ബംഗളൂരു: ഭർത്താവിൽനിന്നു സംരക്ഷണം ആവശ്യപ്പെട്ട് ബംഗളൂരുവിൽ യുവതി പോലീസ് സംരക്ഷണം തേടി. കുടുംബത്തിന് സമ്പത്തും സമൃദ്ധിയും കൊണ്ടുവരാൻ ലക്ഷ്യമിട്ട് ‘കുട്ടിപൂജ’ എന്ന ചടങ്ങിൽ തങ്ങളുടെ പിഞ്ചു കുഞ്ഞിനെ ബലികഴിക്കാൻ ഭർത്താവ് സദ്ദാം ശ്രമിക്കുകയാണെന്നു യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആദി ഈശ്വർ എന്നു സ്വയം പരിചയപ്പെടുത്തിയാണു സദ്ദാം എന്നെ വിവാഹം കഴിച്ചതെന്നും ഹിന്ദു ആചാരപ്രകാരമാണു വിവാഹം കഴിച്ചതെങ്കിലും ഇസ്ലാമിക ആചാരപ്രകാരം വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും മുസ്ലിം വിവാഹ സർട്ടിഫിക്കറ്റിൽ നിർബന്ധിച്ച് ഒപ്പിടീക്കുകയും ചെയ്തുവെന്നും യുവതി ആരോപിക്കുന്നു. ഭാഗ്യം ആകർഷിക്കാൻ തന്റെ പേര് മാറ്റണമെന്ന് ഭർത്താവ് നിർബന്ധിച്ചു. സമ്പത്ത് നേടുന്നതിനായി കുട്ടി പൂജ എന്ന മന്ത്രവാദത്തിൽ എന്റെ മകനെ ബലിയാടാക്കുമെന്ന് അയാൾ ആവർത്തിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
Read MoreDay: October 30, 2024
ഹോട്ടലില്‍നിന്നു ‘മോമോസ്’ കഴിച്ച യുവതി മരിച്ചു: ഇരുപതോളം പേർ ആശുപത്രിയിൽ
ഹൈദരാബാദ്: ഹോട്ടലില്‍നിന്ന് മോമോസ് എന്ന പലഹാരം കഴിച്ചവർക്കു കൂട്ടത്തോടെ ഭക്ഷ്യവിഷബാധ. ഒരു യുവതി മരിച്ചു. ഇരുപതോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഹൈദരാബാദിലാണ് സംഭവം. ബഞ്ചാര ഹില്‍സിലെ നന്ദിനഗർ പ്രദേശത്തെ ഹോട്ടലില്‍നിന്നു മോമോസ് കഴിച്ചവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. സിംഗാടികുണ്ട സ്വദേശിനിയായ യുവതിയാണു മരിച്ചത്. തണുപ്പകറ്റാൻ ടിബറ്റൻ ജനത കഴിക്കുന്ന പലഹാരമാണു മോമോസ്. ആവിയിൽ പുഴുങ്ങിയാണ് ഇതുണ്ടാക്കുന്നത്. മൈദയാണു പ്രധാന ചേരുവ. ഇന്ത്യയിൽ മോമോസ് തയാറാക്കുന്പോൾ അമിതരുചിക്കായി രാസപദാർഥങ്ങൾ ചേർക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനിടയിലാണു മോമോസ് കഴിച്ചവർക്കു ഭക്ഷ്യവിഷബാധയും മരണവും സംഭവിച്ചിരിക്കുന്നത്. ഛർദ്ദി, വയറിളക്കം, വയറുവേദന എന്നീ ലക്ഷണങ്ങളോടെയാണു വിഷബാധയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ബഞ്ചാര ഹില്‍സ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിശോധനയ്ക്കായി ഹോട്ടലില്‍നിന്നു ഭക്ഷണസാമ്പിളുകള്‍ ലബോറട്ടറിയിലേക്ക് അയച്ചി ട്ടുണ്ട്.
Read Moreഇടുക്കി ഡീലേഴ്സ് കോ-ഓപറേറ്റീവ് സൊസൈറ്റി തട്ടിപ്പ്: സെക്രട്ടറി എൻ.പി. സിന്ധു അറസ്റ്റിൽ
നെടുങ്കണ്ടം: ഇടുക്കി ഡീലേഴ്സ് കോ-ഓപറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പിൽ സെക്രട്ടറി അറസ്റ്റിൽ. സൊസൈറ്റിയുടെ കുമളി ബ്രാഞ്ചിലെ സാമ്പത്തിക തട്ടിപ്പിൽ പങ്കുണ്ടെന്ന കണ്ടെത്തലിലാണ് ക്രൈംബ്രാഞ്ച് സെക്രട്ടറി എൻ.പി. സിന്ധുവിനെ അറസ്റ്റ് ചെയ്തത്. കുമളി ശാഖയിൽ നടന്ന ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം രൂപയുടെ തിരിമറിയിൽ ഇവർക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തൽ.പുതിയ ഭരണ സമിതി അധികാരമേറ്റെടുത്ത ശേഷം നടത്തിയ പ്രാഥമിക പരിശോധനയിൽ ലക്ഷങ്ങളുടെ തിരിമറി കണ്ടെത്തിയിരുന്നു. കേസിൽ ബാങ്കിന്റെ മുൻ മാനേജർ ചക്കുപള്ളം തുണ്ടത്തിൽ വൈശാഖ് മോഹനനെ മുൻപ് തന്നെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.ഇതോടൊപ്പം വ്യാജപ്പേരിൽ ചിട്ടി ചേർന്ന് ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടത്തിയതായും കണ്ടെത്തിയതിനെത്തുടർന്നാണ് ഇപ്പോഴത്തെ അറസ്റ്റ്.
Read Moreആരെങ്കിലും ആ നിലവിളി ശബ്ദമൊന്നിടോ… അമാനുഷിക ശക്തിയുണ്ടെന്നു പറഞ്ഞ് നാലാംനിലയിൽനിന്നു ചാടി; എൻജി. വിദ്യാർഥിയുടെ കാലും കൈയും ഒടിഞ്ഞു
കോയമ്പത്തൂർ: അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളജ് ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്നു ചാടിയ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. കാലും കൈയും ഒടിഞ്ഞ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാം വർഷ ബിടെക് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്) വിദ്യാർഥിയായ പ്രഭു (19) ആണ് ഈ അവിവേകം കാട്ടിയത്. കോയമ്പത്തൂരിലെ മൈലേരിപാളയത്ത് സ്വകാര്യ എൻജിനീയറിംഗ് കോളജിലാണ് സംഭവം. ഈറോഡ് മേക്കൂർ സ്വദേശിയായ പ്രഭു കോളജ് ഹോസ്റ്റലിലാണു താമസിച്ചിരുന്നത്. താൻ മന്ത്രവാദത്തിന്റെ സ്വാധീനത്തിലാണെന്നും അമാനുഷിക ശക്തിയുണ്ടെന്നും ഏത് കെട്ടിടത്തിൽനിന്നും ചാടാൻ കഴിയുമെന്നും ഇയാൾ സഹപാഠികളോട് പറഞ്ഞിരുന്നുവെന്നാണു വിവരം. പ്രഭു കെട്ടിടത്തിൽനിന്നു ചാടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Read Moreനവജാത ശിശു മരിച്ചനിലയിലും സമീപത്ത് ബോധമില്ലാതെ മുത്തശ്ശിയും; മകളെ രക്ഷിക്കാൻ അച്ഛനും അമ്മയും തയാറാക്കിയ തിരക്കഥ പൊളിഞ്ഞു; കൊലപാതക കഥകേട്ട് ഞെട്ടി നെടുങ്കണ്ടം…
നെടുങ്കണ്ടം: മുത്തശിയോടൊപ്പം കാണാതായ നവജാത ശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. അമ്മയുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ചെമ്മണ്ണാര്‍ പുത്തന്‍പുരയ്ക്കല്‍ ചിഞ്ചു, ചിഞ്ചുവിന്റെ മാതാപിതാക്കളായ സലോമോന്, ഫിലോമിന എന്നിവരെയാണ് ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 16നായിരുന്നു കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ എട്ടോടെ വീടിനു സമീപത്തെ ഏലത്തോട്ടത്തില്‍ 56 ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ മരിച്ച നിലയിലും സമീപത്തായി അവശനിലയില്‍ ചിഞ്ചുവിന്റെ അമ്മ ജാന്‍സിയെയും കണ്ടെത്തുകയായിരുന്നു. പുലര്‍ച്ചെ നാലോടെ ജാന്‍സിയെയും കുഞ്ഞിനെയും കാണാതായെന്നായിരുന്നു സലോമോന് പറഞ്ഞിരുന്നത്. തുടര്‍ന്ന് ഉടുമ്പന്‍ചോല പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്. തലക്കേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ചിഞ്ചു കുറ്റം സമ്മതിക്കുകയായിരുന്നു. രാത്രിയില്‍ കുഞ്ഞിന്റെ തുടര്‍ച്ചയായ കരച്ചില് കേട്ട് അസ്വസ്ഥയായ അമ്മ ചിഞ്ചു കുഞ്ഞിനെ ഭിത്തിയിൽ ഇടിക്കുകയായിരുന്നുവെന്നും കുഞ്ഞിന് അനക്കമില്ലെന്ന് മനസിലായതോടെ ഫിലോമിനയും സലോമോനും ചേര്‍ന്ന്…
Read Moreആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ: തയാറായി നിൽക്കാനെന്നു പുടിൻ
മോസ്കോ: യുക്രെയ്നുമായുള്ള യുദ്ധം രൂക്ഷമായിരിക്കെ ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ. ഇന്റർ കോണ്ടിനന്റൽ ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിച്ചത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നായി കര, കടൽ, ആകാശ മാർഗങ്ങളിലൂടെ പരീക്ഷണം നടന്നു. നിരവധി തവണ പരീക്ഷണമുണ്ടായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു പരീക്ഷണം. യുഎസും സഖ്യരാജ്യങ്ങളും റഷ്യയിലേക്ക് മിസൈലുകൾ അയച്ചേക്കുമെന്ന സൂചനകൾ ലഭിച്ചതോടെയാണ് റഷ്യയുടെ പൊടുന്നനെയുള്ള മിസൈൽ പരീക്ഷണമെന്നു പറയുന്നു. മേഖലയിലെ വർധിച്ചുവരുന്ന ഭീഷണികൾ മൂലവും പുതിയ ശത്രുക്കളും മറ്റും വർധിച്ചുവരുന്ന സാഹചര്യത്തിലും റഷ്യ എല്ലാറ്റിനും തയാറായി നിൽക്കേണ്ടത് അത്യാവശ്യമാണെന്നു മിസൈൽ പരീക്ഷണശേഷം പുടിൻ പറഞ്ഞു.
Read Moreഇസ്രയേലിനു തിരിച്ചടി ആയുധക്കരാർ റദ്ദാക്കി സ്പെയിൻ
മാഡ്രിഡ് (സ്പെയിൻ): ഇറാനിലും ഗാസയിലും ലെബനനിലും ആക്രമണം നടത്തുന്ന ഇസ്രയേലിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇസ്രയേൽ ആയുധനിർമാണ കമ്പനിയിൽനിന്ന് ആയുധങ്ങൾ വാങ്ങാനുള്ള കരാർ സ്പെയിൻ റദ്ദാക്കി. ആറ് മില്യൺ യൂറോ വിലവരുന്ന 15 മില്യൺ 9 എംഎം തിരകൾ വാങ്ങാനുള്ള കരാറാണ് സ്പെയിൻ റദ്ദാക്കിയത്. ഇസ്രയേൽ ആയുധ നിർമാണ കമ്പനിയായ ഗാർഡിയൻ ലിമിറ്റഡിൽനിന്നാണ് സ്പെയിനിലെ ആഭ്യന്തര മന്ത്രാലയം ഇത് വാങ്ങാനിരുന്നത്. ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് സ്പെയിനിന്റെ തീരുമാനം. നേരത്തെ ഇസ്രയേലിന് ആയുധങ്ങൾ വിൽക്കുന്നത് സ്പെയിൻ നിർത്തലാക്കിയിരുന്നു.
Read Moreഇസ്രയേൽ സേനയുടെ മനുഷ്യക്കുരുതി തുടരുന്നു: ലബനനിൽ സ്ത്രീകളും കുട്ടികളുമടക്കം 10 പേർ കൂടി കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ഇസ്രയേൽ സേനയുടെ മനുഷ്യക്കുരുതി തുടരുന്നു. കിഴക്കൻ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടതിനു പിന്നാലെ തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 10 പേർ കൂടി കൊല്ലപ്പെട്ടു. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണെന്ന് അധികൃതർ അറിയിച്ചു. ലബനനിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചശേഷം ഒറ്റദിവസം ഇത്രയധികം ജനങ്ങൾ കൊല്ലപ്പെടുന്നത് ആദ്യമാണ്. വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയായിലുണ്ടായ ഇസ്രേലി വ്യോമാക്രമണത്തിൽ കുട്ടികളടക്കം 93 പേർ ഇന്നലെ കൊല്ലപ്പെട്ടിരുന്നു. പലസ്തീൻ ജനത അഭയം തേടിയിരുന്ന അഞ്ചുനിലക്കെട്ടിടമാണ് ആക്രമിക്കപ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങളിൽ 40 പേർ കുടുങ്ങിയതായി സംശയിക്കുന്നുണ്ട്.
Read Moreശ്രദ്ധിക്കണ്ടേ അമ്പാനേ… സെൽഫി എടുക്കുന്നതിനിടെ പാറക്കെട്ടിൽ കുടുങ്ങി; വിദ്യാർഥിനിയെ രക്ഷിച്ചത് 12 മണിക്കൂറിനുശേഷം
കർണാടകയിൽ സെല്‍ഫിയെടുക്കുന്നതിനിടെ തടാകത്തിലെ പാറക്കെട്ടില്‍ കുടുങ്ങിയ എൻജിനീയറിംഗ് വിദ്യാർഥിനിയെ 12 മണിക്കൂറിനുശേഷം സാഹസികമായി രക്ഷപ്പെടുത്തി. ബംഗളുരൂവിലെ തുമകുരുവിലാണു സംഭവം. ശിവപുര സ്വദേശിനിയായ എൻജിനീയറിംഗ് വിദ്യാർഥിനി ഹംസ ഗൗഡ (19) ആണ് തുമകുരു മൈഡല തടാകത്തില്‍ അപകടത്തില്‍പ്പെട്ടത്. കാര്യമായ പരിക്കില്ലെങ്കിലും അവശയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തായ കീർത്തനയ്ക്കൊപ്പമാണ് ഹംസ തടാകക്കരയിലെത്തിയത്. ഇരുവരും തടാകത്തിലെ പാറക്കെട്ടിനു മുകളില്‍കയറി സെൽഫിയെടുക്കാൻ ശ്രമിക്കുന്പോൾ ഹംസ കാൽതെറ്റി താഴേക്കുവീഴുകയും പാറക്കെട്ടുകൾക്കിടയില്‍ കുടുങ്ങുകയുമായിരുന്നു. ഉടൻ അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയെ തിങ്കളാഴ്ച രാവിലെയാണു പുറത്തെത്തിക്കാനായത്.
Read Moreകന്നുകാലി സെന്‍സസ്; പശുസഖിമാര്‍ വീടുകളിലെത്തിത്തുടങ്ങി
കോട്ടയം: കന്നുകാലി സെന്‍സസിനായി ജില്ലയില്‍ നിയോഗിക്കപ്പെട്ടിരിക്കുന്നതു കുടുംബശ്രീയുടെ 181 പശു സഖിമാര്‍ വീടുകളില്‍ എത്തിത്തുടങ്ങി. മൊബൈല്‍ ആപ്ലിക്കേഷന്‍ സഹായത്തോടെ വീടുകള്‍ തോറും കയറിയിറങ്ങിയാണ് വിവരശേഖരണം നടത്തുന്നത്. ഒരു വീട്ടില്‍നിന്നു കന്നുകാലികള്‍, പക്ഷികള്‍ വളത്തുമൃഗങ്ങള് എന്നിവയുടെ ഇനം, പ്രായം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിശദവിവരങ്ങളും മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍, വനിത സംരംഭകര്‍, ഗാര്‍ഹിക-ഗാര്‍ഹികേതര സംരംഭങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ വിശദവിവരങ്ങളുമാണ് പശുസഖിമാര്‍ ശേഖരിക്കുന്നത്. തെരുവ് കന്നുകാലികള്‍, തെരുവുനായ്ക്കള്‍, നാട്ടാനകള്‍, അറവുശാലകള്‍, മാംസസംസ്്കരണ പ്ലാന്റുകള്‍, ഗോശാലകള്‍ എന്നിവയുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ആപ്ലിക്കേഷനിലുടെ അപ്ലോഡ് ചെയ്യുകയാണ്. ഈ വിവരങ്ങള്‍ ജില്ലാതലത്തില്‍ പരിശോധിച്ചു സംസ്ഥാന തലത്തിലേക്കും ദേശീയ തലത്തിലേക്കും സമര്‍പ്പിക്കുന്ന രീതിയിലാണ് ക്രമീകരണം. പ്രത്യേക പരിശീലകർ കുടുംബശ്രീ മുഖേന തെരഞ്ഞെടുത്തവരില്‍ പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ചവരെയാണ് പശുസഖിമാരായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവര്‍ക്ക് മൃഗസംരക്ഷണ വകുപ്പ് പരിശീലനകേന്ദ്രം വഴി പ്രത്യേക പരിശീലനം നല്കി എ…
Read More