വാഷിങ്ടൺ: 1,000 ഡോളറിനും ബിയറിനും വേണ്ടി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിൽപന നടത്തിയ ദമ്പതികൾ അമേരിക്കയിൽ പിടിയിൽ. വടക്കുപടിഞ്ഞാറൻ അർക്കൻസാസിൽ റോജേഴ്സിലെ ഒരു ക്യാമ്പിൽ അന്തേവാസികളായ ഡാരിയൻ അർബൻ, ഷാലെൻ എഹ്ലേഴ്സ് എന്നിവരാണു പിടിയിലായത്. മൂന്ന് മാസമായി ദമ്പതികളും കുഞ്ഞും ക്യാമ്പിലെ അന്തേവാസികളായിരുന്നു. കുഞ്ഞിനെ വിൽപന നടത്തിയെന്ന ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ പിടിയിലായത്. കുട്ടിയെ പണം കൈപ്പറ്റി കൈമാറ്റം ചെയ്യുന്നതിന്റെ കരാർ ഒപ്പിടുന്ന മൊബൈൽ വീഡിയോകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ ജനനേന്ദ്രിയത്തിലും ശരീരത്തിലും മുറിവേറ്റ പാടുകളുണ്ട്. കുട്ടിയെ പിന്നീട് പോലീസ് സംരക്ഷണയിൽ ആശുപത്രിയിലേക്ക് മാറ്റി.
Read MoreDay: September 30, 2024
സിബിഎസ്ഇ പരീക്ഷ 2025: ഫ്രെബുവരി 15ന് തുടങ്ങും; പരീക്ഷാ കേന്ദ്രങ്ങളിൽ സിസിടിവി നിർബന്ധമാക്കി
ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2025 പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിക്കും. 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷാ ഷെഡ്യൂൾ ഡിസംബറിൽ പുറത്തിറക്കും. പരീക്ഷ ഏപ്രിലിൽ അവസാനിക്കുമെന്നു പ്രതീക്ഷിക്കുന്നു. പ്രായോഗിക പരീക്ഷകൾക്കായി പ്രത്യേക ഷെഡ്യൂളും ബോർഡ് പുറത്തിറക്കും. പത്താം ക്ലാസിൽ, സ്കൂൾ അധ്യാപകരുടെ മേൽനോട്ടത്തിൽ പ്രാക്ടിക്കലുകൾ നടത്തും, 12 ക്ലാസ് പ്രാക്ടിക്കലുകളിൽ എക്സ്റ്റേണൽ എക്സാമിനർ സ്കൂളുകൾ സന്ദർശിക്കും. പരീക്ഷാകേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള സ്കൂളുകൾക്ക് സിസിടിവി നിർബന്ധമാക്കിയിട്ടുണ്ട്. ഇന്ത്യയിലും 26 രാജ്യങ്ങളിലുമായി ഏകദേശം 44 ലക്ഷം വിദ്യാർഥികൾ പരീക്ഷകളിൽ പങ്കെടുക്കും. 8,000 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.
Read Moreപരസ്യമദ്യപാനം ചോദ്യംചെയ്ത പോലീസിനെതിരേ ആക്രമണം: രണ്ടുപേർ അറസ്റ്റിൽ
കണ്ണൂർ: സ്കൂൾ ഗ്രൗണ്ടിനു സമീപത്തെ പരസ്യമദ്യപാനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസിനെ ആക്രമിച്ചു.വളപട്ടണം പോലീസ് പട്രോളിംഗ് സംഘത്തെയാണ് ഇന്നലെ വൈകുന്നേരം ആറരയോടെ മദ്യപസംഘം ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കൽ കമലാ നെഹ്റു സ്കൂളിനു സമീപത്തെ അതുൽ (22), പി. സിജിൽ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പട്രോളിംഗ് നടത്തുന്നതിനിടെ രണ്ടുപേർ പരസ്യമായി മദ്യപിക്കുന്നത് കണ്ട പോലീസ് സംഘം ഇവരുടെ അടുത്തെത്തിയപ്പോൾ ഓടിപ്പോയ ഇവരെ പോലീസ് പിന്തുടർന്നപ്പോൾ അതുൽ പോലീസിനെ ചോദ്യം ചെയ്യുകയും ആക്രമിക്കുകയുമായിരുന്നു. കൈയിലുണ്ടായിരുന്ന എന്തോ വസ്തു ഉപയോഗിച്ച് പോലീസ് സംഘത്തിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ കിരണിന്റെ മുഖത്ത് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റ കിരൺ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട പ്രതികളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചതിനുമാണ് കേസ്.
Read Moreഅസ്വാഭാവിക സാഹചര്യത്തിൽ സിപിഎം നേതാവും കൂട്ടാളിയും; നാട്ടുകാർ സംഘടിച്ചെത്തിയപ്പോൾ കണ്ടത് ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുന്നത്; കണ്ണൂരിലെ സംഭവം ഇങ്ങനെ…
കണ്ണൂർ: ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടു പേർ കസ്റ്റഡിയിൽ. തളിപ്പറന്പ് ഏരിയയുടെ കീഴിൽ വരുന്ന അടുത്തിടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഒരു ബ്രാഞ്ചിന്റെ സെക്രട്ടറിയാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. അസ്വാഭാവിക സാഹചര്യത്തിൽ നേതാവിനെയും മറ്റൊരാളെയും കണ്ടതിനെ തുടർന്ന് സമീപത്തുണ്ടായിരുന്നവർ രഹസ്യമായി നിരീക്ഷിച്ചപ്പോഴാണ് ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപെട്ടത്. ഇതോടെ ഇവർ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. സംഘടിച്ചെത്തിയ ജനം ഇരുവരെയും പിടികൂടുകയായിരുന്നു. ഇരുവരെയും നാട്ടുകാർ പോലീസിന് കൈമാറുകയായിരുന്നു. രണ്ടു പേരെയും നാട്ടുകാർ കൈകാര്യം ചെയ്തതായും പറയുന്നു. കുട്ടിയുടെ മൊഴിയെടുത്ത ശേഷം തുടർ നടപടികൾ സ്വീകരിക്കും.
Read Moreകുഞ്ഞിക്കുരുന്നുകൾ ഇനി സുഖമായി ഉറങ്ങട്ടെ: അങ്കണവാടി കുട്ടികൾക്കു മെത്ത വിതരണംചെയ്തു
കായംകുളം : എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ നിന്നും 5 ലക്ഷം രൂപ വിനിയോഗിച്ച് കായംകുളം മണ്ഡലത്തിലെ 223 അങ്കണവാടികളിലെ 1981 കുട്ടികൾക്കായി വാങ്ങിയ 628 കയർ മെത്തകളുടെ വിതരണോദ്ഘാടനം അഡ്വ.യു.പ്രതിഭ എം.എൽ.എ നിർവഹിച്ചു. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ അധ്യക്ഷത വഹിച്ചു. കായംകുളം നഗരസഭ ചെയർപേഴ്സൺ പി.ശശികല, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.രജനി, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ്, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധാകരക്കുറുപ്പ്, പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ ഉഷ, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശിധരൻ നായർ, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് മെമ്പർ എ. തമ്പി, ശിശു വികസന പദ്ധതി ഓഫീസർമാരായ കെ.ടി.ഷീബ , സാഹിനി, സി.ബീന, ലക്ഷ്മി തുടങ്ങിയവർ…
Read Moreആറു കളിക്കാരെ നിലനിർത്താം
ഐപിഎൽ 2025 സീസണിനു മുന്നോടിയായി നടക്കുന്ന മെഗാ താരലേലത്തിനു മുൻപ് ഓരോ ഫ്രാഞ്ചൈസിക്കും പരമാവധി ആറു കളിക്കാരെ വീതം നിലനിർത്താം എന്നു ബിസിസിഐ അറിയിച്ചു. ഐപിഎൽ ഗവേണിംഗ് കമ്മിറ്റിക്കുശേഷമുള്ള അറിയിപ്പാണിത്. താരങ്ങളെ നിലനിർത്തുകയോ, അല്ലെങ്കിൽ ആർടിഎം (റൈറ്റ് ടു മാച്ച്) ഉപയോഗിക്കുകയോ ചെയ്യാം. മുന്‍പു നടന്ന മെഗാ ലേലത്തിനു മുന്‍പ് പരമാവധി നാലു കളിക്കാരെ മാത്രം നിലനിർത്താനായിരുന്നു അനുമതി ഉണ്ടായിരുന്നത്. ആറു കളിക്കാരെ നിലനിർത്തുന്നതിൽ, നിലവിൽ ദേശീയ ടീമിൽ കളിച്ചിട്ടില്ലാത്ത ഒരു ഇന്ത്യൻ താരത്തെ അണ്‍ക്യാപ്ഡ് പട്ടികയിലുൾപ്പെടുത്തി നിർത്തണമെന്നും നിബന്ധനയുണ്ട്. നിലനിർത്തുന്ന കളിക്കാർ സ്വദേശികളോ വിദേശികളോ ആകാം. നിലനിർത്തുന്ന അഞ്ചു കളിക്കാരിലെ ആദ്യ മൂന്നു താരങ്ങൾക്കു നൽകേണ്ട തുകയെ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ടീമുകൾ നിലനിർത്തുന്ന ഏറ്റവും പ്രധാന താരത്തിന് 18 കോടി, രണ്ടാം താരത്തിന് 14 കോടി, മൂന്നാം താരത്തിന് 11 കോടി എന്നിങ്ങനെ നൽകണം.…
Read More2025 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് : ഒരുവട്ടംകൂടി തല
മുംബൈ/ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർക്ക് ആശ്വാസം. സൂപ്പർ കിംഗ്സ് ആരാധകരുടെ തലയായ എം.എസ്. ധോണി ഒരുവട്ടം കൂടി ഐപിഎൽ കളത്തിലെത്തിയേക്കും. നിലവിലെ നിയമം അനുസരിച്ച് 2025 ഐപിഎല്ലിൽ ധോണിക്കു കളിക്കാം. വിരമിച്ച ഒരു കളിക്കാരന് അണ്‍ക്യാപ്ഡ് വിഭാഗത്തിൽ ഉൾപ്പെട്ട് അഞ്ചു വർഷംകൂടി ഐപിഎല്ലിൽ കളിക്കാം എന്ന 2008ലെ നിയമം തിരിച്ചുകൊണ്ടുവന്നതോടെയാണിത്. കഴിഞ്ഞ മാസം തന്നെ ഈ നിയമം തിരിച്ചുകൊണ്ടുവരാൻ ഐപിഎൽ അധികൃതർ തീരുമാനിച്ചിരുന്നു. ചുരുക്കത്തിൽ 2025 സീസണ് ധോണിയുടെ അവസാന ഐപിഎൽ ആയിരിക്കും. നാലു കോടിയിൽ ധോണി വെറും നാലു കോടി രൂപയ്ക്കായിരിക്കും 2025 ഐപിഎല്ലിലേക്ക് ധോണിയെ ചെന്നൈ സൂപ്പർ കിംഗ് നിലനിർത്തുക. അണ്‍ക്യാപ്ഡ് താരങ്ങൾക്കു നൽകാവുന്ന പരമാവധി പ്രതിഫലമാണ് നാലു കോടി രൂപ. ധോണിയെ നിലനിർത്താൻ തീരുമാനിച്ചാൽ ചെന്നൈക്ക് അതൊരു ലാഭകരമായ ബിസിനസ് ആയിരിക്കുമെന്നു ചുരുക്കം. 2022ൽ 12 കോടി…
Read Moreലങ്കണ്ണൻസ് മാസാക്കി
ഗാലെ (ശ്രീലങ്ക): ന്യൂസിലൻഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പര ശ്രീലങ്ക തൂത്തുവാരി. രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ ശ്രീലങ്ക ഒരു ഇന്നിംഗ്സിനും 154 റണ്‍സിനുമാണ് ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്. സനത് ജയസൂര്യ പരിശീലകനായശേഷം മികവിലെത്തുകയാണ് ശ്രീലങ്ക. ശ്രീലങ്ക ഒന്നാം ഇന്നിംഗ്സ് അഞ്ചു വിക്കറ്റിന് 602 റണ്‍സ് എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ഇതിനു കിവീസിന്റെ മറുപടിയിൽ ന്യൂസിലൻഡ് 88 റണ്‍സിന് ഓൾ ഒൗട്ടായി. ശ്രീലങ്കയ്ക്ക് 514 റണ്‍സിന്റെ കൂറ്റൻ ലീഡ് ലഭിച്ചു. ഫോളോ ഓണ്‍ ചെയ്ത കിവീസിന് രണ്ടാം ഇന്നിംഗ്സിൽ 360 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. രണ്ടാം ഇന്നിംഗ്സിൽ പൊരുതാനുള്ള കിവീസ് ബാറ്റർമാരുടെ ശ്രമം ലങ്കൻ സ്പിന്നമാരായ നിഷാൻ പെയിരിസും പ്രഭാത് ജയസൂര്യയുമാണ് തകർത്തത്. പെയിരിസ് ആറും ജയസൂര്യ മൂന്ന് വിക്കറ്റും വീഴ്ത്തി. ന്യൂസിലാൻഡിനായി ഗ്ലെൻ ഫിലിപ്സ് (78), മിച്ചൽ സാന്റ്നർ (67) ടോം ബ്ലണ്ടൽ (60), ഡെവണ്‍ കോണ്‍വെ (61)…
Read Moreആൽസ്ഹൈമേഴ്സ്: ഓർമകൾ നശിച്ച് മൂന്നാംഘട്ടം
ആൽസ്ഹൈമേഴ്സ് മൂന്നാം ഘട്ടത്തിൽ രോഗിയുടെ ഓർമകൾ പൂർണമായും നശിക്കുകയും സ്വന്തം അസ്തിത്വം വരെ മറന്നു പോവുകയും ചെയ്യുന്നു. ക്രമേണചലനശേഷി നശിക്കുകയും പൂർണ സമയവും കിടക്കയിൽ തന്നെ കഴിയേണ്ടിയും വരുന്നു. അതോടൊപ്പം ഭക്ഷണം കഴിക്കുന്നതിൽ താത്പര്യം കുറയുകയും പോഷകക്കുറവും ശരീരഭാരത്തിൽ കുറവും വരുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധാവസ്ഥയിൽ കുറവുവരുത്തുകയും അടിക്കടിയുള്ള അണുബാധ മരണത്തിനു കാരണമാവുകയും ചെയ്യുന്നു. ചികിത്സാരീതികൾപൂർണമായും ഭേദമാക്കാൻ പറ്റുന്ന ഒരു രോഗമല്ല ആൽസ് ഹൈമേഴ്സ്. എന്നാൽ വളരെ നേരത്തേതന്നെ രോഗനിർണയം നടത്തുന്നത് ഈ രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും. പ്രധാനമായും രോഗലക്ഷണങ്ങൾ വച്ചും ഓർമശേഷി നിർണയിക്കുന്ന ചോദ്യാവലികൾ ഉപയോഗിച്ചുമാണ് രോഗനിർണയം നടത്തുന്നത്. സിടി, എംആർഐമറവിരോഗത്തിന് മറ്റു കാരണങ്ങൾ ഒന്നുമില്ല എന്ന് ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള രക്ത പരിശോധനകളും തലച്ചോറിന്റെ സിടി അല്ലെങ്കിൽ എംആർഐ സ്കാനും ചെയ്യേണ്ടതായി വരും. ആൽസ്ഹൈമേഴ്സ് ആണെന്ന് ഉറപ്പു വരുത്തിയാൽ ഓർമശക്തി കൂട്ടുന്നതിനുള്ള മരുന്നുകൾ ഡോക്ടറുടെ…
Read Moreവിവാദ വിഷയങ്ങളില്‍ ചര്‍ച്ചയില്ല; സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ തണുപ്പന്‍ പ്രതികരണം
കോഴഞ്ചേരി: പാര്‍ട്ടിയിലെ വിവാദ വിഷയങ്ങളില്‍ ചര്‍ച്ച അനുവദിക്കാതെയും നേതാക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചും നിയന്ത്രണങ്ങള്‍ ഉണ്ടായതോടെ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ തണുപ്പന്‍ പ്രതികരണം. മുന്‍കാലങ്ങളില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആവേശത്തോടെയാണ് താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരുന്നത്. ഇതിനോടൊപ്പം പാര്‍ട്ടി അനുഭാവികളും വര്‍ഗ ബഹുജന സംഘടനകളുടെ പ്രവര്‍ത്തകരും സമ്മേളത്തില്‍ പങ്കെടുക്കുമായിരുന്നു. ഇപ്പോള്‍ നടന്നുവരുന്ന സമ്മേളനങ്ങളില്‍ പാര്‍ട്ടി മെംബര്‍മാര്‍ മാത്രമാണ് പലയിടത്തുമുള്ളത്. ഇതോടെ പങ്കെടുക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞു. ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഉദ്ഘാടന സമയത്ത് പാര്‍ട്ടി അനുഭാവികളും പ്രദേശവാസികളുമുള്‍പ്പെടെ കുറഞ്ഞത് 50 പേര് പങ്കെടുക്കണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശമെങ്കിലും പല സ്ഥലങ്ങളിലും 20 പേര് മാത്രമാണ് പങ്കെടുക്കുന്നതെന്നും, ചില സ്ഥലങ്ങളില്‍ ഇതിലും കുറവാണെന്നും ജില്ലയിലെ ഒരു മുതിര്‍ന്ന സിപിഎം നേതാവ് ചൂണ്ടിക്കാട്ടി. മേല്‍ഘടകങ്ങളില്‍ നിന്നു നിയന്ത്രണം ഉണ്ടായിട്ടും ബ്രാഞ്ച് സമ്മേളനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് പ്രതിനിധികള്‍ നടത്തുന്നത്. എന്നാല്‍ സംഘടനാ രംഗത്തുള്ള തെറ്റുകളും…
Read More