മലപ്പുറം: സിപിഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് പി.വി.അൻവർ എംഎൽഎ. എഡിജിപിക്കെതിരായ അന്വേഷണവും മലപ്പുറം എസ്പി ഓഫീസിയുടെ ഔദ്യോഗിക വസതിയിലെ മരം മുറിക്കേസും തൃപ്തികരമല്ലെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ ഇട്ടു കൊടുക്കുകയായിരുന്നു. കള്ളക്കടത്തുകാരെ ഞാൻ മഹത്വവത്കരിക്കുന്നുവെന്ന പ്രസ്താവനയെും എനിക്ക് ഡാമേജുണ്ടാക്കി. മുഖ്യമന്ത്രി ഇത്രയും കടന്നു പറയേണ്ടിയിരുന്നില്ല. മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുകയായിരുന്നു. പാർട്ടി തിരുത്തുമെന്ന് കരുതിയിട്ടും തിരുത്തിയില്ല. തന്റെ പ്രതീക്ഷ മുഴുവൻ പാർട്ടിയിലായിരുന്നു. എട്ടു വർഷമായല്ലോ താൻ പാർട്ടിയിൽ നിൽക്കുന്നത്. ഡിഐസി തിരിച്ച് കോൺഗ്രസിൽ പോയതു മുതൽ താൻ സിപിഎമ്മുമായി സഹകരിക്കുന്നുണ്ട്. പാർട്ടി നേതാക്കന്മാർക്ക് സാധാരണക്കാരുടെ വിഷയത്തിൽ പോലീസ് സ്റ്റേഷനിൽ പോകാൻ പറ്റുന്നില്ല. കമ്യൂണിസ്റ്റുകാരനെന്ന് പറഞ്ഞാൽ രണ്ടടി കൂടി പോലീസ് സ്റ്റേഷനിൽ നിന്നും കിട്ടുന്ന സാഹചര്യമാണ് കേരളത്തിൽ. ഇതിനു കാരണം പൊളിറ്റിക്കൽ സെക്രട്ടറിയാണ്. മുഖ്യന്ത്രിക്ക് എല്ലാം അജിത് കുമാർ എഴുതി കൊടുത്തതാണ്. അല്ലാതെ അദ്ദേഹത്തിന് ഇതൊന്നും അറിയില്ല.…
Read MoreDay: September 26, 2024
പ്രകൃതിവിരുദ്ധ പീഡനം: മദ്രസ മുൻ അധ്യാപകന് 35 വർഷം കഠിനതടവ്
ചാവക്കാട്: പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്രസ മുൻ അധ്യാപകന് 35 വർഷം കഠിനതടവും 5,50,000 രൂപ പിഴയും. കോഴിക്കോട് പന്നിയങ്കര ചക്കുംകടവ് മമദ് ഹാജി പറമ്പ് വീട്ടിൽ മുഹമ്മദ് നജ്മുദീനെ(26)യാണ് ചാവക്കാട് അതിവേഗ പോക്സോ കോടതി ജഡ്ജി അൻയാസ് തയ്യിൽ ശിക്ഷിച്ചത്. 14 വയസുള്ള കുട്ടിയെ മത അധ്യാപകനായിരുന്ന പ്രതി ഇടയ്ക്കിടയ്ക്ക് ബാലൻ താമസിച്ച് മതപഠനം നടത്തുന്ന സ്ഥലത്തെത്തി പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്. പ്രഥമ വിസ്താരത്തിനുശേഷം കൂറുമാറി പ്രതിഭാഗത്തിന് അനുകൂലമായി ബാലനും വീട്ടുകാരും മൊഴിമാറ്റി പറഞ്ഞെങ്കിലും കോടതി തെളിവു വിലയിരുത്തി കുറ്റം ചെയ്തിരിക്കുന്നുവെന്നുകണ്ട് പ്രതിയെ ശിക്ഷിക്കുകയായിരുന്നു. എസ്ഐ ബിപിൻ ബി. നായർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. ഇൻസ്പെക്ടർ വിപിൻ കെ. വേണുഗോപാൽ തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർ പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്,…
Read Moreതെറ്റിദ്ധാരണകൾ അകറ്റാം
പ്രായം കൂടുന്നതനുസരിച്ച് ആൽസ് ഹൈമേഴ്സ് സാധ്യത കൂടുന്നു. 65 നു മേൽ പ്രായമുള്ള പത്തിൽ ഒരാൾക്കും 85 നു മേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒരാൾക്കും ആൽസ്ഹൈമേഴ്സ് സാധ്യതയുണ്ട്. പ്രായം കൂടാതെ, കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ, രക്താതിസമ്മർദം, പ്രമേഹം, അമിത പുകവലി, മദ്യപാനം എന്നിവ ഉണ്ടെങ്കിലോ മറവിരോഗസാധ്യത കൂടുന്നു. എന്തെല്ലാം തെറ്റിദ്ധാരണകൾ!‘ഡിമെൻഷ്യയ്ക്കെതിരെയും ആൽസ് ഹൈമേഴ്സിനെതിരെയും പ്രവർത്തിക്കാനുള്ള സമയമായി ‘എന്നതാണ് ഇത്തവണത്തെ ആൽസ്ഹൈമേഴ്സ് കാന്പയിൻ. ഡിമെൻഷ്യയോടുള്ള വിവേചന മനോഭാവത്തിൽ മാറ്റം വരുത്തുന്നതിനുവേണ്ടി ആഗോള ബോധവൽക്കരണ കാമ്പയിൻ നടത്തുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രോഗിയെ പരിചരിക്കുന്ന 62% ആളുകൾ ഡിമെൻഷ്യ വാർധക്യത്തിന്റെ ഭാഗമായി വരുന്ന ഒരു സാധാരണ അവസ്ഥയാണെന്ന് തെറ്റായി കണക്കാക്കുന്നു. രോഗിയെ പരിചരിക്കുന്ന 35% പേർ ഡിമെൻഷ്യയുടെ രോഗനിർണയം മറച്ചു വയ്ക്കുന്നു. കൂടാതെ പൊതുജനങ്ങളിൽ നാലിൽ ഒരാൾ ഡിമെൻഷ്യയെക്കുറിച്ച് ഒന്നും ചെയ്യാൻ കഴിയില്ലെന്നു കരുതി,…
Read Moreആശങ്ക ഉയർത്തി ചൈനയുടെ മിസൈൽ പരീക്ഷണം
ബെയ്ജിംഗ്: അണ്വായുധ പോർമുന വഹിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്നു ചൈന അറിയിച്ചു. പസഫിക് സമുദ്രത്തിലേക്കാണ് മിസൈൽ തൊടുത്തത്. 1980നുശേഷം ആദ്യമായാണു ചൈന അന്താരാഷ്ട്ര സമുദ്രമേഖലയിൽ മിസൈൽ പരീക്ഷണം നടത്തുന്നത്. ശത്രുരാജ്യങ്ങൾക്കു മുന്നറിയിപ്പു നല്കാനാണു ചൈന ശ്രമിച്ചെന്നു വിലയിരുത്തുന്നു. സാധാരണ ചൈനയ്ക്കുള്ളിൽ തന്നെയാണ് ഇത്തരം മിസൈലുകൾ പരീക്ഷിക്കാറുള്ളത്. ഇന്നലെ പരീക്ഷിച്ചത് ഏതു തരം മിസൈൽ ആണെന്നു വ്യക്തമാക്കിയിട്ടില്ല. പരീക്ഷണത്തെക്കുറിച്ച് അയൽരാജ്യങ്ങൾക്കു മുന്നറിയിപ്പു നല്കിയതായി ചൈന അവകാശപ്പെട്ടു. എന്നാൽ മുന്നറിയിപ്പു ലഭിച്ചിട്ടില്ലെന്നു ജപ്പാൻ അറിയിച്ചു.1980ൽ ചൈന പരീക്ഷിച്ച മിസൈൽ 9,070 കിലോമീറ്റർ സഞ്ചരിച്ചാണു പസഫിക്കിൽ പതിച്ചത്.
Read Moreസർക്കാർ വിമർശനം; സൗദിയിൽ റിട്ട. അധ്യാപകന് 30 വർഷം തടവ്
ലണ്ടൻ: സോഷ്യൽ മീഡിയയിൽ സർക്കാരിനെ വിമർശിച്ച മുഹമ്മദ് അൽ ഗംദി എന്ന റിട്ട. അധ്യാപകനു സൗദി കോടതി 30 വർഷത്തെ തടവുശിക്ഷ വിധിച്ചു. 2022 ജൂണിൽ അറസ്റ്റിലായ ഇദ്ദേഹത്തിന് ആദ്യം വിധിച്ച വധശിക്ഷ രണ്ടു മാസം മുന്പു റദ്ദാക്കിയിരുന്നു. എന്നാൽ, പിന്നീട് അപ്പീൽ കോടതി ദീർഘകാല തടവുശിക്ഷ വിധിച്ചതായി ബ്രിട്ടനിലുള്ള ഇദ്ദേഹത്തിന്റെ ബന്ധുക്കൾ അറിയിച്ചു. സർക്കാരിനെ വിമർശിക്കുന്ന സന്ദേശങ്ങൾ പോസ്റ്റ് ചെയ്തു എന്നാരോപിച്ച് തീവ്രവാദമടക്കമുള്ള കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയിട്ടുള്ളത്. ഇദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിന് ഒന്പതു ഫോളോവേഴ്സ് മാത്രമാണുള്ളതെന്നും പറയുന്നു.
Read Moreലോക റാങ്കിംഗിൽ തിരിച്ചടി; കോഹ്ലി, രോഹിത് പിന്നോട്ട്
ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ ലോക റാങ്കിംഗിൽ തിരിച്ചടി നേരിട്ട് ഇന്ത്യൻ സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും. ബംഗ്ലാദേശിനെതിരായ ചെന്നൈ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സിലുമായി 23 റണ്സ് മാത്രം നേടിയ കോഹ്ലി ആദ്യ പത്തു റാങ്കിൽനിന്നു പുറത്തായി. അഞ്ചു സ്ഥാനം നഷ്ടപ്പെട്ട് നിലവിൽ 12-ാമതാണ് കോഹ്ലി. ചെന്നൈ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സിലുമായി 11 റണ്സ് മാത്രം നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ നാലു സ്ഥാനം പിന്നോട്ടിറങ്ങി പത്തിലെത്തി. ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസണ് എന്നിവരാണ് യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളിൽ. പന്തിന്റെ മുന്നേറ്റം 2022 ഡിസംബറിനുശേഷം ആദ്യമായി ടെസ്റ്റ് വേദിയിലേക്കു തിരിച്ചെത്തിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്ത് വൻ നേട്ടമുണ്ടാക്കി. ലോക റാങ്കിംഗിൽ ആറാം സ്ഥാനത്താണ് പന്ത്. ചെന്നൈ ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിൽ 39ഉം രണ്ടാം ഇന്നിംഗ്സിൽ…
Read Moreഫ്രഞ്ച് താരം റാഫേൽ വരാനെ വിരമിച്ചു
ലണ്ടൻ: മുപ്പത്തൊന്നുകാരനായ ഫ്രഞ്ച് താരം റാഫേൽ വരാനെ പ്രഫഷണൽ ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. പരിക്കിനെത്തുടർന്ന് കാൽമുട്ട് ശസ്ത്രക്രിയയുൾപ്പെടെ ചെയ്യേണ്ടിവന്നിരുന്നു. ഈ വർഷം ജൂലൈയിൽ ഇറ്റാലിയൻ ക്ലബ്ബായ കോമോയിലേക്ക് ചേക്കേറിയെങ്കിലും ഓഗസ്റ്റിൽ കോപ്പ ഇറ്റാലിയ മത്സരത്തിന്റെ ആദ്യപകുതിയിൽ മുട്ടിനേറ്റ പരിക്കിനെത്തുടർന്ന് കളംവിട്ടു. ഫ്രഞ്ച് ക്ലബ്ബായ ലെൻസിലൂടെയാണ് വരാനെ പ്രഫഷണൽ അരങ്ങേറ്റം നടത്തിയത്. സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡ്, ഇംഗ്ലീഷ് ഗ്ലാമർ ടീം മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സി എന്നിവയ്ക്കുവേണ്ടി കളിച്ചു. ക്ലബ് കരിയറിൽ 480 മത്സരങ്ങളിൽനിന്ന് 21 ഗോൾ ഈ സെന്റർ ബാക്ക് താരം സ്വന്തമാക്കി. ഫ്രാൻസിനായി 93 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു, അഞ്ചു ഗോൾ നേടി. ഫ്രാൻസ് 2018 ഫിഫ ലോകകപ്പ് നേടിയപ്പോഴും 2022 ലോകകപ്പ് ഫൈനലിൽ കളിച്ചപ്പോഴും ടീമിന്റെ നിർണായക സാന്നിധ്യമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം എഫ്എ കപ്പും റയൽ മാഡ്രിഡിനൊപ്പം നാല് യുവേഫ ചാന്പ്യൻസ് ലീഗ്, മൂന്നു ലാ…
Read Moreസ്പാനിഷ് ലാ ലിഗ ഫുട്ബോൾ; കാർലോ റയൽ…
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോൾ സൂപ്പർ ക്ലബ്ബായ റയൽ മാഡ്രിഡും മുഖ്യപരിശീലകൻ കാർലോ ആൻസിലോട്ടിയും ചരിത്രത്താളുകളിൽ ഇടംപിടിച്ചു. 67,480 കാണികൾ നിറഞ്ഞ, സ്വന്തം തട്ടകമായ സാന്റിയാഗൊ ബർണബ്യൂവിൽ അലാവസിനെ 2-3നു കീഴടക്കിയ മത്സരത്തിലാണ് ആൻസിലോട്ടിയും റയൽ മാഡ്രിഡും അപൂർവ നേട്ടങ്ങളിലെത്തിയത്. അഞ്ചു ഗോൾ പിറന്ന സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ 48 മിനിറ്റിനുള്ളിൽത്തന്നെ റയൽ മാഡ്രിഡ് മൂന്നു ഗോളിന്റെ ലീഡ് നേടിയിരുന്നു. എന്നാൽ, നിശ്ചിത സമയം അവസാനിക്കാൻ അഞ്ചു മിനിറ്റിന്റെ അകലമുള്ളപ്പോൾ തുടരെ രണ്ടു ഗോളടിച്ച് അലാവസ് തോൽവി ഭാരം കുറച്ചു. മത്സരത്തിന്റെ ആദ്യമിനിറ്റിൽ വിനീഷ്യസ് ജൂണിയറിന്റെ അസിസ്റ്റിൽ ലൂക്കാസ് വാസ്ക്വെസ് റയൽ മാഡ്രിഡിനെ മുന്നിലെത്തിച്ചു. 40-ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഗമിന്റെ അസിസ്റ്റിൽ കിലിയൻ എംബപ്പെ റയലിന്റെ ലീഡ് ഉയർത്തി. എംബപ്പെ ഗോൾ നേടുന്ന തുടർച്ചയായ അഞ്ചാം മത്സരമാണ്. 26 ടച്ചുകൾക്കുശേഷമായിരുന്നു എംബപ്പെയുടെ ഗോൾ. വാസ്ക്വെസിന്റെ അസിസ്റ്റിൽ…
Read Moreസൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്സ് ഒന്നാമത്
മഞ്ചേരി: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കണ്ണൂരിന്റെ പോരാളികൾ പോയിന്റ് ടേബിളിന്റെ തലപ്പത്ത്. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ ആതിഥേയരായ മലപ്പുറം എഫ്സിയെ മറുപടിയില്ലാത്ത രണ്ടു ഗോളിനു കീഴടക്കിയാണ് കണ്ണൂർ വാരിയേഴ്സ് എഫ്സി നിർണായകമായ മൂന്നു പോയിന്റ് സ്വന്തമാക്കി ലീഗിന്റെ തലപ്പത്തേക്കു കുതിച്ചത്. ജയിച്ചാൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താം എന്ന നിലയിലാണ് മലപ്പുറം എഫ്സിയും കണ്ണൂർ വാരിയേഴ്സ് എഫ്സിയും നാലാം റൗണ്ട് പോരാട്ടത്തിനായി കളത്തിലെത്തിയത്. പയ്യനാട് സ്റ്റേഡിയത്തിൽ നിറഞ്ഞ കാണികളുടെ ആവേശം ഏറ്റുവാങ്ങിയ മലപ്പുറം ടീമിനെ 13-ാം മിനിറ്റിൽ ഞെട്ടിച്ച് കണ്ണൂർ വാരിയേഴ്സ് ഗോൾ സ്കോർ ചെയ്തു. സാൻഡിനെറോ അഡ്രിയാൻ കോർപയായിരുന്നു കണ്ണൂരിനായി വലകുലുക്കിയത്. 39-ാം മിനിറ്റിൽ ഗോമസ് എസിയർ കണ്ണൂർ വരിയേഴ്സിന്റെ രണ്ടാം ഗോളും മലപ്പുറം എഫ്സിയുടെ പോസ്റ്റിൽ നിക്ഷേപിച്ചു. അതോടെ സന്ദർശകർ 2-0നു മുന്നിൽ. എന്നാൽ, 40-ാം മിനിറ്റിൽ…
Read Moreലബനനിൽ കരയാക്രമണത്തിന് തയാറെടുത്ത് ഇസ്രയേൽ: ലബനനിലേക്കു യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ എംബസി
ടെൽ അവീവ്: സ്ഫോടന പരന്പരകൾക്കും വ്യാപകമായ വ്യോമാക്രമണത്തിനും ശേഷം ലബനനിൽ കര ആക്രമണത്തിന് തയാറെടുത്ത് ഇസ്രയേൽ സൈന്യം. ലെബനനിൽ കരയുദ്ധത്തിന് തയാറാണെന്ന് ഇസ്രയേൽ സൈനിക മേധാവി ലഫ്റ്റനന്റ് ജനറൽ ഹെർസി ഹാലേവി പറഞ്ഞു. കര ആക്രമണം നടത്തുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് ലെബനനിൽ വ്യോമാക്രമണം ശക്തമാക്കിയതെന്നും ഹെർസി ഹാലേവി വ്യക്തമാക്കി. ഇസ്രയേൽ ലക്ഷ്യമാക്കി ഹിസ്ബുള്ള മിസൈലുകൾ തൊടുത്തതിനു പിന്നാലെയാണ് സൈനിക മേധാവിയുടെ പ്രഖ്യാപനം. ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമാക്രമണം വ്യാപിപ്പിച്ചതിനു പിന്നാലെ റിസർവ് സൈനികരെ ഇസ്രയേൽ തിരികെ വിളിച്ചിരുന്നു. ലബനനിൽ കര ആക്രമണത്തിന് ഉടനെ പദ്ധതിയില്ലെന്നായിരുന്നു ഇസ്രയേൽ സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നത്. അതേസമയം, ലബനനിലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവിടേക്ക് യാത്ര ചെയ്യരുതെന്ന് ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി പൗരന്മാർക്കു മുന്നറിയിപ്പു നൽകി. ലബനനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം…
Read More