പാരീസ്: ലോക ഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ വ്യക്തിഗത പുരസ്കാരമായ ബാലൺ ഡി ഓർ പുരസ്കാരം സ്പെയിനിന്റെ മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രിക്ക്. മികച്ച വനിതാ താരമായി സ്പാനിഷ് ക്ലബ് ബാർസിലോണയുടെ മിഡ്ഫീൽഡർ ഐറ്റാന ബോൺമാറ്റിയെ തെരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാമത്തെ തവണയാണ് ഐറ്റാന പുരസ്കാരം സ്വന്തമാക്കുന്നത്. പ്രവചനങ്ങളെ അട്ടിമറിച്ച് വിനീഷ്യസ് ജൂണിയർ, ഡാനി കാർവാജൽ, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരടങ്ങിയ റയൽ മാഡ്രിഡ് ത്രയത്തെ മറികടന്നാണ് റോഡ്രിയെ തേടി പുരസ്കാരമെത്തിയത്. സമകാലീന ഫുട്ബോളിലെ മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരിലൊരാളായ 28കാരനായ റോഡ്രി യൂറോകപ്പില്‍ സ്പാനിഷ് ടീമിനായും ക്ലബ് ഫുട്ബോളില്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്കായും ഉജ്ജ്വല പ്രകടനം കാഴ്ചവച്ചു. യൂറോ കപ്പ് കിരീടം ചൂടിയ സ്പാനിഷ് ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു റോഡ്രി. പുരസ്കാരം നിര്‍ണയിച്ച കാലയളവില്‍ 12 ഗോളും 15 അസിസ്റ്റും റോഡ്രിയുടെ പേരിലുണ്ട്.മികച്ച യുവതാരത്തിനുള്ള റെയ്മണ്ട് കോപ്പ പുരസ്കാരം ബാഴ്സലോണയുടെ സ്പാനിഷ്താരം ലമിന്…
Read MoreDay: October 29, 2024
ഭാര്യയെയും മകനെയും ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു; സ്ഥിരം മദ്യപാനിയായ നിഷാദിന്റെ ശല്യംമൂലം ഇവർ മാറിതാമസിച്ചുവരുകയായിരുന്നു
കാട്ടാക്കട : കാട്ടാക്കടയിൽ ഭാര്യയെയും മകനെയും ഭർത്താവ് ക്രൂരമായി വെട്ടി പരിക്കേൽപ്പിച്ചു. ഇന്നു രാവിലെ ആറോടെ ആണ് സംഭവം. കാട്ടാക്കട ചാമവിള സിഎസ്ഐ പള്ളിക്കുസമീപം താമസിക്കുന്ന നിഷാദ് (45)ആണ് ഭാര്യ സ്വപ്ന(40), മകൻ അഭിനവ് (11) എന്നിവരെ കാട്ടാക്കട കൈതക്കോണം റോഡിൽ വച്ച് വെട്ടിയത്. സംഭവ സ്ഥലത്ത് ഒപ്പമുണ്ടായിരുന്ന ടിപ്പർ ഡ്രൈവർ വാഹനം നിറുത്തി ഇയാളെ വിരട്ടി ഓടിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു. ഇവരുടെ ഒരു മകൻ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. സ്ഥിരം മദ്യപാനി ആണ് ഓട്ടോ ഡ്രൈവർ ആയ നിഷാദെന്ന് പോലീസ് പറയുന്നു. നക്രാംചിറയിലെ പെട്രോൾ പമ്പ് ജീവനക്കാരി ആണ് സ്വപ്ന. സംഭവസ്ഥലത്ത് നിന്നും 50 മീറ്റർ മാറി കത്തി കണ്ടെത്തി. മീൻ വെട്ടാൻ ഉപയോഗിക്കുന്ന കത്തി പോലെയാണിത്. ഇരുവരെയും പിന്നീട് മെഡിക്കൽ…
Read Moreഅപകടത്തിൽ പരിക്കേറ്റയാളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ പിടിയിൽ; പ്രതി അതുൽ മരിച്ചയാളുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തെന്ന് പോലീസ്
വെള്ളറട: വെള്ളറട ചൂണ്ടിക്കല്‍ കലുങ്ക്നട സ്വദേശിയായ സുരേഷ് കുമാറിനെ (54) അപകടത്തിൽ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ വെള്ളറട പോലീസ് അറസ്റ്റ് ചെയ്തു. കുടപ്പനമൂട് കോവില്ലൂര്‍ സതി ഭവനില്‍ അതുല്‍ ദേവ് (22) ആണ് പിടിയിലായത്. സെപ്റ്റംബർ ഏഴിനാണ് സംഭവം. സിസിടിവി ദ്യശ്യങ്ങളുടെ സഹായത്തോടെയാണു പ്രതിയെ പോലീസ് പിടികൂടിയത്. സെപ്റ്റംബര്‍ 14 നാണ് ചൂണ്ടിക്കലിലെ വീട്ടില്‍ സുരേഷ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് വീടിന് മുന്നില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകട ശേഷം നിർത്താതെ പോയ ബൈക്ക് ഓടിച്ച അതുല്‍ ദേവ് സുരേഷിനെ റോഡിനു സമീപത്തെ ഒറ്റമുറി വീട്ടില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. സുരേഷ് കുമാറിന്റെ മരണാനന്തര ചടങ്ങുകളിലും പ്രതി പങ്കെടുത്തിരുന്നതായി പോലീസ് പറഞ്ഞു. സുരേഷിന്റെ തലയ്ക്കേറ്റ ക്ഷതമാണ്…
Read Moreതൃശൂർ പൂരം വിവാദം; സുരേഷ് ഗോപി ഇപ്പോഴും സിനിമാസ്റ്റൈലിൽ: എഡിഎമ്മിന്റെ മരണത്തിൽ സിപിഎം ആരെയും സംരക്ഷിക്കില്ലെന്ന് എം.വി. ഗോവിന്ദൻ
പാലക്കാട്: തൃശൂർ പൂരം വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി ലൈസൻസില്ലാതെ ഓരോന്നു വിളിച്ചുപറയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സുരേഷ് ഗോപി ഇപ്പോഴും സിനിമാസ്റ്റൈലിൽ തന്നെയാണെന്നും പറയുന്നതൊന്നും കാര്യമാക്കേണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാം അന്വേഷണത്തിൽ പുറത്തുവരുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. തൃശൂർ പൂരം അലങ്കോലമാക്കിയത് ആർഎസ്എസ് ആണ്. പൂരം പൂർണമായും കലങ്ങിയിട്ടില്ല. എന്നാൽ, പൂരം ഉപതെരഞ്ഞെടുപ്പിൽ ഒരു പ്രശ്നമായി ഉയർത്തുകയാണ് യുഡിഎഫും ബിജെപിയും. വർഗീയ ധ്രുവീകരണത്തിനു പൂരം ഉപയോഗപ്പെടുത്താനാണു ശ്രമം. ബിജെപിക്കു സഹായം ചെയ്തുകൊടുക്കുകയാണ് വി.ഡി. സതീശനെന്നും ഗോവിന്ദൻ ആരോപിച്ചു. എഡിഎമ്മിന്റെ മരണത്തിൽ സിപിഎം ആരെയും സംരക്ഷിക്കില്ല. പൂർണമായും എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണ്. ദിവ്യയുടെ അറസ്റ്റ് സംബന്ധിച്ച് പോലീസിന് ഒരു നിർദേശവും കൊടുത്തിട്ടില്ല. പോലീസിനു നിർദേശം കൊടുക്കുന്ന രീതി പാർട്ടിക്കില്ല. ഇന്ന് കേസ് പരിഗണിക്കുകയല്ലേയെന്നും നിയമ നടപടികൾ അങ്ങനെ…
Read Moreപരാതിയോ അറസ്റ്റോ ഇല്ലാതെ ലോക്കപ്പിൽ കയറി; പോലീസുകാർ എത്തിയപ്പോഴേക്കും അപ്രത്യക്ഷമായി; ഏറ്റുമാനൂർ സ്റ്റേഷനിലെ അതിഥിയെ തേടി പോലീസ്
അറസ്റ്റോ കസ്റ്റഡിയോ ഇല്ലാതെ സ്വമേധയാ ലോക്കപ്പിൽ എത്തിയ അതിഥിയെ കണ്ട് പോലീസുകാർ പകച്ചു. നിമിഷനേരത്തിനുള്ളിൽ അപ്രത്യക്ഷനായ അതിഥിക്കുവേണ്ടി തെരച്ചിൽ നടത്തിയെങ്കിലും ആളെ പിടികിട്ടിയില്ല. പോലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ അപ്രതീക്ഷിതമായി എത്തിയത് പാമ്പാണ്. ലോക്കപ്പിനുള്ളിൽ ആളുള്ളപ്പോഴാണ് പാമ്പിന്റെ സന്ദർശനം. ഞായറാഴ്ച വൈകിട്ടാണ് സംഭവം. കൈപ്പുഴ സ്വദേശിയെ ലോക്കപ്പിൽ അടച്ചിട്ടുണ്ടായിരുന്നു. ഈ സമയത്താണ് എവിടെനിന്നോ പാമ്പ് ലോക്കപ്പിനുള്ളിൽ കടന്നത്. ആർക്കും ശല്യമുണ്ടാക്കാതെ ഏതാനും മിനിറ്റുകൾക്കുള്ളിൽ പാമ്പ് അപ്രത്യക്ഷമാകുകയും ചെയ്തു. തെരച്ചിൽ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. കേസുകളിൽ പെട്ട വാഹനങ്ങളും പഴയ സാധനങ്ങളുമൊക്കെ കൂട്ടിയിട്ടിരിക്കുന്ന സ്റ്റേഷൻ പരിസരത്തുനിന്നാണ് പാമ്പ് എത്തിയതെന്നു കരുതുന്നു.
Read Moreപി.പി. ദിവ്യയ്ക്ക് തിരിച്ചടി; മുൻകൂർ ജാമ്യാമില്ല; വളരെ ആഗ്രഹിച്ച വിധിയാണെന്ന് നവീന്റെ സഹോദരൻ; നിയമപോരാട്ടം തുടരുമെന്ന് കുടുംബം; ദിവ്യ മജിസ്ട്രേട്ടിനു മുന്പിൽ കീഴടങ്ങാൻ സാധ്യത
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് തിരിച്ചടി. ദിവ്യയുടെ ജാമ്യാപേക്ഷ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ജസ്റ്റീസ് കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത്. ജാമ്യം തള്ളി എന്ന ഒറ്റവാക്യത്തിലാണ് കോടതിയുടെ പ്രസ്താവം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ദിവ്യ ആസൂത്രിതമായി എത്തി വ്യക്തിഹത്യ നടത്തിയെന്നും ദിവ്യക്കെതിരായ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കുമെന്നുമാണ് പ്രോസിക്യൂഷന് വാദിച്ചത്. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദമാണ് നടന്നത്. അതേസമയം, കേസിൽ നിയമപോരാട്ടം തുടരുമെന്ന് നവീൻ ബാബുവിന്റെ കുടുംബം അറിയിച്ചു. വളരെ ആഗ്രഹിച്ച വിധിയാണെന്നും വളരെ ആശ്വാസമുണ്ടെന്നും നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. അതേസമയം, വിധിയിൽ സന്തോഷമില്ല,…
Read More“ഇന്ത്യയിൽ ഡിജിറ്റൽ അറസ്റ്റ് ഇല്ല”; രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരവധിപ്പേര്‍ തട്ടിപ്പിനിരയാകുന്നു; ജനങ്ങൾക്കു ജാഗ്രതാനിർദേശം നൽകി പ്രധാനമന്ത്രി
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് എന്ന പേരിലുള്ള പുതിയ തട്ടിപ്പുകൾക്കെതിരേ മുന്നറിയിപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ലെന്നും ഇന്ത്യയിൽ ഒരു അന്വേഷണ ഏജന്‍സിക്കും ഡിജിറ്റല്‍ അറസ്റ്റ് ചെയ്യാനാവില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. മൻ കി ബാത്തിന്റെ 115-ാം എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരവധിപ്പേര്‍ ഇത്തരം തട്ടിപ്പിനിരയാകുന്ന സാഹചര്യത്തിലാണു പ്രധാനമന്ത്രി ജനങ്ങൾക്കു ജാഗ്രതാനിർദേശം നൽകിയത്. പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ഒരാള്‍ തട്ടിപ്പ് നടത്തുന്ന ദൃശ്യവുമായാണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. പരാതികള്‍ വ്യാപകമായതോടെ സംസ്ഥാന സർക്കാരുകളുമായി ചേർന്ന് നാഷണല്‍ സൈബര്‍ കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ തയാറാക്കിയിട്ടുണ്ട്. വീഡിയോ കോള്‍ വന്ന നിരവധി ഐഡികളും സിം കാര്‍ഡുകളും ബാങ്ക് അക്കൗണ്ട് നമ്പറുകളും ബ്ലോക്ക് ചെയ്തെന്നും പ്രധാനമന്ത്രി അറിയിച്ചു. അത്തരം കോളുകൾ വരുമ്പോൾ പരിഭ്രാന്തരാകരുത്. ഒരു വ്യക്തിഗത വിവരവും കൈമാറരുത്. കഴിയുമെങ്കില്‍ വീഡിയോ കോളിന്റെ സ്ക്രീന്‍ ഷോട്ട് എടുക്കണം…
Read More50 പൈസ ബാക്കി കൊടുത്തില്ല; തപാൽ വകുപ്പിന് പിഴ 10,000 രൂപ; കോടതിച്ചെലവായി 5,000 രൂപ നല്‍കാനും ഉത്തരവിട്ട് കമ്മീഷൻ
ചെന്നൈ: ഉപഭോക്താവിന് 50 പൈസ ബാക്കി നല്‍കാതിരുന്ന തപാല്‍ വകുപ്പിനു പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. 50 പൈസ തിരികെ നല്‍കുന്നതിനൊപ്പം 10,000 രൂപ ഉപഭോക്താവിനു നഷ്ടപരിഹാരം നല്‍കാനാണു കോടതി വിധി. മാത്രമല്ല, കോടതിച്ചെലവായി 5,000 രൂപ നല്‍കാനും കമ്മീഷൻ ഉത്തരവിട്ടു. കാഞ്ചീപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റേതാണ് ഉത്തരവ്. 2023 ഡിസംബര്‍ 13ന് ചെന്നൈ നഗരപരിധിയിൽപ്പെടുന്ന പൊഴിച്ചാലൂര്‍ പോസ്റ്റ് ഓഫീസിലാണു കേസിനാസ്പദമായ സംഭവം. മാനഷ എന്ന സ്ത്രീയാണു പരാതിക്കാരി. പോസ്റ്റ് ഓഫീസിൽ ഇവർ രജിസ്റ്റര്‍ ചെയ്ത കത്തിന് 30 രൂപ പണമായി നല്‍കിയെങ്കിലും രസീതില്‍ 29.50 രൂപ എന്നായിരുന്നു ഉണ്ടായിരുന്നത്. 50 പൈസ തിരികെ ചോദിച്ചപ്പോൾ നൽകിയില്ല. യുപിഐ വഴി കൃത്യമായി തുക അടയ്ക്കാമെന്നു പറഞ്ഞെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തപാല്‍ ഉദ്യോഗസ്ഥര്‍ നിരസിച്ചെന്നും പരാതിയില്‍ പറയുന്നു.
Read Moreനീലേശ്വരം വെടിക്കെട്ട് അപകടം; അഞ്ചുപേരുടെ നിലഗുരുതരം; പടക്കങ്ങള്‍ സൂക്ഷിച്ചതും വെടിക്കെട്ട് നടത്തിയതും അനുമതിയില്ലാതെ; പൊട്ടിത്തെറിച്ചത് സ്ഫോടനശേഷികുറഞ്ഞ പടക്കങ്ങൾ
നീലേശ്വരം(കാസര്‍ഗോഡ്): നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ 154 പേര്‍ക്ക് പരിക്ക്. 97 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ കരിന്തളം ചോയ്യങ്കോട് സ്വദേശി സന്ദീപ്, ഷിബിന്‍രാജ് (19), ബിജു (38), രതീഷ് (30) വിഷ്ണു (29)എന്നിവരുടെ നില അതീവഗുരുതരമാണ്. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലായിരുന്ന 80 ശതമാനത്തിലേറെ പൊള്ളലേറ്റ ഷിബിന്‍രാജ്, ബിജു, രതീഷ് എന്നിവരെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റി.പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സന്ദീപിന്റെ നില ഗുരുതരമായതിനെതുടര്‍ന്ന് ഇന്നു പുലര്‍ച്ചെയോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടവുമായി ബന്ധപ്പെട്ട് രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ. അഞ്ഞൂറ്റമ്പലം വീരർകാവ് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇന്നലെ അര്‍ധരാത്രി 12 ഓടെയാണ് അപകടമുണ്ടായത്. വടക്കന്‍ മലബാറിലെ തെയ്യക്കാലത്തിനു തുടക്കംകുറിച്ചുകൊണ്ട് ആരംഭിച്ച മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ചുതോറ്റം ചടങ്ങ് നടക്കുകയായിരുന്നു. വെടിക്കെട്ട്…
Read Moreശ്രുതിയുടെ മരണം സ്ത്രീധന പീഡനം മൂലമെന്ന് വാർത്ത പരന്നു; ആത്മഹത്യാശ്രമം നടത്തിയ ഭർതൃമാതാവ് മരിച്ചു; 10 ലക്ഷം രൂപയും 50 പവനും നൽകിയത് കുറഞ്ഞുപോയതായിരുന്നു കാരണം…
തിരുവനന്തപുരം: നാഗര്‍കോവിലില്‍ ജീവനൊടുക്കിയ മലയാളി അധ്യാപികയുടെ ഭര്‍തൃമാതാവ് മരിച്ചു. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതിയുടെ ആത്മഹത്യക്ക് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച ചെമ്പകവല്ലി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചെമ്പകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ് ശ്രുതിയുടെ അവസാന സന്ദേശത്തില്‍ പറഞ്ഞത്. നാഗര്‍കോവില്‍ സ്വദേശി കാര്‍ത്തികുമായി കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് വിവാഹം കഴിഞ്ഞത്. ശ്രുതിയോട് വീട്ടിലേക്ക് തിരിച്ചു പോകാന്‍ ചെമ്പകവല്ലി നിര്‍ബന്ധിച്ചതോടെയാണ് കഴിഞ്ഞ ദിവസം അമ്മയ്ക്ക് ഫോണില്‍ ശബ്ദസന്ദേശം അയച്ച് ശ്രുതി ജീവനൊടുക്കിയത്. അമ്മയുടെ കുത്തുവാക്കുകള്‍ക്ക് മുന്നില്‍ കാര്‍ത്തിക് നിശബ്ദനായിരുന്നു എന്നും ശ്രുതി കുറ്റപ്പെടുത്തിയിരുന്നു. വൈദ്യുതി വകുപ്പ് ജീവനക്കാരനായ കാര്‍ത്തികിന് 10 ലക്ഷം രൂപയും 50 പവനും ശ്രുതിയുടെ കുടുംബം നല്‍കിയിരുന്നു. സ്തീധനം കുറഞ്ഞുപോയെന്ന് കുറ്റപ്പെടുത്തിയാണ് ചെമ്പകവല്ലി ശ്രുതിയുമായി നിരന്തരം പോരടിച്ചിരുന്നു. ചെമ്പകവല്ലി കുത്തുവാക്ക് പറയുന്നതായി ശ്രുതി പലപ്പോഴും പരാതിപ്പെട്ടിരുന്നെങ്കിലും ഭര്‍ത്താവുമായി ഒത്തുപോകാനാണ് വീട്ടുകാര്‍ നിര്‍ദ്ദേശിച്ചത്. ഇത്രയും കൊടിയ പീഡനം ശ്രുതി…
Read More