മനുഷ്യനുമായി വേഗത്തിൽ അടുക്കുന്ന മൃഗങ്ങളാണ് നായയും പൂച്ചയും. സമൂഹ മാധ്യമങ്ങളിൽ അവരുടെ പല തരത്തിലുള്ള വീഡിയോ വൈറലാകാറുണ്ട്. ഇപ്പോഴിതാ ടെന്നീസ് മത്സരം കാണുന്ന ഒരു നായയുടെ വീഡിയോ ആണ് ചർച്ചയാകുന്നത്. ഐക സമോയ്ദ് എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇങ്ങനെയും ഒരു ആരാധകനോ, പന്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ഒരു കോര്‍ട്ടില്‍ നിന്നും മറുകോർട്ടിലേക്ക് ടെന്നീസ് ബോള്‍ അതിവേഗം പാഞ്ഞ് പോകുമ്പോള്‍ കാണികളുടെയും നായയുടെയും തല ഓരേ താളത്തില്‍ പന്തിനെ പിന്തുടരുന്നു. തിരിച്ച് വരുമ്പോഴും ഇത് ആവർത്തിക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും ഓരോ താളത്തില്‍ ആളുകൾ കണ്ണും തലയും ചലിക്കുന്നു. ഒരു കളിക്കാരന് പോയിന്റ് നേടുമ്പോഴാണ് തല ചരിക്കലിന് ഒരു ഭംഗം വരുന്നത് . ഈ സമയം കാണികളില്‍ ചിലര്‍ കൈയടിക്കുമ്പോള്‍ നായ നിശബ്ദം നോക്കി നില്‍ക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. നിരവധി…
Read MoreDay: November 12, 2024
വയനാട് ദുരിതബാധിതര്‍ക്കായി ബിരിയാണി ചലഞ്ച്; പിരിഞ്ഞു കിട്ടിയ പണത്തിൽ കൈയിട്ടുവാരി സിപിഎം നേതാക്കൾ; മോഷ്ടാക്കളെ കേസിൽ കുടുക്കിയത് എഐവൈഎഫ് നേതാവ്
ആലപ്പുഴ: വയനാട് ദുരിതബാധിതര്‍ക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തര്‍ക്കെതിരേ കേസ്. കായംകുളം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റിയംഗം സിബി ശിവരാജന്, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അമല്‍ രാജന് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് സിപിഎം നിയന്ത്രിക്കുന്ന തണല്‍ എന്ന കൂട്ടായ്മയുടെ പേരിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. 100 രൂപ നിരക്കില്‍ 1200ഓളം ബിരിയാണികള്‍ ആണ് വിറ്റത്. പിരിച്ചെടുത്ത തുക സര്‍ക്കാരിലേക്ക് കൈമാറാതെ വെട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കേസ്. എഐവൈഎഫ് നേതാവ് നല്കിയ പരാതിയിലാണ് കായംകുളം പോലീസ് കേസെടുത്തത്.
Read More‘തനിച്ച് താമസിക്കുന്ന സ്ത്രീകളാണോ നിങ്ങൾ? എങ്കിൽ ഈ അബദ്ധം കാണിക്കരുത്: വീട്ടിൽ ചെന്നാലുടനെ ഇങ്ങനെ ചെയ്യരുത്’നിർദേശവുമായി യുവതി
സമൂഹം എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ കുറയുന്നില്ല. ഒറ്റയ്ക്ക് തനിച്ച് പുറത്തു പോകുന്നതിനു പോലും അവൾക്ക് സാധിക്കാതെ വരുന്നു. നിർഭയത്തോടെ രാത്രി റോഡിൽ കൂടി യാത്ര ചെയ്യാനുള്ള അവസരത്തിനായി ഇനിയും കാലങ്ങൾ കാത്തിരിക്കണം. ഇപ്പോഴിതാ ചിക്കാഗോ നരഗത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക്ക് കുറച്ച് ടിപ്പുമായി എത്തിയിരിക്കുകയാണ് ഇൻഫ്ലുവൻസർ മേരി ആലിസ്. വീട്ടിൽ/അപാർട്മെന്റിൽ കയറിച്ചെന്ന ഉടനെ തന്നെ ലൈറ്റ് ഓൺ ചെയ്യരുത് എന്നാണ് ആദ്യത്തെ ടിപ്പ്. നിങ്ങൾ ഉടനടി ലൈറ്റ് ഓൺ ചെയ്താൽ എവിടെയാണ് താമസിക്കുന്നത് എന്ന് കൃത്യമായി മനസിലാക്കാൻ മറ്റുള്ളവരെ സഹായിക്കും. പ്രത്യേകിച്ചും നിങ്ങളെ ആരെങ്കിലും പിന്തുടരുന്നുണ്ടെങ്കിൽ അവരെ. ലിവിംഗ് റൂമിലെയോ ബെഡ്റൂമിലെയോ ലൈറ്റ് ഇടരുത്. പുറത്തു നിന്ന് ആരെങ്കിലും നിങ്ങൾ ഏത് വീട്ടിലാണ് താമസിക്കുന്നത് എന്ന് നിരീക്ഷിക്കുന്നുണ്ടെങ്കിൽ അവർക്ക് അത് എളുപ്പം മനസിലാക്കാൻ സാധിക്കും എന്നും മേരി പറയുന്നു. പണ്ട് താൻ…
Read Moreവീട്ടുജോലിക്കെത്തിയ അമിത് ഉറാങ്ങ് മൊബൈൽ ഫോൺ മോഷ്ടിച്ചു മുങ്ങി; ഫോൺ വഴി അക്കൗണ്ടിലുണ്ടായിരുന്ന ലക്ഷങ്ങൾ തട്ടിയെടുത്തു; ആസാം സ്വദേശിയെ അകത്താക്കി പോലീസ്
കോട്ടയം: കോട്ടയം സ്വദേശിയായ മധ്യവയസ്കന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് അക്കൗണ്ടിൽ ഉണ്ടായിരുന്ന രണ്ടേമുക്കാൽ ലക്ഷത്തിൽപ്പരം രൂപ തന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് തട്ടിയെടുത്ത കേസിൽ ആസാം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. അമിത് ഉറാങ്ങ് (23) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. മധ്യവയസ്കന്റെ വീട്ടിൽ ജോലി ചെയ്തു വന്നിരുന്ന ഇയാൾ അവിടെനിന്നു മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളയുകയും തുടർന്ന് അക്കൗണ്ടിൽ ഉണ്ടായിരുന്ന 2,78,748 രൂപ തന്റെ അക്കൗണ്ടിലേക്ക് ഫോൺ മുഖേന ട്രാൻസ്ഫർ ചെയ്തു തട്ടിയെടുക്കുകയായിരുന്നു. പരാതിയെത്തുടർന്ന് വെസ്റ്റ് പോലീസ് കേസെടുത്ത് നടത്തിയ പരിശോധനയിൽ പണം അമിതിന്റെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ പ്രതിയെ പിടികൂടുകയുമായിരുന്നു. മോഷണം പോയ മൊബൈൽ ഫോൺ പോലീസ് ഇയാളിൽനിന്നു കണ്ടെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreമുത്തശ്ശിക്ക് സർപ്രൈസ് കൊടുത്ത് കൊച്ചുമകൻ: വൈറലായി വീഡിയോ
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും സങ്കടപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന പല തരത്തിലുള്ള വീഡിയോകളാണ് ദിവസേന സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീണ്ടുമിതാ ആനന്ദാശ്രു പൊഴിക്കുന്ന വീഡിയോ ആണ് സൈബറിടങ്ങളിൽ പരക്കെ പ്രചരിക്കുന്നത്. ഗുഡ് ന്യൂസ് മൂവ്മെന്റ് എന്ന ഇൻസ്റ്റ പേജിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മുത്തശ്ശിക്ക് സർപ്രൈസ് കൊടുക്കുന്ന കൊച്ചുമകന്റെ വികാര നിർഭരമായ നിമിഷങ്ങളാണ് വൈറലാകുന്നത്. ഒരു കഫേയിൽ മുത്തശ്ശി ഇരിക്കുന്നു. അന്നേ ദിവസം അവരുടെ ഭർത്താവിന്റെ ജൻമദിനമായിരുന്നു. ഭർത്താവുമായി മിക്കപ്പോഴും വരാറുള്ള കഫേയിലാണ് മുത്തശ്ശി ഇരിക്കുന്നത്. എന്നാൽ അവരുടെ ഭർത്താവ് നേരത്തേ മരിച്ചു പോയിരുന്നു. അദ്ദേഹത്തെ മിസ് ചെയ്ത് അവിടെ ഇരിക്കുന്ന വേളയിലാണ് കൊച്ചു മകന്റെ എൻട്രി. 11 മണിക്കൂറോളം ഡ്രൈവ് ചെയ്താണ് തന്റെ മുത്തശ്ശിയെ കാണാനായി കൊച്ചുമകൻ അവിടെയെത്തിയത്. മുത്തശ്ശി കൊച്ചുമകനെ കണ്ട് അമ്പരക്കുന്നു. പിന്നീട് അവർ അവനെ ആശ്ലേഷിക്കുന്നതും പരസ്പരം സ്നേഹം പങ്കിടുന്നതും വീഡിയോയിൽ കാണാം. ഒരു ബൊക്കെയുമായിട്ടാണ്…
Read Moreഉത്തേജകമരുന്നിന്റെ വൻ ശേഖരവുമായി യുവാവ് പിടിയിൽ; ജില്ലയിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ട; 10 മില്ലിയുടെ മരുന്നിന് ഇടാക്കുന്നത് 1000 രൂപ; രാമങ്കരി സന്തോഷ് പിടിയിൽ
രക്തസമ്മർദം കൂട്ടി ഉത്തേജനം നൽകും; രക്തസമ്മർദം കുറഞ്ഞാൽ കഴിക്കുന്ന മരുന്നിന്റെ വൻശേഖരവുമായി യുവാവ് പിടിയിൽ;ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വൻ ലഹരിമരുന്ന് വേട്ട. ഉത്തേജക മരുന്നിന്റെ വൻ ശേഖരവുമായി യുവാവിനെ ഏറ്റുമാനൂർ പോലീസ് പിടികൂടി. ആലപ്പുഴ രാമങ്കരി മഠത്തിൽപറമ്പിൽ സന്തോഷ് മോഹനനെ(32)യാണ് ഏറ്റുമാനൂർ എസ്എച്ച്ഒ എ.എസ്. അൻസിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അതിരമ്പുഴയിൽ വാടക വീട്ടിൽ താമസിച്ചാണ് ഇയാൾ ഇടപാടുകൾ നടത്തിയിരുന്നത്. ശസ്ത്രക്രിയയ്ക്കിടെ രക്തസമ്മർദം കുറഞ്ഞാൽ നിയന്ത്രിക്കുന്നതിനു വേണ്ടി രോഗികൾക്കു നൽകുന്ന മരുന്നാണ് ഇയാൾ ലഹരിമരുന്ന് ഉപയോഗിക്കുന്നവർക്കു നൽകിയിരുന്നത്. ജിമ്മുകളിൽ പരിശീലിക്കുന്നവരും കായിക താരങ്ങളും ഉത്തേജനം കിട്ടാൻ ഈ മരുന്ന് ഉപയോഗിക്കാറുണ്ടെന്നു പറയപ്പെടുന്നു. 10 മില്ലിയുടെ 250 കുപ്പി ലഹരി മരുന്നാണ് ഇയാളിൽനിന്ന് കണ്ടെടുത്തത്. കോട്ടയം ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ലഹരി മരുന്ന് പിടികൂടുന്നത്. ജില്ലയിലെ ഏറ്റവും വലിയ ലഹരി മരുന്നു വേട്ടയാണിത്. ഏറ്റുമാനൂർ പോലീസ് കഴിഞ്ഞദിവസം നഗരത്തിൽ പരിശോധന…
Read Moreമുത്തശ്ശിക്ക് സർപ്രൈസ് കൊടുത്ത് കൊച്ചുമകൻ: വൈറലായി വീഡിയോ
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും സങ്കടപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന പല തരത്തിലുള്ള വീഡിയോകളാണ് ദിവസേന സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീണ്ടുമിതാ ആനന്ദാശ്രു പൊഴിക്കുന്ന വീഡിയോ ആണ് സൈബറിടങ്ങളിൽ പരക്കെ പ്രചരിക്കുന്നത്. ഗുഡ് ന്യൂസ് മൂവ്മെന്റ് എന്ന ഇൻസ്റ്റ പേജിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മുത്തശ്ശിക്ക് സർപ്രൈസ് കൊടുക്കുന്ന കൊച്ചുമകന്റെ വികാര നിർഭരമായ നിമിഷങ്ങളാണ് വൈറലാകുന്നത്. ഒരു കഫേയിൽ മുത്തശ്ശി ഇരിക്കുന്നു. അന്നേ ദിവസം അവരുടെ ഭർത്താവിന്റെ ജൻമദിനമായിരുന്നു. ഭർത്താവുമായി മിക്കപ്പോഴും വരാറുള്ള കഫേയിലാണ് മുത്തശ്ശി ഇരിക്കുന്നത്. എന്നാൽ അവരുടെ ഭർത്താവ് നേരത്തേ മരിച്ചു പോയിരുന്നു. അദ്ദേഹത്തെ മിസ് ചെയ്ത് അവിടെ ഇരിക്കുന്ന വേളയിലാണ് കൊച്ചു മകന്റെ എൻട്രി. 11 മണിക്കൂറോളം ഡ്രൈവ് ചെയ്താണ് തന്റെ മുത്തശ്ശിയെ കാണാനായി കൊച്ചുമകൻ അവിടെയെത്തിയത്. മുത്തശ്ശി കൊച്ചുമകനെ കണ്ട് അമ്പരക്കുന്നു. പിന്നീട് അവർ അവനെ ആശ്ലേഷിക്കുന്നതും പരസ്പരം സ്നേഹം പങ്കിടുന്നതും വീഡിയോയിൽ കാണാം. ഒരു ബൊക്കെയുമായിട്ടാണ്…
Read Moreഅഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന രണ്ടാനച്ഛന് മരണം വരെ തൂക്കിക്കൊല്ലാൻ വിധി; രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷിച്ച് പോക്സോ കോടതി
പത്തനംതിട്ട: കുമ്പഴയിൽ തമിഴ്നാട് സ്വദേശിനിയായ ബാലികയെ അതിക്രൂരമായി പീഡിപ്പിച്ചുകൊന്ന രണ്ടാനച്ഛന് വധശിക്ഷ. പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി- ഒന്ന് (പോക്സോ കോടതി) ജഡ്ജി ജയകുമാർ ജോണാണ് പ്രതിയെ തൂക്കിലേറ്റാൻ വിധിച്ചത്. തമിഴ്നാട് വിരുതുനഗർ ശിവകാശി തളുക്കുപെട്ടി ആനയൂർ കിഴക്ക് സ്വദേശി അലക്സ് പാണ്ഡ്യനെയാണ് (26) കോടതി ശിക്ഷിച്ചത്. ഇയാൾക്കെതിരേ കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾ തെളിഞ്ഞിരുന്നു. വിചാരണ പൂർത്തിയാക്കിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് ഒരാഴ്ച മുന്‍പ് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകക്കുറ്റത്തിന് മരണം വരെ തൂക്കിക്കൊല്ലാൻ വിധിച്ചപ്പോൾ രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ദേഹോപദ്രവം ഏൽപ്പിച്ചതിന് വിവിധ വകുപ്പുകളിലായി എട്ടുവർഷം കഠിനതടവും 50,000 രൂപ പിഴയും പോക്സോ 4, 3 വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യത്തിന് 25 വർഷം കഠിന തടവും 75000 രൂപ പിഴയും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളിൽ 20 കൊല്ലം വീതം…
Read Moreമൈഗ്രേൻ: മൈഗ്രേൻ ഉത്തേജക ഘടകങ്ങൾ
മൈഗ്രേൻ ഉണ്ടാകുന്നതിനു പിന്നിലെ ഉത്തേജകഘടകങ്ങൾ അഥവാ ട്രിഗറുകൾ പലതാണ്. ഓരോരുത്തരിലും കൊടിഞ്ഞി ഉണ്ടാകുന്നതിനു പിന്നിലെ സാഹചര്യങ്ങളും കാരണങ്ങളും വിഭിന്നമാണ്. ഒരാളിൽ മൈഗ്രൻ ഉണ്ടാകാനുള്ള അടിസ്ഥാനപരമായ പ്രവണതയുണ്ടെങ്കിൽ അത് പെട്ടെന്ന് തീവ്രമാകുന്നതും സവിശേഷതരം ട്രിഗറുകളുടെ സാന്നിധ്യത്തിലാണ്. ശബ്ദവും വെളിച്ചവുംഗ്രിഗറുകളിൽ പ്രധാനപ്പെട്ടത് ആർത്തവം, സ്ട്രെസ്, തളർച്ച, കൂടുതൽ ഉറങ്ങുന്നതും കുറച്ച് ഉറങ്ങുന്നതും, വിശന്നിരിക്കുക, സമുദ്രനിരപ്പിൽനിന്ന് ഉയർന്ന സ്ഥലങ്ങളിൽ പോകുക, ദീർഘയാത്രകൾ, അമിതമായ പ്രകാശകിരണങ്ങൾ, ശബ്ദകോലാഹലങ്ങൾ, അമിതായാസം, ദീർഘനേരം ടിവി കാണുക, വെയിലത്തുനടക്കുക, ചിലതരം ഗന്ധങ്ങൾ, ലൈംഗികബന്ധം(രതിമൂർച്ഛ), ഋതുഭേദങ്ങൾ, പെർഫ്യൂമുകൾ, ചുമയ്ക്കുക തുടങ്ങിയവയാണ്. ചോക്ലേറ്റ് ചിലരിൽചിലതരം ഭക്ഷണ പദാർഥങ്ങളും മൈഗ്രേനുണ്ടാക്കുന്ന ട്രിഗറുകളാണ്. കൊടിഞ്ഞിയുണ്ടാകുന്നവരിൽ പത്തു ശതമാനം പേർക്കും ഇത്തരം ആഹാരപദാർഥങ്ങൾ വിനയാകുന്നു. ചോക്ലേറ്റുകൾ, ചീസ്, മദ്യം (പ്രത്യേകിച്ച് ചുവന്ന വൈൻ), നാരങ്ങ, കാപ്പിയിലെ കഫീൻ, ചൈനീസ് ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള അജിനോമോട്ടോ, നൈട്രേറ്റുകളും അസ്പ്പർട്ടേറ്റും അടങ്ങിയിട്ടുള്ള ഭക്ഷണപദാർഥങ്ങൾ തുടങ്ങിയവയെല്ലാം പല കാഠിന്യത്തിൽ മൈഗ്രേന്…
Read More