അടൂര്‍: ബൈപാസില്‍ വാഹനങ്ങളുടെ അമിത വേഗം അപകടങ്ങള്‍ക്കു കാരണമാകുന്നു. എംസി റോഡില്‍ നെല്ലിമൂട്ടില്‍പടി മുതല്‍ ബൈപാസ് അവസാധിക്കുന്ന കരുവാറ്റ ഭാഗം വരെ അഞ്ചിലധികം വളവുകളും പത്തിലധികം ഉപറോഡുകളുമാണ് ഉള്ളത്. ബൈപാസ് നിര്‍മിച്ച ഘട്ടത്തില്‍ പ്രദേശം ജനവാസമേഖലയായിരുന്നില്ല. അതിനാല്‍ വളവുകള്‍ പരമാവധി ഒഴിവാക്കി നിര്‍മാണം നടത്തുന്നതിലേക്ക് കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനാകുമായിരുന്നു. എന്നാല്‍ ഇതിലുണ്ടായ വീഴ്ചയാണ് ഇപ്പോള്‍ പ്രശ്നമായിരിക്കുന്നത്. ഉപറോഡുകളില്‍ നിന്നു ബൈപാസിലേക്കു കയറുന്ന വാഹനങ്ങള്‍ക്ക് ഇരുഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയുന്നില്ല. അതേപോലെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിനു സ്ഥലം ഇല്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. നിരവധി അപകടവളവുകളാണ് ബൈപാസിലുള്ളത്. വളവുകളുള്ള ഭാഗത്ത് ഹോട്ടലുകളും മറ്റ് സ്ഥാപനങ്ങളും തുടങ്ങിയതും കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു. സ്ഥാപനങ്ങളിലെത്തുന്നവരുടെ വാഹനങ്ങള്‍ വളവുകള്‍ക്കരികില്‍ പാര്‍ക്ക് ചെയ്യുന്നതും സ്ഥാപനങ്ങളില്‍ കയറിയശേഷം അശ്രദ്ധമായി വാഹനങ്ങള്‍ മുമ്പോട്ടെടുക്കുന്നതുമെല്ലാം അപകടങ്ങള്‍ക്കു കാരണമാകുന്നു. ബൈപാസിലെ തുടര്‍ച്ചയായ വളവുകള്‍ കാരണം ഡ്രൈവര്‍മാര്‍ക്ക് ദൂരക്കാഴ്ച ലഭിക്കാറില്ല. ഇതിനൊപ്പം…
Read MoreDay: September 30, 2024
ഹാഷിം സഫി അൽദിൻ ഹിസ്ബുള്ള തലവനായേക്കും
ബെയ്റൂട്ട്: ഹസൻ നസറുള്ളയുടെ ബന്ധുവായ ഷിയാ പുരോഹിതൻ ഹാഷിം സഫി അൽദിൻ ഹിസ്ബുള്ളയുടെ അടുത്ത തലവനാകുമെന്നു റിപ്പോർട്ട്. നസറുള്ളയും ഹാഷിമും സഹോദരിമാരുടെ മക്കളാണ്. നസറുള്ള ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നതുവരെ ഹിസ്ബുള്ള നേതൃപദവിയിൽ രണ്ടാമനായിരുന്നു ഹാഷിം. നസറുള്ളയുമായി രൂപസാദൃശ്യവുമുണ്ട്. നസറുള്ളയും ഹാഷിമും ഒരുമിച്ചാണ് ഇറാനിലും ഇറാക്കിലും മതപഠനം നടത്തിയത്. ഹിസ്ബുള്ളയുടെ ഷൂരാ സമിതിയിൽ അംഗമായ ആറു പുരോഹിതരിൽ ഒരാളായ ഹാഷിമിനെ അമേരിക്ക 2017ൽ ആഗോള തീവ്രവാദിയായി മുദ്രകുത്തിയിരുന്നു. ഹിസ്ബുള്ളയുടെ രാഷ്ട്രീയ, സംസ്കാരിക വിഭാഗത്തെ നയിക്കുന്നതും ഹാഷിമാണ്. 2006ൽത്തന്നെ ഹാഷിമിനെ ഇറേനിയൻ നേതൃത്വം നസറുള്ളയുടെ പിൻഗാമിയായി തെരഞ്ഞെടുത്തിരുന്നതായി പറയുന്നു. ഹാഷിമിന്റെ സഹോദരൻ അബ്ബാസ് സഫി അൽ ദിൻ ഇറാനിലെ ഹിസ്ബുള്ള പ്രതിനിധിയാണ്. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറേനിയൻ ജനറൽ ഖ്വാസിം സുലൈമാനിയുടെ മകളെയാണു ഹാഷിമിന്റെ മകൻ വിവാഹം ചെയ്തിരിക്കുന്നത്.
Read Moreആക്രമണം കടുപ്പിച്ച് ഇസ്രയേൽ
ടെൽ അവീവ്: ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയെ വധിച്ച ശേഷവും ലബനനിലെ വ്യോമാക്രമണത്തിന്റെ തീവ്രത കുറയ്ക്കാതെ ഇസ്രയേൽ. ശനിയാഴ്ചത്തെ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡർ നബീൽ ഖയൂക്ക് കൊല്ലപ്പെട്ടതായി ഇസ്രേലി സേന അറിയിച്ചു. ഇന്നലെയും ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രേലി വ്യോമാക്രമണമുണ്ടായി. യുദ്ധവിമാനങ്ങളുടെ ബോംബാക്രമണത്തിലാണു ഹിസ് ബുള്ളയുടെ കേന്ദ്രസമിതി അംഗമായിരുന്ന നബീൽ ഖയൂക്ക് കൊല്ലപ്പെട്ടത്. ഇയാൾ ഇസ്രയേലിനെതിരായ ഭീകരപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഇസ്രേലി ആക്രമണങ്ങളിൽ ശനിയാഴ്ച 33ഉം ഇന്നലെ 32ഉം പേർ കൊല്ലപ്പെട്ടതായി ലബനീസ് അധികൃതർ പറഞ്ഞു. ശനിയാഴ്ച ഹസൻ നസറുള്ളയ്ക്കൊപ്പം 20 മുതിർന്ന ഹിസ്ബുള്ള കമാൻഡർമാരും കൊല്ലപ്പെട്ടതായി ഇസ്രേലി സേന സ്ഥിരീകരിച്ചു. ഹിസ്ബുള്ളകൾ ഇന്നലെയും വടക്കൻ ഇസ്രയേലിലേക്കു റോക്കറ്റുകൾ തൊടുത്തു. ചെങ്കടൽ ഭാഗത്തുകൂടി വന്ന ഡ്രോൺ വെടിവച്ചിട്ടതായി ഇസ്രേലി സേന പറഞ്ഞു. യെമനിലെ ഹൂതി വിമതരായിരിക്കാം ഡ്രോൺ തൊടുത്തതെന്നാണു നിഗമനം. ശനിയാഴ്ച ഹൂതികൾ പ്രയോഗിച്ച മിസൈൽ ഇസ്രയേൽ വെടിവച്ചിട്ടിരുന്നു. ഇതിനിടെ,…
Read Moreഉടൻ വെടി നിർത്തണം: ഫ്രാൻസിസ് മാർപാപ്പ
ബ്രസൽസ്: പശ്ചിമേഷ്യാ സംഘർഷം വർധിക്കുന്നതിൽ അത്യധികം ഉത്കണ്ഠ പ്രകടിപ്പിച്ച ഫ്രാൻസിസ് മാർപാപ്പ ഉടൻ വെടി നിർത്തണമെന്ന് ആവശ്യപ്പെട്ടു. ബെ ൽജിയം സന്ദർശനത്തിന്റെ അവസാന ദിവസമായ ഇന്നലെ ബ്രസൽസിലെ കിംഗ് ബൗദുയിൻ സ്റ്റേഡിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ലബനൻ, ഗാസ, പലസ്തീൻ, ഇസ്രയേൽ എന്നിവിടങ്ങളിലെ യുദ്ധത്തിൽ പങ്കാളികളായ എല്ലാവരും ഉടൻ വെടി നിർത്താൻ തയാറാകണം. ബന്ദികളെ മോചിപ്പിക്കണം. സഹായവസ്തുക്കൾ ലഭ്യമാക്കണം. ലബനനിലെ സംഘർഷവാർത്തകൾ വലിയ വേദനയോടെയും ഉത്കണ്ഠയോടെയുമാണ് കേൾക്കുന്നതെന്നു ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധം വലിയ ദുരിതമാണു ജനങ്ങൾക്കു നല്‍കുന്നത്. ദിവസം ചെല്ലുന്തോറും ആളുകൾ കൊല്ലപ്പെടുന്നത് വർധിച്ചുവരുന്നു. യുക്രെയ്ന്റെ കാര്യം മറക്കാനാവില്ലെന്നു പറഞ്ഞ അദ്ദേഹം, യുദ്ധത്തിന്റെ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കാൻ ആവശ്യപ്പെട്ടു. കുർബാനയ്ക്കിടെ നല്കിയ സുവിശേഷ സന്ദേശത്തിൽ സഭാമക്കൾ അതിക്രമങ്ങൾ മറച്ചുവയ്ക്കരുതെന്നും പീഡിതരുടെ ശബ്ദം കേൾക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.ആവിലായിലെ വിശുദ്ധ…
Read Moreഹൂതികളുടെ തുറമുഖങ്ങളിൽ ഇസ്രയേൽ ആക്രമണം: 4 മരണം, 29 പേർക്ക് പരിക്ക്; നെതന്യാഹുവുമായി സംസാരിക്കുമെന്നു ബൈഡൻ
ടെൽ അവീവ്: ലെബനനിലെ ഹിസ്ബുള്ളയ്ക്ക് പിന്നാലെ യെമനിലെ ഹൂതി വിമതരെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരിക്കേറ്റു. എണ്ണ ഉൾപ്പെടെയുള്ള വസ്തുക്കളും ഇറാന്റെ ആയുധങ്ങളും കടത്താൻ ഹൂതികൾ ഉപയോഗിക്കുന്ന തുറമുഖങ്ങളിലായിരുന്നു ഇസ്രയേൽ സേനയുടെ ആക്രമണം. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഇതിനായി ഉപയോഗിച്ചു. ഇസ്രയേൽ സേനയ്ക്ക് ഒരു ലക്ഷ്യവും വിദൂരമല്ലെന്നു പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കി. ഹിസ്ബുള്ള നേതാവായ ഹസൻ നസറുള്ളയെ വധിച്ചതിന് പിന്നാലെ ഹൂതികൾ ഇസ്രയേലിനെ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചിരുന്നു. അതേസമയം, ഇന്നു പുലർച്ചെ ലെബനനിലെ ബെയ്റൂട്ടിൽ ജനവാസകേന്ദ്രത്തിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. നാല് പേർ കൊല്ലപ്പെട്ടു. കോല ജില്ലയിലെ ഒരു അപ്പാർട്ട്മെന്റിന്റെ മുകളിലത്തെ നിലയിലാണ് ആക്രമണം നടന്നത്. സംഘർഷം രൂക്ഷമായശേഷം ഇതാദ്യമായാണ് ബെയ്റൂട്ടിലെ ജനവാസകേന്ദ്രത്തിൽ ഇസ്രയേൽ ആക്രമണം നടത്തുന്നത്. ഇസ്രയേൽ ആക്രമണങ്ങളെ തുടർന്ന് ലെബനനിൽ നിന്ന് പലായനം…
Read Moreപോക്സോ കേസില്‍ മോണ്സണ് മാവുങ്കലിനെ വെറുതെവിട്ടു; മാനേജർ ജോഷി കുറ്റക്കാരനെന്ന് കോടതി വിധി
കൊച്ചി: പോക്സോ കേസില്‍ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോണ്സണ് മാവുങ്കലിനെ വെറുതെ വിട്ടു. പെരുമ്പാവൂര്‍ പോക്സോ കോടതിയുടേതാണ് വിധി. മോണ്‍സന്റെ വീട്ടിലെ ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ഒന്നാം പ്രതിയും മോണ്‍സന്റെ മാനേജരുമായ ജോഷിയാണ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു. മോണ്‍സനെതിരേ പ്രേരണാകുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു മോണ്സണ്.
Read Moreറഫാൽ യുദ്ധവിമാന ഇടപാടിന് അജിത് ഡോവൽ ഫ്രാൻസിൽ
ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ രണ്ടു ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിന് ഇന്നു തുടക്കം. റഫാൽ യുദ്ധവിമാന ഇടപാട് പ്രധാന അജണ്ടയാണെന്നു പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ സാമ്പത്തിക വർഷം അവസാനത്തോടെ കരാർ പൂർത്തിയാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. സമീപകാലത്തു ഫ്രഞ്ച് പ്രതിരോധ നിർമാതാവുമായി ഇന്ത്യ നടത്തുന്ന രണ്ടാമത്തെ വലിയ യുദ്ധവിമാന ഇടപാട് ആണിത്. ഒറ്റസീറ്റുള്ള 22 റഫാൽ മറൈൻ വിമാനങ്ങളും ഇരട്ട സീറ്റുള്ള നാല് ട്രെയിനർ പതിപ്പുകളുമാണു കരാറിൽ ഉൾപ്പെടുന്നത്. നിലവിലുള്ള റഷ്യൻ മിഗ്-29കെ യുദ്ധവിമാനങ്ങൾക്കു പകരമായി, റഫാൽ എത്തുന്നത് ഇന്ത്യൻ നാവികസേനയ്ക്കു കരുത്താകും.
Read Moreഹേമ കമ്മറ്റി റിപ്പോര്‍ട്ട്: കോട്ടയത്ത് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു; മേക്കപ്പ് ആർട്ടിസ്റ്റ് പരാതി നൽകിയത് മേക്കപ്പ് മാനേജർക്കെതിരെ
കോട്ടയം: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റര്‍ ചെയ്തു.കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ്, മേക്കപ്പ് മാനേജര്‍ക്കെതിരേ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് കൊരട്ടി സ്വദേശിയായ സജീവിനെതിരേയാണ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തത്. പൊന്‍കുന്നം പോലീസ് രജിസ്ട്രര്‍ ചെയ്ത കേസ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറി. പരാതിക്കാരി നേരത്തെ ഹേമ കമ്മിറ്റിക്ക് മുന്പില് മൊഴി നല്‍കിയിരുന്നു. പിന്നാലെ പോലീസിലും പരാതി നല്‍കുകയായിരുന്നു. ആദ്യമായാണ് ഹേമ കമ്മിറ്റിക്ക് മൊഴി നല്കിയ ഒരാള്‍ പൊലീസില്‍ പരാതിയുമായെത്തുന്നത്. കൊല്ലം പുയബ്ലിളിയിലും, കോട്ടയം പൊന്‍കുന്നത്തും നല്കിയ പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Read Moreഅന്‍വറിന്റെ പാര്‍ട്ടി വരുമോ? ഞാൻ തീരുമാനിച്ചൽ 25 പഞ്ചായത്തുകളിൽ ഇടതു ഭരണം നഷ്ടപ്പെടും; മുഖ്യമന്ത്രിയുടെ സംസാരം വെളിവില്ലാതെ; ആകാംക്ഷയിൽ രാഷ്ട്രീയകേരളം
കോഴിക്കോട്: സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ തുറന്ന യുദ്ധം പ്രഖ്യാപിച്ച പി.വി. അന്‍വര്‍ എംഎല്‍എ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമോ എന്ന ആകാംക്ഷയിൽ രാഷ്ട്രീയ കേരളം. ഇന്നലെ നിലമ്പൂര്‍ ചന്തക്കുന്നില്‍ നടത്തിയ രാഷ്ടീയ വിശദീകരണ യോഗത്തിൽ ആയിരങ്ങൾ പങ്കെടുത്തത് അൻവറിനു വലിയ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അൻവർ ഇന്നലെ പറഞ്ഞില്ലെങ്കിലും തന്നെ പിന്തുണയ്ക്കുന്ന ജനങ്ങള്‍ ഒരു പാര്‍ട്ടിയായി മാറിയാല്‍ അതിനൊപ്പം താനുണ്ടാവുമെന്ന് വ്യക്തമാക്കിയിരുന്നു. ഇന്നു രാവിലെ നടത്തിയ പത്രസമ്മേളനത്തിൽ പുതിയ പാർട്ടി ഉണ്ടാക്കില്ലെന്നു താൻ പറഞ്ഞിട്ടില്ലെന്നും അൻവർ സൂചിപ്പിച്ചു. സിപിഎമ്മുമായി അകന്നുനില്ക്കുന്ന മുന്‍ മന്തി കെ.ടി. ജലീല്‍ അന്‍വറിനൊപ്പം ഉണ്ടാകുമെന്നാണു നിലവിലെ സൂചനകൾ. ഒക്ടോബർ രണ്ടിന് ജലീൽ നയം വ്യക്തമാക്കുമെന്നും അറിയുന്നു. പുതിയ പാർട്ടിയുടെ കാര്യത്തിൽ ജലീലിന്റെ നിലപാട് നിർണായകമാകും. അതിനിടെ അഴിമതിക്കെതിരായ പോരാട്ടത്തിനു പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങുമെന്ന് ജലീൽ അറിയിച്ചിട്ടുണ്ട്. ഇടതുസഹയാത്രികനായ…
Read Moreമാര്‍ബര്‍ഗ് വൈറസ് അതീവമാരകം: ആറ് ആരോഗ്യപ്രവർത്തകർ റുവാണ്ടയിൽ മരിച്ചു
റുവാണ്ട: എബോളയ്ക്ക് സമാനമായ അതീവ മാരക വൈറസായ മാര്‍ബര്‍ഗ് വൈറസ് ബാധിച്ച് ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ ആറ് ആരോഗ്യപ്രവര്‍ത്തകർ മരിച്ചു. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ജോലി ചെയ്യുന്നവരാണു മരിച്ചവർ. പ്രധാനമായും പഴംതീനി വവ്വാലുകളിൽനിന്നു മനുഷ്യരിലേക്കെത്തുന്ന ഈ രോഗത്തിന് 88 ശതമാനമാണ് മരണനിരക്ക്. രോഗബാധിതരുടെ ശരീരസ്രവവുമായുള്ള സമ്പർക്കത്തിലൂടെ വൈറസ് പടർന്നു പിടിക്കും. റുവാണ്ടയിൽ ഇതുവരെ 20 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണെന്ന് ആരോഗ്യ മന്ത്രി സബിൻ നാൻസിമാന അറിയിച്ചു. 1967 ൽ ജർമനിയിലെ മാർബർഗിലും ഫ്രാങ്ക്ഫർട്ടിലും സെർബിയയിലെ ബെൽഗ്രേഡിലുമാണ് ആദ്യം മാര്‍ബര്‍ഗ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കടുത്ത പനി, ശരീര വേദന, ഛര്‍ദ്ദി, ശരീരത്തിന് അകത്തും പുറത്തുമായി ഉണ്ടാകുന്ന രക്തസ്രാവം, പേശിവേദന, തലവേദന, മസ്തിഷ്കജ്വരം, നാഡിവ്യവസ്ഥയുടെ സ്തംഭനം, ഛര്‍ദി, അടിവയര്‍ വേദന, വയറിളക്കം തുടങ്ങിയവയാണു രോഗലക്ഷണങ്ങൾ. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക എന്നതുതന്നെയാണ് പ്രധാന പ്രതിരോധ…
Read More