ബോളിവുഡ് ദീപാവലി ആഘോഷങ്ങളുടെ തിരക്കിലാണ്. സെലിബ്രിറ്റികളുടെ ഒത്തുചേരലിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് അവർ തെരഞ്ഞെടുക്കുന്ന ഔട്ട്ഫിറ്റാണ്. മനീഷ് മൽഹോത്രയുടെ ദീപാവലി ആഘോഷത്തിനെത്തിയ ജാൻവി കപുറിന്റെ ലുക്കും ഔട്ട്ഫിറ്റുമാണ് ഇപ്പോൾ ബോളിവുഡിലെ ചർച്ചാ വിഷയം. പാർട്ടി വെയർ സാരിയാണ് ജാൻവി തെരഞ്ഞെടുത്തിരിക്കുന്നത്. സാരിയോടുള്ള ജാൻവിയുടെ ഇഷ്ടം അരാധകർക്ക് അറിയാവുന്ന കാര്യമാണ്. സാരിയിൽ നിരവധി പൊതുചടങ്ങുകളിൽ പങ്കെടുക്കുന്ന ആളാണ് ജാൻവി. തന്റെ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ച ഇത്തിരി ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
Read MoreDay: October 25, 2024
അധ്യാപികയായ മലയാളി യുവതിയുടെ മരണം; കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ
കൊല്ലം: മലയാളിയായ കോളജ് അധ്യാപിക നാഗര്‍കോവിലിലെ ശുചീന്ദ്രത്ത് ജീവനൊടുക്കിയ സംഭവം കൊലപാതകമെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്ത്. ശ്രുതിയുടെ മരണം കൊലപാതകം എന്ന് സംശയിക്കുന്നതായി അച്ഛൻ ബാബു മാധ്യമങ്ങളോടു പറഞ്ഞു. അന്യനാട്ടുകാർ ആയതിനാൽ നഗർകോവിൽ പോലീസിൽ നിന്ന് അനുകൂല പ്രതികരണം ഒന്നും ലഭിക്കുന്നില്ലെന്നും പിതാവ് ആരോപിച്ചു. മൃതദേഹത്തിലോ മുറിയിലോ ആത്മഹത്യയുടെ ലക്ഷണങ്ങളില്ല. രാവിലെ ക്ഷേത്രത്തിൽ പോയി സന്തോഷത്തോടെയാണ് തിരിച്ചുവന്നത്. ശ്രുതിയുടെ ഭർത്തൃമാതാവിന് അടക്കം ദീപാവലി സമ്മാനങ്ങൾ വാങ്ങി കാത്തിരിക്കുമ്പോഴാണ് മകളുടെ മരണവിവരം അറിഞ്ഞതെന്നും ബാബു പറഞ്ഞു. മകളുടെ വരവ് കാത്തിരിക്കുമ്പോഴാണ് മൃതദേഹം കാണേണ്ടിവന്നത്. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ ജീവനൊടുക്കുന്നുവെന്നാണ് ശ്രുതി മാതാപിതാക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതി (24) ആണ് ജീവനൊടുക്കിയത്. ശുചീന്ദ്രത്ത് വൈദ്യുതി വകുപ്പില്‍ ജോലി ചെയ്യുന്ന കാര്‍ത്തിക്ക് ആറുമാസം മുന്‍പാണ് ശ്രുതിയെ വിവാഹം കഴിച്ചത്. മകളുടെ മരണവിവരം അറിഞ്ഞ് ശുചീന്ദ്രത്ത്…
Read Moreരാത്രിയാത്രകൾക്കായി രൂപകൽപ്പന ചെയ്ത വന്ദേ ഭാരത് സ്ലീപ്പർ ജനുവരി മധ്യത്തോടെ സർവീസിന്
കൊല്ലം: രാത്രിയാത്രകൾക്കായി രൂപകൽപ്പന ചെയ്ത വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകൾ അനാഛാദനം ചെയ്തു. കമ്മീഷനിംഗ് ഉടൻ ഉണ്ടാകുമെങ്കിലും 2025 ജനുവരി മധ്യത്തോടെ സർവീസിന് സജ്ജമാകുമെന്നാണ് സൂചനകൾ.ചെന്നെയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ കഴിഞ്ഞ ദിവസമാണ് സ്ലീപ്പർ പതിപ്പിന്റെ പ്രോട്ടോടൈപ്പ് അനാവരണം ചെയ്തത്. ഇതിന്റെ ചിത്രങ്ങൾ റെയിൽവേ മന്ത്രാലയം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. കോച്ചുകൾ കർശന പരിശോധനയ്ക്കും സുരക്ഷാ പരീക്ഷണങ്ങൾക്കുമായി ലക്നൗവിലെ റിസർച്ച് ഡിസൈൻ ആൻ്റ് സ്റ്റാൻഡാർഡ് ഓർഗനൈസേഷനിൽ (ആർഡിഎസ്ഒ) അയക്കും. നവംബർ 15-നകം കമ്മീഷൻ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.കോച്ചുകളുടെ നിർമാണ ചുമതല ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിനായിരുന്നു. ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലെ എൻജിനീയർമാരാണ് ഇവ രൂപകൽപ്പന ചെയ്തത്. പൂർണമായും ശീതീകരിച്ച 16 കോച്ചുകളാണ് വന്ദേ സ്ലീപ്പറിൽ ഉള്ളത്. 11 ത്രീ ടയർ, നാല് ടൂ ടയർ, ഒരു ഫസ്റ്റ് ക്ലാസ് കോച്ച് എന്നിങ്ങനെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.823 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യം…
Read More‘മലയാള സിനിമ വീണ്ടും ഞെട്ടിക്കുന്നു’: ജോജു ജോർജിന്റെ പണിയെ പ്രശംസിച്ച് അനുരാഗ് കശ്യപ്
ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണി എന്ന ചിത്രം വ്യാഴാഴ്ചയാണ് റിലീസ് ആയത്. ഇപ്പോഴിതാ ചിത്രത്തെകുറിച്ച് പറഞ്ഞിരിക്കുകയാണ് ബോളിവുഡിലെ സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. മലയാളം സിനിമ വീണ്ടും ഞെട്ടിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു. ജോജു ജോർജിന്റെ അതിശക്തമായ ത്രില്ലർ സിനിമ കണ്ടു. ആത്മവിശ്വാസമുള്ള ഒരു സൂപ്പർ താരമായി ജോജു ജോർജ് ബഹുദൂരം പിന്നിട്ടിരിക്കുന്നു. ചില കൊറിയൻ ന്യൂ വേവ് സിനിമകളോടു കിട പിടിക്കുംവിധമാണ് സിനിമ. ഒരിക്കലും ഈ സിനിമ മിസ് ആക്കരുത് എന്ന് അനുരാഗ് കശ്യപ് പറഞ്ഞു.
Read Moreപ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; ‘അശാന്തം’ പൂർത്തിയായി
പുതുമുഖങ്ങളായ രജിത്ത് .വി. ചന്തു, റെയ്ന റോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൈലാസ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ആർ.ജെ. പ്രസാദ് രചനയും ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച അശാന്തം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. മധു, പ്രിൻസ് മോഹൻ സിന്ധു, ശാന്തകുമാരി തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. ഛായാഗ്രഹണം-ആർ ജെ പ്രസാദ്, എഡിറ്റർ- ജയചന്ദ്ര കൃഷ്ണ, പശ്ചാത്തല സംഗീതം- റോണി റാഫേൽ, ആർഒ-എ.എസ്. ദിനേശ്.
Read Moreകങ്കുവയിലെ യോല ഗാനത്തിൽ അമിത ശരീര പ്രദർശനം: കട്ട് പറഞ്ഞ് സെൻസർ ബോർഡ്
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. സിരുത്തെ ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന സൂര്യയുടെ ബ്രഹ്മാണ്ഡ ചിത്രം നവംബര്‍ 14ന് തിയറ്ററുകളിലെത്തും. ചിത്രത്തിലെ യോലോ… എന്നു തുടങ്ങുന്ന ഗാനത്തിലെ രംഗങ്ങൾ പരിഷ്കരിക്കാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കങ്കുവയുടെ റിലീസിന് മുന്നോടിയായി സൂര്യയും ബോളിവുഡ് നടി ദിഷ പഠാനിയും ഭാഗമായ ഗാനത്തിന് നിർണായകമായ മാറ്റങ്ങൾ വരുത്തണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗാനരംഗങ്ങളിൽ അമിത ശരീര പ്രദർശനമുണ്ടെന്നും ആ രംഗങ്ങൾ നീക്കം ചെയ്യുകയോ സിബിഎഫ്സി അംഗങ്ങളുടെ നിർദേശങ്ങൾക്ക് അനുസരിച്ച് പരിഷ്കരിക്കുകയോ വേണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. അതേസമയം ഇതിനോടകം ‘യോലോ’ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന് വിവേകയാണ് വരികൾ എഴുതിയിരിക്കുന്നത്. പുതിയ കാലഘട്ടത്തിലെ ലുക്കിലാണ്…
Read Moreകൂറുമാറാന്‍ 100 കോടി കോഴ വാഗ്ദാനം: ‘ആര്‍ക്കും പണം വാഗ്ദാനം ചെയ്തിട്ടില്ല’; ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ് എംഎല്‍എ
കൊച്ചി: എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ് എംഎല്‍എ. ആര്‍ക്കും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്ന് തോമസ് കെ. തോമസ് കൊച്ചിയില്‍ പ്രതികരിച്ചു. തനിക്കെതിരായ കോഴ ആരോപണത്തിന് പിന്നില്‍ ആന്റണി രാജു ആയിരിക്കാമെന്ന് അദ്ദേഹം ആരോപിച്ചു. 100 കോടി വാഗ്ദാനം ചെയ്ത് കൂടെ കൂട്ടാനുള്ള ആളുണ്ടോ ആന്റണി രാജുവെന്ന് അദ്ദേഹം ചോദിച്ചു. തന്റെ ജേഷ്ഠനെ തകര്‍ത്ത പോലെ തന്നെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു. മന്ത്രി സ്ഥാനം ചര്‍ച്ചയായപ്പോഴാണ് വീണ്ടും ആരോപണം ഉയര്‍ന്നത്. പാര്‍ട്ടിയില്‍നിന്നുള്ള ഗൂഢാലോചന ഉണ്ടെങ്കില്‍ അന്വേഷിക്കണം. താന്‍ ശരത്ത് പാവാറിനൊപ്പമാണെന്നും എന്‍സിപി നേതൃയോഗത്തില്‍ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും തോമസ് കെ. തോമസ് പ്രതികരിച്ചു. ആന്റണി രാജുവിന് എന്തെങ്കിലും അജണ്ട കാണുമെന്നും അതിന് താനുമായി ബന്ധമില്ലെന്നും തോമസ് കെ. തോമസ് പറഞ്ഞു. കോവൂര്‍ കുഞ്ഞുമോന് തന്നെ…
Read Moreസീനിയർ വനിതാ ട്വന്റി-20 ക്രിക്കറ്റ്; കേരളത്തിനു മിന്നും ജയം
ലക്നോ: സീനിയർ വനിതാ ട്വന്റി-20 ക്രിക്കറ്റിൽ കേരളം 10 വിക്കറ്റിനു സിക്കിമിനെ തകർത്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിക്കിം 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 73 റണ്‍സ് എടുത്തു. കേരളം 9.2 ഓവറിൽ വിക്കറ്റു നഷ്ടമില്ലാതെ ജയത്തിലെത്തി. ക്യാപ്റ്റൻ ടി. ഷാനി 34 റണ്‍സുമായും ഐ.വി. ദൃശ്യ 37 റണ്‍സുമായും പുറത്താകാതെ നിന്നു. കേരളത്തിനുവേണ്ടി വിനയ നാല് ഓവറിൽ അഞ്ചു റണ്‍സ് വഴങ്ങി നാലും വിക്കറ്റ് വീതം സ്വന്തമാക്കി.
Read Moreഇന്ത്യൻ വനിതാ ഹോക്കിതാരം റാണി രാംപാൽ വിരമിച്ചു
ന്യൂഡൽഹി: ഇന്ത്യയുടെ വനിതാ ഹോക്കി മുൻ ക്യാപ്റ്റൻ റാണി രാംപാൽ വിരമിച്ചു. 16 വർഷം നീണ്ട കരിയറിനാണ് ഇരുപത്തൊന്‍പതുകാരിയായ റാണി വിരാമമിട്ടിത്. 2008ൽ മുതൽ ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമാണ് റാണി. 2020 ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്തപ്പോൾ റാമിയായിരുന്നു ടീമിന്റെ ക്യാപ്റ്റൻ. വനിതാ ഹോക്കി ഇന്ത്യ ലീഗിൽ സൂർമ ഹോക്കി ക്ലബ് ഓഫ് പഞ്ചാബ് ആൻഡ് ഹരിയാനയുടെ മെന്ററാണ് റാണി. 2023 മുതൽ അണ്ടർ 17 വനിതാ ടീമിന്റെ പരിശീലകയുമാണ്. സായിയിൽ സഹപരിശീലക റോളിലുമുണ്ടായിരുന്നു. നന്പർ 28 റിട്ടയേർഡ് റാണി രാംപാലിനോടുള്ള ആദരസൂചകമായി അവർ അണിഞ്ഞിരുന്ന 28-ാം നന്പർ ജഴ്സി ഹോക്കി ഇന്ത്യ റിട്ടയർ ചെയ്തു. 2020ൽ ഖേൽ രത്നയും പദ്മശ്രീയും നൽകി രാജ്യം ആദരിച്ചിരുന്നു. 2017 ഏഷ്യ കപ്പ്, 2016 ഏഷ്യൻ ചാന്പ്യൻസ് ട്രോഫി, 2016 സൗത്ത് ഏഷ്യൻ ഗെയിംസ്…
Read Moreസ്വന്തം തട്ടകത്തിൽ ചിര വൈരികളായ ബംഗളൂരുവുമായി ബ്ലാസ്റ്റേഴിന് ഇന്ന് പോരാട്ടം
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ആറാം റൗണ്ട് പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നു സ്വന്തം തട്ടകമായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ. ചിര വൈരികളായ ബംഗളൂരു എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. അഞ്ചു മത്സരങ്ങളിൽനിന്ന് എട്ടു പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്സിന്. അഞ്ചു മത്സരങ്ങളിൽനിന്നു 13 പോയിന്റാണ് ബംഗളൂരുവിനുള്ളത്. നോഹ് സദൗയി-ഖ്വാമെ പെപ്ര-ജെസ്യൂസ് ജിമെനെസ് എന്നിവർ നയിക്കുന്ന വിദേശ ആക്രണ കൂട്ടുകെട്ടാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലസ് പോയിന്റ്. ഇവർക്കു പിന്നിൽ മധ്യനിരയിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും ഇറങ്ങും. ഐഎസ്എൽ 2024-25 സീസണിൽ ഇതുവരെ തോൽവി അറിയാത്ത ഏക ടീമാണ് ബംഗളൂരു എഫ്സി. നാലു ജയവും ഒരു സമനിലയുമാണ് ബംഗളൂരുവിന്റെ ഇതുവരെയുള്ള പ്രകടനം. പഞ്ചാബ് എഫ്സിയോടു സ്വന്തം തട്ടകത്തിൽ പരാജയപ്പെട്ടാണ് കേരള ബ്ലാസ്റ്റേഴ്സ് സീസണ് തുടങ്ങിയത്.
Read More