ചെങ്ങന്നൂര്‍: അത്യാധുനിക സൗകര്യത്തോടെ നൂറ് കോടി രൂപ മുതൽമുടക്കി നിർമിക്കുന്ന ചെങ്ങന്നൂർ ജില്ലാ ആശുപത്രിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി 2025 മാര്‍ച്ചിൽ തന്നെ നാടിനു സമര്‍പ്പിക്കാന്‍ തീരുമാനം. ആശുപത്രിയിൽ മുന്നൂറോളം കിടക്കകളും സോളാര്‍ സംവിധാനവും ആശുപത്രിയില്‍ സജ്ജമാക്കും. പഴയ ജില്ലാ ആശുപത്രിയിൽ ഇരുനൂറിൽ താഴെയായിരുന്നു കിടക്കകൾ. ജില്ലാ ആശുപത്രിയുടെ കെട്ടിടനിർമാണം നടക്കുന്നതിനാൽ ഗവ. ബോയ്സ് സ്കൂളിന്റെ കെട്ടിടത്തിലാണ് താത്കാലികമായി ആശുപത്രി പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥസംഘം നിര്‍മാണപുരോഗതി സംയുക്തമായി വിലയിരുത്തി. തുടര്‍ന്ന് യോഗം ചേര്‍ന്നാണ് നിര്‍മാണം വേഗത്തിലാണെന്നും ഉടന്‍ തന്നെ പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാക്കാമെന്നും തിരുമാനിച്ചത്. ജില്ലാ ആശുപത്രിയെയും മാതൃ-ശിശു ആശുപത്രിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റാംപിന് മേൽക്കൂര പണിയാനും തീരുമാനമായി. ഓഫീസ് റൂം പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്ഥലം കണ്ടെത്തും. എല്ലാ വിഭാഗങ്ങൾക്കും അത്യാധുനിക മോഡുലർ ഓപ്പറേഷൻ തിയറ്ററുകൾ പണിയും. ആശുപത്രിയിലേക്ക് മെഡിക്കൽ…
Read MoreDay: October 2, 2024
തോമസ് ചെറിയാന്റെ മൃതദേഹം രണ്ടു ദിവസത്തിനകം നാട്ടിലെത്തിക്കും
പത്തനംതിട്ട: ചണ്ഡിഗഢിലെ കരസേന ബേസ് ക്യാമ്പില്‍ എത്തിച്ച തോമസ് ചെറിയാന്റെ മൃതദേഹം രണ്ടു ദിവസത്തിനുള്ളില്‍ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരും. തോമസ് ചെറിയാന്റെ മൂത്ത സഹോദരന് പരേതനായ തോമസ് മാത്യുവിന്റെ വീട്ടില്‍ അന്ത്യശുശ്രൂഷ നടക്കും. തുടര്‍ന്ന് ഇലന്തൂര്‍ കാരൂര്‍ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കാരം നടത്തും. 1968ല്‍ ഫെബ്രുവരി ഏഴിനാണ് ഹിമാചല്‍ പ്രദേശിലെ റോത്താേംഗ് പാസില്‍ തോമസ് ചെറിയാന് അടക്കം 102 സൈനികര്‍ സഞ്ചരിച്ച വ്യോമസേന വിമാനം കാണാതായത്. തകര്‍ന്നു വീണതിന്റെ അവശിഷ്ടങ്ങള്‍ പിന്നീട് കണ്ടെത്തി. ഒന്‍പതു പേരുടെ മൃതദേഹങ്ങള്‍ മാത്രമേ ഇതേവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. കരസേനയുടെ ഡോഗ്രാ സ്കൗട്ടിന്റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ 24ന് ആരംഭിച്ച തെരച്ചിലിനിടെയാണ് തോമസ് ചെറിയാന്, സ്വദേശി നാരായണ്‍ സിംഗ്, മല്ഖാസിംഗ് എന്നീ സൈനികരുടെ മൃതദേഹങ്ങള്‍ കിട്ടിയത്. യൂണിഫോമില്‍ നെയിംബോര്‍ഡും പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ബുക്കില്‍ നിന്നുമാണ് തോമസ് ചെറിയാനെ തിരിച്ചറിഞ്ഞത്.…
Read Moreനന്മനിറഞ്ഞ പോലീസുകാർ: വഴിതെറ്റി ഒറ്റപ്പെട്ട വയോധികയ്ക്ക് പോലീസ് രക്ഷകരായി
മാങ്കാംകുഴി: വയോജന ദിനത്തിൽ വഴിതെറ്റി റോഡിൽ ഒറ്റപ്പെട്ട വയോധികയ്ക്ക് പോലീസ് രക്ഷകരായി. കായംകുളം പത്തിയൂർ സ്വദേശിനി കുഞ്ഞുകുട്ടി (80 )യെയാണ് കുറത്തികാട് എസ് ഐ എം. എസ്. എബി, സീനിയർ സിപിഒ രഞ്ജിത്ത് പി എന്നിവരുടെ നേതൃത്വത്തിൽ വയോധികയിൽ നിന്നു വിവരങ്ങൾ തേടിയശേഷം കൊല്ലകടവ് ദയാഭവനിൽ സുരക്ഷിതമായി എത്തിച്ചത്. ബന്ധുക്കളെ പോലീസ് വിവരമറിയിക്കുകയും കൂട്ടിക്കൊണ്ടുപോകാൻ എത്തണമെന്നും ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇന്നലെ സന്ധ്യയോടെയാണ് മാങ്കാംകുഴി ജംഗ്ഷനിൽ വഴിതെറ്റി അലയുന്ന വയോധികയെ കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട മാധ്യമ പ്രവർത്തകൻ നൗഷാദ് മാങ്കാംകുഴി കുറത്തികാട് എസ് ഐ എം. എസ്. എബിയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. മാങ്കാംകുഴിക്കു സമീപത്തെ ബന്ധുവീടുകളിൽ എത്തിയതായിരുന്നു വയോധിക. പിന്നീട് പത്തിയൂരിലേക്ക് മടങ്ങുംവഴിയാണ് വഴിതെറ്റി ഒറ്റപ്പെട്ടത്. മാങ്കാംകുഴിയിലെ ബന്ധുക്കളെ പോലീസ് ബന്ധപ്പെട്ടെങ്കിലും വയോധികയ്ക്ക് ഓർമ്മക്കുറവുള്ളതിനാൽ അവർ ഏറ്റെടുക്കാൻ തയാറായില്ല. തുടർന്ന് എസ് ഐ എബി കൊല്ലകടവ് ദയാഭവൻ ഡയറക്ടർ…
Read More100 കോടി കളക്ഷൻ.. ! വിജയഗാഥയായി 3D ARM
മാജിക് ഫ്രെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് തേരോട്ടമാണ് 3D A.R.M ലൂടെ മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത് . മലയാളസിനിമയ്ക്ക് പുത്തൻ പാത വെട്ടിത്തുറന്ന മാജിക് ഫ്രെയിംസിന്റെ ആദ്യ 100 കോടി A.R.M 3D ലൂടെ സാധ്യമായി. 17 ദിവസങ്ങൾകൊണ്ടാണ് ചിത്രം ലോകവ്യാപകമായി 100 കോടി കളക്ഷൻ സ്വന്തമാക്കിയത്. ചിത്രം ഇപ്പോഴും ബുക്ക് മൈ ഷോയിൽ ട്രെൻഡിംഗാണ്. ടോവിനോ തോമസിന്റെയും ആദ്യ 100 കോടി ചിത്രമായി A.R.M 3D മാറി. സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ 100 കോടി ക്ലബിൽ എത്തിച്ച ഖ്യാതി ജിതിൻ ലാലിനും നേട്ടമായി. സുജിത്ത് നമ്പ്യാരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംയ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനൊപ്പം യുജിഎം മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി…
Read Moreഅഴകിയേ… ചുവന്ന പട്ടുടുത്ത് സുരഭി ലക്ഷ്മി
ബോക്സ് ഓഫീസ് കളക്ഷനുകള്‍ വാരിക്കൂട്ടുന്ന അജയന്റെ രണ്ടാം മോഷണത്തിലെ ഏറെ ശ്രദ്ധേയമായ മാണിക്യം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് സുരഭി ലക്ഷ്മി. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം പേജില്‍ സുരഭി പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള പട്ട് സാരിയുടുത്ത്, എലഗന്റ് ലുക്കിലാണ് താരം പോസ് ചെയ്തിരിക്കുന്നത്. ഹാഫ് സ്ലീവോടു കൂടിയ ബ്ലൗസാണ് ലുക്കില്‍ ഏറെ ശ്രദ്ധേയം. ഗോള്‍ഡന്‍ ജിമിക്കിയും ചുവന്ന പൊട്ടും, മുല്ലപ്പൂ ചൂടിയ മുടിയും നാടന്‍ സുന്ദരിയുടെ പരിവേഷം സുരഭിക്ക് നല്കുന്നു.
Read Moreഭാര്യ രമയുടെ മരണം താങ്ങാനാവാത്ത ഷോക്കായിരുന്നു: ആരോഗ്യമില്ലാത്ത അവസ്ഥ രമയ്ക്ക് പോലും സങ്കല്പ്പിക്കാന് പറ്റില്ല; ജഗദീഷ്
ഭാര്യ രമയുടെ മരണം താങ്ങാനാവാത്ത ഷോക്കായിരുന്നു. പിന്നെ ഞാന്‍ ഓര്‍ക്കും തിരക്കിലൂടെ ഓടി നടക്കുന്ന രമയെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. ആരോഗ്യമില്ലാത്ത അവസ്ഥ രമയ്ക്ക് പോലും സങ്കല്പ്പിക്കാന് പറ്റില്ല. അവസാന കാലത്തു പോലും വീല്‍ചെയറില്‍ കയറുന്നത് ഇഷ്ടമായിരുന്നില്ല. അപ്പോള്‍ പിന്നെ അധികം വേദനിക്കാതെ യാത്രയായത് രമയ്ക്കും ആശ്വാസമായിരിക്കും. അങ്ങനെ സമാധാനിക്കാന്‍ ശ്രമിക്കുന്നു. മരണശേഷവും ഏറ്റവും അടുപ്പമുള്ളവര്‍ ഒപ്പമുണ്ടെന്ന് പറയുന്നത് ക്ലീഷേ ആയി തോന്നാം. പക്ഷെ സത്യം അതാണ്. ഒപ്പമുണ്ടെന്ന തോന്നലുണ്ട്. ഷൂട്ടിംഗ് ഇല്ലാത്തപ്പോള്‍ തിരുവനന്തപുരത്തെ വീട്ടില്‍ ഞാന്‍ ഒറ്റയ്ക്കാണ്. സഹായത്തിനായി വരുന്നവര്‍ ഏഴു മണിയാകുമ്പോള്‍ പോകും. വെറുതേയിരുന്ന് പഴയ ഓര്‍മകളിലേക്ക് പോവേണ്ടല്ലോ, അതുകൊണ്ട് തന്നെ കൂടുതല്‍ ആലോചിച്ചു കൂട്ടാറില്ല. നേരത്തെ ഭക്ഷണം കഴിച്ച് ഞാന്‍ കിടക്കും. -ജഗദീഷ്
Read Moreവിജയ്യുടെ നായികയാകാൻ മഞ്ജു വാര്യർ? കാത്തിരിപ്പിൽ ആരാധകർ
കൈനിറയെ സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടി മഞ്ജു വാര്യർ. മലയാള സിനിമയ്ക്കപ്പുറത്തേക്ക് ഇന്ന് മഞ്ജു വാര്യരുടെ ജനപ്രീതി വളർന്നിരിക്കുന്നു. ‘വേട്ടയാൻ’ ആണ് നടിയുടെ പുതിയ സിനിമ. സൂപ്പർതാരം രജിനികാന്തിനൊപ്പം മഞ്ജു ആദ്യമായി അഭിനയിക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഒരു അഭിമുഖത്തിൽ തന്റെ വരാനിരിക്കുന്ന സിനിമകളെക്കുറിച്ച് സൂചന നൽകിയിരിക്കുകയാണ് മഞ്ജു വാര്യർ. നടിയുടെ അടുത്തിറങ്ങിയ തമിഴ് ചിത്രം തുനിവിനെക്കുറിച്ച് സംസാരിക്കവെയാണ് നടി ചില സൂചനകൾ തന്നത്. തുനിവിൽ വലിയ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നില്ല മഞ്ജു വാര്യരുടേത്. മഞ്ജുവിന്റെ വാക്കുകളിലേക്ക്… ഒരു സീനിൽ ഞാനഭിനയിച്ചത് അത്ര ശരിയായില്ലെന്ന് എനിക്കു തോന്നിയതിനാൽ സംവിധായകൻ എച്ച്. വിനോദിനോട് ഒരു ഷോട്ട് കൂടെ എടുക്കണോ എന്ന് ഞാൻ ചോദിച്ചു. എന്നിൽനിന്ന് എന്താണ് വേണ്ടതെന്നതിൽ അദ്ദേഹത്തിന് വ്യക്തതയുണ്ടായിരുന്നു. ഈ സിനിമയ്ക്ക് ഈ ലെവലിലുള്ള പെർഫോമൻസ് മതി എന്ന് പറഞ്ഞു. ഒരു തമാശയിലാണ് അദ്ദേഹമത് പറഞ്ഞത്.…
Read More‘തൃശൂർ കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ചു; ചേലക്കരയിലും പാലക്കാടും വയനാട്ടിലും യുഡിഎഫ് മികച്ച വിജയം നേടും’; വി. കെ. ശ്രീകണ്ഠൻ
തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പു തോൽവിയുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ഉഗ്രസ്ഫോടനം നടന്ന തൃശൂർ കോണ്‍ഗ്രസിൽ സ്ഥിതിഗതികൾ ശാന്തമായെന്ന് നേതൃത്വം. ലോക്സഭ തെരഞ്ഞെടുപ്പിൽ കെ.മുരളീധരന്റെ കനത്ത തോൽവിയുടെ ആഘാതത്തിൽ തൃശൂർ ഡിസിസിക്കെതിരെ മുരളി പക്ഷവും മറ്റും കടുത്ത പ്രതിഷേധമാണുയർത്തിയത്. പോസ്റ്റർ പ്രചരണവും ഡിസിസി ഓഫീസിലെ തമ്മിൽത്തല്ലും നേതാക്കളുടെ രാജിയുമെല്ലാം ചേർന്ന് തൃശൂർ ഡിസിസിയെ അഗ്നിപർവതത്തിനു തുല്യമാക്കിയിരുന്നു.തോൽവിയുടെ കാര്യകാരണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച കെപിസിസി സമിതി വിശദമായി പഠിച്ച മൊഴിയെടുക്കുകയും സംസ്ഥാന നേതൃത്വത്തിന് സമർപിക്കുകയും ചെയ്തു. ആരെയും നോവിക്കാതെ, കുറ്റപ്പെടുത്താതെ, യാതൊരു അച്ചടക്ക ശിക്ഷാനടപടിക്കും ശുപാർശ നൽകാതെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പരാമർശം മാത്രം നൽകി സമർപിച്ച റിപ്പോർട്ടായിരുന്നു അത്. എല്ലാം സംസാരിച്ച് കോംപ്രമൈസാക്കിയെന്നാണ് ഇപ്പോൾ സംസ്ഥാന നേതൃത്വം പറയുന്നത്. തൃശൂർ കോണ്‍ഗ്രസിൽ അടിപൊട്ടിയതോടെ നേതാക്കൾ രാജിവച്ചു. ഇതോടെ തൃശൂർ ഡിസിസിയുടെ താൽക്കാലിക പ്രസിഡന്റ് സ്ഥാനം കൂടി ഏറ്റെടുത്ത് തൃശൂരിലെത്തിയ വി.കെ.ശ്രീകണ്ഠൻ എംപി പ്രശ്നപരിഹാരത്തിന്…
Read Moreഒറ്റതിരിഞ്ഞു ആക്രമിക്കുന്നതിന്റെ പിന്നിൽ രാഷ്ട്രീയം: പിണറായിയുടെ അഭിമുഖത്തിനായി ദേശീയ മാധ്യമങ്ങൾ കാത്തുനിൽക്കുകയാണ്; പി. എ. മുഹമ്മദ് റിയാസ്
കണ്ണൂർ: മുഖ്യമന്ത്രിക്ക് അഭിമുഖം നല്കുവാൻ പിആർ ഏജൻസിയുടെ ആവശ്യമില്ലെന്നും പിണറായി വിജയന്റെ അഭിമുഖത്തിനായി ദേശീയ മാധ്യമങ്ങൾ കാത്തുനിൽക്കുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ മലപ്പുറത്തെ അവഗണിച്ചുവെന്നായിരുന്നു പരാതി. സത്യം തെളിഞ്ഞപ്പോൾ ഏതെങ്കിലും മാധ്യമങ്ങൾ തിരുത്തി നല്‍കിയോയെന്നും റിയാസ് ചോദിച്ചു. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞു ആക്രമിക്കുന്നതിന്റെ പിന്നിൽ രാഷ്ട്രീയമാണ്. ഇടതുപക്ഷത്തെ ആക്രമിക്കാൻ അതിന്റെ തലയ്ക്ക് അടിക്കുകയാണ്. ആ തല ഇപ്പോൾ പിണറായിയാണ്. എന്നാൽ, ദി ഹിന്ദുവിനെതിരേ നിയമ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് റിയാസ് മറുപടി പറഞ്ഞില്ല. മാധ്യമങ്ങളെ അധിക്ഷേപിച്ച റിയാസ് മുഖ്യമന്ത്രിയെ പിന്തുണച്ചാണ് സംസാരിച്ചത്. മാധ്യമങ്ങൾ എന്തു പ്രചാരണം നടത്തിയാലും ഇടതുപക്ഷ രാഷ്ട്രീയം പറയും. കൂടുതൽ പ്രതികരണം മുഖ്യമന്ത്രിയും ഓഫീസും നടത്തുമെന്നും റിയാസ് പറഞ്ഞു.
Read Moreയുവാക്കള്‍ക്ക് മുന്‍ഗണന: പുതിയ പാര്‍ട്ടിയുമായി പി.വി. അന്‍വര്‍
കോഴിക്കോട്: സിപിഎമ്മുമായുളള ബന്ധം വിച്ഛേദിച്ച പി.വി. അന്‍വര്‍ എംഎല്‍എ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള പാര്‍ട്ടിയാണ് അന്‍വര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ മുന്നോടിയായി മഞ്ചേരിയില്‍ അടുത്ത ദിവസം ഒരു ലക്ഷംപേരെ അണിനിരത്തി റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. അടുത്ത തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന വിധത്തില്‍ പാര്‍ട്ടി രൂപീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് പി.വി. അന്‍വര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. പിന്നാക്ക, ദളിത് വിഭാഗങ്ങളെ ചേർത്തുനിര്ത്തുന്നതാകും പാര്‍ട്ടി. മതേതരത്വത്തിനും ജനാധിപത്യത്തിനും ഊന്നല്‍ നല്കുന്നതാവും പാര്‍ട്ടി. ഒരേ ആശയമുള്ള ആളുകളെ കൂടെ നിർത്തുമെന്നും അൻവർ പറഞ്ഞു. സിപിഎമ്മില്‍ നിന്നുപോന്നശേഷം നിലമ്പൂര്‍ ചന്തക്കുന്നില്‍ അന്‍വര്‍ നടത്തിയ ആദ്യ പൊതുയോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ച് സൂചന നല്‍കിയിരുന്നു. ജനങ്ങള്‍ പാര്‍ട്ടിയുമായി വന്നാല്‍ അതിന്റെ പിന്‍നിരയില്‍ താന്‍ ഉണ്ടാകുമെന്നാണ് അന്ന് അന്‍വര്‍ പറഞ്ഞിരുന്നത്. ഈ യോഗത്തിനുശേഷം അന്‍വര്‍ യുഡിഎഫിലെ ഘടകകക്ഷികളുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അന്‍വറിനെ ഉള്പ്പെക്കൊള്ളാന് ആരും…
Read More