പാലക്കാട്: അടുത്ത തവണ താൻ പാലക്കാട് മത്സരിക്കില്ലെന്ന് ഷാഫി പറന്പിൽ. പാലക്കാട്ടേക്കു തിരിച്ച് വരാൻ രാഹുൽ മാങ്കൂട്ടത്തിലിനെ നിർത്തുന്നു എന്ന ആരോപണം തെറ്റാണെന്നും ഷാഫി പറന്പിൽ പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടിന്റെയും ഓരോ പാർട്ടി പ്രർത്തകരുടെയും ചോയ്സാണ്. സരിന്റെ ആരോപണങ്ങൾ യുക്തിയില്ലാത്തതാണെന്നും ഷാഫി പറന്പിൽ കൂട്ടിച്ചേർത്തു. സരിന്റെ പിന്നാലെ പോകാതെ ഞങ്ങൾ ജനങ്ങൾക്കിടയിലേക്കിറങ്ങും. ഇ.ശ്രീധരൻ ഇറങ്ങിയിട്ട് നടക്കാത്തത് ഇനി ബിജെപിക്ക് കഴിയില്ലെന്നും ഷാഫി പറന്പിൽ പറഞ്ഞു.
Read MoreDay: October 18, 2024
കളക്ടര്‍ നിര്‍ബന്ധിച്ച് യാത്രയയപ്പൊരുക്കി, ദിവ്യയെ വിളിച്ചുവരുത്തി; അന്വേഷണം വേണമെന്നു സിഐടിയു നേതാവ്
പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കെതിരേ ഗുരുതര ആരോപണവുമായി നവീനിന്റെ ബന്ധുവും സിഐടിയു നേതാവുമായ മലയാലപ്പുഴ മോഹനന്. യാത്രയയപ്പ് വേണ്ടെന്നു നവീൻ പറഞ്ഞിട്ടും കളക്ടര്‍ അരുണ്‍ കെ. വിജയൻ നിര്‍ബന്ധിച്ച് ചടങ്ങൊരുക്കി. അത് പി.പി. ദിവ്യക്ക് ആക്ഷേപം ഉന്നയിക്കാന്‍ അവസരം ഒരുക്കി നൽകാനായിരുന്നോ എന്ന് അന്വേഷിക്കണം. അവിടെനടന്നത് വലിയ ഗൂഢാലോചനയാണെന്നും മോഹനൻ പറഞ്ഞു. ദിവ്യയുടെ സൗകര്യപ്രകാരം ചടങ്ങിന്റെ സമയം കളക്ടർ മാറ്റിയെന്നാണ് കരുതുന്നത്. കളക്ടര്‍ക്കെതിരേ പരാതി നല്കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കും. നവീന്‍ ബാബുവിന് യാത്രയയപ്പ് യോഗം നടത്തുന്നതില്‍ യോജിപ്പില്ലായിരുന്നു. സര്‍വീസില്‍നിന്ന് വിരമിക്കുകയല്ലല്ലോ അതിനാല്‍ യാത്രയയപ്പ് വേണ്ട എന്നായിരുന്നു നവീനിന്റെ നിലപാട്. അത് കേള്‍ക്കാന്‍ തയാറാകാതിരുന്ന കളക്ടര്‍ രാവിലെ യാത്രയപ്പ് സമ്മേളനം വയ്ക്കുകയായിരുന്നു. പിന്നീട് കളക്ടര്‍ തന്നെ ഇടപെട്ടാണ് പരിപാടി ഉച്ചയ്ക്കുശേഷമാക്കി മാറ്റിയത്. രാവിലെ പങ്കെടുക്കാന്‍ കളക്ടർക്കോ നവീനിനോ പ്രശ്നങ്ങളൊന്നും…
Read Moreബാറിൽ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി: മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ
കോതമംഗലം: കോതമംഗലത്തെ ബാറിൽ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിൽ ഒളിവിലായിരുന്ന മൂന്ന് പ്രതികൾ കൂടി അറസ്റ്റിലായി. സംഭവത്തിൽ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ആലുവ കീഴ്മാട് ചാലക്കൽ മനാഫ് (36), നെല്ലിക്കുഴി ഇരമല്ലൂർ വികാസ് കോളനി കുഴിക്കാട്ടിൽ ജിജോ ജോഷി(20), വികാസ് കോളനി കണ്ണുങ്കേരിപറന്പിൽ ഹരികൃഷ്ണൻ (21) എന്നിവരാണ് പിടിയിലായത്. കറുകടം സ്വദേശി അൻവറും ഓടക്കാലി സ്വദേശി റഫീക്കും ചേർന്ന് അമ്യൂസ് പാർക്ക് ലേലത്തിൽ പിടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് ബാറിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയത്. പത്ത് പേരിൽ നാലുപേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ മനാഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നെല്ലിക്കുഴി കമ്മത്തുകുടി നാദിർഷയും ആശുപത്രിയിൽ ചികിത്സയിലാണ്. നാദിർഷയെ കൂടാതെ രണ്ടു പേരെ കൂടി പിടികൂടാനുണ്ട്. സിഐ പി.ടി. ബിജോയി, എസ്ഐമാരായ ഷാഹുർ…
Read Moreഎഡിഎം ജീവനൊടുക്കിയ സംഭവം; ദിവ്യ ഒളിവിൽ, ഫോൺ ഓഫ്; ചോദ്യം ചെയ്യലിനു ഹാജരാകുന്നത് മുൻകൂർ ജാമ്യഹർജിയിൽ വിധി വന്നശേഷം; കണ്ണൂർ കളക്ടറുടെ മൊഴിയെടുക്കും
കണ്ണൂര്‍: എഡിഎം നവീന്‍ബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതിചേർക്കപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ പി.പി. ദിവ്യ മുൻകൂർ ജാമ്യഹർജി നല്‍കും. തലശേരി പ്രൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യഹർജി നല്‍കുന്നത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്കുവേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകൻ മുഖേനയാണ് ജാമ്യഹർജി ഫയൽ ചെയ്യുന്നത്. ജാമ്യഹർജിയിലുള്ള തീരുമാനം വന്നശേഷം മാത്രമായിരിക്കും അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ചോദ്യം ചെയ്യലിന് ദിവ്യ ഹാജരാകുക.ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 108-ബി വകുപ്പ് പ്രകാരമാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിട്ടുള്ളത്. അസ്വഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസിലാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ദിവ്യയെ പ്രതി ചേർത്തിരിക്കുന്നത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ദിവ്യയെ പ്രതിയാക്കിയ റിപ്പോർട്ട് തളിപ്പറന്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കോടേരി ഇന്ന് നല്‍കും.…
Read Moreആലുവയിൽ വീട്ടുമുറ്റത്ത് ജിം ട്രെയിനർ കുത്തേറ്റ് മരിച്ചു: സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം
ആലുവ: ചുണങ്ങംവേലിയിൽ വീട്ടുമുറ്റത്ത് ജിംനേഷ്യം ട്രെയിനർ കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശി സാബിത്ത് (35) ആണ് ചുണങ്ങംവേലി സെന്റ് ജോസഫ് സ്കൂളിന് സമീപമുള്ള വാടകവീടിന്റെ മുറ്റത്ത് ഇന്ന് രാവിലെ 8.30ഓടെ കുത്തേറ്റ് മരിച്ചത്. ആലുവ ചൂണ്ടിയിൽ പ്രവർത്തിക്കുന്ന കെപി ജിംനേഷ്യത്തിലെ ട്രെയിനറാണ്. മരിച്ച സാബിത്തിനൊപ്പം രണ്ട് പേർ കൂടി വീട്ടിൽ താമസിക്കുന്നുണ്ട്. രാവിലെ ശബ്ദം കേട്ട് വാതിൽ തുറന്നപ്പോഴാണ് സാബിത്ത് കുത്തേറ്റ് നിലത്തു കിടക്കുന്നത് കണ്ടതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. കുത്തേറ്റ സാബിത്തിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ദേഹത്ത് ഒന്നിലധികം കുത്തുകളേറ്റിട്ടുണ്ട്. സാബിത്തിന്റെ ഏതാനും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്. ജിംനേഷ്യം ഉടമ പ്രതാപിനെ സംഭവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയൽ എടുത്തിട്ടുണ്ട്. സാബിത്തിന്റെ മൃതദേഹം ആലുവ മോർച്ചറിയിലേക്കു മാറ്റി. എടത്തല പോലീസാണ് കേസ് അന്വേഷിക്കുന്നത്.
Read Moreകെഎസ്ആർടിസി എന്‍ജിനീയർമാരെ താത്കാലികമായി നിയമിക്കും: ഭിന്നശേഷിക്കാരെ പരിഗണിക്കില്ല
ചാത്തന്നൂർ: കെഎസ്ആര്‍ടിസിയില്‍ സൂപ്പര്‍ വൈസറി തസ്തികയിലേക്ക് അസിസ്റ്റന്റ് എൻജിനീയർമാരെ താത്കാലികമായി നിയമിക്കുന്നു. മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്കുള്ള പ്രമോഷന് തസ്തികയായ അസി. ഡിപ്പോ എന്‍ജിനീയര്‍ (എഡിഇ) തസ്തികയിലേക്കാണ് താല്‍ക്കാലിക നിയമനത്തിന് നീക്കം നടക്കുന്നത്. ബിടെക് ബിരുദമുള്ള ഉദ്യോഗാര്‍ഥികളെ ദിവസവേതനത്തില്‍ നിയമിക്കുന്നതിനുള്ള ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി. ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍ ബിടെക് ബിരുദം ഉള്ളവരെയാണ് പരിഗണിക്കുന്നത്. ഓട്ടോമൊബൈല്‍ മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും വേണം. ഭിന്നശേഷിക്കാരെ പരിഗണിക്കില്ല. നിലവില്‍ 25 ഒഴിവുകളിലേയ്ക്കാണ് നിയമനം, ജോലിയില്‍ പ്രവേശിക്കുന്ന ഉദ്യോഗാര്‍ഥികള്‍ 10,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നല്‍കണം. ഈ തുക ജോലിയില്‍ പിരിഞ്ഞുപോകുമ്പോള്‍ തിരികെ ലഭിക്കും. 1,200 രൂപ ദിവസവേതനവും നിയമനം നേടുന്നവര്‍ക്ക് ലഭിക്കും. സ്ഥിരം ജീവനക്കാരെ നിയമിക്കുമ്പോഴുള്ളത് പോലുള്ള സാമ്പത്തിക ബാധ്യതയും ഉണ്ടാവില്ല. അതേസമയം, പത്ത് വര്‍ഷം മുതല്‍ പഴക്കം ചെന്ന ബസുകള്‍ പരിപാലിക്കാന്‍ പ്രാപ്തരായ സൂപ്പര്‍വൈസറി ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയില്‍…
Read Moreസരിനെ മത്സരിപ്പിക്കാനുള്ള തീരുമാനം മണ്ടത്തരം: പാലക്കാട്ടെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഒരു റിസ്കും ഇല്ല; പതിനായിരത്തിൽ കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കും; വി.ഡി. സതീശൻ
തിരുവനന്തപുരം: സരിനെ മത്സരിപ്പിക്കാനുള്ള എൽഡിഎഫിന്റെ തീരുമാനം മണ്ടത്തരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പാലക്കാട്ടെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഒരു റിസ്കും ഇല്ലെന്നും പതിനായിരത്തിൽ കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഉപതെരഞ്ഞെടുപ്പ് വന്നാൽ ബിജെപി ജയിക്കുമെന്ന മന്ത്രി എം.ബി രാജേഷിന്റെ പ്രസ്താവന സിപിഎം-ബിജെപി ബന്ധത്തിന്റെ തെളിവാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദൂതനായി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടുവെന്ന കാര്യം ആദ്യം ഉന്നയിച്ചതും പൂരം കലക്കലും ഇ.പി ജാവഡേക്കർ കൂടിക്കാഴ്ചയും ആദ്യം പുറത്തു കൊണ്ടുവന്നതും പ്രതിപക്ഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreസരിനെ ശ്രദ്ധിക്കേണ്ട, പ്രചാരണം നടക്കട്ടെ: അണികൾക്കു നിർദേശവുമായി കെപിസിസി; വയനാട്ടിൽ പ്രിയങ്ക ഗാന്ധി എത്തും മുൻപു പ്രചാരണത്തിൽ മുന്നേറാൻ നീക്കം
തിരുവനന്തപുരം: അച്ചടക്കലംഘനത്തിന്റെ പേരിൽ ഡോ. പി. സരിനെ കോണ്‍ഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയതിനു പിന്നാലെ സരിന്റെ നീക്കങ്ങളിൽ ശ്രദ്ധിക്കാതെ പാർട്ടിക്കുവേണ്ടി പ്രചാരണപ്രവർത്തനങ്ങളിൽ സജീവമാകാൻ അണികൾക്കു നിർദേശവുമായി കെപിസിസി. വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും സംസ്ഥാന സർക്കാരിനെതിരായ വിവാദ വിഷയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ഡിസിസി മുൻകൈ എടുത്ത് പ്രചാരണം ഊർജിതമാക്കാനാണു നിർദേശം. എല്ലായിടത്തും മൂന്നു തവണയെങ്കിലും സ്ഥാനാർഥി എത്തുന്ന നിലയിൽ പ്രചാരണം ക്രമീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ബൂത്ത് കമ്മിറ്റി യോഗങ്ങൾ പൂർത്തിയായ ഇടങ്ങളിൽ കൺവെൻഷനുകളിലേക്ക് കടക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധി 23ന് വയനാട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. തുടര്‍ന്ന് വയനാട്ടില്‍ റോഡ് ഷോയുണ്ടായിരിക്കും. ഏഴ് ദിവസമായിരിക്കും വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനമുണ്ടായിരിക്കുക. പ്രിയങ്ക ഗാന്ധി എത്തും മുൻപ് തന്നെ പ്രചാരണത്തിൽ പരമാവധി മുന്നേറാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. ഓരോ നിയോജകമണ്ഡലങ്ങളുടെയും ചുമതലയുള്ള എംപിമാർ വയനാട്ടിൽ…
Read More‘അഞ്ചു കോടി തന്നാൽ പ്രശ്നം തീർക്കാം, ഇല്ലെങ്കിൽ കൊല്ലും’; സൽമാൻ ഖാനെതിരേ വീണ്ടും വധഭീഷണി
മുംബൈ: ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുമായുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെതിരേ ഭീഷണിസന്ദേശം. പണം നൽകിയില്ലെങ്കിൽ വധിക്കുമെന്നും അടുത്തിടെ കൊലചെയ്യപ്പെട്ട മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയുടേതിനേക്കാൾ മോശം അവസ്ഥ സൽമാന് ഉണ്ടാകുമെന്നും ഭീഷണിസന്ദേശത്തിൽ പറയുന്നു. മുംബൈ ട്രാഫിക് പോലീസിനാണ് വാട്സാപ് സന്ദേശം ലഭിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും താരത്തിന്റെ ബാന്ദ്രയിലെ വസതിക്കു സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നും മുംബൈ പോലീസ് അറിയിച്ചു. മുൻകാല ഭീഷണികളെത്തുടർന്നു നടൻ അതീവ ജാഗ്രതയിലാണ്. അടുത്തിടെ സൽമാന്റെ വസതിക്കുനേരേ ബിഷ്ണോയിസംഘം വെടിയുതിർത്തിരുന്നു. ബിഷ്ണോയി സംഘത്തിലെ പ്രധാനിയായ സുഖ്ബീർ ബൽബീർ സിംഗിനെ നവി മുംബൈ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സൽമാനെ വധിക്കാനുള്ള ഗൂഢാലോചനയുമായി ഇയാൾക്കു ബന്ധമുണ്ടെന്നും നടനെ ആക്രമിക്കാൻ സിംഗ് മറ്റു സംഘാംഗങ്ങൾക്കു കരാർ നൽകിയതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിനായി പാക്കിസ്ഥാനിൽനിന്നു കടത്തിയ എകെ 47, എം 16,…
Read Moreവയനാട്ടിൽ പ്രിയങ്കയെ നേരിടാന്‍ നടി ഖുശ്ബു?വിജയിച്ചില്ലെങ്കിലും രാജ്യമാകെ ശ്രദ്ധിക്കപ്പെടുന്ന മത്സരം കാഴ്ചവയ്ക്കുകയാണ് ബിജെപി ലക്ഷ്യം
കോഴിക്കോട്: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പ്രിയങ്കാ ഗാന്ധിയെ നേരിടാന്‍ ബിജെപി സ്ഥാനാര്‍ഥിയായി നടി ഖുശ്ബു എത്തിയേക്കുമെന്ന് റിപ്പോർട്ട്. വയനാട് മാത്രമല്ല കേരളമാകെ ഉറ്റുനോക്കുന്നത് ഇതിലേക്കാണ്. ബിജെപി കേന്ദ്ര നേതൃത്വം ഇന്നോ നാളെയോ തീരുമാനം പ്രഖ്യാപിക്കും. വിജയിച്ചില്ലെങ്കിലും രാജ്യമാകെ ശ്രദ്ധിക്കപ്പെടുന്ന മത്സരം കാഴ്ചവയ്ക്കുകയാണ് ബിജെപി ലക്ഷ്യം. സിപിഐ നേതാവ് സത്യന് മൊകേരിയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി. ബിജെപി സ്ഥാനാര്‍ഥിയായി ഖുശ്ബു വന്നാല്‍ ശ്രദ്ധ പ്രിയങ്കയും ഖുശ്ബുവും തമ്മിലുള്ള മത്സരത്തിനായിരിക്കും. ഇതുവവഴി സത്യന് മൊകേരിയെ പ്രചാരണത്തില്‍ മൂന്നാം സ്ഥാനത്തേക്ക് നീക്കാൻ സാധിക്കുമെന്ന് ബിജെപി കരുതുന്നു. അഞ്ചു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനു പ്രിയങ്കയെ ലോക്സഭയില്‍ എത്തിക്കാനാണ് യുഡിഎഫ് നീക്കം. ഇതു തടയിടുന്നതിനാണ് േദശീയതലത്തില്‍ ശ്രദ്ധേയമായ മത്സരത്തിനു ബിജെപി വഴി തുറക്കുന്നത്. ഖുശ്ബുവിനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വം സംസ്ഥാന ബിജപി നേതാക്കളോടു അഭിപ്രായം തേടിയിട്ടുണ്ട്. തമിഴ്നാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന…
Read More