ശബരിമല: മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട തുറന്നു. ഇന്ന് വൈകുന്നേരം നാലിനാണ് നട തുറന്നത്. പിന്നീട് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി താഴെ എത്തി ആഴി തെളിയിച്ചതോടെ 41 നാള് നീളുന്ന മണ്ഡല കാല തീര്‍ഥാടനത്തിനു തുടക്കമായി. മേല്‍ശാന്തി താഴെ കാത്തുനില്ക്കുന്ന നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ കൈപിടിച്ച് പതിനെട്ടാംപടി കയറ്റി. പിന്നാലെ ഭക്തരും പടി ചവിട്ടിത്തുടങ്ങി. ശബരിമല മേല്‍ശാന്തിയായി എസ്. അരുണ്‍കുമാര്‍ നന്പൂതിരിയുടെ അഭിഷേക ചടങ്ങുകള്‍ വൈകുന്നേരം ശബരിമല സന്നിധാനത്ത് ആരംഭിക്കും. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. നിയുക്ത മേല്‍ശാന്തിയെ അഭിഷേകം ചെയ്ത് അവരോധിച്ചശേഷം ശ്രീകോവിലിനുള്ളിലെത്തിച്ച് മൂലമന്ത്രം ഓതിക്കൊടുക്കും. മാളികപ്പുറത്ത് പുതിയ മേല്‍ശാന്തി വാസുദേവന്‍ നന്പൂതിരിയുടെ അഭിഷേകവും പിന്നാലെ തന്ത്രിയുടെ കാര്‍മികത്വത്തില്‍ നടക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തനും സന്നിഹിതനാകും. മേല്‍ശാന്തി മഹേഷ് നമ്പൂതിരി നട അടച്ച് താക്കോല്‍ ദേവസ്വം അധികൃതരെ ഏല്പിക്കുന്നതോടെ ഒരുവര്‍ഷത്തെ അയ്യപ്പപൂജ…
Read MoreDay: November 15, 2024
ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന് സംശയം; യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം പാപത്തിന് പ്രായശ്ചിത്തമായി തല മൊട്ടയടിച്ചു; യുവാവ് പിടിയിൽ
ബംഗളൂരു: കർണാടകയിൽ അവിഹിതബന്ധം ആരോപിച്ച് ഭാര്യയെ കഴുത്തുഞെരിച്ച് കൊല്ലുകയും പ്രായശ്ചിത്തമായി തല മൊട്ടയടിക്കുകയും ചെയ്ത യുവാവിനെ പോലീസ് പിടികൂടി. ബംഗളൂരു ഗംഗോഡനഹള്ളിയിലെ ശാന്തിനഗർ സ്വദേശിയായ സിദ്ധരാമണ്ണയാണ് ഭാര്യ കോകിലയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. ഗാർമെന്റ് സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു കോകില. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് സിദ്ധരാമണ്ണ ദിവസവും വഴക്കിടാറുണ്ടായിരുന്നു. സംഭവദിവസം രാത്രി സിദ്ധരാമണ്ണ ഭാര്യയുമായി വഴക്കിടുകയും കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്നു സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട് ധർമസ്ഥല സന്ദർശിക്കുകയും പാപത്തിനു പ്രായശ്ചിത്തമായി തല മൊട്ടയടിക്കുകയും ചെയ്തു. കോകിലയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ മദനായകനഹള്ളി പോലീസാണ് സിദ്ധരാമണ്ണയെ അറസ്റ്റ് ചെയ്തത്.
Read Moreസിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി; ഇപിയെ സിപിഎം ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ഇ.പി. ജയരാജനെ പാർട്ടി തുടർച്ചയായ അവഗണനകളാൽ പീഡിപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്.എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നു പുറത്താക്കിയ ജയരാജനെ എപ്രിലിൽ സിപിഎം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മറ്റിയിൽ നിന്നും ഒഴിവാക്കുമെന്ന് ഉറപ്പാണ്. പിണറായി കഴിഞ്ഞാൽ പാർട്ടിയിൽ ഏറ്റവും സീനിയറായ ഇ.പി.ജയരാജനെ തഴഞ്ഞാണ് കോടിയേരി ബാലകൃഷ്ണൻ, എ. വിജയരാഘവൻ, എം.വി.ഗോവിന്ദൻ എന്നിവരെ പാർട്ടി സംസ്ഥാന സെക്രട്ടറിമാരാക്കിയത്. 1980-ൽ ഡിവൈഎഫ്ഐ യുടെ പ്രഥമ പ്രസിഡന്റ് ആയ ജയരാജനെ ഒരിക്കൽ പോലും സിപിഎം പോളിറ്റ്ബ്യൂറോയിൽ ഉൾപ്പെടുത്തിയില്ല. കേരളത്തിൽ നിന്നുള്ള നിലവിലെ പിബി അംഗങ്ങളായ എം.എ.ബേബി, എം.വി.ഗോവിന്ദൻ എന്നിവർ ജയരാജനേക്കാൾ ജൂനിയറാണെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു. പിണറായി വധശ്രമത്തിൽ വാടക കൊലയാളികൾക്ക് ഇരയായത് ജയരാജനാണ്. കഴുത്തിന് വെടിയേറ്റ ജയരാജൻ മുപ്പതു വർഷമായി ചികിത്സയിലാണ്. അസഹനീയമായ കഴുത്തു വേദനയും ശ്വാസതടസവും മൂലം ജയരാജന്…
Read Moreട്രംപിന്റെ വിജയശേഷം 1.15 ലക്ഷം പേര് “എക്സ്’ വിട്ടു
ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിന്റെ വിജയം ഉറച്ചതിനുപിന്നാലെ സാമൂഹികമാധ്യമമായ “എക്സി’ല്‍ ഉപയോക്താക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക്. 1.15 ലക്ഷത്തിലേറെ യുഎസ് ഉപയോക്താക്കള്‍ എക്സ് ഉപേക്ഷിച്ചതായാണു റിപ്പോർട്ട്. ട്രംപിന്റെ മുഖ്യപ്രചാരകരില്‍ ഒരാളും പുതുതായി ആരംഭിച്ച കാര്യക്ഷമതാവകുപ്പിന്റെ സഹനേതാവുമായ ഇലോണ്‍ മസ്കാണ് എക്സിന്റെ ഉടമ. ഇദ്ദേഹം ട്രംപിന്റെ പ്രചാരണത്തില്‍ സജീവമായതോടെയാണ് എക്സ് വിടുന്ന പ്രവണത കൂടിയത്. എക്സില്‍നിന്ന് ഒഴിഞ്ഞുപോകുന്നവർ “ബ്ലൂസ്കൈ’ പോലുള്ള സമാനമാധ്യമങ്ങളിലേക്കാണ് ചേക്കേറുന്നത്. ഒരാഴ്ചയ്ക്കിടെ 10 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ബ്ലൂസ്കൈക്കു കിട്ടിയത്. 90 ദിവസത്തിനിടെ ബ്ലൂസ്കൈ ഉപയോക്താക്കളുടെ എണ്ണം ഒന്നരക്കോടിയായി.
Read Moreഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക്കിൽ
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തിൽ കണ്ടെത്തി. തെക്കൻ പസഫിക്കിൽ സോളമൻ ദ്വീപുകളോടു ചേർന്ന് ആഴക്കടലിൽ വളരുന്ന പവിഴപ്പുറ്റിന് 34 മീറ്റർ വീതിയും 32 മീറ്റർ നീളവും 5.5 മീറ്റർ ഉയരവുമുണ്ട്. 300 കൊല്ലത്തെ പഴക്കം അനുമാനിക്കുന്നു. നാഷണൽ ജ്യോഗ്രഫി ചാനലിന്റെ കാമറാമാനാണ് ഇതു കണ്ടെത്തിയത്. ആഗോളതാപനം പസഫിക്കിന്റെ വിദൂരപ്രദേശങ്ങളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള നാഷണൽ ജ്യോഗ്രഫി പഠനത്തിനിടെ അവിചാരിതമായി പവിഴപ്പുറ്റ് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ആഗോളതാപനം മൂലം ലോകത്തിന്റെ മറ്റു ഭാഗത്തു പവിഴപ്പുറ്റുകൾ നേരിടുന്ന പ്രശ്നങ്ങൾ ഇതിനെ ബാധിച്ചിട്ടില്ല. വളരെ ആഴത്തിൽ വളരുന്നതുകൊണ്ടാകാം ഇതെന്നു കരുതുന്നു. ചൂട് കൂടുതലുള്ള വെള്ളത്തിൽ വളരുന്ന പവിഴപ്പുറ്റുകളിൽ 44 ശതമാനവും നാശഭീഷണി നേരിടുന്നതായി അടുത്തിടെ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.
Read Moreട്രംപിന്റെ സമ്പൂർണ ആധിപത്യം; ജനപ്രതിനിധി സഭയിലും ഭൂരിപക്ഷം
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിലെ ജനപ്രതിനിധിസഭയിലും ഭൂരിപക്ഷം നേടി. 435 അംഗ സഭയിൽ ഭൂരിപക്ഷത്തിനുവേണ്ട 218 സീറ്റുകൾ റിപ്പബ്ലിക്കന്മാർ ഉറപ്പിച്ചു. പ്രസിഡന്റ് ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിക്ക് ഇതുവരെ 208 സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്. ഒന്‍പതു സീറ്റുകളിലെ ഫലം വന്നിട്ടില്ല. നവംബർ അഞ്ചിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സെനറ്റിലും റിപ്പബ്ലിക്കന്മാർ ഭൂരിപക്ഷം നേടി. നൂറംഗ സെനറ്റിൽ റിപ്പബ്ലിക്കന്മാർക്ക് 53ഉം ഡെമോക്രാറ്റുകൾക്ക് 47ഉം സീറ്റുകളാണുള്ളത്. കോൺഗ്രസിലെ ഇരുസഭകളിലും ഭൂരിപക്ഷം ലഭിച്ചത് ട്രംപിന്റെ ഭരണം അനായാസമാക്കും. കുടിയേറ്റം അടക്കമുള്ള വിഷയങ്ങളിൽ ട്രംപിന്റെ തീരുമാനം തടയാൻ ഡെമോക്രാറ്റുകൾക്കു കഴിയാതാകും.
Read Moreലോകകപ്പ് യോഗ്യതാ മത്സരം: അർജന്റീനയെ വീഴ്ത്തി പരാഗ്വെ
അസൻസിയൺ: 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ ലോകചാന്പ്യൻമാരായ അർജന്റീനയെ പരാജയെപ്പെടുത്തി പരാഗ്വെ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പരാഗ്വെ വിജയിച്ചത്. രാഗ്വെയിലെ അസൺസിയണിലുള്ള സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ഗോൾ നേടിയത് അർജന്റീനയാണെങ്കിലും രണ്ട് ഗോളുകൾ തിരിച്ചടിച്ച് പരാഗ്വെ മത്സരം സ്വന്തമാക്കുകയായിരുന്നു. 11-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസിന്റെ ഗോളിലൂടെയാണ് അർജന്റീന മുന്നിലെത്തിയത്.എന്നാൽ 19-ാം മിനിറ്റിൽ അന്റാണിയോ സനാബ്രിയ പരാഗ്വെയെ ഒപ്പമെത്തിച്ചു. 47ാം- മിനിറ്റിലെ ഒമർ അൽഡെരെട്ടെയുടെ ഗോളാണ് പരാഗ്വെയെ വിജയത്തിലെത്തിച്ചത്.
Read Moreമുഹമ്മദ് ഇനാൻ ഏഷ്യ കപ്പ് ടീമിൽ
മുംബൈ: എസിസി ഏഷ്യ കപ്പ് അണ്ടർ 19 ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ മലയാളി ലെഗ് സ്പിന്നർ മുഹമ്മദ് ഇനാൻ ഇടംപിടിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ അണ്ടർ- 19 ടെസ്റ്റ്, ഏകദിന പരന്പരകളിൽ മികച്ച പ്രകടനം കാഴ്ചവച്ചതാണ് ഏഷ്യ കപ്പിനുള്ള ടീമിൽ ഇടംപിടിക്കാൻ ഇനാനു സഹായകമായത്. ഏകദിനത്തിൽ ആറും ടെസ്റ്റിൽ 16ഉം വിക്കറ്റ് ഓസ്ട്രേലിയൻ പര്യടനത്തിൽ ഇനാൻ നേടിയിരുന്നു. ഷാർജയിലെ ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലിക്കവെ പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളായ സഖ്ലൈൻ മുഷ്താഖാണ് സ്പിന്നിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ അവസരം മുതലെടുക്കാനായി തുടർന്നു നാട്ടിലേക്കെത്തി. തൃശൂർ മുണ്ടൂർ സ്വദേശികളായ ഷാനവാസ്-റഹീന ദന്പതികളുടെ മകനാണ്. വൈഭവും ടീമിൽ ഇനാനൊപ്പം ബിഹാർ അദ്ഭുതബാലനായ വൈഭവ് സൂര്യവൻഷിയും ഇന്ത്യൻ അണ്ടർ 19 ടീമിൽ ഇടം നേടിയിട്ടുണ്ട്. ഓസ്ട്രേലിയ അണ്ടർ 19ന് എതിരേ യൂത്ത് ടെസ്റ്റിൽ സെഞ്ചുറി നേടി, രാജ്യാന്തര വേദിയിൽ മൂന്നക്കം കാണുന്ന…
Read Moreസന്തോഷ് ട്രോഫി: കേരള ടീം ഇന്ന്
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ റൗണ്ടിനുള്ള കേരളത്തിന്റെ 22 അംഗ ടീമിനെ ഇന്നു കോഴിക്കോട്ട് പ്രഖ്യാപിക്കും. മുപ്പതംഗ പരിശീലന ക്യാമ്പില്‍നിന്നാണ് അന്തിമടീമിനെ തെരഞ്ഞെടുക്കുക. മുന്‍ താരങ്ങളായ കെ.ടി. ചാക്കോ, കെ. അജയന്, പ്രഹ്ലാദന് എന്നിവരാണു സെലക്ടര്‍മാര്‍. കോഴിക്കോട് കോര്പറേഷന് ഇഎംഎസ് സ്റ്റേഡിയത്തിലാണു ക്യാമ്പ്. ഗ്രൂപ്പ് എച്ചില് 20നു റെയില്‍വേസുമായും 22ന് ലക്ഷദ്വീപുമായും 24നു പുതുച്ചേരിയുമായുമാണു കേരളത്തിന്റെ കളി. കോര്പറേഷന് സ്റ്റേഡിയത്തില്‍ എല്ലാം ദിവസവും വൈകുന്നേരം നാലിനാണു മത്സരം. ഗ്രൂപ്പ് ചാമ്പ്യന്മാര് ഡിസംബറില്‍ ഹൈദരാബാദില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്കു യോഗ്യത നേടും. ബിബി തോമസാണ് പരിശീലനത്തിനു നേതൃത്വം നല്‍കുന്നത്. സഹപരിശീലകന്‍ ഹാരി ബെന്നിയും ഗോള്‍കീപ്പിംഗ് കോച്ച് എം.വി. നെല്‍സണും ഒപ്പമുണ്ട്. ഇന്നലെ വൈകുന്നേരം ഗോകുലം കേരളയുമായി ടീം പരിശീലന മത്സരം നടത്തി. ഏഴു തവണ ചാമ്പ്യന്മാരായ കേരളത്തിനു കഴിഞ്ഞ രണ്ട് സീസണിലും സെമിയില്‍ എത്താനായില്ല.
Read Moreഇന്ത്യ x ദക്ഷിണാഫ്രിക്ക നാലാം ട്വന്റി-20 രാത്രി 8.30ന്
ജോഹന്നാസ്ബർഗ്: വാണ്ടറേഴ്സ് പിടിച്ച് പരന്പര സ്വന്തമാക്കുക എന്ന ലക്ഷ്യവുമായി സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ട്വന്റി-20 ടീം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലു മത്സര ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ അവസാന മത്സരം ഇന്ത്യൻ സമയം ഇന്നു രാത്രി 8.30ന് ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ അരങ്ങേറും. ആദ്യ മൂന്നു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യ 2-1നു മുന്നിലാണ്. ഇന്നു ജയിച്ചാൽ സൂര്യകുമാറിനും സംഘത്തിനും പരന്പര സ്വന്തമാക്കാം. സഞ്ജു Vs യാൻസണ് പരന്പരയിലെ ആദ്യമത്സരത്തിൽ സെഞ്ചുറി നേടി റിക്കാർഡ് സ്വന്തമാക്കിയ മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു വി. സാംസണും ദക്ഷിണാഫ്രിക്കൻ പേസർ മാർക്കോ യാൻസണും തമ്മിലുള്ള കൊന്പുകോർക്കലാണ് ടോപ് ഓർഡറിൽ ശ്രദ്ധാകേന്ദ്രം. ആദ്യ ട്വന്റി-20യിൽ 50 പന്തിൽ 107 റണ്‍സ് അടിച്ചുകൂട്ടി പ്ലെയർ ഓഫ് ദ മാച്ചായ സഞ്ജു രണ്ടും മൂന്നും മത്സരങ്ങളിൽ യാൻസണിനു മുന്നിൽ പൂജ്യത്തിനു ബൗൾഡായി. രണ്ടാം ട്വന്റി-20യിൽ…
Read More