ഹത്രാസ്: ഭർത്താവ് സുന്ദരനല്ലാത്തതില്‍ മനംനൊന്താന്തു ഭാര്യ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഹത്രാസ് സിയാല്‍ ഖേദ മൊഹല്ലയില്‍ താമസിക്കുന്ന തൗഫീഖിന്റെ ഭാര്യ സിമ്രാൻ എന്ന 25 കാരിയാണ് തൂങ്ങിമരിച്ചത്. നാലു മാസം മുമ്പായിരുന്നു സിമ്രാന്റെ വിവാഹം. അലിഗഢിലെ ജാഫറാബാദിലെ ബറുല സ്വദേശിനിയായിരുന്നു സിമ്രാൻ. വിവാഹജീവിതത്തില്‍ സിമ്രാൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നും സുന്ദരനായ ഭർത്താവിനെ വേണമെന്ന് ആഗ്രഹം പറഞ്ഞിരുന്നുവെന്നും അയല്‍ വാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം തൗഫീഖ് ജോലിക്കു പോയി ഏറെനേരം കഴിഞ്ഞിട്ടും സിമ്രാനെ പുറത്തേക്കു കാണാത്തതിനാല്‍ അന്വേഷിച്ചെത്തിയ അയല്‍വാസികളാണ് സിമ്രാനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. വിവാഹത്തിനു മുന്‍പ് സിമ്രാൻ വരനെ കണ്ടിരുന്നില്ലെന്നും തൗഫീഖിനെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടായിരുന്നില്ലെന്നും നാട്ടുകാർ വെളിപ്പെടുത്തി. മാതാപിതാക്കളും ബന്ധുക്കളും ചേർന്നു നിർബന്ധിച്ച് വിവാഹം നടത്തുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
Read MoreDay: October 29, 2024
പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാര്‍ഥി: കത്ത് മുരളീധരന് നേരത്തെ കിട്ടിയിരുന്നു; കത്ത് പുറത്തായതില്‍ മുരളിക്കും പങ്കോ?
കോഴിക്കോട്: പാലക്കാട് സ്ഥാനാര്‍ഥിയായി ഡിസിസി നേതൃത്വം തീരുമാനിച്ചത് തന്നെയാണെന്നു നേരത്തെ അറിഞ്ഞിരുന്നുവെന്ന കെ. മുരളീധരന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു. തന്നെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ഡിസിസി നേതൃത്വം ഹൈക്കമാന്‍ഡിന് അയച്ച കത്ത് തനിക്ക് വാട്സാപ്പ് വഴി ഡിഡിസി അയച്ചുതന്നുവെന്നാണ് മുരളീധരന് വെളിപ്പെടുത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ഥിയായതോടെ താന്‍ ആ കത്ത് പുറത്തുപോകാതിരിക്കാന്‍ വേണ്ടി ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്നും മുരളീധരന് പറയുന്നു. കത്ത് പുറത്തുവന്നത് കെപിസിസി നേതൃത്വം അന്വേഷിക്കാനിരിക്കേയാണ് മുരളീധരന്റെ വെളിപ്പെടുത്തല്‍. എന്തായാലും കത്ത് പുറത്തുവന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പിനുശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് കെപിസിസിയുടെ തീരുമാനം. കത്ത് കെ. മുരളീധരന് വഴിയാണോ പുറത്തുപോയതെന്ന കാര്യവും നേതൃത്വത്തിന് പരിശോധിക്കേണ്ടിവരും. രാഹുല്‍ മാങ്കൂട്ടത്തിലുമായി വലിയ അടുപ്പം പുലര്‍ത്താത്ത ആളാണ് കെ. മുരളീധരന്. നിലവിലെ സാഹചര്യത്തില്‍ രാഹുലിനെ എതിര്‍ക്കുന്ന പാലക്കാട്ടെ ഒരു വിഭാഗം…
Read Moreഎറണാകുളത്ത് ലോ ഫ്ളോര്‍ ബസ് കത്തിയ സംഭവം; കേസെടുത്ത് പോലീസ്; അന്വേഷം ആവശ്യപ്പെട്ട് ടി.ജെ. വിനോദ് എംഎല്‍എ
കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെയുആര്‍ടിസി എസി ലോ ഫ്ളോര്‍ ബസ് കത്തി നശിച്ച സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ പോലീസ് വിശദമായ റിപ്പോര്‍ട്ട് നല്‍കും. എറണാകുളം സൗത്ത് ഡിപോയില്‍ സൂക്ഷിച്ചിരിക്കുന്ന ബസില്‍ ഇന്ന് വിശദമായ പരിശോധന നടത്തും. തീപിടിത്തത്തിന്റെ കാരണം ഷോര്‍ട് സര്‍ക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. എറണാകുളം ചിറ്റൂര്‍റോഡില്‍ ഇയ്യാട്ടുമുക്ക് ജംക്ഷനില്‍ ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം. തൊടുപുഴയ്ക്ക് യാത്ര ആരംഭിച്ച മൂവാറ്റുപുഴ ഡിപ്പോയിലെ ബസാണ് കത്തി നശിച്ചത്. എറണാകുളം ഡിപ്പോ സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട് ഒരു കിലോമീറ്റര്‍ മാത്രം പിന്നിടുന്നതിനിടെയായിരുന്നു അപകടം. 25ലധികം യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടമില്ല. ഡാഷ്ബോര്‍ഡില്‍ ഫയര്‍ അലേര്‍ട്ട് സിഗ്നല്‍ കാണിച്ച ഉടനെ മൂവാറ്റുപുഴ സ്വദേശികളായ ഡ്രൈവര്‍ വി.ടി. വിജേഷും കണ്ടക്ടര്‍ കെ.എം. രാജുവും വേഗം ബസില്‍നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു. യാത്രക്കാര്‍ ആദ്യമൊന്ന് ശങ്കിച്ചെങ്കിലും…
Read Moreഓൺലൈനിൽ തോക്ക് വില്പന; യുപിയിൽ 7 പേർ പിടിയിൽ
മുസാഫർനഗർ: ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് ഓൺലൈനിൽ തോക്ക് വില്പന നടത്തുന്ന സംഘം പിടിയിൽ. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ആയുധ ഇടപാടു നടത്തുന്നതിനിടെ ഇന്നലെ വൈകിട്ടാണ് ഏഴുപേരടങ്ങുന്ന സംഘത്തെ പോലീസ് പിടികൂടിയത്. അഞ്ച് അനധികൃത പിസ്റ്റൾ, വെടിയുണ്ടകൾ, ബൈക്ക്, കാർ, മൊബൈൽ ഫോണുകൾ എന്നിവ പ്രതികളിൽനിന്നു പിടിച്ചെടുത്തു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെ അനധികൃതമായി ആയുധങ്ങൾ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന സംഘമാണു പിടിയിലായതെന്നു യുപി പോലീസ് പറഞ്ഞു. ദീർഘകാലമായി സംഘം ആയുധക്കച്ചവടം നടത്തുന്നുണ്ടെന്നും ഇവർക്കായി തെരച്ചിൽ നടത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
Read Moreപി.പി.ദിവ്യ കീഴടങ്ങി; കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു; കീഴടങ്ങാനെത്തിയത് പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പം
കണ്ണൂർ: മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍ കീഴടങ്ങി പി.പി.ദിവ്യ. ഇവരെ കണ്ണൂര്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം കസ്റ്റഡിയില്‍ വാങ്ങണോ എന്ന കാര്യം തീരുമാനിക്കും. പോലീസ് ആവശ്യപ്പെട്ടത് അനുസരിച്ച് കണ്ണൂർ കണ്ണപുരത്തെത്തി ദിവ്യ കീഴടങ്ങുകയായിരുന്നു. പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമാണ് ദിവ്യ എത്തിയത്. ഇന്ന് രാവിലെയാണ് ദിവ്യയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്. ഇതിന് പിന്നാലെ തന്നെ ദിവ്യയെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് നീക്കം തുടങ്ങിയിരുന്നു. ദിവ്യ നിരന്തരം തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്ന് പോലീസ് അറിയിച്ചു. ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയില്‍ ഉള്ളതുകൊണ്ടാണ് അറസ്റ്റ് വൈകിയത്. പോലീസ് റിപ്പോര്‍ട്ടിലുള്ള കാര്യങ്ങളാണ് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചത്. ഇത് പരിഗണിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതെന്നും പോലീസ് വ്യക്തമാക്കി.
Read Moreബിഗ് സല്യൂട്ട്: ഭീകരവിരുദ്ധ പോരാട്ടത്തിനിടെ ജീവൻ ബലിയർപ്പിച്ച് ‘ഫാന്റം’
ശ്രീനഗർ: ഭീകരവിരുദ്ധ പോരാട്ടത്തിനിടെ ജീവൻ ബലിയർപ്പിച്ച് ഇന്ത്യൻ സൈന്യത്തിലെ മിടുക്കനായ നായ ഫാന്റം. ജമ്മു കാഷ്മീർ അഖ്നൂരിലെ സുന്ദർബനി സെക്ടറിൽ സൈന്യം തെരച്ചിൽ നടത്തുന്പോഴാണു ഭീകരരുടെ വെടിയേറ്റ് നാലു വയസുള്ള ആൺ നായ ഫാന്റത്തിനു ജീവൻ നഷ്ടമാകുന്നത്. ബെൽജിയം മാലിനോയിസ് വംശജനായ നായയായിരുന്നു ഫാന്റം. 2020 മേയ് 25ന് ജനിച്ച ഫാന്റം, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലും കലാപവിരുദ്ധ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്ന പരിശീലനം ലഭിച്ച നായ്ക്കളുടെ പ്രത്യേക ആക്രമണവിഭാഗമായ K9 യൂണിറ്റിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ വർഷം ജമ്മു കാഷ്മീരിൽ ഏറ്റുമുട്ടലിനിടെ സൈനികന്റെ ജീവൻ രക്ഷിക്കുന്നതിനിടെ ആറുവയസുള്ള നായ “കെന്റ്’ കൊല്ലപ്പെട്ടിരുന്നു. ഒമ്പത് ഓപ്പറേഷനുകളിൽ പങ്കെടുത്ത മിടുക്കനായ നായയായിരുന്നു കെന്റ്.
Read Moreപത്തു വയസുകാരനായ ആത്മീയപ്രഭാഷകന് വധഭീഷണി: അഭിനവ് തെറ്റൊന്നും ചെയ്തിട്ടില്ല ദൈവഭക്തിയാണു മകന്റെ വഴി; അമ്മ ജ്യോതി അറോറ
മഥുര (ഉത്തർപ്രദേശ്): പത്തു വയസുകാരനായ ആത്മീയ പ്രഭാഷകനെതിരേ വധഭീഷണി മുഴക്കി ലോറൻസ് ബിഷ്ണോയിസംഘം. സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സുള്ള അഭിനവ് അറോറയെ വധിക്കുമെന്നു ഭീഷണിസന്ദേശം ലഭിച്ചതായി കുട്ടിയുടെ കുടുംബം വെളിപ്പെടുത്തി. ഇന്നലെയാണു കുപ്രസിദ്ധ ഗുണ്ടാസംഘത്തിൽനിന്നു ഭീഷണിലഭിച്ചത്. തന്റെ മകൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ദൈവഭക്തിയാണു മകന്റെ വഴിയെന്നും അഭിനവിന്റെ അമ്മ ജ്യോതി അറോറ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ജ്യോതി പറഞ്ഞു. ഫോണിൽ വിളിച്ചും സന്ദേശമയച്ചുമാണ് ബിഷ്ണോയിസംഘം ഭീഷണിപ്പെടുത്തിയെതെന്നും അവർ വെളിപ്പെടുത്തി. അഭിനവ് അറോറ ഡൽഹിയിൽനിന്നുള്ള ആത്മീയപ്രഭാഷകനാണ്. മൂന്നു വയസുമുതൽ അഭിനവ് ആത്മീയയാത്ര ആരംഭിച്ചതായി അവകാശപ്പെടുന്നു.
Read Moreസൈന്യത്തെപ്പറ്റിയുള്ള പരാമർശം: നടി സായി പല്ലവിക്കെതിരേ വീണ്ടും സൈബർ ആക്രമണം
ചെന്നൈ: പഴയൊരു അഭിമുഖം കുത്തിപ്പൊക്കി നടി സായി പല്ലവിക്കെതിരേ വീണ്ടും സൈബർ ആക്രമണം. മറ്റന്നാൾ റിലീസ് ചെയ്യുന്ന സായിയുടെ ‘അമരൻ’ സിനിമ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്താണ് സൈബർ ആക്രമണം നടക്കുന്നത്. രാമായണം സിനിമയിൽനിന്ന് സായി പല്ലവിയെ ഒഴിവാക്കണമെന്നും ആവശ്യം ശക്തമാവുന്നുണ്ട്. രാമായണം സിനിമയിൽ സീതയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സായി പല്ലവി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിലെ ജനങ്ങളെ ഭീകരരായാണ് കാണുന്നതെന്നും പാക് ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നുമായിരുന്നു 2022ലെ ഒരു അഭിമുഖത്തിൽ സായ് പല്ലവി പറഞ്ഞിരുന്നത്. നേരത്തെ ഇതുന്നയിച്ച് സൈബർ ആക്രമണം നടന്നപ്പോൾ, താൻ ഒരു മ്യൂണിറ്റിയെയും ആക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അഭിമുഖത്തിലെ ഒരു ഭാഗം മാത്രം എടുത്ത് പ്രചരിപ്പിക്കുന്നതിൽ വേദനയുണ്ടെന്നുമായിരുന്നു സായ് പല്ലവി പ്രതികരിച്ചത്.
Read Moreനില തെറ്റാതെ ലിവർപൂൾ
ലണ്ടൻ: ആവേശകരമായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ മുഹമ്മദ് സല കളി അവസാനത്തോടടുത്തപ്പോൾ നേടിയ ഗോളിൽ ലിവർപൂൾ 2-2ന് ആഴ്സണലുമായി സമനിലയിൽ പിരിഞ്ഞു. സ്വന്തം കാണികളുടെ മുന്നിൽ രണ്ടു തവണ മുന്നിൽനിന്നശേഷമാണ് ആഴ്സണൽ കളിയുടെ അവസാനം സമനില വഴങ്ങിയത്. പോയിന്റ് പട്ടികയിൽ 23 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ഒന്നാമതും 22 പോയിന്റുമായി ലിവർപൂൾ രണ്ടാമതും 18 പോയിന്റുമായി ആഴ്സണൽ മൂന്നാമതുമാണ്. ഒന്‍പതാം മിനിറ്റിൽ ബുകായോ സാക്ക ആഴ്സണലിനെ മുന്നിലെത്തിച്ചു. 23 വർഷവും 52 ദിവസവും പ്രായമുള്ള ഇംഗ്ലീഷ് താരത്തിന്റെ 50-ാമത്തെ പ്രീമിയർ ലീഗ് ഗോളാണിത്. ആഴ്സണലിനായി 50 പ്രീമിയർ ലീഗ് ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റിക്കാർഡിലുമെത്തി സാക്ക. ഈ ലീഡിന് ഒന്‍പത് മിനിറ്റുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. കോർണറിൽനിന്നു വന്ന പന്തിൽ ലൂയിസ് ഡയസ് നൽകിയ ഹെഡ് പാസിൽനിന്ന് വിർജിൽ വാൻ ഡിക്കിന്റെ ഹെഡർ ആഴ്സണലിന്റെ…
Read Moreകണ്ണൂരിൽ റബർ തോട്ടത്തിൽ പിവിസി പൈപ്പിനുള്ളിൽ സൂക്ഷിച്ച നിലയിൽ വടിവാളുകൾ
നടുവിൽ(കണ്ണൂർ): പോത്തുകുണ്ടിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിൽനിന്ന് രണ്ട് വടിവാളുകൾ കണ്ടെത്തി. പിവിസി പൈപ്പിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു വടിവാളുകൾ. തോട്ടത്തിലെ മരങ്ങൾ മുറിക്കുന്നതിനിടയിൽ തൊഴിലാളികളാണ് വടിവാളുകൾ ഒളിപ്പിച്ചുവച്ചനിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് കുടിയാന്മല പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ എൻ. ബിജോയിയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം വടിവാളുകൾ കസ്റ്റഡിയിലെടുത്തു. ആയുധങ്ങൾ കൈവശം വച്ചിരുന്നവർ റബർതോട്ടത്തിൽ ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് റബർ തോട്ടം. ആയുധം ഒളിപ്പിച്ചവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
Read More