ആൽസ് ഹൈമേഴ്സ് ബാധിതർക്കു സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടും. പരിചിതമായ സ്ഥലങ്ങളിൽ പോലും വഴി തെറ്റിപ്പോകാം. എല്ലാത്തിലും വിരക്തി തോന്നുകയും സ്വയം ഉൾവലിഞ്ഞ് ഏകാന്തമായി ഇരിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യും. ദീർഘനേരം ടിവിയുടെ മുന്നിൽ തന്നെ ഇരിക്കുന്നതും കൂടുതൽ സമയം ഉറങ്ങാനായി ചെലവിടുന്നതും പതിവാണ്. പെട്ടെന്നുതന്നെ ദേഷ്യവും സങ്കടവുമൊക്കെ മാറിമാറി വരികയും ചെയ്യും. അകന്ന പരിചയത്തിലുള്ളവരുടെ പേരുകളൊക്കെ മറന്നു പോകുന്നു. സംഭാഷണങ്ങളിൽ ഏർപ്പെടുമ്പോൾ വാക്കുകൾ കിട്ടാനുള്ള ബുദ്ധിമുട്ടും നേരിടുന്നു. രോഗത്തിന്റെ ഈ പ്രാഥമിക ഘട്ടം രണ്ടു മൂന്നു വർഷം വരെ നീണ്ടുനിൽക്കും. ഓർമക്കുറവ് കൂടാതെയുള്ള മറ്റു പ്രധാന പ്രശ്നങ്ങൾ താഴെ പറയുന്നവയാണ്: * ഒരിക്കൽ എളുപ്പമായിരുന്ന ജോലികൾ ഇപ്പോൾ ചെയ്തു പൂർത്തിയാക്കുന്നതിലുള്ള ബുദ്ധിമുട്ട്.* പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ബുദ്ധിമുട്ട്.* മാനസികാവസ്ഥയിലോ വ്യക്തിത്വത്തിലോ ഉള്ള മാറ്റങ്ങൾ; സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പിൻവലിഞ്ഞ് ഏകാന്തമായി ഇരിക്കാൻ ഇഷ്ടപ്പെടുക.* ആശയവിനിമയത്തിലെ…
Read MoreDay: September 28, 2024
15 കാരിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
ഉപ്പുതറ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ജാർഖണ്ഡ് സ്വദേശിയെ ഉപ്പുതറ പോലീസ് അറസ്റ്റുചെയ്തു. ജാർഖണ്ഡ് ദുംഗാ ജില്ലയിലെ ദൻവായി എൻസിദ വില്ലയിൽ അനിൽ മുർമു (22)വിനെയാണ് എസ്ഐ സലീം രാജ് അറസ്റ്റു ചെയ്തത്. വളകോട്ടിലെ സ്വകാര്യ മെറ്റൽ ക്രെഷറിലെ ജോലിക്കാരനാണ് അനിൽ മുർമു. ജാർഖണ്ഡ് സ്വദേശിനിയായ പെൺകുട്ടിയുടെ മാതാപിതാക്കളും ഇതേ ക്രഷർ യൂണിറ്റിൽ ജോലിക്കാരായിരുന്നു. സമീപത്താണ് ഇരുവരും താമസിച്ചിരുന്നത്. അതിനിടെ അനിലും പെൺകുട്ടിയും പ്രണയത്തിലായി. വ്യാഴാഴ്ച പെൺകുട്ടിയെ കാണാതായി. പരാതിയെത്തുടർന്ന് ഉപ്പുതറപോലീസ് നടത്തിയ തെരച്ചിലിൽ വൈകുന്നേരത്തോടെ സമീപത്തെ ഏലത്തോട്ടത്തിൽനിന്ന് ഇരുവരെയും കണ്ടു കിട്ടി. തുടർന്ന് പോക്സോ വകുപ്പുകൾ ചേർത്ത് അനിൽ മുർമുവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്കുശേഷം പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. പ്രതിയെ കോടതി റിമാൻഡു ചെയ്തു. സിവിൽ പോലീസ് ഓഫീസർമാരായ സി.സി. അഭിലാഷ്, കെ.വി. അജേഷ്, എ. ജോസഫ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
Read Moreവീണ്ടും മോഹൻലാലും സത്യൻ അന്തിക്കാടും
മലയാളി സിനിമാപ്രേമികൾക്ക് എക്കാലവും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാൽ-സത്യൻ അന്തിക്കാട്. പുതിയ ചിത്രത്തിനായി ഈ കോംബോ വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത വളരെ ആവേശത്തോടെയാണ് മോഹൻലാൽ ആരാധകരും സിനിമ പ്രേമികളും സ്വീകരിക്കുന്നത്. ഹൃദയപൂർവം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അപ്ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂനെയില്‍ ആരംഭിക്കും. എമ്പുരാന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ ചിത്രത്തില്‍ ജോയിൻ ചെയ്യും. തുടർന്നുള്ള ഷെഡ്യൂൾ കൊച്ചിയിലായിരിക്കും എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഷൂട്ടിംഗ് ഡിസംബറില്‍ തുടങ്ങുമെന്ന് സത്യന് അന്തിക്കാട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹ്യൂമറിന് പ്രാധാന്യമുള്ള, കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഹൃദയപൂര്‍വം. നൈറ്റ് ഷിഫ്റ്റ് എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി.പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന് അന്തിക്കാട് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്. 2015ല്‍ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രമാണ് മോഹന്‍ലാല്‍ സത്യന് അന്തിക്കാട്…
Read Moreചൈനയുടെ അന്തർവാഹിനി നിർമാണത്തിനിടെ മുങ്ങി
വാഷിംഗ്ടൺ ഡിസി: ചൈനയുടെ അത്യാധുനിക അന്തർവാഹിനി നിർമാണത്തിലിരിക്കേ മുങ്ങിയതായി യുഎസ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉപഗ്രഹചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ നിഗമനം. മേയ്- ജൂൺ മാസങ്ങളിൽ നടന്ന സംഭവം നാണക്കേടുമൂലം പുറത്തു പറയാൻ ചൈന വിസമ്മതിക്കുകയാണത്രേ. ഷൗ ക്ലാസിൽപ്പെട്ട അണുശക്തിയിൽ പ്രവർത്തിക്കുന്ന ആദ്യ ആക്രമണ അന്തർവാഹിനിയാണു യാംഗ്ടിസി നദിയിലെ വുചാൻ ഷിപ്യാർഡിൽ മുങ്ങിയത്. അന്തർവാഹിനിയിൽ ഉപകരണങ്ങൾ ഘടിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് നടന്നുവന്നത്. അന്തർവാഹിനി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്നതിന്റെയും, ഭാഗികമായോ പൂർണമായോ മുങ്ങിയ അന്തർവാഹിനിക്കു സമീപം ക്രെയിനുകൾ അടക്കമുള്ള രക്ഷാ ഉപകരകണങ്ങൾ സ്ഥാപിച്ചിരിക്കുന്നതിന്റെയും ചിത്രങ്ങളാണു മേയ്, ജൂൺ മാസങ്ങളിൽ ഉപഗ്രഹം പകർത്തിയത്.
Read Moreയുഎൻ പൊതുസഭയിൽ വെടിനിർത്തൽ പരാമർശിക്കാതെ നെതന്യാഹു
ന്യൂയോർക്ക്: ഹിസ്ബുള്ള ഭീകരരുടെ ആക്രമണത്തെത്തുടർന്ന് വടക്കൻ ഇസ്രയേലിൽനിന്ന് ഒഴിപ്പിച്ചുമാറ്റിയ പൗരന്മാരെ തിരിച്ചെത്തിക്കുന്നതുവരെ വിശ്രമമില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎൻ പൊതുസഭയിൽ വ്യക്തമാക്കി. ഇസ്രയേൽ വിജയിക്കുകയാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം ഇറാന് ശക്തമായ മുന്നറിയിപ്പു നല്കി. അമേരിക്ക നിദേശിച്ച ഇസ്രയേൽ-ഹിസ്ബുള്ള വെടിനിർത്തൽ പരാമർശിക്കാനേ നെതന്യാഹു തയാറായില്ല. 15 മിനിട്ടു നീണ്ട പ്രസംഗത്തിൽ ഗാസയിലെ ഹമാസിനെയും ലബനനിലെ ഹിസ്ബുള്ളയെയും ഇസ്രയേൽ പരാജയപ്പെടുത്തുമെന്ന് നെതന്യാഹു പറഞ്ഞു. ഹിസ്ബുള്ളയെയും ഹമാസിനെയും പിന്തുണയ്ക്കുന്ന ഇറാൻ ലോകത്തിനു ഭീഷണിയാണ്. ഇറാന്റെ പ്രകോപനങ്ങൾ പശ്ചിമേഷ്യയിലെ ഓരോ രാജ്യത്തിനും ലോകത്തിനും അപകടകരമാണ്. ഇറാൻ അണ്വായുധം സ്വന്തമാക്കുന്നത് ലോകം തടയണം. ഇറാനെതിരേ ഉപരോധങ്ങൾ പുനഃസ്ഥാപിക്കണം. ഇറാൻ ആക്രമിച്ചാൽ ഇസ്രയേൽ തിരിച്ചടിക്കും. ഇസ്രയേലിന്റെ നീളമുള്ള കൈകൾക്ക് ലോകത്തെവിടെയും എത്താൻ കഴിയുമെന്ന് ഇറാൻ മനസിലാക്കണം. ഗാസ യുദ്ധത്തിൽ ഇസ്രേലി സേന പകുതിയിലധികം ഹമാസ് ഭീകരരെ കൊല്ലുകയോ പിടികൂടുകയോ ചെയ്തു. പലസ്തീൻ ജനതയെ ഗാസയിൽനിന്നു…
Read Moreസൂപ്പർ ലീഗ് കേരള ; കൊച്ചി ഫോഴ്സക്കു ജയം
കൊച്ചി: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കൊച്ചിയുടെ കരുത്തുറ്റ ജയം. ഇതുവരെ തോൽവി അറിയാതെ മുന്നേറുകയായിരുന്ന തിരുവനന്തപുരം കൊന്പൻസിനെ കൊച്ചി ഫോഴ്സ 2-1നു മുട്ടുകുത്തിച്ചു. കൊന്പൻസിനായി മാർക്കോസ് വീൽഡർ 40-ാം മിനിറ്റിൽ ലീഡ് സ്വന്തമാക്കി. ഫോഴ്സ കൊച്ചിക്കുവേണ്ടി കുമാർ പാസ്വാൻ രാഹുൽ 62-ാം മിനിറ്റിൽ ഗോൾ മടക്കി. കൊന്പൻസിന്റെ പ്രതിരോധ നിര ക്ലിയർ ചെയ്യേണ്ട പന്ത് പിടിച്ചെടുത്ത് ബ്രസീൽ താരം ഡോറിൽട്ടൻ ഗോമസ് നൽകിയ ക്രോസിൽ കൃത്യമായി കാലുവച്ച് രാഹുൽ വല കുലുക്കുകയായിരുന്നു. തുടർന്ന് 76-ാം മിനിറ്റിൽ ഡോറിൽട്ടൻ ഗോമസ് ആതിഥേയർക്കു ലീഡ് നൽകി. പിന്നീട് ഗോൾ പിറക്കാതിരുന്നതോടെ ഫേഴ്സയ്ക്കു സീസണിലെ കന്നി ജയം. നിജോ ഗിൽബർട്ട് ഉയർത്തി നൽകിയ പന്ത് നിലംതൊടും മുന്‍പേ ഡോറിൽട്ടൻ ഗോമസ് വലയിലാക്കുകയായിരുന്നു.
Read Moreകൂത്തുപറമ്പ് വെടിവയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന് അന്തരിച്ചു
തലശേരി: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന് (54) മരണത്തിന് കീഴടങ്ങി. മൂന്ന് പതിറ്റാണ്ടുകൾ ശരീരം തളർന്ന് ശയ്യയിലായിരുന്ന അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്തരിച്ചത്. ഓഗസ്റ്റ് രണ്ടിന് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പുഷ്പനെ ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 1994 നവംബർ 25ന് നടന്ന കൂത്തുപറമ്പ് പോലീസ് വെടിവയ്പ്പിൽ അഞ്ചു ഡിവൈഎഫ്ഐ പ്രവർത്തകർ മരിച്ചിരുന്നു. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം.വി. രാഘവനെ തടയാനെത്തിയ സമരക്കാർക്കു നേരെയായിരുന്നു പോലീസ് വെടിവയ്പ്പ്. കഴുത്തിനു പിന്നിലേറ്റ വെടിയുണ്ട 24കാരനായിരുന്ന പുഷ്പന്റെ സുഷുമ്ന നാഡിക്കാണ് പ്രഹരമേൽപിച്ചത്. കഴുത്തിനു താഴേക്ക് തളർന്നുപോയ പുഷ്പൻ അന്നുമുതൽ കിടപ്പിലാണ്. പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും ആറുമക്കളില്‍ അഞ്ചാമനാണ് പുഷ്പന്. ശശി, രാജന്, അജിത, ജാനു, പ്രകാശന് എന്നിവർ സഹോദരങ്ങളാണ്.
Read More2025 എഎഫ്സി അണ്ടർ 20 ഏഷ്യ കപ്പ്; ഇന്ത്യ തോറ്റു
വിയന്റീയൻ (ലാവോസ്): 2025 എഎഫ്സി അണ്ടർ 20 ഏഷ്യ കപ്പിൽ ഇന്ത്യക്കു തോൽവി. ഗ്രൂപ്പ് ജിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഏകപക്ഷീയമായ ഒരു ഗോളിന് ഇറാനോട് തോറ്റു. ശക്തരായ ഇറാനോട് പൊരുതിനിന്ന ഇന്ത്യ 88-ാം മിനിറ്റിലാണ് ഗോൾ വഴങ്ങിയത്. യൂസഫ് മസ്റെയാണ് ഗോൾ നേടിയത്. രണ്ടു ജയവുമായി ഇറാൻ ഫൈനൽ ടൂർണമെന്റിനു യോഗ്യത നേടി. ആദ്യമത്സരം ജയിച്ച ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ലാവോസിനെതിരേ നാളെയാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ അവസാന മത്സരം. ആദ്യ മത്സരം തോറ്റ ലാവോസ് രണ്ടാം മത്സരത്തിൽ മംഗോളിയയെ തോൽപ്പിച്ച് മൂന്നാം സ്ഥാനത്താണ്. നാളെ നടക്കുന്ന മത്സരത്തിൽ ജയിക്കാനായാൽ ഇന്ത്യക്കു മുന്നേറാം. പത്തു ഗ്രൂപ്പുകളിലെ ആദ്യസ്ഥാനക്കാർ അടുത്ത ഘട്ടത്തിലെത്തും. ഒപ്പം, മികച്ച രണ്ടാം സ്ഥാനക്കാരായി അഞ്ചു ടീമുകൾക്കും നോക്കൗട്ടിലെത്താം.
Read Moreമേപ്പടിയാനിൽ അഭിനയിക്കാന്‍ അതിനകത്ത് ഒരു തേങ്ങയുമില്ലെന്ന് മനസിലായി: നിഖില വിമൽ
മേപ്പടിയാനിൽ അഭിനയിക്കാന്‍ ഒന്നുമില്ലായിരുന്നു, സത്യായിട്ടും. ആദ്യമായി എന്നോട് കഥ പറയാന്‍ വന്നപ്പോള്‍ ജീപ്പില്‍ വരുന്നെന്നും ജീപ്പില്‍ പോകുന്നെന്നും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ക്രിപ്റ്റ് ചോദിച്ചപ്പോൾ സ്ക്രിപ്റ്റ് കുത്തിവരച്ചിരിക്കുകയാണെന്നും തരാന്‍ കഴിയില്ലെന്നും പറഞ്ഞു. അപ്പോള്‍ എനിക്ക് മനസിലായി അതിനകത്ത് ഒരു തേങ്ങയുമില്ലെന്ന്. അങ്ങനെയാണ് ഞാന്‍ ചെയ്യാതിരുന്നത്. ശരിക്കും ഒന്നും ഉണ്ടായിരുന്നില്ല. അഞ്ജു ചെയ്യുമ്പോഴേക്ക് ക്യാരക്ടര്‍ ഡെവലപ് ചെയ്തിട്ടുണ്ട്. എന്റെയടുത്ത് പറഞ്ഞപ്പോള്‍ ജീപ്പില്‍ പോണതേയുള്ളൂ. അനുശ്രിയുടെ അടുത്ത് പറഞ്ഞപ്പോള്‍ ജീപ്പില്‍ വരുന്നതേയുണ്ടായിരുന്നുള്ളൂ. എന്റെ ക്യാരക്ടറിനെ കുറച്ച് ഡവലപ് ചെയ്യാന്‍ പറ്റുമോയെന്ന സ്പേസില്‍ അല്ല ആ സിനിമ ഇരിക്കുന്നത്. ഒന്നും ചെയ്യാനില്ലെന്ന് വിചാരിച്ചാണ് ചെയ്യാതിരുന്നത്. മേപ്പടിയാനില്‍ ഞാൻ അഭിനയിക്കാതിരുന്നതില്‍ വിഷ്ണുവിന് വളരെ വിഷമമായെന്ന് ആളുകള്‍ പറഞ്ഞിട്ടുണ്ട് എന്ന് നിഖില വിമൽ.
Read Moreഇംഗ്ലീഷ് പ്രീമിയർ ലീഗ്; ടോട്ടൻ ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാം ഹോട്ട്സ്പുർ യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിന്റെ ആദ്യറൗണ്ടിൽ ജയം സ്വന്തമാക്കി. അസർബൈജാൻ ക്ലബ്ബായ എഫ്കെ ഖരാബാഗിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ടോട്ടൻഹാം ഹോട്ട്സ്പുർ കീഴടക്കിയത്. ഏഴാം മിനിറ്റിൽ റാഡു ഡ്രാഗുസിൻ ചുവപ്പുകാർഡ് കണ്ടു പുറത്തായതോടെ ടോട്ടൻഹാം 10 പേരായി ചുരുങ്ങിയിരുന്നു.
Read More