ബ്രസൽസ്: അഭയാർഥികളെ കുടിയിറക്കാനുള്ള ഇറ്റാലിയൻ മാതൃക കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ പിന്തുടരുമെന്നു സൂചന. ഇറ്റാലിയൻ മാതൃക യൂറോപ്യൻ യൂണിയൻ (ഇയു) വിശദമായി പഠിക്കുമെന്നു യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ വ്യക്തമാക്കി. ബ്രസൽസിൽ ഇന്നലെ ആരംഭിച്ച ദ്വിദിന ഇയു ഉച്ചകോടിയുടെ മുഖ്യ അജൻഡയും കുടിയേറ്റ പ്രശ്നമാണ്. കുടിയേറ്റക്കാരെ പുറത്താക്കുന്നതിനു നിയമം വേണമെന്ന നിർദേശം വയ്ക്കുമെന്ന് ഉച്ചകോടിക്കു മുന്‍പായി ഇയു നേതാക്കൾക്കയച്ച കത്തിൽ ഉർസുല അറിയിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി ഇറ്റലിയിലെത്തുന്ന കുടിയേറ്റക്കാരെ അൽബേനിയയിലേക്കു മാറ്റാനുള്ള പദ്ധതിക്കാണു കഴിഞ്ഞദിവസം തുടക്കം കുറിച്ചത്. സ്ത്രീകൾ, കുട്ടികൾ, രോഗബാധിതർ എന്നിവരെ ഇറ്റലിയിൽ നിലനിർത്തി ശേഷിക്കുന്നവരെ അൽബേനിയയിലെ രണ്ടു പ്രോസസിംഗ് കേന്ദ്രങ്ങളിലേക്കു മാറ്റുന്നതാണു പദ്ധതി. കഴിഞ്ഞദിവസം ഇങ്ങനെ 16 പേരെ അൽബേനിയയിലെത്തിച്ചു. ഇതിൽ പ്രായപൂർത്തിയായിട്ടില്ലെന്നു കണ്ടെത്തിയ രണ്ടു പേരെയും രോഗബാധിതരായ രണ്ടു പേരെയും ഇറ്റലിയിലേക്കു തിരിച്ചു കൊണ്ടുപോകും. പ്രോസസിംഗ് കേന്ദ്രങ്ങളുടെ ചുമതല ഇറ്റാലിയൻ…
Read MoreDay: October 18, 2024
സിൻവറിനെയും വധിച്ചു ; ഹമാസ് നേതൃനിരയെ ഉന്മൂലനം ചെയ്ത് ഇസ്രയേൽ
ടെൽ അവീവ്: ഹമാസിന്റെ പരമോന്നത നേതാവ് യഹ്യ സിൻവർ വധിക്കപ്പെട്ടതായി ഇസ്രേലി വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സ് സ്ഥിരീകരിച്ചു. ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സിൻവറിനെ ഇന്നലെ ഇസ്രേലി സേന വധിക്കുകയായിരുന്നുവെന്ന് കാറ്റ്സ് അറിയിച്ചു. ഗാസയിൽ കൊല്ലപ്പെട്ട മൂന്നു തീവ്രവാദികളിലൊരാൾ സിൻവർ ആകാമെന്ന് ഇസ്രേലി സേന നേരത്തേ അറിയിച്ചിരുന്നു. ഡിഎൻഎ സാന്പിൾ അടക്കം പരിശോധിച്ചാണ് മരണം സ്ഥിരീകരിച്ചത്. സിൻവറിന്റെ മരണത്തോടെ ഹമാസിന്റെ മുതിർന്ന നേതൃനിര തുടച്ചുനീക്കപ്പെട്ടു. മറ്റു മുതിർന്ന നേതാക്കളായ ഇസ്മയിൽ ഹനിയ, മുഹമ്മദ് ദെയിഫ് എന്നിവരെ ഇസ്രയേൽ നേരത്തേ വധിച്ചിരുന്നു. ഇസ്മയിൽ ഹനിയ ജൂലൈ അവസാനം ടെഹ്റാനിൽ കൊല്ലപ്പെട്ടതോടെയാണു സിൻവർ ഹമാസിന്റെ പരമോന്നത നേതൃപദവിയായ പോളിറ്റ്ബ്യൂറോ ചെയർമാനായത്. ഗാസയിലുള്ള ബന്ദികളെ പരിചയാക്കിയാണ് ഇയാൾ ഒളിവിൽ കഴിഞ്ഞതെന്നു പറയുന്നു. സിൻവർ വധിക്കപ്പെട്ട സൈനിക നടപടിയിൽ ബന്ദികൾക്ക് അപായമില്ലെന്നാണ് ഇസ്രേലി സേന അറിയിച്ചത്. ഗാസയിലെ ഖാൻ യൂനിസ് സ്വദേശിയായ സിൻവർ…
Read Moreഅനധികൃത വാതുവയ്പ്: നടി തമന്നയെ 8 മണിക്കൂർ ഇഡി ചോദ്യംചെയ്തു
ന്യൂഡൽഹി: അനധികൃത വാതുവയ്പുമായി ബന്ധപ്പെട്ട കേസില്‍ നടി തമന്ന ഭാട്ടിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യംചെയ്തു. ഗുവാഹാത്തിയിലെ ഇഡി ഓഫീസിൽ അമ്മയോടൊപ്പമാണ് തമന്ന എത്തിയത്. ചോദ്യം ചെയ്യൽ എട്ടു മണിക്കൂറോളം തുടർന്നു. അനധികൃത വാതുവയ്പ് സംഭവങ്ങളിൽ പ്രതിസ്ഥാനത്തുള്ള മഹാദേവ് ഓൺലൈൻ ഗെയിമിംഗിന്റെ ഉപകമ്പനി ആപ്പിൽ ഐപിഎൽ മത്സരങ്ങൾ കാണാൻ പരസ്യം ചെയ്തതായി ആരോപിച്ചു തമന്നയ്ക്ക് ഇഡി സമൻസ് അയച്ചിരുന്നു. സ്പോർട്സ് ബെറ്റിംഗ് ഉൾപ്പെടെ വിവിധതരം ചൂതാട്ടങ്ങൾ വാഗ്ദാനം ചെയ്യുന്ന ബെറ്റിംഗ് എക്സ്ചേഞ്ച് പ്ലാറ്റ്ഫോമായ ഫെയർപ്ലേ പ്രൊമോട്ട് ചെയ്യുന്നതിലെ പങ്കിനെക്കുറിച്ചാണ് പ്രധാനമായും തമന്നയോട് ചോദിച്ച് അറിഞ്ഞത്. മഹാദേവ് ഓൺലൈൻ ഗെയിമിംഗ് ആപ്പിന്റെ ഉപകമ്പനിയാണ് ഫെയർപ്ലേ. മഹാദേവ് ആപ്പിന്റെ പ്രമോഷനൽ പ്രവർത്തനങ്ങളിൽ പങ്കാളിയായതിന് ബോളിവുഡ് താരങ്ങളായ രൺബീർ കപുറിനും ശ്രദ്ധ കപുറിനും ഇഡി നേരത്തേ സമൻസ് അയച്ചിരുന്നു.
Read Moreപ്രായത്തിൽ രണ്ടാമനായി ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ: അധികാരത്തിലിരിക്കുന്ന പ്രായംകൂടിയ രണ്ടാമത്തെ മാർപാപ്പ എന്ന നേട്ടത്തിലെത്തി ഫ്രാൻസിസ് മാർപാപ്പ. 93-ാമത്തെ വയസിൽ ദിവംഗതനായ ലിയോ പതിമൂന്നാമൻ മാർപാപ്പയാണ് ഇക്കാര്യത്തിൽ ഒന്നാമത്. 1903 ജൂലൈ 20ന് ദിവംഗതനായ ലിയോ പതിമൂന്നാമൻ മാർപാപ്പ 34,108 ദിവസമാണു ജീവിച്ചതെങ്കിൽ 1936 ഡിസംബർ 17ന് ജനിച്ച ജോർജ് മാരിയോ ബെർഗൊളിയോ എന്ന ഫ്രാൻസിസ് മാർപാപ്പ ഇന്നലെ 32,082 ദിവസം പൂർത്തിയാക്കി. 1652ൽ ജനിച്ച ക്ലമന്റ് 12-ാമൻ മാർപാപ്പയായിരുന്നു അധികാരത്തിലിരുന്ന പ്രായംകൂടിയ രണ്ടാമത്തെ മാർപാപ്പ. 1740 ഫെബ്രുവരി ആറിനു ദിവംഗതനായ അദ്ദേഹം 32,081 ദിവസമാണു ജീവിച്ചത്.
Read Moreകടിച്ച പാന്പിനെ കഴുത്തിൽ ചുറ്റി ആശുപത്രിയിൽ: അന്പരന്ന് ജീവനക്കാർ; വൈറലായി വീഡിയോ
പാറ്റ്ന: പാമ്പുകടിയേറ്റ മധ്യവയസ്കൻ കടിച്ച വിഷപ്പാന്പിനെ കഴുത്തിൽ ചുറ്റി ആശുപത്രിയിലെത്തി. ബിഹാറിലെ ഭഗൽപുരിലാണ് അന്പരപ്പുളവാക്കിയ സംഭവം. പ്രകാശ് മണ്ഡൽ എന്നയാളാണു പാന്പുമായി ചികിത്സ തേടി ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെത്തിയിട്ടും പാമ്പിനെ താഴെയിടാൻ ഇയാൾ വിസമ്മതിച്ചു. ഒരുവേള പാമ്പുമായി ഇയാൾ തറയിൽ കിടക്കുകവരെ ചെയ്തു. ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ഇതു കണ്ട് പകച്ചുനിന്നു. ഏറെനേരത്തെ അനുനയശ്രമങ്ങൾക്കൊടുവിലാണു പാമ്പിനെ കൈവിടാൻ പ്രകാശ് മണ്ഡൽ തയാറായത്. ഉടൻതന്നെ ഇയാൾക്കു ചികിത്സയും നൽകി. വിഷപ്പാന്പിനെ കഴുത്തിൽ ചുറ്റി ആശുപത്രിൽ ചികിത്സയ്ക്ക് എത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreഎംബപ്പെയ്ക്കെതിരേ ബലാത്സംഗക്കേസ്
സ്റ്റോക്ഹോം: പ്രശസ്ത ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബപ്പയ്ക്കെതിരേ സ്വീഡനിൽ ബലാത്സംഗക്കേസ്. കഴിഞ്ഞ ഒന്‍പതിന് സ്റ്റോക്ഹോമിലെ ഒരു നിശാക്ലബ്ബിൽ സന്ദർശനത്തിനെത്തിയപ്പോഴായിരുന്നു സംഭവമെന്ന് സ്വീഡിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എംബപ്പെയും സംഘവും സ്വീഡൻ വിട്ടതിനു പിന്നാലെ ഒരു യുവതി പോലീസിനുമുന്‍പാകെ ബലാത്സംഗ പരാതിയുമായി എത്തുകയായിരുന്നു. അതേസമയം, പരാതി വ്യാജമാണെന്നാണ് എംബപ്പെ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്. ഈ ആരോപണത്തിനു തന്റെ മുൻ ക്ലബ്ബുമായുള്ള സാന്പത്തിക തർക്കവുമായി ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി സ്വീഡിഷ് പ്രോസിക്യൂട്ടർമാർ അറിയിച്ചു.
Read Moreഇന്ത്യ 46 റണ്‍സിനു പുറത്ത്; കോഹ്ലി അടക്കം അഞ്ചു പേർ ഡക്ക്
ബംഗളൂരു: മഴ ശമിച്ചു മത്സരം തുടങ്ങിയപ്പോൾ തെന്നിവീണത് ടീം ഇന്ത്യ. പേരുകേട്ട ഇന്ത്യൻ ബാറ്റർമാർ ഓരോരുത്തരും വരിവരിയായി പവലിയനിലേക്കു മടങ്ങിയപ്പോൾ കടുത്ത ആരാധകർപോലും മൂക്കത്തുവിരൽവച്ചു, അയ്യേ… അയ്യയ്യേ… എന്നു കളിയാക്കി. ന്യൂസിലൻഡ് നടത്തിയ പേസ് ആക്രമണത്തിൽ വെറും 46 റണ്‍സിന് ഇന്ത്യ തലകുത്തി താഴെ. ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഒന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാംദിനമാണ് രോഹിത് ശർമയും സംഘവും നാണക്കേടിന്റെ പടുകുഴിയിലായത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വെറും 31.2 ഓവറിൽ 46 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചു. വിരാട് കോഹ്ലി അടക്കം അഞ്ച് ബാറ്റർമാർ ഇന്ത്യൻ ഇന്നിംഗ്സിൽ പൂജ്യത്തിനു പുറത്തായി. ഇന്ത്യയുടെ തകർച്ചയ്ക്കുശേഷം ബാറ്റുമായി ക്രീസിലെത്തിയ ന്യൂസിലൻഡ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ടാംദിനം മഴയെത്തുടർന്നു മത്സരം നേരത്തേ അവസാനിപ്പിച്ചപ്പോൾ ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സിൽ…
Read Moreഐസിസി ട്വന്റി-20 ക്രിക്കറ്റ്; ദക്ഷിണാഫ്രിക്ക ഫൈനലിൽ
ദക്ഷിണാഫ്രിക്ക ഫൈനലിൽദുബായ്: ദക്ഷിണാഫ്രിക്ക ഐസിസി ട്വന്റി-20 ക്രിക്കറ്റ് വനിതാ ഫൈനലിൽ. സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ എട്ടു വിക്കറ്റിന് ദക്ഷിണാഫ്രിക്ക കീഴടക്കി. കഴിഞ്ഞ തവണത്തെ ഫൈനൽ തോൽവിക്കുള്ള ദക്ഷിണാഫ്രിക്കയുടെ പകരം വീട്ടലായിരുന്നു ഈ ജയം. സ്കോർ: ഓസ്ട്രേലിയ 20 ഓവറിൽ 134/5. ദക്ഷിണാഫ്രിക്ക 17.2 ഓവറിൽ 135/2. അൻകെ ബോച്ചാണ് (48 പന്തിൽ 74 നോട്ടൗട്ട് ) പ്ലയർ ഓഫ് ദ മാച്ച്. ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 18 റണ്‍സിനിടെ രണ്ടു വിക്കറ്റ് നഷ്ടപ്പെട്ടു. ബെത് മൂണി (42 പന്തിൽ 44), താഹ്ലിയ മഗ്രാത്ത് (33 പന്തിൽ 27), എൽസി പെറി (23 പന്തിൽ 31), ലിച്ഫീൽഡ് (ഒന്‍പതു പന്തിൽ 16 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗിലൂടെയാണ് ഓസീസ് പൊരുതാനുള്ള സ്കോറിലെത്തിയത്.
Read Moreആടു പാമ്പേ ആടാടു പാമ്പേ ആടാടു പാമ്പേ…മദ്യലഹരിയിലായ ഡ്രൈവറെ പെരുമ്പാമ്പ് ചുറ്റിവരിഞ്ഞു: ആളുകൾ കണ്ടതുകൊണ്ട് രക്ഷപ്പെട്ടു
കർണൂൽ (ആന്ധ്ര): മദ്യലഹരിയിൽ ശരീരം കുഴഞ്ഞ് വീട്ടില്‍ പോകാനാകാതെ റോഡരുകിലെ കടയുടെ മുന്നിലിരുന്ന ലോറി ഡ്രൈവറെ പെരുമ്പാമ്പ് ചുറ്റിവരിഞ്ഞു. ആന്ധ്രയിൽ കർണൂൽ ജില്ലയിലെ സിംഗാനപ്പള്ളി ഗ്രാമത്തിലാണു സംഭവം.ജോലി കഴിഞ്ഞിറങ്ങിയ ലോറി ഡ്രൈവര്‍ അമിതമായി മദ്യപിച്ച് ലക്ക് കെട്ടിരിക്കുന്പോൾ സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് ഇഴഞ്ഞെത്തിയ പെരുമ്പാമ്പ് ദേഹത്ത് ചുറ്റിവരിയുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ വിറക് കന്പ് ഉപയോഗിച്ച് പാമ്പിന്റെ പിടിയില്‍നിന്നു ഡ്രൈവറെ രക്ഷപ്പെടുത്തി. തക്കസമയത്ത് ആളുകൾ കണ്ടില്ലായിരുന്നെങ്കിൽ ഇയാൾക്കു ജീവൻതന്നെ നഷ്ടപ്പെടുമായിരുന്നു. ട്വിറ്റര്‍ ഹാന്റില്‍ വഴി തെലുങ്ക് സ്ക്രിബ് പുറത്തുവിട്ട ഇതിന്റെ വീഡിയോ അഞ്ച് ലക്ഷത്തോളം പേരാണു കണ്ടത്.
Read Moreപുഞ്ചകൃഷിക്ക് അധിക വിത്തില്ല; കര്‍ഷകര്‍ നെട്ടോട്ടത്തില്‍; അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കർഷകർ
എടത്വ: പുഞ്ചകൃഷിക്ക് അധിക വിത്തില്ല. വിത്തിനായി കര്‍ഷകര്‍ നെട്ടോട്ടത്തില്‍. പുഞ്ചകൃഷി സീസണ് അടുത്തതോടെ അനുവദനിയമായ വിത്തല്ലാതെ അധിക വിത്ത് നല്‍കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ വിത്തിനായി കര്‍ഷകര്‍ നെട്ടോട്ടത്തിലാണ്. ഏക്കറിന് 40 കിലോ വിത്താണ് സര്‍ക്കര്‍ വിതരണം ചെയ്യുന്നത്. ലഭ്യമാകുന്ന വിത്തിന്റെ കിളിര്പ്പ് കുറവും കാലാവസ്ഥ വ്യതിയാനം മൂലം വിത്ത് മുളയ്ക്കാത്തതിനാലും കര്‍ഷകര്‍ അധിക വിത്ത് വാങ്ങിയാണ് മുന്‍കാലങ്ങളില്‍ വിതച്ചിരുന്നത്. കഴിഞ്ഞവര്‍ഷം വരെ 42 രൂപ നിരക്കില്‍ അധിക വിത്ത് പാടശേഖരസമതി വഴി നല്‍കിയിരുന്നു. ഇക്കുറി വിത്ത് ക്ഷാമം വന്നതോടെ അധിക വിത്ത് നല്‍കേണ്ടന്നാണ് സര്‍ക്കാരിന്റെ തീരുമാനം. വിതയിറക്കില് കിളിര്പ്പ് കുറയുന്ന പാടശേഖരങ്ങളില്‍ അധിക വിത്തിനായി കര്‍ഷകര്‍ സ്വകാര്യ ഏജന്‍സിയെ ആശ്രയിക്കുകയാണ്. ചില പാടശേഖരങ്ങളില്‍ സ്വകാര്യ ഏജന്‍സികളില്‍നിന്ന് വിത്ത് വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും അധിക വിത്ത് ലഭ്യമായിട്ടില്ല.കഴിഞ്ഞ കൃഷി സീസണില്‍ ഏക്കറിന് 20 കിന്റലില്‍ കൂടുതല്‍ വിളവ്…
Read More