കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഇന്ന് വിചാരണ നടക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ ജാമ്യാപേക്ഷ നല്‍കും. അപേക്ഷ നാളെ പരിഗണിച്ചേക്കും. കോടതി ജാമ്യ വ്യവസ്ഥകള്‍ നിശ്ചയിക്കുന്നതോടെ പള്‍സര്‍ സുനിക്ക് പുറത്തിറങ്ങാനാകും. പള്‍സര്‍ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ വിചാരണ കോടതിയില്‍ സുനിയെ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് ഇന്ന് വിചാരണ കോടതിയില്‍ പള്‍സര്‍ സുനി അപേക്ഷ നല്‍കുന്നത്. അപേക്ഷ നാളെ കോടതി പരിഗണിച്ചാല്‍ പള്‍സര്‍ സുനിയെ ഹാജരാക്കും. വിചാരണ കോടതിയാണ് ജാമ്യ ഉപാധികള്‍ നിശ്ചയിക്കുക. അതിനാല്‍ കര്‍ശന ഉപാധികള്‍ക്കായി സര്‍ക്കാരിന്റെ വാദമുമുണ്ടാകും. സുനി നിലവില്‍ എറണാകുളം സബ്ജയിലില്‍ റിമാന്‍ഡിലാണ്. കോടതി ഉപാധി നിശ്ചയിച്ചു കഴിഞ്ഞാല്‍ പള്‍സര്‍ സുനിക്ക് പുറത്തിറങ്ങാന്‍ സാധിക്കും. കേസില്‍ 261 സാക്ഷികളുടെ വിസ്താരവും വാദവും കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. ഇനി പ്രതിഭാഗത്തിന് അന്തിമവാദമുന്നയിക്കാന്‍ ഈ…
Read MoreDay: September 19, 2024
മാതൃകാപരായ പെരുമാറ്റം; കാറിടിച്ചു പരിക്കേറ്റ സ്കൂട്ടർ യാത്രികന് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ; സഹകരിച്ച് ബസിലെ യാത്രക്കാരും
പൊൻകുന്നം: കാറിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികന് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ. പെരിയാർ സ്വദേശി മുത്തുവിനെയാണ് ജീവനക്കാർ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാവിലെ 6.15ന് ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിന് സമീപമാണ് സ്കൂട്ടറിൽ കാറിടിച്ച് അപകടമുണ്ടായത്. ഈ സമയം പൊൻകുന്നത്തുനിന്ന് മുണ്ടക്കയം വഴി പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് നിർത്തി അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാൻ ജീവനക്കാർ മുൻകൈയെടുത്തു. ഡ്രൈവർ പാലാ സ്വദേശി സോജൻ, കണ്ടക്ടർ ചേനപ്പാടി സ്വദേശി പി.പി. അൻസാരി എന്നിവർ ചേർന്ന് മുത്തുവിനെ ബസിൽ കയറ്റി തങ്ങൾ വന്ന വഴിയേ തിരിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചു. അതിനുശേഷമാണ് യാത്ര തുടർന്നത്.
Read Moreഒക്ടോബര്‍ 1 മുതല്‍ സേവന വേതന കരാര്‍ നിര്‍ബന്ധമാക്കണം; അമ്മയ്ക്കും ഫെഫ്കയ്ക്കും നിര്‍മാതാക്കളുടെ കത്ത്
കൊച്ചി: ഒക്ടോബര്‍ ഒന്നു മുതല്‍ മലയാള സിനിമ മേഖലയില്‍ സേവന വേതന കരാര്‍ നിര്‍ബന്ധമാക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഇതു സംബന്ധിച്ച് താരസംഘടനയായ അമ്മയ്ക്കും ഫെഫ്കയ്ക്കും നിര്‍മാതാക്കള്‍ കത്തയച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് തിരുത്തല്‍ നടപടി. ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ പ്രതിഫലം പറ്റുന്നവര്‍ മുദ്രപത്രത്തില്‍ കരാര്‍ നല്‍കണം. കരാറിന് പുറത്ത് പ്രതിഫലം നല്‍കില്ലെന്നും കത്തില്‍ കര്‍ശനമായി പറയുന്നുണ്ട്. ഒരു ലക്ഷം രൂപവരെ പ്രതിഫലം പറ്റുന്നവര്‍ നിര്‍മാണ കമ്പനികളുടെ ലെറ്റര്‍ ഹെഡില്‍ കരാര്‍ ചെയ്യണം. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിനും ലൈംഗിക ചൂഷണത്തിനും എതിരായ വ്യവസ്ഥകളും കരാറില്‍ ഉള്‍പ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ സേവന വേതന കരാറില്ലാത്ത തൊഴില്‍ തര്‍ക്കത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഇടപെടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Read Moreഅച്ചാറും മുടിയനും പിന്നെ പഞ്ചറും ഇരട്ടപേരുകളിൽ അറിയപ്പെടുന്ന ക്രിമിനലുകൾ; ദമ്പതികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂവരും പിടിയിൽ
മുണ്ടക്കയം: യുവതിയെ വഴിയിൽവച്ച് ഇരുമ്പ് പൈപ്പുകൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം പഴയകല്ലേപ്പാലം പാറയിൽപുരയിടത്തിൽ പി.എം. നിസാർ (അച്ചാർ- 33), കല്ലുതൊട്ടി പുരയിടത്തിൽ അഭിനേഷ് കെ.സാബു (പഞ്ചർ- 30), കളിയിക്കൽ സുധീഷ് സുരേഷ് (മുടിയൻ- 24) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂന്നുപേരും ചേർന്ന് കഴിഞ്ഞദിവസം രാത്രി 8.30 ഓടുകൂടി പഴയ കല്ലേപ്പാലം ഭാഗത്ത് വച്ച് മുണ്ടക്കയം സ്വദേശിയായ യുവാവിനെ മർദിക്കുകയും കട്ടയും ഇരുമ്പ് പൈപ്പും കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവാവിന്റെ ഭാര്യയെ ഇവർ ചീത്തവിളിക്കുകയും അപമര്യാദയായി പെരുമാറുകയും മർദിക്കുകയും ഇരുമ്പുപൈപ്പ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. നിസാറിന്റെ സഹോദരനെതിരെ യുവതി പോലീസിൽ പരാതി നൽകിയതിലുള്ള വിരോധം മൂലമാണ് ഇവർ ദമ്പതികളെ ആക്രമിച്ചത്. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും…
Read More‘തലൈവർ’ ആയി കൃഷ്ണകുമാർ: മാസ് എൻട്രിയുമായി സിന്ധു; കൂടെ ദിയയും അശ്വിനും
സോഷ്യൽ മീഡിയയിൽ ആരാധകരേറെയുള്ള കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. ഇപ്പോഴിതാ മകൾ ദിയയ്ക്കും ഭർത്താവ് അശ്വിനുമൊപ്പം കൃഷ്ണകുമാറും ഭാര്യയും ചുവടുവച്ച് എത്തിയിരിക്കുകയാണ്. രജനികാന്ത് ചിത്രം വേട്ടയ്യനിലെ ‘മനസ്സിലായോ’ എന്ന പാട്ടിനൊപ്പമാണ് ഇവരുടെ നൃത്തം. വൈറൽ റീലിൽ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മാസ് എൻട്രിയും ആറ്റിറ്റ്യൂഡുമാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ കൃഷ്ണകുമാറും കുടുംബവും ബാലി യാത്രയിലാണ്. യാത്രയ്ക്കിടയിലാണ് ഇവർ റീൽ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ റീൽ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreവയനാട്ടിലെ ദുരിതബാധിതർക്ക് നൽകാൻ ശേഖരിച്ച സാധനങ്ങൾ ഉപ്പുതറ പഞ്ചായത്ത് ഓഫീസിൽ കെട്ടിക്കിടക്കുന്നതായി ആക്ഷേപം
ഉപ്പുതറ: വയനാട്ടിലെ ദുരിതബാധിതർക്ക് നൽകാൻ ശേഖരിച്ച സാധനങ്ങൾ ഉപ്പുതറ പഞ്ചായത്ത് ഓഫീസിൽ കെട്ടിക്കിടക്കുന്നതായി ആക്ഷേപം. ദുരിതബാധിതരെ സഹായിക്കാൻ പഞ്ചായത്ത് ശേഖരിച്ചതും വിവിധ സംഘടനകളും സുമനസുകളായ വ്യക്തികളും നൽകിയതുമായ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് അസി. സെക്രട്ടറിയുടെ മുറിയിൽ കെട്ടിക്കിടക്കുന്നത്. കളക്ഷൻ സെന്റർ തുറന്നാണ് സാധനങ്ങൾ സമാഹരിച്ചത്. ഇതിൽ പല സാധനങ്ങളും നശിച്ചിട്ടുണ്ട്. സമാഹരിച്ച സാധനങ്ങൾ അയ്യപ്പൻ കോവിൽ പഞ്ചായത്തുമായി സഹകരിച്ച് വയനാട്ടിൽ എത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ നടപടിയുണ്ടായില്ല. ആവശ്യത്തിന് സാധനങ്ങൾ ഉണ്ടെന്നും സൂക്ഷിക്കാനുള്ള സൗകര്യം കുറവായതിനാൽ ഓണം കഴിഞ്ഞ് എത്തിച്ചാൽ മതിയെന്ന് അറിയിച്ചതിനാലുമാണ് സാധനങ്ങൾ അന്ന് എത്തിക്കാതിരുന്നത് എന്ന് ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കെ. ജേക്കബ് പറഞ്ഞു. അവിടത്തെ പഞ്ചായത്തുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ സാധനങ്ങൾ വയനാട്ടിൽ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Read Moreഉറക്കവും അവധിയുമില്ലാത്ത ഷിഫ്റ്റ്: അമിത ജോലിഭാരം മകളുടെ ജീവനെടുത്തു; നീതി വേണമെന്ന് അമ്മ; വൈറലായി കത്ത്
കൊച്ചി: അമിത ജോലിഭാരമാണ് തങ്ങളുടെ മകളുടെ ജീവനെടുത്തതെന്നു കാണിച്ച് പൂനെയിലെ ഏണസ്റ്റ് ആന്‍ഡ് യംഗ് ഇന്ത്യ കമ്പനി (ഇ. വൈ ഇന്ത്യ) മേധാവിക്ക് മലയാളി ജീവനക്കാരുടെ അമ്മയുടെ കത്ത്. കഴിഞ്ഞ ജൂലൈ 20നാണ് എറണാകുളം കങ്ങരപ്പടി സ്വദേശിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ അന്ന സെബാസ്റ്റ്യ(26)നാണ് താമസസ്ഥലത്ത് കുഴഞ്ഞു വീണത്. കമ്പനിയുടെ ജീവനക്കാരോടുള്ള നയമാണ് മകളുടെ മരണത്തിന് കാരണമെന്നും സംഭവ ശേഷം നാല് മാസത്തോളമായി കമ്പനി തുടരുന്ന മനോഭാവത്തെയും കുറിച്ചാണ് അന്നയുടെ അമ്മ അനിത അഗസ്റ്റ്യന്‍ കമ്പനി മേധാവി രാജീവ് മേമാനിയെ അഭിസംബോധന ചെയ്ത് കത്ത് അയച്ചത്. ഇ.വൈ അന്നയുടെ ആദ്യ സ്ഥാപനമായിരുന്നു. ആവേശത്തോടെയാണ് കമ്പനിയില്‍ ചേര്‍ന്നത്. സ്കൂളിലും കോളജിലും എല്ലാ പരീക്ഷകളിലും ഉന്നത വിജയം നേടിയ അന്ന ഇ.വൈയിലും ഇവൈയിലും കഠിനമായി ജോലി ചെയ്തു. അമിത ജോലിഭാരവും പുതിയ അന്തരീക്ഷവും മകളെ ശാരീരികമായും മാനസികമായും തളര്‍ത്തി. മരിക്കുന്നതിന് രണ്ടാഴ്ച…
Read Moreപ്രതീക്ഷയുടെ ചൂളംവിളി കാത്ത് ചെങ്ങന്നൂർ-പമ്പ റെയിൽപ്പാത; നടപടികൾ വേഗത്തിലാക്കാൻ ഇടപെടൽ നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ്
ചാരുംമൂട്: ശബരിമല തീർഥാടകരുടെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ചെങ്ങന്നൂർ-പമ്പ അതിവേഗ റെയിൽ ട്രാൻസിറ്റ് പദ്ധതി അന്തിമ അനുമതിക്കായി കാത്തിരിക്കുന്നു. റെയിൽപ്പാത യാഥാർഥ്യമായാൽ ശബരിമല തീർഥാടകരുടെ യാത്രകൾ കൂടുതൽ സൗകര്യമാക്കി പരിസര പ്രദേശങ്ങളിലെ ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ പ്രവർത്തനാധികാരം സതേൺ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനാണ് കൈകാര്യം ചെയ്യുന്നത്. 6480 കോടി രൂപയുടെ ആകെ ചെലവിലാണ് പദ്ധതി ആരംഭിക്കുന്നത്, എന്നാൽ, 7208.24 കോടി രൂപയാകുമെന്ന് പൂർത്തിയാകുമ്പോഴുള്ള ചെലവിന്റെ കണക്ക്. 126.16 കിലോമീറ്റർ നീളമുള്ള പുതിയ ഇരട്ടപ്പാതയിലൂടെ സഞ്ചരിക്കുന്ന തീവണ്ടിയുടെ പരമാവധി വേഗം 200 കിലോമീറ്റർ/മണിക്കൂർ ആയിരിക്കും. ഇതിന്റെ നിർമാണം പൂർത്തിയാക്കാൻ അഞ്ചു വർഷമെങ്കിലും എടുക്കുമെന്ന് കരുതപ്പെടുന്നു. 14.34 കിലോമീറ്റർ നീളമുള്ള 20 തുരങ്കങ്ങളും 14.523 കിലോമീറ്റർ നീളമുള്ള 22 പാലങ്ങളും ഉൾപ്പെടുന്ന ഈ പദ്ധതിക്ക് 213.687 ഹെക്ടർ ഭൂമി ആവശ്യമായതിനാൽ, അനുബന്ധ ഭൂമിയിടപാടുകൾക്കും പരിസ്ഥിതി പ്രതിരോധ…
Read Moreസെക്സ് മാഫിയയുമായി ബന്ധം, സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പലർക്കും കാഴ്ചവച്ചു; മുകേഷിനെതിരേ ആരോപണം ഉന്നയിച്ച നടിക്കെതിരേ പരാതിയുമായി യുവതി
തൊടുപുഴ: നടന് മുകേഷിനെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരേ പരാതി. നടിയുടെ ബന്ധുവാണ് പരാതി നൽകിയത്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി ‘പ്രായപൂർത്തി ആകുന്നതിന് മുൻപ് ചെന്നൈയിൽ ഒരു സംഘത്തിന് മുന്നിൽ കാഴ്ചവച്ചുവെന്നാണ് ആരോപണം. സെക്സ് മാഫിയയുമായി നടിക്ക് ബന്ധമുണ്ടെന്നും തന്നെയും ഇത്തരത്തിൽ കുടുക്കിയതാണെന്നും യുവതി പറഞ്ഞു. 2014ലാണ് സംഭവം നടന്നത്. നടി ഇതുപോലെ മറ്റ് പെൺകുട്ടികളെയും ചതിച്ചിട്ടുണ്ട്. തന്നെപ്പോലെ പല പെൺകുട്ടികളെയും പലർക്കും കാഴ്ചവെച്ചിട്ടുണ്ട്. അന്ന് അലറി വിളിച്ചു കരഞ്ഞിട്ടാണ് അവിടെ നിന്നും രക്ഷപെട്ടതെന്ന് യുവതി വെളിപ്പെടുത്തി. അതേസമയം സംഭവത്തിൽ പ്രതികരണവുമായി നടി രംഗത്തെത്തി. മുകേഷിന്റെ ആളുകളിൽ നിന്ന് കാശുവാങ്ങിയാണ് ബന്ധുവായ പരാതിക്കാരി തനിക്കെതിരേ രംഗത്തു വന്നതെന്ന് നടി പറഞ്ഞു.തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്നും അവർ വ്യക്തമാക്കി.
Read Moreനമുക്ക് വേറെ വഴിയില്ലല്ലോ മക്കളെ..! ബാറിലേക്കുള്ള ഇടനാഴിയിൽ തമ്പടിച്ച് സാമൂഹ്യവിരുദ്ധർ; സ്ത്രീകൾക്കും കുട്ടികൾക്കും സഞ്ചാരസ്വാതന്ത്ര്യം തടസമാകുന്നെന്ന പരാതിയുമായി നാട്ടുകാർ
അമ്പലപ്പുഴ: ബാറിലേക്കുള്ള ഇടനാഴി നാട്ടുകാർക്ക് ദുരിതമാകുന്നു. ദേശീയപാതയ്ക്കരികിൽ നീർക്കുന്നം ജംഗ്ഷനു സമീപമുള്ള സ്വകാര്യ ബാറിന്റെ പ്രവർത്തനമാണ് സമീപ വാസികൾക്ക് ദുരിതമായി മാറിയത്. ബാറിലേക്ക് ദേശീയപാതയിൽനിന്ന് പ്രധാന കവാടമുണ്ട്. ഇതു കൂടാതെയാണ് ബാറിന്റെ വടക്ക് ഭാഗത്തുള്ള റോഡിനോട് ചേർന്ന് ബാറിലേക്ക് വഴിയുള്ളത്. തീർക്കുന്നം കളപ്പുരയ്ക്കൽ ഘണ്ടാകർണ സ്വാമി ക്ഷേത്രം, തീരദേശ എൽപി സ്കൂൾ, നീർക്കുന്നം എസ്ഡിവി ഗവ. യുപി സ്കൂൾ എന്നിവിടങ്ങളിലേക്കടക്കം വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനു പേരാണ് പ്രതിദിനം റോഡ് ഉപയോഗിക്കുന്നത്. സന്ധ്യ കഴിഞ്ഞാൽ ബാറിൽനിന്ന് മദ്യപിച്ചിറങ്ങുന്നവർ റോഡിലാണ് തമ്പടിക്കുന്നത്. സാമൂഹ്യവിരുദ്ധ ശല്യവും ഇവിടെ വർധിച്ചുവരികയാണ്. സന്ധ്യ കഴിഞ്ഞാൽ പ്രദേശവാസികൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ഓണനാളുകളിൽ ബാറിൽ സാമൂഹ്യവിരുദ്ധർ തമ്മിൽ അക്രമവും നടന്നിരുന്നു. ബാറിന്റെ പ്രവർത്തനം പ്രദേശവാസികൾക്ക് തീരാദുരിതമായിട്ടും പോലീസ് ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും നാട്ടുകാർ പരാതി പറയുന്നു.
Read More