എന്നെ പോലീസ് പിടിയ്ക്കരുതേ..! തൊ​ഴു​ത് പ്രാ​ർ​ഥി​ച്ച ശേ​ഷം കള്ളൻ കൊണ്ടുപോയത് തിരുവാഭരണവും സ്വർണവും; “ഭ​ക്ത​’ വത്സലനായ കള്ളനെത്തേടി പോ​ലീ​സ്


ആ​ല​പ്പു​ഴ: മോഷ്ടിക്കാനും പ്രാർഥിക്കാനും ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ. അ​രൂ​ര്‍ പു​ത്ത​ന​ങ്ങാ​ടി ശ്രീ​കു​മാ​ര വി​ലാ​സം ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം.  തി​രു​വാ​ഭ​ര​ണം, സ്വ​ര്‍​ണ​ക്കൂ​ട് തു​ട​ങ്ങി​യ​വ മോ​ഷ​ണം പോ​യി.

 ക്ഷേ​ത്ര​ത്തി​ല്‍ തൊ​ഴു​ത് വ​ണ​ങ്ങി പ്രാ​ര്‍​ഥി​ച്ച ശേ​ഷം ശ്രീ​കോ​വി​ല്‍ ത​ക​ര്‍​ത്താ​ണ് ക​ള്ള​ന്‍ അ​ക​ത്ത് പ്ര​വേ​ശി​ച്ച​ത്.

രാ​വി​ലെ ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ള്‍ എ​ത്തി​യ​പ്പോഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പരിശോധിച്ച ഭാരവാഹികൾ കണ്ടത് മു​ഖം മൂ​ടി ധ​രി​ച്ച  കളളനെ . പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment