്നതിനുള്ള കുപ്പി… തുടങ്ങി വീട്ടാവശ്യത്തിനുള്ള സാധനങ്ങളായിരുന്നു. സുഹൃത്തുക്കൾ നൽകുന്ന സമ്മാനങ്ങൾ കണ്ടു വധു ചിരിക്കുന്നതും വീഡിയോയിൽ കാണാം. നിരവധിപ്പേരാണ് വീഡിയോ കണ്ട് ലൈക്കടിച്ചത്.
Read Moreഇ – ടിക്കറ്റിംഗ് അട്ടിമറിച്ചത് ബി. ഉണ്ണികൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍: സിനിമ സംഘടനകളുടെ തലപ്പത്തുള്ളവരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം; സാന്ദ്രാ തോമസ്
കൊച്ചി: ഓണ്‍ലൈന്‍ സിനിമ ടിക്കറ്റ് ബുക്കിംഗ് സംവിധാനം അട്ടിമറിച്ചത് ബി ഉണ്ണികൃഷ്ണന് ആണെന്ന ഉണ്ണി ശിവപാലിന്റെ ആരോപണത്തെ പിന്തുണച്ച് നിര്‍മാതാവ് സാന്ദ്രാ തോമസ്. ബി. ഉണ്ണികൃഷ്ണന് ഉള്‍പ്പെടെയുള്ളവരാണ് ഇ – ടിക്കറ്റിംഗ് അട്ടിമറിച്ചത്. സഹായം തേടി അന്ന് ഉണ്ണി ശിവപാല്‍ വിളിച്ചിരുന്നു എന്നും സാന്ദ്ര പറഞ്ഞു. സര്‍ക്കാര്‍ സംവിധാനം നടപ്പായിരുന്നെങ്കില്‍ കൊള്ള അവസാനിക്കുമായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. സിനിമ സംഘടനകളുടെ തലപ്പത്ത് ഉള്ളവരുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷിക്കണമെന്നും താരം ആവശ്യപ്പെട്ടു. അതേസമയം, കുറഞ്ഞ ചെലവിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനം വൻകിട കമ്പനിക്ക് വേണ്ടി ഉണ്ണികൃഷ്ണൻ അട്ടിമറിച്ചെന്നാണ് ഉണ്ണി ശിവപാലിന്റെ ആരോപണം.
Read Moreഐശ്വര്യ റായിയുടെ ലുക്കിലൊരു പാവക്കുട്ടി; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
ബോളിവുഡ് സൂപ്പർതാരം ഐശ്വര്യ റായ് തന്റെ ഫാഷൻ സെൻസുകൊണ്ട് പലപ്പോഴും ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിന് എത്തിയ ഐശ്വര്യ റായുടെ ലുക്കാണ് ചർച്ചയാകുന്നത്. ഐശ്വര്യയുടെ ഈ ലുക്കിനെ ഒരു ശ്രീലങ്കൻ കലാകാരൻ പാവയുടെ രൂപത്തിൽ പുനർനിർമിച്ചിരിക്കുകയാണ്. ഈ ലുക്ക് ഒരു പാവ പതിപ്പായി പ്രദർശിപ്പിക്കുന്ന ഒരു വൈറൽ വീഡിയോ പുറത്തുവന്നിരുന്നു. ശ്രീലങ്കൻ പാവ കലാകാരൻ നിഗേശൻ സൃഷ്ടിച്ച ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. 3.9 ദശലക്ഷം വ്യൂസാണ് വീഡിയോയ്ക്ക് ഇതിനോടകം ലഭിച്ചിരിക്കുന്നത്. പാവയുടെ സൂക്ഷ്മമായ വിശദാംശങ്ങളെ പലരും പ്രശംസിച്ചു. ‘പാവ അതിമനോഹരമാണ്- അത് ഐശ്വര്യയുടെ വസ്ത്രത്തിൻ്റെ ചാരുത നന്നായി പകർത്തുന്നു!’ എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. Here’s how the internet reacted:
Read More