കോതമംഗലം: പീഡനാരോപണ കേസില്‍ നടന് നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്. താരത്തെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി പ്രത്യേക അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. കോതമംഗലം മജിസ്ട്രേറ്റ് കോടതിയിലാണു റിപ്പോര്‍ട്ട് നല്‍കിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് പീഡിപ്പിച്ചെന്ന നേര്യമംഗലം സ്വദേശിനിയുടെ പരാതിയില്‍ ഊന്നുകല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിവിനെ ആറാം പ്രതിയായാണ് ഉൾപ്പെടുത്തിയിരുന്നത്. പരാതിയില്‍ പറയുന്ന ദിവസം നിവിന്‍ വിദേശത്തുണ്ടായിരുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണു പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എറണാകുളം റൂറല്‍ ഡിവൈഎസ്പി ടി.എം. വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ആരോപണമുന്നയിച്ച അന്നുതന്നെ മാധ്യമങ്ങളെ കണ്ട് പരാതിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് നിവിന്‍ ആരോപിച്ചിരുന്നു. പീഡനാരോപണത്തില്‍ നടന് ഡിജിപിക്കും പ്രത്യേക അന്വേഷണസംഘത്തിനും പരാതിയും നല്കി. തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ഇതന്വേഷിക്കണമെന്നുമാണ് നടന് പറഞ്ഞത്. ഒപ്പം നിന്നതിനു നന്ദി: നിവിന്‍ പോളി…
Read MoreDay: November 7, 2024
ഒരേയൊരു ഉമ്മൻ ചാണ്ടി: ഇത്രയും നന്മയുള്ള, ലാളിത്യമുള്ള ഒരു രാഷ്ട്രീയ നേതാവ് വേറെയുണ്ടാവില്ല
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ വീട്ടിലെ ലാൻഡ് ഫോണിൽ ഒരു കോൾ വന്നു. ഫോണെടുക്കാൻ വീട്ടിൽ സഹായികളുണ്ടെങ്കിലും മിക്കപ്പോഴും ഉമ്മൻചാണ്ടി തന്നെ ഫോണെടുക്കും. ഫോണെടുത്തപ്പോൾ അങ്ങേത്തലയ്ക്കൽ ഒരു മത്സ്യത്തൊഴിലാളിയാണ്. ശ്രീലങ്കൻ കടൽത്തീരവുമായി ബന്ധപ്പെട്ടുള്ള എന്തോ പ്രശ്നം സംസാരിക്കുവാൻ ഉമ്മൻ ചാണ്ടിയുടെ വീട്ടിലെ സഹായിയായ വിനോദിനെയാണ് വിളിച്ചയാൾ അന്വേഷിക്കുന്നത്. പ്രശ്നത്തിന്റെ സൂചന കേട്ട ഉമ്മൻ ചാണ്ടി “ഞാൻ ഉമ്മൻ ചാണ്ടിയാണ് എന്ത് പ്രശ്നമുണ്ടെങ്കിലും എന്നോട് പറഞ്ഞുകൊള്ളൂ” എന്നായി. ഫോൺ വിളിച്ചയാൾക്ക് ആ പ്രതികരണം അത്രയ്ക്കങ്ങ് രസിച്ചില്ല. അൽപ്പം നീരസത്തോടെ ആൾ പറഞ്ഞു “വിനോദിന് ഫോൺ കൊടുക്കൂ…നിങ്ങൾ വിചാരിച്ചാൽ എന്റെ പ്രശ്നം തീരില്ല. വിനോദിനേ കാര്യങ്ങൾ മനസിലാകൂ.” കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് സഹായഹസ്തം നീട്ടിനിൽക്കുന്നതെന്ന് മനസിലാകാത്ത മത്സ്യത്തൊഴിലാളി വീണ്ടും ഫോൺ വിനോദിന് കൈമാറാൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വിനോദിനെ വിളിച്ച് ഫോൺ കൈമാറി. ഒരു സാധാരണ ഗൃഹനാഥനെ പോലും ചൊടിപ്പിക്കുന്ന ഈ സന്ദർഭത്തിൽ…
Read Moreഓർമയുണ്ടോ ഇപ്പോൾ എവിടെയാണെന്ന്..! മന്ത്രിപദവിയിൽ ശ്രദ്ധിച്ച് മുന്നോട്ട് പോകുക; സുരേഷ് ഗോപിക്ക് അഭിനയത്തിന് അനുമതിയില്ല
ന്യൂഡൽഹി: നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതിയില്ല. മന്ത്രി പദവിയിൽ ശ്രദ്ധിച്ച് മുന്നോട്ട് പോകാൻ പ്രധാനമന്ത്രിയും അമിത് ഷായും നിർദേശം നൽകിയതായാണ് വിവരം. സുരേഷ് ഗോപി മണ്ഡലത്തിലും ഓഫീസിലും ശ്രദ്ധിക്കാനാണ് നേതാക്കൾ നിർദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സുരേഷ് ഗോപി ഏറ്റെടുത്ത സിനിമകൾ തുടർന്നേക്കില്ലെന്നാണ് സൂചന. നേരത്തെ സനിമ അഭിനയം തുടരുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു.
Read More