കൊച്ചി: ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാനു തിരിച്ചടി. പോലീസ് അന്വേഷണത്തിൽ പാളിച്ചയുണ്ടായി. കേസിൽ തുടരന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി ശരിവച്ചു. പോലീസ് നൽകിയ റിപ്പോർട്ട് തള്ളിയ കോടതി കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടു. കേസിൽ വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും കോടതി കണ്ടെത്തി. ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ തുടരന്വേഷണം വേണമെന്ന അഭിഭാഷകനായ ബൈജു എം. നോയല്‍ നല്കിയ ഹർജി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കേസ് ഡയറിയും പ്രസംഗത്തിന്റെ വിശദമായ രൂപവും പരിശോധിച്ച ശേഷമാണ് സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്. ഭരണസ്വാധീനം ഉപയോഗിച്ച് സജി ചെറിയാന് കേസ് അട്ടിമറിച്ചുവെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം. ഈ സാഹചര്യത്തിലാണ് ഹര്ജിക്കാരന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാൽ നിരവധി…
Read MoreDay: November 21, 2024
അദാനിക്കെതിരേ അമേരിക്കയിൽ വഞ്ചനയ്ക്കും തട്ടിപ്പിനും കേസ്
വാഷിംഗ്ടൺ ഡിസി: അദാനി ഗ്രീൻ എനർജിക്ക് എതിരേ അമേരിക്കയിൽ കേസ്. ഗൗതം അദാനിയുടെ പേരിലാണ് കേസ് എന്നാണ് വിവരം. വഞ്ചനയ്ക്കും തട്ടിപ്പിനുമാണ് കേസെടുത്തിരിക്കുന്നത്. ന്യൂയോർക്കിലെ യുഎസ് അറ്റോർണി ഓഫീസാണ് അദാനിക്കെതിരായി കുറ്റപത്രം സമർപ്പിച്ചത്. ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി ശതകോടികളുടെ സൗരോർജ കരാർ നേടിയെന്നാണ് കേസ്. ഇന്ത്യയിൽ സൗരോർജ കോൺട്രാക്റ്റുകൾ ലഭിക്കുന്നതിനായാണ് അദാനി ഇന്ത്യൻ അധികൃതർക്ക് കൈക്കൂലി നൽകിയത്. 250 മില്ല്യൺ ഡോളറിൽ അധികം കൈക്കൂലിയായി നൽകിയതായാണ് വിവരം. ഈ വിവരം മറച്ചുവച്ച് അമേരിക്കയിൽ വൻ നിക്ഷേപ തട്ടിപ്പ് നടത്തിയതായും കേസുണ്ട്. നിക്ഷേപകരിൽനിന്ന് 175 മില്ല്യൺ ഡോളർ സമാഹരിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ഗൗതം അദാനിയും ബന്ധു സാഗർ അദാനിയും ഉൾപ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികൾ.
Read More