വിവാഹദിവസം വരന്റെ സുഹൃത്തുക്കൾ പല കുസൃതികളും ഒപ്പിക്കാറുണ്ട്. അതിൽ ചിലതൊക്കെ കൈവിട്ടു പോകാറുണ്ടെങ്കിലും മിക്കതും രസകരമായിരിക്കും.
അതുപോലൊരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. വധുവിനും വരനും സുഹൃത്തുക്കൾ സമ്മാനങ്ങൾ നൽകുന്നതാണ് വീഡിയോയിലുള്ളത്.
ആദ്യം വന്ന ആൾ നൽകുന്നത് ഒരു വലിയ പ്ലാസ്റ്റിക് പാത്രമാണ്. പിന്നാലെ വന്നവരുടെ കൈവശമുണ്ടായിരുന്നത് പാത്രം കഴുകാനുള്ള ഡിറ്റർജന്റ്, ചപ്പാത്തിക്കോലും പലകയും, ചൂല്, ഹാര്‍പിക്, കുഞ്ഞുങ്ങൾക്കു പാൽ നൽകുന്നതിനുള്ള കുപ്പി… തുടങ്ങി വീട്ടാവശ്യത്തിനുള്ള സാധനങ്ങളായിരുന്നു.
സുഹൃത്തുക്കൾ നൽകുന്ന സമ്മാനങ്ങൾ കണ്ടു വധു ചിരിക്കുന്നതും വീഡിയോയിൽ കാണാം. നിരവധിപ്പേരാണ് വീഡിയോ കണ്ട് ലൈക്കടിച്ചത്.